Malayalam film industry, 2017,achievements, controversy, movies, Mollywood, actress attack case, Take off, Surabhi Lakshmi, Vinayakan, WCC, Women in Cinema Collective, Abi, IV Sasi, death, Minnaminungu, Dileep, Parvathy, Mammootty, Kasaba, IFFK, awards, Surabhi lakshmi, controversies, WCC, IFFK, explanation, Women in Cinema Collective, actress, International film festival, Parvathy, Minnaminungu, national award winner, movies, whatsapp, group, silence, pass
in , , ,

വിവാദങ്ങൾക്ക് വ്യക്തമായ മറുപടിയുമായി സുരഭി ലക്ഷ്മി

കൊച്ചി: ചലച്ചിത്ര മേള (IFFK), വിമണ്‍ ഇന്‍ സിനിമാ കളക്ടീവ് (WCC) തുടങ്ങിയവയെ സംബന്ധിച്ച് ഉടലെടുത്ത വിവാദങ്ങൾക്ക് വ്യക്തമായ മറുപടിയുമായി ദേശീയ പുരസ്കാരം നേടിയ നടി സുരഭി ലക്ഷ്മി (Surabhi Lakshmi) രംഗത്തെത്തി. ചലച്ചിത്ര മേഖലയിലെ വനിതകളുടെ കൂട്ടായ്മയായ വിമണ്‍ ഇന്‍ സിനിമാ കളക്ടീവില്‍ നിന്ന് വിട്ടുനിൽക്കാനുള്ള കാരണം നടി വ്യക്തമാക്കി.

സിനിമയില്‍ സ്ത്രീകളുടെ പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ സംഘടനകള്‍ വരുന്നത് നല്ലതാണെന്നും ആദ്യകാലത്ത് താനും അതിലെ ഒരു സൈലന്റ് അംഗമായിരുന്നു എന്നും അവർ ഓർമ്മിച്ചു. രൂപീകരണ സമയത്ത് പല ചര്‍ച്ചകളിലും തനിക്ക് പങ്കെടുക്കാന്‍ കഴിഞ്ഞില്ലെന്നും ദേശീയ അവാര്‍ഡ് കിട്ടിയ സമയമായതിനാൽ തിരക്കിലായിപ്പോയി എന്നും അവർ വെളിപ്പെടുത്തി.

സംഘടനയുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ വാട്സ്‌ആപ് ഗ്രൂപ്പില്‍ ചര്‍ച്ച ചെയ്യാറുണ്ടായിരുന്നെന്നും തിരക്കായതിനാല്‍ ആസമയത്ത് അല്‍പ്പം മൗനം പാലിച്ചതായും സുരഭി പറഞ്ഞു. തന്റെ മൗനം സംഘടനയിലെ മറ്റു അംഗങ്ങള്‍ക്ക് ബുദ്ധിമുട്ടാണെന്ന് സൂചിപ്പിക്കുന്ന ഒരു മെസേജ് കണ്ടപ്പോള്‍ താന്‍ സംഘടനക്ക് എല്ലാ പിന്തുണയും പ്രഖ്യാപിച്ച്‌ മാറിനിന്നതായും അവർ അറിയിച്ചു.

താന്‍ സിനിമയില്‍ ഇത്രയും കാലം ചെറിയ വേഷങ്ങള്‍ ചെയ്ത നടിയാണെന്നും തീയേറ്റര്‍ ആര്‍ട്ടിസ്റ്റായതിനാൽ തനിക്കൊപ്പം ജോലി ചെയ്യുന്നവരില്‍ ഭൂരിപക്ഷം പുരുഷന്‍മാരാണെന്നും സുരഭി പറഞ്ഞു. പുരുഷന്‍മാര്‍ക്കിടയില്‍ സ്ത്രീകൾ അവരുടേതായ ഒരു സ്പേസ് ഉണ്ടാക്കുക എന്ന് മാത്രമാണ് താന്‍ ചിന്തിക്കുന്നതെന്നും അവർ വെളിപ്പെടുത്തി.

ഒരു വ്യക്തി എന്ന നിലയില്‍ ഒപ്പം ജോലി ചെയ്യുന്നവര്‍ക്ക് എന്തെങ്കിലും പ്രശ്നം ഉണ്ടാകുകയാണെങ്കില്‍ ഒപ്പം നില്‍ക്കുക എന്നതാണ് തന്റെ ചിന്താഗതിയെന്നും അവർ തുറന്നടിച്ചു. വനിതാ കൂട്ടായ്മയുടെ ലക്ഷ്യം നല്ലതാണെങ്കില്‍ ഭംഗിയായി നടക്കട്ടെ എന്നും സുരഭി ആശംസിച്ചു.

