surgical strike , surgical attack, video,  India, Modi,BJP, Congress, Jawan, leaders, peace, militants, Pakistan, Gandhiji, US, North Korea, India ,rank , Global Peace Index 2018 , Australian think tank , Iceland, New Zealand, Austria, Portugal ,Denmark , Syria, Afghanistan, South Sudan, Iraq , Somalia ,Yemen, Sri Lanka, Chad, Colombia, Uganda. 137, 
in ,

മിന്നലാക്രമണത്തിന്റെ വീഡിയോ പുറത്തു വിട്ടതിന്റെ ചേതോവികാരമെന്താവാം?

മിന്നലാക്രമണത്തിന്റെ ( surgical strike ) വീഡിയോ പുറത്ത് വിട്ടു കൊണ്ട് മോഡി സർക്കാർ സൈനികരെ വോട്ടിന് വേണ്ടി ഉപയോഗിക്കുന്നെന്ന് കോണ്‍ഗ്രസ് പാർട്ടിയും മറ്റ്‌ പ്രമുഖ നേതാക്കളും ആരോപിക്കുമ്പോൾ ആ ആരോപണത്തിൽ കഴമ്പില്ലേ എന്ന സംശയം ഏതൊരു ഭാരതീയന്റെയും ഉള്ളിൽ ഉടലെടുക്കുക സ്വാഭാവികം.

2016 സെപ്തംബറില്‍ പാകിസ്ഥാന്റെ അതിര്‍ത്തിയിലെ ഭീകര ക്യാമ്പുകളിലേക്ക് അപ്രതീക്ഷിതമായി കടന്നുകയറിയ ഇന്ത്യന്‍ സൈന്യം നടത്തിയ മിന്നലാക്രമണത്തിന്റെ വീഡിയോ ദൃശ്യങ്ങള്‍ കേന്ദ്ര സര്‍ക്കാര്‍ പുറത്ത് വിട്ടത് രൂക്ഷമായ വിവാദത്തിന് കാരണമായിരിക്കുകയാണ്.

ഏതാനും മാസങ്ങൾക്കുള്ളിൽ ആസന്നമാകുന്ന തിരഞ്ഞെടുപ്പ് മുന്നയിക്കണ്ടു കൊണ്ടാണോ ഇത്തരമൊരു നീക്കമെന്നാണ് സ്വാഭാവികമായ സംശയം. വലിയൊരു രാഷ്ട്രീയ കളിക്കാണ് ബിജെപി വട്ടം കൂട്ടുന്നതെന്നാണ് രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്ന് ഉയരുന്ന ആരോപണം.

രാജ്യസ്നേഹത്തിന്റെയും സൈനികരുടെ ത്യാഗത്തിന്റെയും കണക്കു പറഞ്ഞു കൊണ്ട് സ്വയം രക്ഷകപരിവേഷമണിഞ്ഞ്‌ പൗരന്മാരുടെ മനോ വികാരങ്ങളെ തങ്ങൾക്കനുകൂലമായ വോട്ടാക്കി മാറ്റാനുള്ള ഗൂഢശ്രമമാണോ ഇതിനു പിന്നിലെന്നും ആക്ഷേപമുണ്ട്.

മിന്നലാക്രമണത്തിന്റെ വീഡിയോ പുറത്ത് വിട്ട കേന്ദ്ര സര്‍ക്കാരിന്റെ നടപടിക്കെതിരെ അതിരൂക്ഷമായ വിമര്‍ശനവുമായാണ് കോണ്‍ഗ്രസ് രംഗത്തെത്തിയത്. രാജ്യസ്നേഹത്തിന്റെ പേരിൽ ബിജെപി രാഷ്ട്രീയ മുതലെടുപ്പ് നടത്തുകയാണെന്ന് നേരത്തെ തന്നെ ആരോപണമുയർന്നിട്ടുണ്ട്.

