Swami Vivekanandan Yuva Prathibha Award , Kerala State Youth Welfare Board,
in ,

സ്വാമി വിവേകാനന്ദൻ യുവ പ്രതിഭാ പുരസ്കാരം 2017: ജേതാക്കളെ പ്രഖ്യാപിച്ചു

തിരുവനന്തപുരം: കേരള സംസ്ഥാന യുവജനക്ഷേമ ബോർഡ് നല്കി വരുന്ന സ്വാമി വിവേകാനന്ദൻ യുവ പ്രതിഭാ പുരസ്കാരം 2017 ( Swami Vivekanandan Yuva Prathibha Award  ) പ്രഖ്യാപിച്ചു. ജേതാക്കൾക്ക് 50,000 രൂപയും പ്രശസ്തി പത്രവും പുരസ്കാരവും ലഭിക്കും.

റജി.വി.ജെ, തൃശൂർ സാമൂഹ്യ പ്രവർത്തനത്തിനുള്ള പുരസ്‌കാരത്തിന് അർഹനായി. സാഹിത്യമേഖലയിൽ പുരുഷ വിഭാഗത്തിൽ നിന്ന് വി.എം.ദേവദാസ്, തൃശൂർ തിരഞ്ഞെടുക്കപ്പെട്ടു. വനിതാ വിഭാഗത്തിൽ നിന്ന് രവിത ഹരിദാസ്, എറണാകുളം പുരസ്‌കാരത്തിന് അർഹയായി.

കൃഷി വിഭാഗത്തിൽ മുരുകേഷ് എം, പാലക്കാട് തിരഞ്ഞെടുക്കപ്പെട്ടു. ദൃശ്യമാധ്യമ രംഗത്തെ പുരസ്‌കാരത്തിന് റിപ്പോർട്ടർ ടി.വിയിലെ വാർത്താ അവതാരകനായ അഭിലാഷ് മോഹനും ചാനൽ ഐ ആമിലെ നിഷാ കൃഷ്ണനും അർഹരായി.

പ്രിന്റ് മീഡിയ പുരുഷ വിഭാഗത്തിൽ എം.വി.വസന്ത് (ബ്യൂറോ ചീഫ്, ദീപിക) തിരഞ്ഞെടുക്കപ്പെട്ടു. വനിതാ വിഭാഗത്തിൽ രമ്യ.കെ.എച്ച് (മാതൃഭൂമി) പുരസ്‌കാരത്തിന് അർഹയായി.

ശാസ്ത്ര വിഭാഗത്തിൽ ഡോ. മധു .എസ് .നായരും (ഡിപ്പാർട്ട്മെന്റ് ഓഫ് കമ്പ്യൂട്ടർ സയൻസ്, കേരള യൂണിവേഴ്സിറ്റി) ഹരിത സിയും (കൊല്ലം) തിരഞ്ഞെടുക്കപ്പെട്ടു.

ഫൈൻ ആർട്സ് വിഭാഗത്തിൽ നിന്ന് ടി.രതീഷ്, (തിരുവനന്തപുരം) സംരംഭകത്വത്തിന് ആശ.പി, പത്തനംതിട്ട എന്നിവർ അർഹരായപ്പോൾ കായിക മേഖലയിൽ നിന്ന് മുഹമ്മദ് അനസ്, കൊല്ലം, അനിൽ ഡ തോമസ് എന്നിവർ പുരസ്‌കാരത്തിനായി തിരഞ്ഞെടുക്കപ്പെട്ടു.

സോഫിയ എം.ജോ (കൊച്ചി) പ്രത്യേക പുരസ്കാരത്തിന് അർഹയായി. സംസ്ഥാനത്തെ മികച്ച യൂത്ത് ക്ലബ്ബായി വൈ.എം.സി.സി.മലപ്പുറം തെരഞ്ഞെടുക്കപ്പെട്ടു.

2018 മാർച്ച് 17 ന് വൈകുന്നേരം 6.30ന് തൃശൂർ ടൗൺ ഹാളിൽ വ്യവസായ – യുവജന കാര്യവകുപ്പ് മന്ത്രി എ.സി.മൊയ്തീന്റെ അദ്ധ്യക്ഷതയിൽ ചേരുന്ന യോഗത്തിൽ സ്പീക്കർ പി.ശ്രീരാമകൃഷ്ണൻ പുരസ്കാര വിതരണം നടത്തും.

ജൂറി ചെയർമാൻ ഡോ.ബി.ഇക്ബാൽ, സംസ്ഥാന യുവജന ക്ഷേമ ബോർഡ് വൈസ് ചെയർമാൻ പി.ബിജു എന്നിവർ പത്രസമ്മേളനത്തിൽ പങ്കെടുത്തു.

What do you think?

0 points
Upvote Downvote

Total votes: 0

Upvotes: 0

Upvotes percentage: 0.000000%

Downvotes: 0

Downvotes percentage: 0.000000%

Kim Jong Un , Donald Trump Kim-Trump , meeting , place, speculation, North Korea', US, president,  leaders, invitation, Pyongyang, nuclear programme, seoul, Washington, location, 

കിം-ട്രംപ് കൂടിക്കാഴ്ച: വേദിയെ ചൊല്ലിയുള്ള ഊഹാപോഹങ്ങൾ തുടരുന്നു

Dulquer , The Zoya Factor , Sonam , bollywood, Sonam Kapoor , Dulquer Salmaan,release, April ,next year, ,Anuja Chauhan, best-selling novel ,lead actors,

ദ സോയ ഫാക്ടർ: ദുൽക്കറിന്റെ അടുത്ത ബോളിവുഡ് ചിത്രം