പത്മഭൂഷന്‍ ടി വി ഗോപാലകൃഷ്ണന് സ്വാതി പുരസ്കാരം

രാജാരവിവര്‍മ്മ പുരസ്‌കാരം അനിലാജേക്കബിന് 

തിരുവനന്തപുരം: സംഗീത രംഗത്തെ സമഗ്ര സംഭാവനയ്ക്ക് നല്‍കുന്ന സ്വാതി പുരസ്കാരവും, ചിത്രകലാ രംഗത്തെ സമഗ്രസംഭാവനയ്ക്ക് നല്‍കുന്ന രാജാരവിവര്‍മ്മ പുരസ്കാരവും സംസ്ഥാന സര്‍ക്കാര്‍ പ്രഖ്യാപിച്ചു.

2016 ലെ സ്വാതി പുരസ്കാരത്തിന് മൃദംഗവാദകനും സംഗീതജ്ഞനുമായ പത്മഭൂഷന്‍ ടി വി ഗോപാലകൃഷ്ണന്‍ അര്‍ഹനായി. ഉപകരണ സംഗീതത്തിലും വായ്പ്പാട്ടിലും ഒരേപോലെ പ്രാവീണ്യം തെളിയിച്ച സംഗീതജ്ഞനാണ് ഇദ്ദേഹം.

സംഗീതനാടക അക്കാദമി ചെയര്‍പേഴ്സണ്‍ കെ പി എ സി ലളിത, വിദ്യാധരന്‍, മുഖത്തല ശിവജി, മണ്ണൂര്‍ രാജകുമാരനുണ്ണി, തിരുവനന്തപുരം സംഗീതകോളേജ് പ്രിന്‍സിപ്പല്‍, സാംസ്കാരിക വകുപ്പ് സെക്രട്ടറി റാണി ജോര്‍ജ്ജ് എന്നിവരുള്‍പ്പെട്ട ജൂറിയാണ് പുരസ്കാര നിര്‍ണയം നടത്തിയത്. ഒരു ലക്ഷം രൂപയും ഫലകവും പ്രശസ്തിപത്രവും അടങ്ങുന്നതാണ് പുരസ്കാരം.

2016 ലെ രാജാരവിവര്‍മ്മ പുരസ്കാരത്തിന് ശില്‍പി അനിലാജേക്കബിനെ തിരഞ്ഞെടുത്തു. സ്വതന്ത്ര ശില്‍പനിര്‍മ്മാണത്തില്‍ തല്‍പരയായ കേരളീയശില്‍പകലാ വിദഗ്ധയാണ് ഇവര്‍.

ലളിതകലാ അക്കാദമി ചെയര്‍മാന്‍ നേമം പുഷ്പരാജ്, സാംസ്കാരിക വകുപ്പ് സെക്രട്ടറി റാണി ജോര്‍ജ്ജ്, കെ എം വാസുദേവന്‍ നമ്പൂതിരി, സദാനന്ദ് മേനോന്‍, പി ഗോപിനാഥ് എന്നിവരുള്‍പ്പെട്ട ജൂറിയാണ് പുരസ്കാര നിര്‍ണയം നടത്തിയത്.

ഒന്നര ലക്ഷം രൂപയും കാനായി കുഞ്ഞിരാമന്‍ രൂപകല്‍പ്പന ചെയ്ത ശില്‍പവും പ്രശസ്തിപത്രവും അടങ്ങുന്നതാണ് പുരസ്കാരം.

Comments

Leave a Reply

Your email address will not be published. Required fields are marked *

Loading…

0

Comments

0 comments

ഗവര്‍ണർ സ്വാതന്ത്ര്യദിനാശംസകള്‍ നേർന്നു

5 നദികളില്‍ ബന്ധാരകള്‍; ഗോവന്‍ മാതൃക സ്വീകരിക്കും