പാകിസ്ഥാനിലെ ഭീകര ക്യാമ്പുകളില്‍ ആക്രമണം നടത്തുന്നതിന്റെ ദൃശ്യങ്ങള്‍ നേരത്തെ തന്നെ ദേശീയ ചാനലുകളെല്ലാം സംപ്രഷണം ചെയ്തിരുന്നു. എന്നാല്‍ ഇതാദ്യമായാണ് സര്‍ജിക്കല്‍ സ്‌ട്രൈക്കിന്റെ യഥാര്‍ത്ഥ വീഡിയോകള്‍ പുറത്തു വരുന്നത്.

തന്ത്ര പ്രധാനമായ ഒരു നടപടിയായാണ് ഇന്ത്യൻ സൈന്യത്തിന്റെ മിന്നലാക്രമണത്തെ പറ്റി നേരത്തെ തന്നെ സർക്കാരും സൈന്യവും വ്യക്തമാക്കിയിരുന്നത്.

Army Jawans-helmet-blivenews.com

എന്നാൽ മിന്നലാക്രമണം വെറുമൊരു കെട്ടുകഥയാണെന്ന തരത്തിൽ നേരത്തെ പല പ്രമുഖരും അഭിപ്രായ പ്രകടങ്ങൾ നടത്തിയിരുന്നു. സൈന്യത്തിന്റെ മനോവീര്യം തകർക്കുന്ന തരത്തിലുള്ള അത്തരം പ്രചാരണങ്ങൾക്കെതിരെ അന്നും നിരവധി രാഷ്ട്രീയ പ്രമുഖർ രംഗത്തെത്തിയിരുന്നു.

മിന്നലാക്രമണം കൊണ്ട് കാശ്മീർ മേഖലയിൽ കാര്യമായ മാറ്റമൊന്നും സംഭവിച്ചിട്ടില്ലെന്ന് അടുത്തിടെയാണ് മുൻ കേന്ദ്രമന്ത്രിയും പ്രമുഖ പത്രപ്രവർത്തകനുമായ അരുൺ ഷൂരി ആരോപിച്ചത്.

അത്തരം ആരോപണങ്ങൾക്കുള്ള മറുപടിയായായിട്ടാണോ ഇപ്പോൾ മിന്നലാക്രമണത്തിന്റെ യഥാർത്ഥ ദൃശ്യങ്ങൾ പുറത്തു വിട്ടതെന്നും സംശയിക്കേണ്ടിയിരിക്കുന്നു.

ഭീകരരെ ഇന്ത്യന്‍ സൈന്യം വധിക്കുന്നതും ബങ്കറുകള്‍ തകര്‍ക്കുന്നതും മറ്റുമെല്ലാം ദൃശ്യങ്ങളില്‍ കാണാം. ഡ്രോണുകള്‍, തെര്‍മല്‍ ഇമേജിംഗ് ക്യാമറകള്‍ എന്നിവയുടെ സഹായത്തോടെയാണ് ആക്രമണദൃശ്യങ്ങള്‍ പകര്‍ത്തിയത്.

എം4 എ, ഇസ്രയേലി ടാവര്‍ ടി.എ.എ 1 റൈഫിള്‍സ്, ഗ്രനേഡ് ലോഞ്ചര്‍, ഗില്‍ഡ് സ്‌പിപ്പര്‍ റൈഫിള്‍സ് തുടങ്ങിയ ആയുധങ്ങളാണ് ഇന്ത്യൻ സൈന്യം അന്ന് ഉപയോഗിച്ചത്. രാത്രിയില്‍ വ്യക്തമായ കാഴ്ച നല്‍കുന്ന ഉപകരണങ്ങളും ഇന്ത്യൻ സൈനികർ പ്രയോജനപ്പെടുത്തിയതായി ദൃശ്യങ്ങളിൽ വ്യക്തമാണ്.

