Suresh Gopi, arrest,crime branch, Puducherry, registration, amala paul, High court, extended, bail, anticipatory bail, vehicle, tax, Pondicherry, Suresh Gopi, car, registration, Puducherry, vahicle registraion case, fake address, crime branch, investigation, Motor Vehicles Department,
in , ,

സുരേഷ് ഗോപിയുടെ അറസ്റ്റ് രേഖപ്പെടുത്തി; ജാമ്യത്തില്‍ വിട്ടയച്ചു

തിരുവനന്തപുരം: പുതുച്ചേരി ( Puducherry ) വാഹന രജിസ്ട്രേഷന്‍ കേസില്‍ നടന്‍ സുരേഷ് ഗോപി ( Suresh Gopi ) എം.പിയുടെ അറസ്റ്റ് ( arrest ) രേഖപ്പെടുത്തിയ ശേഷം വിട്ടയച്ചു. ഒരു ലക്ഷം രൂപയുടെ ബോണ്ടിലും രണ്ടാള്‍ ജാമ്യത്തിലുമാണ് നടനെ ക്രൈംബ്രാഞ്ച് വിട്ടയച്ചത്.

ഹൈക്കോടതി നടന് മുന്‍കൂര്‍ ജാമ്യം നല്‍കിയെങ്കിലും അറസ്റ്റുള്‍പ്പെടെയുള്ള കാര്യങ്ങളിലേക്ക് നീങ്ങേണ്ടി വരുമെന്ന് ക്രൈംബ്രാഞ്ച് ഹൈക്കോടതിയെ അറിയിച്ചിരുന്നു. തുടർന്നാണ് ഹൈക്കോടതിയുടെ തന്നെ നിർദ്ദേശ പ്രകാരം നടന്റെ അറസ്റ്റ് രേഖപ്പെടുത്തിയ ശേഷം ജാമ്യത്തിൽ വിട്ടയച്ചത്.

ഈ കേസില്‍ സുരേഷ് ഗോപിക്ക് ജനുവരി 10-ന് കോടതി മുൻ‌കൂർ ജാമ്യം അനുവദിച്ചിരുന്നു. നടൻ ഒരു ലക്ഷം രൂപ ബോണ്ട് കെട്ടിവയ്ക്കണമെന്നും കോടതി ഉത്തരവിട്ടിരുന്നു.

കൂടാതെ ചോദ്യം ചെയ്യലിന് എല്ലാ ശനിയാഴ്ചയും അന്വേഷണ സംഘത്തിനു മുന്നില്‍ ഹാജരാകണമെന്നും, അന്വേഷണത്തില്‍ ഇടപെടരുതെന്നും കോടതി നടനോട് നിര്‍ദ്ദേശിച്ചിരുന്നു.

അതേസമയം, നടി അമല പോളിനെ ക്രൈംബ്രാഞ്ച് ഇന്ന് രണ്ട് മണിക്കൂറുകളോളം ചോദ്യം ചെയ്തു. വാഹന രജിസ്ട്രേഷനുമായി ബന്ധപ്പെട്ട് തട്ടിപ്പ് നടത്തിയെന്ന ആരോപണം അമല നിഷേധിച്ചു.

പുതുച്ചേരിയിലെ വാടക വീട്ടില്‍ താമസിച്ചപ്പോഴാണ് കാര്‍ രജിസ്റ്റര്‍ ചെയ്തതെന്ന നിലപാടിൽ അമല ഉറച്ചു നിന്നു. ഹൈക്കോടതിയില്‍ നല്‍കിയ മുന്‍കൂര്‍ ജാമ്യത്തിലും ഈ നിലപാടാണ് അമല കൈക്കൊണ്ടത്.

കേസുമായി ബന്ധപ്പെട്ട് നേരത്തെ തിരുവനന്തപുരം ക്രൈംബ്രാഞ്ച് ആസ്ഥാനത്ത് വിളിച്ചു വരുത്തി സുരേഷ് ഗോപിയെയും ക്രൈംബ്രാഞ്ച് ചോദ്യം ചെയ്തിരുന്നു.

വ്യാജരേഖ ചമച്ച് പുതുച്ചേരിയിൽ വാഹനം രജിസ്റ്റർ ചെയ്തതിലൂടെ സുരേഷ് ഗോപി സംസ്ഥാന സർക്കാരിനെ കബളിപ്പിച്ച് നികുതി വെട്ടിപ്പ് നടത്തിയെന്നാണ് ക്രൈംബ്രാഞ്ച് ചുമത്തിയിരിക്കുന്ന കുറ്റം.

