Attorney General , judges, issues, not solved, supreme court, medical scam, bribery, Justice Loya, death, investigation, AG,media, Supreme Court ,crisis, Attorney General, Venugopal , everything okay, Bar Council of India,BCI, delegation ,met, Chief Justice ,Dipak Misra ,ongoing crisis , Monday ,judges , four rebel judges,J Chelameswar, Ranjan Gogoi, Kurian Joseph ,Madan B Lokur, rebel judges ,criticised ,the Chief Justice ,allocation of cases, administration , top court ,press conference, Supreme Court,judges, press conference, collegium, Four Senior Judges , Media ,an unprecedented move , Justices J. Chelameswar, Ranjan Gogoi, Madan Lokur , Kurian Joseph, press ,allegations , Chief Justice of India , benches ,Constitution Benches
in ,

സുപ്രീം കോടതിയിലെ പ്രതിസന്ധി പരിഹരിച്ചതായി അറ്റോര്‍ണി ജനറല്‍

ന്യൂഡൽഹി: സുപ്രീംകോടതിയിലെ പ്രതിസന്ധി ( Supreme Court crisis ) പരിഹരിച്ചതായും കോടതി ബെഞ്ചുകൾ പതിവുപോലെ പ്രവര്‍ത്തനം ആരംഭിച്ചുവെന്നും അറ്റോര്‍ണി ജനറല്‍ ( Attorney General ) കെ.കെ.വേണുഗോപാല്‍ തിങ്കളാഴ്ച്ച വ്യക്തമാക്കി.

രാവിലെ നടത്തിയ അനൗപചാരിക ചര്‍ച്ചകളിൽ ചീഫ് ജസ്റ്റിസും ജഡ്ജിമാരും പങ്കെടുത്തിരുന്നു. ചർച്ചയെ തുടർന്ന് ജഡ്ജിമാര്‍ ധാരണയിലെത്തിയതായി അറിയിച്ചുവെങ്കിലും തര്‍ക്ക വിഷയങ്ങളിലെ ഏതെല്ലാം പ്രശ്നങ്ങളാണ് പരിഹരിച്ചതെന്ന് എജി വ്യക്തമാക്കിയില്ല.

രാവിലെ 10.30-ന് പ്രവര്‍ത്തനം ആരംഭിക്കേണ്ട ബെഞ്ചുകള്‍ ഇന്ന് പതിനഞ്ചു മിനിറ്റു വൈകിയാണ് പ്രവത്തനം ആരംഭിച്ചത്. എന്നാല്‍ ജഡ്ജിമാരെത്താത്തതിനാല്‍ രണ്ടു ബെഞ്ചുകളുടെ പ്രവര്‍ത്തനം ആരംഭിച്ചില്ല.

പതിനൊന്നാം നമ്പര്‍ കോടതി ഇന്ന് പ്രവര്‍ത്തിക്കുന്നില്ലെന്നും റിപ്പോർട്ടുണ്ട്. ജസ്റ്റിസ് എ.കെ.ഗോയലും, ജസ്റ്റിസ് യു.യു.ലളിതും അടങ്ങിയ ബെഞ്ചിന്റെ പ്രവർത്തനമാണ് ഇന്ന് തടസ്സപ്പെട്ടത്. ഒരു ജഡ്ജിക്ക് അസുഖമായതിനാലാണ് കോടതി പ്രവര്‍ത്തിക്കാത്തതെന്നാണ് വിശദീകരണം.

അതേസമയം, സുപ്രീം കോടതി ചീഫ് ജസ്റ്റിസിനെതിരെ പരസ്യനിലപാടെടുത്ത നാല് മുതിര്‍ന്ന ജഡ്ജിമാര്‍ക്കെതിരെ നടപടികൾ സ്വീകരിക്കണമെന്ന് ആര്‍ പി ലൂത്ര എന്ന അഭിഭാഷകൻ ആവശ്യപ്പെട്ടു. ജഡ്ജിമാര്‍ രാജ്യവിരുദ്ധ ശക്തികള്‍ക്കൊപ്പം നിന്ന് പ്രവര്‍ത്തിച്ചുവെന്ന് ആര്‍ പി ലൂത്ര ആരോപിച്ചു.