എന്നാൽ നയതന്ത്ര പ്രാധാന്യമുള്ള വിഷയങ്ങളെ ഇത്തരത്തിൽ രാഷ്ട്രീയവത്കരിക്കുന്നതിനെ സംബന്ധിച്ച് ധാരാളം പേർ കടുത്ത വിയോജിപ്പാണ് രേഖപ്പെടുത്തുന്നത്.

indian-jawan-killed-ceasefire-violation-blivenews-com

ഗോഹത്യ പോലുള്ള വിഷയങ്ങളിൽ ഭരണകക്ഷിക്കെതിരെ വിമർശനത്തിന്റെ ചൂണ്ടു വിരലുകൾ നീളുമ്പോൾ ആ പാർട്ടി പലപ്പോഴും സൈനിക സുരക്ഷ, രാജ്യ സ്നേഹം എന്നിവ തുറുപ്പു ചീട്ടാക്കി വിമർശനങ്ങളിൽ നിന്ന് രക്ഷ നേടുന്നതായി പരക്കെ ആക്ഷേപമുണ്ട്.

നേരത്തെ നോട്ട് നിരോധനം, ഇന്ധന വില വർദ്ധനവ് എന്നീ വിഷയങ്ങളിൽ കേന്ദ്ര സർക്കാരിനെതിരെ രാജ്യവ്യാപകമായി പ്രതിഷേധം അലയടിച്ചപ്പോഴും ആ വിഷയങ്ങളിൽ നിന്ന് രക്ഷ നേടാൻ ഭരണകക്ഷി തന്ത്രപൂർവ്വം ആ തുറുപ്പു ചീട്ടുകളാണ് പുറത്തിറക്കിയതെന്നും ആരോപണമുണ്ടായിരുന്നു.

സ്വദേശ സ്നേഹം ഏതൊരു പൗരനും അവശ്യം വേണ്ട സംഗതിയാണെന്നിരിക്കെ അത് പൗരന്മാരിൽ അടിച്ചേൽപ്പിക്കുന്ന രീതിയായാണ് ചില കേന്ദ്ര സർക്കാർ തീരുമാനങ്ങൾ പൗരന്മാരിൽ ഉളവാക്കിയത്.

Disabled people , not stand , national anthem,SC,supreme court, order, notice, theatre, films, audience, janaganamana, vande matharam, national song, 

തീയേറ്ററുകളിൽ നിർബന്ധമായും ദേശീയ ഗാനം കേൾപ്പിക്കണമെന്നും അന്നേരം ഏവരും എഴുന്നേറ്റു നിൽക്കണമെന്നും പ്രഖ്യാപനമുണ്ടായപ്പോൾ അതും നേരത്തെ വിവാദമായി.

നിർബന്ധമായി അടിച്ചേൽപ്പിക്കേണ്ട ഒന്നല്ല ദേശസ്നേഹമെന്നും അത് ഏതൊരു പൗരന്റെയും മനസ്സിൽ സ്വാഭാവികമായി ഉടലെടുക്കുന്ന വികാരമാണെന്നും പലരും വ്യക്തമാക്കിയെങ്കിലും ആ പ്രസ്താവന നടത്തിയവർ ദേശദ്രോഹികളുടെ പട്ടികയിൽ ഇടം പിടിച്ചതും നാം കണ്ടു കഴിഞ്ഞു.

പാകിസ്ഥാനല്ല തന്റെ പിതാവിന്റെ ജീവനെടുത്തതെന്നും യുദ്ധമാണ് തന്റെ പിതാവിന്റെ മരണത്തിന് കാരണമായതെന്നും വീരചരമം പ്രാപിച്ച ഒരു സൈനികന്റെ മകൾ പ്രതികരിച്ചപ്പോൾ ആ പെൺകുട്ടിയെയും ദേശദ്രോഹിയെന്ന മുദ്ര കുത്തി കരിമ്പട്ടികയിൽ ഉൾപ്പെടുത്തിയത് മറക്കാറായിട്ടില്ല.

