Supreme Court,  Living Will,Allowed ,passive euthanasia, strict Guidelines, , right to die, dignity,  persons , terminal illness , medical board, 
in , ,

ദയാവധം: സുപ്രീംകോടതി ഉപാധികളോടെ അനുമതി നല്‍കി

ന്യൂഡൽഹി: ദയാവധവുമായി ( euthanasia ) ബന്ധപ്പെട്ട് സുപ്രീംകോടതിയുടെ നിര്‍ണ്ണായക ചരിത്ര വിധി. ജീവിതത്തിലേക്ക് തിരിച്ചു വരില്ലെന്ന് ഉറപ്പായ രോഗികള്‍ക്ക് ഉപാധികളോടെ ദയാവധത്തിന് അനുമതി നല്‍കാമെന്ന് സുപ്രീംകോടതി ( Supreme Court ) വിധിച്ചു. കൃത്യമായ മാര്‍ഗ നിര്‍ദ്ദേശത്തോടെയാണ് ദയാവധത്തിന് സുപ്രീംകോടതി അനുമതി നല്‍കിയത്.

മെഡിക്കല്‍ ബോര്‍ഡിന്റെയും ഹൈക്കോടതിയുടെയും അനുമതി ലഭിച്ചാല്‍ മാത്രമേ ജീവിതത്തിലേക്ക് തിരിച്ചു വരില്ലെന്ന് ഉറപ്പായ രോഗികള്‍ക്ക് ദയാവധം അനുവദിക്കുകയുള്ളൂ എന്ന് കോടതി വ്യക്തമാക്കി.

അന്തസോടെയുളള മരണം പൗരന്റെ ഭരണഘടനാവകാശമാണെന്ന് കോടതി ചൂണ്ടിക്കാട്ടി. എന്നാൽ മരുന്ന് കുത്തി വച്ച്‌ ഉടനടി ദയാവധം നടപ്പാക്കുന്നത് അനുവദിക്കില്ലെന്ന് കോടതി അറിയിച്ചു.

ജീവന്‍രക്ഷാ ഉപകരണങ്ങളും, മരുന്നുകളും ഒഴിവാക്കിയാകണം ദയാവധം നടപ്പിലാക്കേണ്ടെന്നും സുപ്രീംകോടതി വ്യക്തമാക്കി. നല്ല ആരോഗ്യാവസ്ഥയില്‍ ജീവിക്കുന്ന ഒരാള്‍ക്ക് ഒരിക്കലും ദയാവധം ആവശ്യപ്പെടാന്‍ ആകില്ലെന്നും മാന്യമായി ജീവിക്കാനുള്ള അവകാശം പോലെ മാന്യമായി മരിക്കാനുള്ള അവകാശമുണ്ടെന്നും കോടതി അറിയിച്ചു.

ദയാവധം നിയമവിധേയമാക്കണമെന്ന് ആവശ്യപ്പെട്ട് ‘കോമണ്‍ കോസ്’ എന്ന സംഘടന നല്‍കിയ ഹര്‍ജിയിലാണ് ചീഫ് ജസ്റ്റിസ് അദ്ധ്യക്ഷനായ അഞ്ചംഗ ബെഞ്ചിന്റെ നിര്‍ണ്ണായക വിധി.

ചീഫ് ജസ്റ്റിസിനെ കൂടാതെ ജസ്റ്റിസുമാരായ എകെ സിക്രി, എഎം ഖാന്‍വില്‍ക്കര്‍, ഡിവൈ ചന്ദ്രചൂഢ്, അശോക് ഭൂഷണ്‍ എന്നിവരാണ് ഹര്‍ജിയില്‍ വാദം കേട്ടത്. നിലവിൽ ബെല്‍ജിയം, നെതര്‍ലന്‍ഡ്, കൊളംമ്പിയ എന്നീ രാജ്യങ്ങളിൽ ദയാവധം അനുവദിച്ചിട്ടുണ്ട്.

ഉപകരണങ്ങളുടെ സഹായത്തോടെ ജീവന്‍ നിലനിര്‍ത്തുന്നവരെയും ഭേദപ്പെടുത്താനാവാത്ത വിധത്തില്‍ രോഗബാധിതരായവരെയും ദയാവധത്തിനു വിധേയരാക്കാനാവില്ലെന്ന സുപ്രീം കോടതിയുടെ നേരത്തെയുള്ള വിധിയിലെ പൊരുത്തക്കേടുകൾ ചൂണ്ടിക്കാട്ടി അന്നത്തെ ചീഫ് ജസ്റ്റിസ് പി. സദാശിവം അധ്യക്ഷനായ മൂന്നംഗ ബെഞ്ച് വിഷയം ഭരണഘടനാ ബെഞ്ചിനു കൈമാറിയിരുന്നു.

