8 മിനിറ്റ് ദൈർഘ്യമുള്ള യുദ്ധ രംഗത്തിനായി  54 കോടി രൂപ 

ടോളിവുഡ് ഏറെ പ്രതീക്ഷയർപ്പിച്ചിരിക്കുന്ന ചിത്രമാണ് മെഗാസ്റ്റാർ ചിരഞ്ജീവിയുടെ ‘സയ് റാ നരസിംഹ റെഡ്‌ഡി’. തെലുങ്കിലെ യുവതാരവും ചിരഞ്ജീവിയുടെ തന്നെ  മകനുമായ രാംചരൺ തന്റെ കൊനിടേല പ്രൊഡക്ഷൻ കമ്പനിയുടെ ബാനറിൽ 200 കോടി മുതൽമുടക്കിലാണ് ഈ ബ്രഹ്മാണ്ഡ ചിത്രം ഒരുക്കുന്നത്.

സ്വാതന്ത്ര്യ സമര നായകനായ ഉയ്യലവാട നരസിംഹ റെഡ്ഢിയുടെ ജീവിതത്തെ അടിസ്ഥാനമാക്കിയുള്ള ഈ ചിത്രം പ്രഖ്യാപിച്ചത് മുതൽ ഇന്ത്യൻ ചലച്ചിത്ര ലോകത്തെ അക്ഷമരാക്കിയിരിക്കുന്നത്  ചിത്രത്തിലെ താരനിരയാണ്.അമിതാഭ് ബച്ചൻ, നയൻ‌താര, വിജയ് സേതുപതി, തമന്ന, സുദീപ് എന്നിങ്ങനെ നിരവധി മുൻനിര താരങ്ങളാൽ സമ്പന്നമാണ് ഈ ചിത്രം. സുന്ദർ റെഡിയാണ് ഈ മൾട്ടി സ്റ്റാർ ചിത്രത്തിന്റെ സംവിധായകൻ.

ഏറ്റവുമൊടുവിൽ പുറത്ത് വന്ന റിപ്പോർട്ടുകളനുസരിച്ച് ചിത്രത്തിലെ 8 മിനിറ്റ് മാത്രം ദൈർഖ്യമുള്ള സംഘട്ടന രംഗത്തിനായി 54 കോടി രൂപയാണ് ചിലവഴിച്ചത്. യുദ്ധ രംഗങ്ങൾക്കായി പല ചിത്രങ്ങളിലും ഭീമമായ തുകകൾ മുടക്കിയിട്ടുണ്ടെങ്കിലും  ഇത്ര ദൈർഖ്യമേറിയ യുദ്ധ രംഗം ചിത്രീകരിക്കുന്നതിനായി ഇത്തരമൊരു സമീപനം  ഇന്ത്യൻ ചലച്ചിത്രത്തിൽ തന്നെ ആദ്യമാകും എന്നാണ് വിലയിരുത്തൽ.

സയ് റാ നരസിംഹ റെഡ്ഢിയുടെ വിജയത്തിനായി താൻ ഏത് പരിധികളും കടക്കുമെന്ന് നിർമ്മാതാവ് രാംചരൺ  അടുത്തിടെ നൽകിയ ഒരു അഭിമുഖത്തിൽ വ്യക്തമാക്കിയിരുന്നു. ക്ലൈമാക്സ് യുദ്ധ രംഗമാണ് ഇത്ര വലിയ ബഡ്ജറ്റിൽ ചിത്രീകരിച്ചതെന്നാണ് സിനിമയോട് അടുത്ത വൃത്തങ്ങൾ വ്യക്തമാക്കുന്നത്.

നിലവിൽ 150 പേരുമായി ചിത്രീകരണ സംഘം ഹൈദരാബാദിൽ നിന്നും ജോർജ്ജിയയിലേക്ക് തിരിച്ചിരിക്കുകയാണ്. ചരിത്ര ചിത്രത്തിന്റെ ഷൂട്ടിങ്ങിനായുള്ള വസ്ത്രങ്ങളും സംഘത്തിന്റെ പക്കലുണ്ട്. കൂടാതെ തദ്ദേശവാസികളായ 600 പേരെയും അവിടെ ചിത്രീകരണത്തിനായി സജ്ജമാക്കിയിട്ടുണ്ടെന്നാണ് ലഭ്യമാകുന്ന വിവരങ്ങൾ. വരുന്ന അഞ്ച് ആഴ്ചകളോടെ നിലവിലെ ഷെഡ്യുൾ പൂർത്തിയാക്കാൻ സാധിക്കുമെന്നാണ് കരുതപ്പെടുന്നത്. ജോർജിയയിലെ ഒരു മൈതാനിയിൽ യുദ്ധ രംഗങ്ങൾ ചിത്രീകരിക്കുന്നതിനായാണ് സംഘം തയ്യാറെടുത്തിരിക്കുന്നത്.

തെലുങ്കിന് പുറമെ തമിഴ്, കന്നട, മലയാളം എന്നീ ഭാഷകളിലും പ്രദർശനത്തിനെത്തുന്ന ചിത്രത്തിന്റെ സംഗീത സംവിധാനം നിർവഹിക്കുന്നത് അമിത് ത്രിവേദിയാണ്. എക്കാലത്തും ടോളിവുഡിൽ സൂപ്പർഹിറ്റുകൾ സമ്മാനിച്ച മെഗാസ്റ്റാർ ചിരഞ്ജീവി അമിതാഭ് ബച്ചൻ ഉൾപ്പെടെയുള്ള  സമ്പന്ന താരനിരയുമായെത്തുമ്പോൾ ഇന്ത്യൻ ചലച്ചിത്ര ലോകത്തിന് ആഗോള തലത്തിൽ മറ്റൊരു ബ്ലോക്ക്ബസ്റ്റർ കൂടി ലഭിക്കുമെന്ന പ്രതീക്ഷയിൽ തന്നെയാണ് പ്രേക്ഷകരും.

Comments

Leave a Reply

Your email address will not be published. Required fields are marked *

Loading…

0

Comments

0 comments

ഋഷിരാജ് സിംഗിനെക്കൊണ്ട് എക്‌സൈസ് മന്ത്രി അസത്യം പറയിക്കുന്നു: രമേശ് ചെന്നിത്തല 

കുരുടൻ ആനയെക്കണ്ടതു പോലെ എന്നത് ഗാന്ധിയന്മാർ ഗാന്ധിജിയെ കണ്ട പോലെ എന്നു തിരുത്താം