ജെ എൻ യു വിൽ അലയടിച്ച വിവാദങ്ങളിൽ അവസരം മുതലെടുത്ത് ചില ഛിദ്ര ശക്തികൾ രാജ്യത്തിനെതിരെ സംഘടിച്ചതിന് പലപ്പോഴും നാം സാക്ഷികളായി. മതത്തിന്റെയും രാഷ്ട്രീയ പാർട്ടികളുടെയും നിശബ്ദമായ പിന്തുണയോടെ തീവ്രവാദത്തിന്റെ വേരുകൾ കൂടുതൽ ആഴത്തിൽ പടരുകയാണെന്ന തിരിച്ചറിവ് നൽകുന്ന പല വാർത്തകളും മാധ്യമങ്ങളിൽ പ്രത്യക്ഷപ്പെടുകയാണ്.

ജമ്മു-കാശ്മീരില്‍ സ്വാസ്ഥ്യവും സമാധാനവും ഇപ്പോഴും മരീചികയായി തുടരുകയാണ്.യുദ്ധമല്ല പ്രശ്നങ്ങൾക്കുള്ള പരിഹാരമെന്നും ആരോഗ്യകരമായ ചർച്ചയിലൂടെ മാത്രമേ പ്രശ്നങ്ങൾക്ക് പരിഹാരമാകുകയുള്ളൂ എന്നും വ്യക്തമാക്കുവാൻ അടുത്തിടെ നടന്ന അമേരിക്ക-ഉത്തര കൊറിയ ഉച്ചകോടിയിലൂടെ ഇന്ത്യയും മനസ്സിലാക്കണമെന്ന് പലരും നിർദ്ദേശിച്ചിരുന്നു.

എന്നാൽ കാശ്മീരിൽ അടുത്തിടെ നടന്ന സംഭവ വികാസങ്ങൾ ഏവരിലും ആശങ്കകളാണ് സൃഷ്‌ടിച്ചത്‌. മൂന്ന് വർഷത്തോളം പിഡിപിയുമായി സഖ്യത്തിലായിരുന്ന ബിജെപി പൊടുന്നനെ പിന്തുണ പിൻവലിച്ചതിനെ തുടർന്ന് മെഹ്ബൂബ മുഫ്തിയുടെ നേതൃത്വത്തിലുള്ള കാശ്മീർ സർക്കാർ നിലം പൊത്തിയതും അവിടെ ഗവർണർ ഭരണം ഏർപ്പെടുത്തിയതും വൻ ചർച്ചയായിരുന്നു.

BJP-PDP coalition, end, Kashmir, governor, ceasefire,  Amit Shah, 

രാഷ്ട്ര സുരക്ഷയെ മുൻനിർത്തിയാണ് ഈ തീരുമാനം കൈക്കൊണ്ടതെന്ന് ബിജെപി അറിയിച്ചെങ്കിലും ആ തീരുമാനം വൻ വിവാദമായി.

വെടിനിർത്തൽ തീരുമാനം പിൻവലിച്ചതിൽ പിഡിപിയ്ക്കുണ്ടായ അമർഷമാണ് പിന്തുണ പിൻവലിക്കാനുള്ള കാരണമെന്ന് വ്യക്തമാക്കുമ്പോൾ സഖ്യ കക്ഷികളായി തുടർന്നവർ പെട്ടെന്ന് പരസ്പരം എങ്ങനെ അനഭിമതനായി എന്ന സംശയം ഉടലെടുക്കുക സ്വാഭാവികം.

രാജ്യ സുരക്ഷയിൽ വിട്ടുവീഴ്ച പാടില്ലെന്ന തത്വം യഥാവിധം ഉൾക്കൊണ്ട് നമ്മുടെ ജവാന്മാർ അഹോരാത്രം പ്രതികൂല സാഹചര്യങ്ങളിൽ പണിയെടുക്കുമ്പോഴും അവരുടെ സുരക്ഷയെ ചൊല്ലിയുള്ള ചില റിപ്പോർട്ടുകളും നേരത്തെ പുറത്തു വന്നിരുന്നു.