മുംബൈയില്‍ നഴ്സായിരുന്ന അരുണാ ഷാന്‍ ബാഗില്‍ ക്രൂരമായ പീഡനത്തെ തുടര്‍ന്ന് നാല്‍പത്തിരണ്ട് വര്‍ഷം കോമയിലായിരുന്നു. അരുണയ്ക്ക് ദയാവധം അനുവദിക്കണമെന്ന ഹര്‍ജിയില്‍ സുപ്രീംകോടതി നേരത്തെ ചില മാര്‍ഗനിര്‍ദ്ദേശങ്ങള്‍ പുറപ്പെടുവിച്ചിരുന്നു. എന്നാൽ 1996-ലെ ഗ്യാന്‍ കൗര്‍ കേസില്‍ ദയാവധത്തിന് അവകാശമില്ലെന്നായിരുന്നു കോടതി വിധിച്ചത്.

Supreme Court,  Living Will,Allowed ,passive euthanasia, strict Guidelines, , right to die, dignity,  persons , terminal illness , medical board, 

ഒന്നരപതിറ്റാണ്ട് നീണ്ട നിയമ പോരാട്ടങ്ങള്‍ക്ക് ശേഷമാണ് ദയാവധത്തിന് അനുകൂലമായൊരു വിധി കോടതിയില്‍ നിന്ന് ഉണ്ടായത്. നിഷ്ക്രിയ ദയാവധം അല്ലെങ്കില്‍ പാസിവ് യുത്തനേസിയക്കാണ് സുപ്രീംകോടതിയുടെ അനുമതി.

മരുന്നുകളും ജീവന്‍ രക്ഷാ ഉപകരണങ്ങളും ഉൾപ്പെടെയുള്ളവ
പൂര്‍ണമായും ഒഴിവാക്കി രോഗിയെ മരിക്കാന്‍ അനുവദിക്കുന്നതാണ് പാസീവ് യുത്തനേസിയ.

ജീവിതത്തിലേക്ക് തിരിച്ച്‌ വരാനാവാത്ത അവസ്ഥയിൽ രോഗികള്‍ക്ക് മുന്‍കൂട്ടി ദയാവധത്തിനുള്ള സമ്മതപത്രം എഴുതാം. ഇതിന്റെ അടിസ്ഥാനത്തില്‍ മെഡിക്കല്‍ ബോര്‍ഡ് പരിശോധന നടത്തിയ ശേഷം രോഗിക്ക് ദയാവധം അനുവദിക്കും.

2002-ല്‍ ലോക് സഭയില്‍ സ്വകാര്യ ബില്ലിലൂടെ ദയാവധത്തിന് നിയമ നിര്‍മാണം വേണമെന്ന ആവശ്യം ആദ്യമുയര്‍ന്നു. 2006-ല്‍ ദയാവധം നിയമമാക്കാന്‍ നിയമ കമ്മീഷന്‍ ശുപാര്‍ശ ചെയ്തെങ്കിലും ആരോഗ്യ മന്ത്രാലയം എതിര്‍ത്തു.

2011-ല്‍ അരുണ ഷാന്‍ബാഗിന് രണ്ടംഗ സുപ്രീംകോടതി ബെഞ്ച് ആദ്യം ദയാവധം അനുവദിച്ചെങ്കിലും മൂന്നംഗ ബെഞ്ച് ആ വിധി റദ്ദാക്കിയിരുന്നു. ദയാവധം അനുവദിക്കണമെങ്കില്‍ ശക്തമായ നടപടിക്രമം പാലിക്കണമെന്നും മാര്‍ഗനിര്‍ദ്ദേശം തയ്യാറാക്കണമെന്നും സുപ്രീംകോടതി നേരത്തെ വ്യക്തമാക്കിയിരുന്നു.

തുടര്‍ന്ന് ദയാവധത്തിന്‍റെ നടപടിക്രമം പഠിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ നിയമ കമ്മീഷനെ ചുമതലയേല്‍പ്പിച്ചു. രണ്ടു വര്‍ഷത്തെ പഠനത്തിനു ശേഷം കഴിഞ്ഞ ജൂണില്‍ കമ്മീഷന്‍ സര്‍ക്കാറിന് റിപ്പോര്‍ട്ട് നല്‍കി. തുടർന്നാണ് കേസ് ഭരണഘടനാ ബെഞ്ചിനു മുന്നിലെത്തിയത്.

What do you think?

0 points
Upvote Downvote

Total votes: 0

Upvotes: 0

Upvotes percentage: 0.000000%

Downvotes: 0

Downvotes percentage: 0.000000%

Janhvi , Sridevi, Dhadak, back, sets, actress, shooting,   star kid J,anhvi Kapoor , Bandra , debut project , director ,Shashank Khaitan , actor ,Ishaan Khatter,sudden demise ,February 24, 

ധടക്: ശ്രീദേവിയുടെ ആഗ്രഹ പൂർത്തീകരണത്തിനായി ജാൻവി തിരിച്ചെത്തി

വിവാദ സിലബസ്: പീസ് സ്കൂള്‍ എം.ഡി എം.എം അക്​ബറിന്​ ജാമ്യം