ഐഎഫ്എഫ്കെയില്‍ തനിക്ക് പാസ് നിഷേധിച്ചിരുന്നില്ലെന്ന് സുരഭി വെളിപ്പെടുത്തി. മേളയില്‍ പങ്കെടുക്കാന്‍ ആരുടെയും സമ്മതം ആവശ്യമില്ലെന്നും എന്നാൽ വേദിയില്‍ കയറണമെങ്കില്‍ ക്ഷണം വേണമെന്നും അവർ അറിയിച്ചു.

ഒരു പാസ് തരണമെന്ന് താൻ കമലിനോട് ആവശ്യപ്പെട്ടതായും അതോറിറ്റിയില്‍ നിന്ന് സുരഭിയെ വിളിക്കുമെന്ന് കമൽ പറഞ്ഞിരുന്നതായും നടി വെളിപ്പെടുത്തി. എന്നാല്‍ ആരും വിളിച്ചില്ലെന്നും പിന്നീട് വിവാദങ്ങള്‍ തുടങ്ങിയപ്പോഴാണ് പാസ് തന്നതെന്നും അവർ പറഞ്ഞു.

സമാപന ചടങ്ങില്‍ തന്നെ വിളിക്കുന്ന കാര്യം ആലോചിക്കുന്നുണ്ടെന്ന് അറിഞ്ഞതായും എന്നാൽ അന്നേ ദിവസം താന്‍ മറ്റൊരു പരിപാടി ഏറ്റെടുത്തതിനാല്‍ പോകാന്‍ സാധിച്ചില്ലെന്നും സുരഭി പറഞ്ഞു. നേരത്തേ അറിയിച്ചിരുന്നെങ്കില്‍ പങ്കെടുത്തേനെ എന്നും മേളയില്‍ ‘മിന്നാമിനുങ്ങ്’ തിരഞ്ഞെടുക്കപ്പെടണമെന്ന് ചിത്രത്തിൻറെ ടീം ആത്മാര്‍ത്ഥമായി ആഗ്രഹിച്ചിരുന്നു എന്നും നടി വ്യക്തമാക്കി.

തന്നെ മേളയിൽ ആദരിച്ചില്ല എന്ന വിവാദത്തിനും താരം വിശദീകരണം നൽകി. ഐഎഫ്കെയില്‍ പാര്‍വതിയെ ആദരിച്ചതില്‍ സന്തോഷമേയുള്ളു എന്നും അടുത്ത വര്‍ഷങ്ങളില്‍ മേളയില്‍ ഇത്തരത്തിലുള്ള വിവാദങ്ങള്‍ ഉണ്ടാകാതിരിക്കട്ടെ എന്നും അവർ പ്രത്യാശിച്ചു.

വളരെയേറെ പ്രതിസന്ധികള്‍ കടന്നാണ് ‘മിന്നാമിനുങ്ങ്’ പോലുള്ള ചിത്രങ്ങള്‍ തിയേറ്ററിലെത്തുന്നതെന്നും ഇത്തരം ചിത്രങ്ങളെ പ്രോത്സാഹിപ്പിക്കാന്‍ ഐഎഫ്എഫ്കെ പോലുള്ള വേദികള്‍ മാത്രമേയുള്ളൂ എന്നും അവർ വ്യക്തമാക്കി.

What do you think?

0 points
Upvote Downvote

Total votes: 0

Upvotes: 0

Upvotes percentage: 0.000000%

Downvotes: 0

Downvotes percentage: 0.000000%

Mumbai fire, snack shop,Khairani Road, Saki Naka,  killed, search, injured, persons, hospital , Bhanu Farsan snack shop, treatment, fire engine, ambulance, electric installations, 

മുംബൈയിൽ വൻ തീപിടുത്തം; 12 മരണം

Oommen Chandy,blackmail,solar case,investigation team, K Surendran, complaint, former Chief Minister, Kerala, Saritha, Biju Radhakrishnan, statement, crime branch, BJP leader, Congress, case, solar, Solar report, Oommen Chandy, High court, petition, Kapil sibal, Saritha,case, former minister, Kerala High court, controversy, Kerala, politics, Biju Radhakrishnan, 

സോളാര്‍ റിപ്പോര്‍ട്ട് റദ്ദാക്കണം; ഉമ്മൻ‌ചാണ്ടി ഹൈക്കോടതിയിൽ