പട്ടാളക്കാർക്ക് നൽകുന്ന നിലവാരമില്ലാത്ത ഭക്ഷണത്തെ പറ്റി പരാതിപ്പെട്ട ജവാനെ കുറിച്ച് നേരത്തെ മാധ്യമങ്ങൾ ചർച്ച ചെയ്ത വേളയിലും സൈനികരെ പറ്റി വാതോരാതെ പ്രസംഗിക്കുന്ന പാർട്ടി പ്രതിക്കൂട്ടിലായിരുന്നു.

BSF ,dismisses, jawan, Tej Bahadur Yadav, complained,'sub-standard' food,video, upload, facebook,  Border Security Force , jawans, Officials, border guarding force , report ,staff court of inquiry ,SCoI,

ഭീകരന്മാരും പാക് സൈനികരും ഇന്ത്യൻ സൈനികരെ അതിനിഷ്ഠൂരമായി കൊലപ്പെടുത്തിയതും അവരുടെ മൃതശരീരങ്ങളോട് പോലും അനാദരവ് കാട്ടിയതും സമൂഹ മനഃസാക്ഷിയെ ഞെട്ടിച്ച സംഭവങ്ങൾ തന്നെയാണ്.

എന്നാൽ വെറുപ്പ് ഒന്നിനും പരിഹാരമല്ലെന്നും തുറന്ന ചർച്ചയാണ് പ്രശ്‌നപരിഹാരത്തിന് ആവശ്യമെന്നുമുള്ള നിർദ്ദേശങ്ങളെ മുഖവിലയ്‌ക്കെടുക്കാൻ നേതൃത്വം തയ്യാറാണോ എന്നതും നാം ചിന്തിക്കേണ്ടിയിരിക്കുന്നു.

കാശ്മീരിൽ സമാധാനം പുലരാൻ ചില തത്പര കക്ഷികൾക്ക് താല്പര്യമില്ലെന്ന ആരോപണം നേരത്തെ തന്നെ ശക്തമാണല്ലോ. ഈ സാഹചര്യം മുതലെടുത്ത് രാജ്യത്തിലെ പൗരന്മാരിൽ ചിലർ രാജ്യത്തിനെതിരെ പ്രവർത്തിക്കുന്നതും വ്യാപകമായ ആശങ്കകൾക്ക് ഇടം കൊടുക്കുകയാണ്.

കലുഷിതമായ സംഭവ വികാസങ്ങൾ തുടരവെ ‘ലോകാഃ സമസ്താഃ സുഖിനോ ഭവന്തു.’ എന്ന മനോഹരമായ സങ്കല്‍പം ലോകത്തിന് സംഭാവന ചെയ്ത ഭാരതം ഇപ്പോൾ അതി തീവ്ര ദേശീയതയുടെ നേർക്കാണോ മുന്നേറുന്നതെന്ന സംശയവും ഉടലെടുക്കുകയാണ്.

ഭരണത്തിനെതിരെയോ മറ്റോ പ്രതികരിക്കുന്ന പ്രബുദ്ധരെ യാതൊരു മടിയും കൂടാതെ ഇല്ലായ്മ ചെയ്യുന്ന സാഹചര്യത്തിൽ സത്യമേത് മിഥ്യയേത് എന്ന സംശയത്താൽ നട്ടം തിരിയുന്ന ഇന്ത്യൻ സമൂഹം ശരിയായ നേതൃത്വത്തിന്റെ അഭാവത്താൽ അരക്ഷിതാവസ്ഥയിലാണ്.

