സുരേഷ് ഗോപി എംപിയ്ക്ക് മുൻ‌കൂർ ജാമ്യം അനുവദിച്ചു

suresh gopi, anticipatory bail,granted, one month, bond, one lakh rupees, fake address, vehicle, car, registration , Kerala High court, Puducherry, crime branch, registration, Amala Paul, Fahad Fazil, Suresh Gopi MP, arrest, HC, forging documents, registration, vehicle, Pondicherry, MP, actor, luxury car, Pondicherry, state tax, Kerala, petition, bail, submitted, 

കൊച്ചി: പുതുച്ചേരി വാഹന രജിസ്‌ട്രേഷൻ കേസിൽ സുരേഷ് ഗോപി ( Suresh Gopi ) എംപിയ്ക്ക് മുൻ‌കൂർ ജാമ്യം ( anticipatory bail ) അനുവദിച്ചു. നടൻ ഒരു ലക്ഷം രൂപ ബോണ്ട് കെട്ടിവയ്ക്കണമെന്നും കോടതി ഉത്തരവിട്ടു.

ഒരു മാസത്തേയ്ക്കാണ് കോടതി മുൻ‌കൂർ ജാമ്യം അനുവദിച്ചത്. എല്ലാ ശനിയാഴ്ച്ചയും സുരേഷ് ഗോപി അന്വേഷണ ഉദ്യോഗസ്ഥർക്ക് മുന്നിൽ ഹാജരാകണമെന്ന് കോടതി നിർദ്ദേശിച്ചു.

കൂടാതെ അന്വേഷണത്തിൽ ഇടപെടരുതെന്നും കോടതി ഉത്തരവിട്ടു. വ്യാജരേഖ ചമച്ച് പുതുച്ചേരിയിൽ വാഹനം രജിസ്റ്റർ ചെയ്തതിലൂടെ സുരേഷ് ഗോപി സംസ്ഥാന സർക്കാരിനെ കബളിപ്പിച്ച് നികുതി വെട്ടിപ്പ് നടത്തിയെന്നാണ് ക്രൈംബ്രാഞ്ച് ചുമത്തിയിരിക്കുന്ന കുറ്റം.

2010-ൽ പുതുച്ചേരിയിൽ വാടകക്ക് താമസിച്ചിരുന്നുവെന്ന വാടക കരാറിന്‍റെ അടിസ്ഥാനത്തിൽ 2014-ൽ ആഡംബര വാഹനമായ ഒൗഡി കാർ സുരേഷ് ഗോപി അവിടെ രജിസ്റ്റർ ചെയ്തുവെന്നാണ് ക്രൈംബ്രാഞ്ചിന്‍റെ കണ്ടെത്തൽ.

സുരേഷ് ഗോപി പുതുച്ചേരിയില്‍ വാഹനം രജിസ്റ്റര്‍ ചെയ്തതിന്റെ കൃത്യമായ രേഖകള്‍ ക്രൈംബ്രാഞ്ചിന് കണ്ടെത്താന്‍ കഴിഞ്ഞിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ട്.

സുരേഷ് ഗോപിയുടെ കാര്‍ ഓവര്‍ സ്പീഡിന് പിടിക്കപ്പെട്ടതിനെ തുടർന്ന് പുതുച്ചേരിയിലെ വിലാസത്തില്‍ നോട്ടീസ് അയച്ചെങ്കിലും അങ്ങനെയൊരു ആളില്ല എന്ന അറിയിപ്പില്‍ തിരിച്ചുവരുകയുണ്ടായി എന്നും ക്രൈംബ്രാഞ്ച് വ്യക്തമാക്കിയിരുന്നു.

കൂടാതെ സുരേഷ് ഗോപി എംപി കേസിന്റെ അന്വേഷണവുമായി സഹകരിക്കുന്നില്ല എന്നും അന്വേഷണസംഘം കോടതിയെ അറിയിച്ചിരുന്നു. നേരത്തെ തിരുവനന്തപുരം ക്രൈംബ്രാഞ്ച് ആസ്ഥാനത്ത് വിളിച്ചു വരുത്തി സുരേഷ് ഗോപിയെ അന്വേഷണസംഘം ചോദ്യം ചെയ്തിരുന്നു.

Comments

Leave a Reply

Your email address will not be published. Required fields are marked *

Loading…

0

Comments

0 comments

IHRD, VA Arun Kumar, acquitted, IHRD appointment case, Thiruvananthapuram special court, VS Achuthanandan, case, Assistant Director, vigilance, appintment, promotion, probe committee, report, vigilance court, 

ഐഎച്ച്‌ആര്‍ഡി നിയമനക്കേസ്: വിഎസിന്റെ മകൻ കുറ്റവിമുക്തന്‍

Mallika Sherawat , Paris, flat , rent, French court court, France, non-payment , rent ,Sherawat ,Bollywood actress, last December , apartment ,AFP report,reports ,French court , ordered , city,Hollywood, case, owner, luxury apartment,French husband Cyrille Auxenfans, furniture,

വാടകക്കുടിശ്ശിക: മല്ലികാ ഷെരാവത്തിനെതിരെ ഫ്രഞ്ച് കോടതി