2010-ൽ പുതുച്ചേരിയിൽ വാടകക്ക് താമസിച്ചിരുന്നുവെന്ന വാടക കരാറിന്‍റെ അടിസ്ഥാനത്തിൽ 2014-ൽ ആഡംബര വാഹനമായ ഒൗഡി കാർ സുരേഷ് ഗോപി അവിടെ രജിസ്റ്റർ ചെയ്തുവെന്നാണ് ക്രൈംബ്രാഞ്ചിന്‍റെ കണ്ടെത്തൽ.

സുരേഷ് ഗോപിയുടെ കാര്‍ ഓവര്‍ സ്പീഡിന് പിടിക്കപ്പെട്ടതിനെ തുടർന്ന് പുതുച്ചേരിയിലെ വിലാസത്തില്‍ നോട്ടീസ് അയച്ചെങ്കിലും അങ്ങനെയൊരു ആളില്ല എന്ന അറിയിപ്പില്‍ തിരിച്ചുവരുകയുണ്ടായി എന്നും ക്രൈംബ്രാഞ്ച് വ്യക്തമാക്കിയിരുന്നു.

നികുതി വെട്ടിച്ച്‌ വാഹനം രജിസ്റ്റര്‍ ചെയ്തതിന് സുരേഷ് ഗോപിക്കെതിരെ നേരത്തെ കേസെടുത്തിരുന്നു. വ്യാജരേഖ ചമയ്ക്കല്‍, നികുതി വെട്ടിപ്പ് തുടങ്ങിയ വകുപ്പുകള്‍ പ്രകാരം ക്രൈംബ്രാഞ്ചാണ് കേസെടുത്തത്.  വ്യാജ രജിസ്ട്രേഷനുമായി ബന്ധപ്പെട്ട് സുരേഷ് ഗോപി, ഫഹദ് ഫാസിൽ, അമല പോൾ എന്നിവരടക്കം 70 പേര്‍ക്ക് മോട്ടോര്‍ വാഹന വകുപ്പ് നോട്ടീസ് അയച്ചിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *

Attorney General , judges, issues, not solved, supreme court, medical scam, bribery, Justice Loya, death, investigation, AG,media, Supreme Court ,crisis, Attorney General, Venugopal , everything okay, Bar Council of India,BCI, delegation ,met, Chief Justice ,Dipak Misra ,ongoing crisis , Monday ,judges , four rebel judges,J Chelameswar, Ranjan Gogoi, Kurian Joseph ,Madan B Lokur, rebel judges ,criticised ,the Chief Justice ,allocation of cases, administration , top court ,press conference, Supreme Court,judges, press conference, collegium, Four Senior Judges , Media ,an unprecedented move , Justices J. Chelameswar, Ranjan Gogoi, Madan Lokur , Kurian Joseph, press ,allegations , Chief Justice of India , benches ,Constitution Benches

സുപ്രീം കോടതിയിലെ പ്രതിസന്ധി പരിഹരിച്ചതായി അറ്റോര്‍ണി ജനറല്‍

National Banana Festival , NBF 2018 , Cissa , banana cultivation, Agriculture Minister , agriculture sector , value addition potential , development, farm produce,,V S Sunil Kumar ,negative growth, Kerala,scientific innovations, organised ,fruit, National Seminar - Technical Sessions, National Banana Festival , Vellayani, Minister ,government ,innovative measures,fair price, farmers ,produce , ownership ,NBF, National Banana Festival , Bhoomi pooja, O Rajagopal MLA, Vellayani, National Banana Festival 2018, Suresh Gopi, MP, NBF 2018,reception Committee office, inaugurated ,Vellayani Temple , Kalliyoor , National Banana Festival ,NBF -2018, Photography Contest, organized, photography ,contest , , Centre for Innovation in Science & Social Action ,CISSA, Vellayani Grounds ,Kalliyoor Grama Panchayat,A panel of Jury , Nature Photographers , Environmentalists ,evaluate , photographs, amateurs ,professionals,Banana, focal theme, different varieties of bananas,India, farmers , farms, by-products, value added products, tissue culture, bio- diversity, multiple crops,color , black & white images, DVD , National Banana Festival,NBF, papers , National Seminar,festival, presented,submitted , January 15,Centre for Innovation in Science & Social Action ,CISSA,climate change, banana productivity, pests ,diseases,Medicinal ,nutritional importance , banana, National Banana Festival,Thiruvananthapuram,CISSA Centre for Innovation in Science and Social action   February 17 , Kalliyoor , wide diversity, bananas , India,multifarious uses, unique fruit, plant parts,organised,partnership ,Kalliyoor Grama Panchayat , National and State organisations,  event,

ദേശീയ വാഴ മഹോത്സവം 2018: ഫോട്ടോഗ്രാഫി മത്സരം സംഘടിപ്പിക്കുന്നു