എന്നാല്‍ ആര്‍.പി.ലൂത്രയുടെ ആവശ്യത്തോട് ചീഫ് ജസ്റ്റിസ് ദീപക് മിശ്ര പ്രതികരിച്ചില്ല. ബാര്‍ കൗണ്‍സില്‍ ഓഫ് ഇന്ത്യയുടെയും സുപ്രീം കോടതി ബാര്‍ അസോസിയേഷന്റെയും പ്രതിനിധികള്‍ ചീഫ് ജസ്റ്റിസുമായും വിമര്‍ശനമുന്നയിച്ച ജഡ്ജിമാരുമായും ഞായറാഴ്ച കൂടിക്കാഴ്ച നടത്തിയിരുന്നു.

ചര്‍ച്ച നടത്തിയാലും ചീഫ് ജസ്റ്റിസ് ശൈലി മാറ്റിയാല്‍ മാത്രമേ പ്രശ്നം അവസാനിക്കുകയുള്ളൂ എന്നാണ് വിമര്‍ശനമുന്നയിച്ച നാല് ജഡ്ജിമാരുടെ നിലപാടെന്ന് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. നാല് ജഡ്ജിമാരുമായി ചര്‍ച്ചയ്ക്കു തയ്യാറാണെന്നു കഴിഞ്ഞ ദിവസം ചീഫ് ജസ്റ്റിസ് ദീപക് മിശ്ര അഭിഭാഷക നേതാക്കളോടു വ്യക്തമാക്കിയതായി റിപ്പോർട്ടുണ്ട്.

പ്രശ്നം ഫുള്‍ കോര്‍ട്ട് വിളിച്ചു ചര്‍ച്ച ചെയ്യണമെന്നും പൊതുതാല്‍പര്യ ഹര്‍ജികള്‍ ഏറ്റവും മുതിര്‍‍ന്ന ജഡ്ജിമാര്‍ പരിഗണിക്കാന്‍ വ്യവസ്ഥയുണ്ടാക്കണമെന്നും ബാര്‍ അസോസിയേഷന്‍ പ്രമേയം പാസാക്കിയിരുന്നു.

ജസ്റ്റിസ് ചെലമേശ്വറിന്റെ നേതൃത്വത്തിൽ സുപ്രീം കോടതി ജഡ്ജിമാരായ രഞ്ജന്‍ ഗൊഗോയ്, മദന്‍ ബി.ലൊക്കൂര്‍, കുര്യന്‍‍ ജോസഫ് എന്നിവരാണ് വാർത്താസമ്മേളനം വിളിച്ചുകൂട്ടി ചീഫ് ജസ്റ്റിസിനെതിരെ പരസ്യവിമര്‍ശനമുന്നയിച്ചത്. രാജ്യത്തെ നീതിന്യായ ചരിത്രത്തിലെ ഈ അസാധാരണ നടപടി വളരെയേറെ ചർച്ചകൾക്ക് കാരണമായി.

What do you think?

0 points
Upvote Downvote

Total votes: 0

Upvotes: 0

Upvotes percentage: 0.000000%

Downvotes: 0

Downvotes percentage: 0.000000%

Puducherry registration, Amala paul, crime branch,appeared, car registration case, luxury vehicle, Puducherry, headquarters, investigation agency, fake address, Fahad Fazil, Suresh Gopi, amala paul, luxury car,tax, kerala

പുതുച്ചേരി രജിസ്ട്രേഷന്‍; അമല ക്രൈംബ്രാഞ്ചിനു മുന്നില്‍ ഹാജരായി

Suresh Gopi, arrest,crime branch, Puducherry, registration, amala paul, High court, extended, bail, anticipatory bail, vehicle, tax, Pondicherry, Suresh Gopi, car, registration, Puducherry, vahicle registraion case, fake address, crime branch, investigation, Motor Vehicles Department,

സുരേഷ് ഗോപിയുടെ അറസ്റ്റ് രേഖപ്പെടുത്തി; ജാമ്യത്തില്‍ വിട്ടയച്ചു