Gauri Lankesh

ഈ വേളയിൽ തന്നെയാണ് ഇന്ത്യൻ സ്ത്രീകളുടെ സുരക്ഷയെ സംബന്ധിച്ച ഞെട്ടിപ്പിക്കുന്ന സർവേ പുറത്തു വന്നിരിക്കുന്നത്. നിർഭയ, കത്വ, ഉന്നാവോ വിഷയങ്ങളുടെ പശ്ചാത്തലത്തിൽ സ്ത്രീകള്‍ ഏറ്റവുമധികം അക്രമങ്ങൾക്ക് ഇരയാകുന്ന രാജ്യം ഇന്ത്യയെന്ന് റോയിറ്റേഴ്‌സ് ഫൗണ്ടേഷന്‍ നടത്തിയ സര്‍വ്വേ ഫലത്തിൽ പറയുന്നു.

ആർഷ ഭാരത സംസ്കാര സംരക്ഷകരെന്ന നാട്യത്തിൽ ഒരു പാർട്ടി സ്വയം സദാചാര പോലീസ് ചമയുമ്പോൾ മതേതരമെന്ന മുഖംമൂടിയണിഞ്ഞ മറ്റ് പാർട്ടികളും അവസരം മുതലെടുക്കുന്നത് നാം കാണാറുണ്ടല്ലോ. ഈ സാഹചര്യത്തിൽ ഏതൊരു സാധാരണ പൗരന്റെയും മനസ്സിൽ രാഷ്ട്രീയ നേതൃത്വങ്ങളെ പറ്റി സംശയങ്ങൾ ഉടലെടുക്കുക സ്വാഭാവികം.

അതി തീവ്ര ദേശീയത സ്വന്തമാക്കിയ ഒരു രാജ്യത്തിന് ഒരിക്കലും നന്മ ഉണ്ടാകില്ലെന്ന് ജർമ്മനിയിലെ ഹിറ്റ്ലറും ഇറ്റലിയിലെ മുസോളിനിയും കാട്ടിത്തന്നിട്ടുണ്ടെന്നിരിക്കെ ഗാന്ധിജിയുടെ ദർശങ്ങളുടെ പ്രസക്തി വീണ്ടും വർദ്ധിക്കുകയാണ്.

ഒരു രാജ്യത്തിന്റെ നന്മയ്ക്കായി സമൂഹവും ലോക നന്മയ്ക്കായി ഒരു രാജ്യവും സ്വയം ത്യാഗം ചെയ്യാൻ തയ്യാറാകണമെന്ന കാഴ്ചപ്പാടും വിശ്വ സാഹോദര്യ സന്ദേശം പ്രദാനം ചെയ്യുന്ന ‘വസുധൈവ കുടുംബക’മെന്ന ശാന്തിമന്ത്രവും കാത്തുസൂക്ഷിക്കേണ്ട ബാധ്യത സമൂഹത്തിനുണ്ടെന്ന് വിളിച്ചു പറയുന്നവർ പ്രതിക്കൂട്ടിലാക്കുന്ന കാഴ്ച സർവ്വ സാധാരണമായ ഇക്കാലത്ത് ഇന്ത്യയും സമസ്ത ലോകവും എല്ലാ വെല്ലുവിളികളെയും അതിജീവിക്കുമെന്ന ശുഭ ചിന്ത പുലർത്തി പ്രതീക്ഷയോടെ കാത്തിരിക്കാം.

“ലോകാഃ സമസ്താഃ സുഖിനോ ഭവന്തു.”

Pak media, India, Pakistan, resolve, differences, Koreas, Pakistan newspaper, North Korea, South Korea, peace, war, border, issues, meeting, relations, normalisation, noblest of goals, region, 

 

What do you think?

0 points
Upvote Downvote

Total votes: 0

Upvotes: 0

Upvotes percentage: 0.000000%

Downvotes: 0

Downvotes percentage: 0.000000%

അതിരുകൾക്കുമപ്പുറം

Vivo , Nex S, Nex A ,India ,launch ,date ,July 19,specifications , price, smartphones,

വിവോയുടെ നെക്സ എ, നെക്സ എസ് ഇന്ത്യൻ വിപണിയിലെത്തുന്നു