Suresh Gopi, arrest,crime branch, Puducherry, registration, amala paul, High court, extended, bail, anticipatory bail, vehicle, tax, Pondicherry, Suresh Gopi, car, registration, Puducherry, vahicle registraion case, fake address, crime branch, investigation, Motor Vehicles Department,
in ,

നികുതി വെട്ടിപ്പ്: അമലയ്ക്കും ഫാസിലിനുമൊപ്പം സുരേഷ് ഗോപിയും

കൊച്ചി: മലയാളി താരങ്ങളായ അമല പോളിനും (Amala Paul) ഫഹദ് ഫാസിലിനും (Fahad Fazil) പിന്നാലെ നടനും രാജ്യസഭാ എംപിയുമായ സുരേഷ് ഗോപിയും (Suresh Gopi) വാഹന രജിസ്ട്രേഷനിൽ നികുതി വെട്ടിപ്പ് നടത്തിയതായി റിപ്പോർട്ട്.

സുരേഷ് ഗോപിയുടെ ആഡംബര കാറായ PY 01 BA 999 നമ്പര്‍ ഓഡി ക്യൂ സെവന്‍ പോണ്ടിച്ചേരിയിലെ വ്യാജവിലാസത്തിലാണ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്.

ഈ വാഹനം കേരളത്തില്‍ രജിസ്റ്റര്‍ ചെയ്താൽ 15 ലക്ഷം രൂപ നികുതിയായി അടയ്‌ക്കേണ്ടതുണ്ട്. എന്നാൽ ഈ വാഹനം പുതുച്ചേരിയില്‍ രജിസ്റ്റര്‍ ചെയ്തതിനാൽ ഒന്നരലക്ഷം രൂപ മാത്രമേ നികുതി ഇനത്തിൽ അടയ്‌ക്കേണ്ടതുള്ളൂ.

വാഹനം രജിസ്റ്റര്‍ ചെയ്യാനായി സുരേഷ് ഗോപി നല്‍കിയ പുതുച്ചേരിയിലെ മേല്‍വിലാസത്തെ സംബന്ധിച്ചാണ് ആരോപണം ഉയർന്നിട്ടുള്ളത്.

സുരേഷ് ഗോപി, 3 സി.എ കാര്‍ത്തിക അപ്പാര്‍ട്ട്‌മെന്റ്‌സ്, പുതുപ്പേട്ടൈ, പുതുച്ചേരി എന്ന വിലാസത്തിലാണ് ഇദ്ദേഹം വാഹനം രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. അമലപോളും ഫഹദ് ഫാസിലും വ്യാജവിലാസത്തിലാണ് അവരുടെ വാഹനങ്ങൾ രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്.

എന്നാൽ സുരേഷ് ഗോപി പുതുച്ചേരിയിലെ വീട്ടില്‍ വാടകയ്ക്ക് താമസിച്ചുവെന്ന് രേഖയുണ്ടാക്കിയാണ് വാഹനം രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. സംഭവത്തില്‍ വിശദീകരണം തേടിയ മാധ്യമ പ്രവർത്തകരോട് ഇക്കാര്യത്തില്‍ ഉത്തരവാദിത്തപ്പെട്ട ഏജന്‍സിയോട് മറുപടി പറയാമെന്ന് സുരേഷ് ഗോപി മറുപടി നൽകി.

What do you think?

0 points
Upvote Downvote

Total votes: 0

Upvotes: 0

Upvotes percentage: 0.000000%

Downvotes: 0

Downvotes percentage: 0.000000%

പോലീസ് വാഹനത്തിൽ മദ്യപാനം; ഐജിക്കും സസ്പെന്‍ഷന്‍

Ranji, Kerala, Haryana, batting, Ranji Trophy, runs, wickets, out, Ranji Trophy, Kerala, Jammu Kashmir,

രഞ്ജി ട്രോഫി: കേരളം നാളെ ജമ്മുവിനെ നേരിടും