Supreme court, gay, sex, debate, reopens, review, 2013, verdict, section 377, chief justice, SC, plea, IPC, larger bench, decriminalisation, gay sex, adults, Dipak Misra, Justice AM Khanwilkar, DY Chandrachud, issue, unnatural offences, punishment, imprisonment, 
in ,

സ്വവര്‍ഗാനുരാഗം: വിധി പുനഃപ്പരിശോധിക്കുമെന്ന് സുപ്രീം കോടതി

ന്യൂഡൽഹി: സ്വവര്‍ഗാനുരാഗം നിയമവിരുദ്ധമാണെന്ന് നേരത്തെ കോടതി വിധിച്ചത് പുനഃപ്പരിശോധനക്ക് വിധേയമാക്കാൻ സുപ്രീംകോടതി ( Supreme court ) തീരുമാനിച്ചു. സ്വവര്‍ഗ ലൈംഗികത കുറ്റകരമാക്കുന്ന ഇന്ത്യന്‍ ശിക്ഷാ നിയമത്തിന്റെ 377-ാം വകുപ്പ് ( IPC section 377 ) നിലനില്‍ക്കുമെന്ന 2013-ലെ കോടതി വിധി പുനഃപ്പരിശോധിക്കുമെന്ന് സുപ്രീം കോടതി വ്യക്തമാക്കി.

സുപ്രീം കോടതി ചീഫ് ജസ്റ്റിസ് ദീപക് മിശ്ര, ജസ്റ്റിസുമാരായ എ.എം. ഖാന്‍വില്‍കര്‍, ഡി.വൈ, ചന്ദ്രചൂഡ് എന്നിവരടങ്ങുന്ന ഭരണഘടനാ ബെഞ്ചാണ് സ്വവര്‍ഗ ലൈംഗികത സംബന്ധിച്ച് ഇന്ന് നിർണ്ണായകമായ തീരുമാനം കൈക്കൊണ്ടത്.

വലിയൊരു ബഞ്ചിന്റെ മുന്നില്‍ ഐപിസിയിലെ 377-ാം വകുപ്പിനെ സംബന്ധിച്ച് കൂടുതല്‍ ചര്‍ച്ചകള്‍ നടക്കേണ്ടതുണ്ടെന്നും പരമോന്നത കോടതി അഭിപ്രായപ്പെട്ടു. സെക്ഷന്‍ 377 വകുപ്പിന്‍റെ ഭരണഘടന സാധുത പരിശോധിക്കാനാണ് കൂടുതല്‍ അംഗങ്ങളുള്ള ബെഞ്ചിന്‍റെ പരിഗണനക്ക് വിട്ടിരിക്കുന്നത്.

377-ാം വകുപ്പ് ശരി വച്ച്‌ 2013 ഡിസംബറില്‍ സുപ്രീംകോടതി പുറപ്പെടുവിച്ച വിധിയും പുനഃപരിശോധിക്കും. പരസ്പര സമ്മതത്തോടെയുള്ള സ്വവര്‍ഗ ലൈംഗികതയും കുറ്റകരമായി കണക്കാക്കുന്നതിനാല്‍ 377-ാം വകുപ്പ് ഭരണഘടനാ വിരുദ്ധമാണെന്ന് പ്രഖ്യാപിക്കണമെന്നാവശ്യപ്പെട്ട് നവിതേജ് സിംഗ് ജോഹര്‍ എന്നയാള്‍ നല്‍കിയ ഹര്‍ജി പരിഗണിച്ചാണ് ഭരണഘടനാ ബെഞ്ചിന്റെ സുപ്രധാന നിരീക്ഷണം.

ലൈംഗിക പങ്കാളിയെ തിരഞ്ഞെടുക്കാനുള്ള അവകാശം മൗലികാവകാശമായി പ്രഖ്യാപിക്കുന്ന സുപ്രീം കോടതിയുടെ ഒമ്പതംഗ ബെഞ്ചിന്റെ വിധി ജോഹര്‍ തന്റെ ഹർജിയിൽ ചൂണ്ടിക്കാട്ടിയിരുന്നു. പ്രായപൂര്‍ത്തിയായ രണ്ടുപേര്‍ ഉഭയസമ്മതത്തോടെ സ്വവര്‍ഗരതിയില്‍ ഏര്‍പ്പെട്ടാല്‍ അവരെ ജയിലിലടയ്ക്കാനാവില്ലെന്ന് ജോഹറിന് വേണ്ടി ഹാജരായ മുതിര്‍ന്ന അഭിഭാഷകന്‍ അരവിന്ദ് ദത്തര്‍ വാദിച്ചു.

നിലവിൽ ഐപിസി 377 പ്രകാരം സ്വവര്‍ഗരതിയില്‍ ഏര്‍പ്പെടുന്നത് 10 വര്‍ഷം മുതല്‍ ജീവപര്യന്തം തടവു ലഭിക്കാവുന്ന കുറ്റമാണ്. ബന്ധങ്ങള്‍, ജീവിത ശൈലികള്‍ എന്നിവ അവരരവര്‍ തിരഞ്ഞെടുക്കേണ്ടതാണൈന്നും സ്വകാര്യത മൗലികമായ അവകാശമാണെന്നുമുള്ള ചരിത്രപ്രാധാന്യമുള്ള വിധി കഴിഞ്ഞ ആഗസ്റ്റിൽ സുപ്രീം കോടതിയില്‍ നിന്നുണ്ടായി.

2013-ല്‍ സ്വവര്‍ഗ ലൈംഗികത കുറ്റകരമാക്കിയ വിധിയില്‍ 377-ാം വകുപ്പ് ഭരണഘടനാ വിരുദ്ധമല്ലെന്നും ഈ വകുപ്പ് നീക്കം ചെയ്യേണ്ടത് പാര്‍ലമെന്റിന്റെ ഉത്തരവാദിത്തമാണെന്നും കോടതി വിധിച്ചിരുന്നു. തുടർന്ന് ആ വിധിക്കെതിരെ നാസ് ഫൗണ്ടേഷന്‍ നല്‍കിയ പുനഃപ്പരിശോധനാ ഹര്‍ജി 2014 കോടതി തള്ളിയിരുന്നു. എന്നാല്‍ ഇതുമായി ബന്ധപ്പെട്ട മറ്റ് ഹര്‍ജികൾ ഇപ്പോഴും സുപ്രീം കോടതിയില്‍ തീര്‍പ്പാകാതെ കിടക്കുകയാണ്.

What do you think?

0 points
Upvote Downvote

Total votes: 0

Upvotes: 0

Upvotes percentage: 0.000000%

Downvotes: 0

Downvotes percentage: 0.000000%

senior citizen, seats, reservation,bus ,Kerala State Human Right Commission,transport commissioner,   Motor Vehicles Department ,MVD, implement , seat reservation , private buses , Regional Transport Officer , bus operators,  normal 39-seater bus, nine seats are reserved for women, four each for senior men , women,differently-abled, visually-challenged,mother ,child,

ബസ്സുകളിൽ മുതിർന്ന പൗരന്മാർക്ക് സീറ്റ് ഉറപ്പുവരുത്താൻ നിർദ്ദേശം