Sushil Kumar , Tejaswini Sawant ,CWG 2018, gold , medals,Rahul Balasaheb Aware Sushil, Rahul, CWG 2018, gold, medals, India, Tejaswini , Babita Kumari anjum mudgal
in , ,

കോമണ്‍വെല്‍ത്ത്: സുശീല്‍ കുമാറിലൂടെ ഇന്ത്യയ്ക്ക് പതിന്നാലാം സ്വര്‍ണ്ണം

ഗോള്‍ഡ് കോസ്റ്റ്: കോമണ്‍വെല്‍ത്ത് ഗെയിസിംല്‍ ( CWG 2018 ) ഇന്ത്യയുടെ സ്വര്‍ണ്ണക്കൊയ്ത്ത് തുടരുന്നു. ഭാരദ്വഹനം, ഷൂട്ടിംഗ് എന്നീ മത്സര ഇനങ്ങളിലെ മെഡല്‍ വേട്ടയ്ക്ക് പിന്നാലെ ഗുസ്തിയിലൂടെ ഇന്ത്യ വീണ്ടും സ്വര്‍ണ്ണം നേടി.

ഗുസ്തിയില്‍ ഇന്ത്യയുടെ ഉറച്ച മെഡല്‍ പ്രതീക്ഷയായിരുന്ന ഒളിമ്പ്യന്‍ സുശീല്‍ കുമാറാണ് രാജ്യത്തിന് വേണ്ടി പതിന്നാലാം സ്വര്‍ണ്ണം നേടിയത്. ഇന്ത്യയുടെ പതിനാലാം സ്വര്‍ണ്ണമാണിത്.

74 കിലോഗ്രാം ഫ്രീസ്റ്റൈല്‍ ഫൈനലില്‍‍ സൗത്ത് ആഫ്രിക്കന്‍ താരത്തെയാണ് സുശീല്‍ കുമാര്‍ പരാജയപ്പെടുത്തിയത്.

Sushil Kumar , Tejaswini Sawant ,CWG 2018, gold , medals,Rahul Balasaheb Aware Sushil, Rahul, CWG 2018, gold, medals, India, Tejaswini , Babita Kumari anjum mudgalഗുസ്തിയില്‍‍ ഇന്ന് ഇന്ത്യയുടെ ദിവസമായിരുന്നു. 57 കിലോഗ്രാം ഫ്രീസ്റ്റൈലില്‍ രാഹുല്‍ അവാരെ ഇന്ത്യയ്ക്കായി 13-ാം സ്വര്‍ണ്ണം സ്വന്തമാക്കി.

57 കിലോ ഗ്രാം വിഭാഗത്തിലെ ഫൈനലില്‍ കാനഡയുടെ സ്റ്റീവന്‍ തഖാഷിയെയാണ് രാഹുല്‍ പരാജയപ്പെടുത്തിയത്.

അതേസമയം, വനിതകളുടെ 53 കിലോഗ്രം ഫ്രീസ്‌റ്റൈല്‍ ഗുസ്തിയില്‍ ഇന്ത്യയുടെ ബബിത കുമാരിക്ക് സ്വര്‍ണ്ണം നഷ്ടമായി.

ഫൈനലില്‍ കാനഡയുടെ ഡയാന വെയ്ക്കറിനോട് പരാജയപ്പെട്ട ബബിത വെള്ളി മെഡൽ നേടി. എട്ടാം ദിനമായ വ്യാഴാഴ്ച 50 മീറ്റര്‍ റൈഫിള്‍സില്‍ ഇന്ത്യയുടെ തേജ്വസിനി സാവന്തും വെള്ളി മെഡൽ സ്വന്തമാക്കി.

618.9 പോയിന്റാണ് തേജസ്വിനി നേടിയത്. സിംഗപ്പൂരിൽ നിന്നുള്ള മാര്‍ട്ടീന ലിന്റസേ വെലോസോ ആണ് ഈ ഇനത്തില്‍ സ്വര്‍ണ്ണം നേടിയത്. കോമണ്‍വെല്‍ത്ത് ഗെയിംസ് റെക്കോര്‍ഡോടു കൂടിയാണ് ഈ നേട്ടം.

സ്‌കോട്ട്‌ലാന്‍ഡ് താരം സിയോനെയ്ഡിനാണ് വെങ്കലം. 37-കാരിയായ തേജസ്വിനി സാവന്തിന്റെ ആറാം കോമണ്‍വെല്‍ത്ത് മെഡലാണിത്. 2006-ല്‍ രണ്ടു സ്വര്‍ണ്ണവും 2010-ല്‍ രണ്ടു വെള്ളി, ഒരു വെങ്കലം എന്നിവയും സാവന്ത് നേടിയിരുന്നു.

വനിതകളുടെ 76 കിലോഗ്രാം ഫ്രീസ്‌റ്റൈല്‍ ഗുസ്തിയില്‍ കിരണ്‍ വെങ്കലവും കരസ്ഥമാക്കി. മൗറീഷ്യസ് താരത്തെയാണ് കിരണ്‍ പരാജയപ്പെടുത്തിയത്.

50 മീറ്റര്‍ റൈഫിള്‍ പ്രോണ്‍ ഫൈനലില്‍ കടന്ന ഇന്ത്യന്‍ താരം അന്‍ജും മുദ്ഗൽ 16-ാം സ്ഥാനത്തെത്തിയതിനെ തുടർന്ന് മെഡൽ പ്രതീക്ഷ അസ്തമിച്ചു.

എന്നാൽ പുരുഷന്‍മാരുടെ 25 പിഎം പിസ്റ്റള്‍ വിഭാഗത്തില്‍ നീരജ് കുമാര്‍, അനിഷ് ബന്‍വാല എന്നിവര്‍ ഷൂട്ടിങ്ങിലെ ഇന്ത്യയുടെ മെഡല്‍ പ്രതീക്ഷകളാണ്.

What do you think?

0 points
Upvote Downvote

Total votes: 0

Upvotes: 0

Upvotes percentage: 0.000000%

Downvotes: 0

Downvotes percentage: 0.000000%

Mohanlal,release,issue, stay, kalavoor ravikumar, april 14 , controversy, sajid yahiya, manju warrier ,

മഞ്ജു ചിത്രം മോഹന്‍ലാലിന്റെ തടസ്സം നീങ്ങി; ഏപ്രിൽ 14-ന് റിലീസ്

Varapuzha death , Varapuzha custodial death , human right commission, Pinarayi, Sreejith, police, high court, relatives, petition, CBI, probe, bail, SI, Deepak,  Pinayi, custody, death,land , acquisition , sreejith , National high way, custodial death, report, police, govt, Chief minister,

കസ്റ്റഡി മരണവും ഭൂമി ഏറ്റെടുക്കലും: മുഖ്യമന്ത്രി നയം വ്യക്തമാക്കി