Suresh Gopi, arrest,crime branch, Puducherry, registration, amala paul, High court, extended, bail, anticipatory bail, vehicle, tax, Pondicherry, Suresh Gopi, car, registration, Puducherry, vahicle registraion case, fake address, crime branch, investigation, Motor Vehicles Department,
in ,

സുരേഷ് ഗോപിയുടെ അറസ്റ്റ് പത്ത് ദിവസത്തേക്ക് കൂടി തടഞ്ഞു

കൊച്ചി: വ്യാജവാഹന രജിസ്ട്രേഷന്‍ കേസില്‍ സുരേഷ് ഗോപി ( Suresh Gopi ) എംപിയുടെ അറസ്റ്റ് ( arrest ) ഹൈക്കോടതി പത്ത് ദിവസത്തേക്ക് കൂടി തടഞ്ഞു. ഇതുസംബന്ധിച്ച ഇടക്കാല ഉത്തരവ് ഹൈക്കോടതി ഇന്ന് പുറപ്പെടുവിച്ചു.

അടുത്ത ചൊവ്വാഴ്ച കേസ് വീണ്ടും പരിഗണിക്കും. കൂടാതെ സുരേഷ് ഗോപിയുടെ മുന്‍കൂര്‍ ജാമ്യാപേക്ഷ പരിഗണിക്കുന്നതും കോടതി ചൊവ്വാഴ്ചത്തേക്ക് മാറ്റിവച്ചു.

വ്യാജരേഖ ചമച്ച്‌ നടൻ വാഹനം പോണ്ടിച്ചേരിയിൽ രജിസ്റ്റര്‍ ചെയ്തതിലൂടെ സംസ്ഥാന സര്‍ക്കാരിനെ കബളിപ്പിച്ച്‌ നികുതി വെട്ടിപ്പ് നടത്തിയെന്നാണ് ക്രൈംബ്രാഞ്ച് സുരേഷ് ഗോപിക്കെതിരെ ചുമത്തിയിരിക്കുന്ന കുറ്റം.

കേരളത്തിലുള്ളവര്‍ വാങ്ങുന്ന വാഹനങ്ങള്‍ക്ക് പുതുച്ചേരി വിലാസത്തില്‍ വ്യാജ രജിസ്‌ട്രേഷന്‍ നടത്തിക്കൊടുക്കുന്നതിനായി ഗൂഢസംഘങ്ങൾ പ്രവര്‍ത്തിക്കുന്നുണ്ടെന്നും ഇതിനായി ഒരു സിന്‍ഡിക്കേറ്റ് തന്നെ പ്രവര്‍ത്തിക്കുന്നുണ്ടെന്നും ക്രൈംബ്രാഞ്ച് കോടതിയെ അറിയിച്ചു.

പുതുച്ചേരിയില്‍ മോട്ടോര്‍ വാഹന വകുപ്പ് ഉദ്യോഗസ്ഥര്‍ നടത്തിയ പരിശോധനയില്‍ 1500-ഓളം വ്യാജ വിലാസങ്ങള്‍ കണ്ടെത്തിയതായും ഒരേ മേല്‍വിലാസത്തില്‍ തന്നെ പല വാഹനങ്ങള്‍ രജിസ്റ്റര്‍ ചെയ്തതായി കണ്ടെത്താൻ കഴിഞ്ഞുവെന്നും അന്വേഷണ സംഘം കോടതിയില്‍ അറിയിച്ചു.

സുരേഷ് ഗോപി പുതുച്ചേരിയില്‍ വാഹനം രജിസ്റ്റര്‍ ചെയ്തതിന്റെ കൃത്യമായ രേഖകള്‍ ക്രൈംബ്രാഞ്ചിന് കണ്ടെത്താന്‍ കഴിഞ്ഞിട്ടുണ്ടെന്നും എന്നാൽ എം പി കേസിന്റെ അന്വേഷണവുമായി സഹകരിക്കുന്നില്ലെന്നും ക്രൈംബ്രാഞ്ച് കുറ്റപ്പെടുത്തി.

സുരേഷ് ഗോപിയുടെ കാര്‍ ഓവര്‍ സ്പീഡിൽ യാത്ര ചെയ്തതിനാൽ പിടിക്കപ്പെട്ടതിനെ തുടർന്ന് പുതുച്ചേരിയിലെ വിലാസത്തില്‍ നോട്ടീസ് അയച്ചെങ്കിലും അങ്ങനെയൊരു ആളില്ല എന്ന അറിയിപ്പില്‍ തിരിച്ചുവരുകയുണ്ടായി എന്നും അന്വേഷണസംഘം അറിയിച്ചു.

2010-ല്‍ പുതുച്ചേരിയില്‍ വാടകക്ക് താമസിച്ചിരുന്നുവെന്ന വാടക കരാറിന്‍റെ അടിസ്ഥാനത്തില്‍ 2014-ല്‍ ആഡംബര വാഹനം സുരേഷ് ഗോപി വാഹനം അവിടെ രജിസ്റ്റര്‍ ചെയ്തുവെന്നാണ് ക്രൈംബ്രാഞ്ചിന്‍റെ കണ്ടെത്തല്‍. കേസില്‍ സുരേഷ് ഗോപിയെ തിരുവനന്തപുരം ക്രൈംബ്രാഞ്ച് ആസ്ഥാനത്ത് വിളിച്ചു വരുത്തി നേരത്തെ ചോദ്യം ചെയ്തിരുന്നു.

What do you think?

0 points
Upvote Downvote

Total votes: 0

Upvotes: 0

Upvotes percentage: 0.000000%

Downvotes: 0

Downvotes percentage: 0.000000%

മൂന്നാര്‍ കൈയ്യേറ്റ റിപ്പോർട്ട് പൂഴ്ത്തിയതായി ആരോപണം

Chocolate, Climate change,Extinct,  Study,  impact,ecosystem , economies, chocolate industry , National Oceanic and Atmospheric Administration,  rising temperatures,arid weather conditions,chocolate-growing regions, world ,mountainous terrain ,

ചോക്കലേറ്റും കാലാവസ്ഥാ മാറ്റവും തമ്മിലെന്ത്?