Alencherry , Syro Malabar Church, Alanchery, high court, cancelled, case, Alanchery, Syro Malabar sabha, supreme court, petition , land, sale, case, advice, High court, Syro Malabar Church, land row, facebook post, Kerala Syro Malabar Church, priests, pope, market price, allege, land, Kochi, price, stamb duty, tax, financial irregularities, land dealings, top officials, church,Jacob Thomas, 
in ,

വിവാദ ഭൂമി ഇടപാട്: സഭയ്ക്ക് വീഴ്ച്ച പറ്റിയെന്ന് റിപ്പോർട്ട്

കൊച്ചി: എറണാകുളം അങ്കമാലി അതിരൂപതയുടെ വിവാദ ഭൂമി ഇടപാടില്‍ സീറോ മലബാര്‍ സഭയ്ക്കു ( Syro Malabar Church ) വീഴ്ച പറ്റിയതായും സഭാ നിയമങ്ങള്‍ പാലിക്കാതെയാണ് ഇടപാട് നടന്നതെന്നും അന്വേഷണ കമ്മീഷന്‍ റിപ്പോര്‍ട്ട്. ഭൂമി ഇടപാടില്‍ എറണാകുളം-അങ്കമാലി അതിരൂപതയ്ക്ക് 40 കോടി രൂപ നഷ്ടമുണ്ടായെന്നാണ് കമ്മീഷന്റെ പ്രധാന കണ്ടെത്തല്‍.

മേജര്‍ ആര്‍ച്ച് ബിഷപ് കര്‍ദിനാള്‍ ജോര്‍ജ് ആലഞ്ചേരിയ്ക്ക് ഭൂമി ഇടപാടിൽ വീഴ്ച പറ്റിയെന്നും റിപ്പോര്‍ട്ടില്‍ സൂചനയുണ്ട്. ഭൂമി വില്‍ക്കുന്നതിനും വില്‍പ്പനയില്‍ നഷ്ടമുണ്ടായപ്പോള്‍ ഇടനിലക്കാരന്റെ ഭൂമി എഴുതി വാങ്ങുന്നതിലും ചുക്കാന്‍ പിടിച്ചത് മേജര്‍ ആര്‍ച്ച് ബിഷപ് കര്‍ദിനാള്‍ ജോര്‍ജ് ആലഞ്ചേരി ആയിരുന്നു.

വിലയേറിയ ഭൂമി ഇടപാട് നടക്കുന്ന സാഹചര്യത്തില്‍ സഭയിലെ മറ്റ് സമിതിയില്‍ അറിയിച്ചിരുന്നില്ലെന്നും റിപ്പോര്‍ട്ടില്‍ കുറ്റപ്പെടുത്തുന്നു. എറണാകുളം-അങ്കമാലി അതിരൂപതയാണ് ഇടപടുകള്‍ നടത്തിയിരിക്കുന്നത്.

എന്നാല്‍, സീറോ മലബാര്‍ സഭയുടെ തലവനായ ജോര്‍ജ് ആലഞ്ചേരിയാണ് ഇടപാട് സംബന്ധിച്ച കരാറുകളില്‍ ഒപ്പു വച്ചിരിക്കുന്നത്. അതിനാൽ എറണാകുളം-അങ്കമാലി അതിരൂപത എന്നതിലുപരി സീറോ മലബാര്‍ സഭയ്ക്ക് വീഴ്ച്ച സംഭവിച്ചതായി റിപ്പോര്‍ട്ടില്‍ പറയുന്നു.

മൂന്ന് വൈദികരും വക്കീല്‍, തഹസില്‍ദാര്‍, ചാട്ടേര്‍ഡ് അക്കൗണ്ടന്റെ എന്നിവരടങ്ങിയ ആറംഗ കമ്മീഷനാണ് ഇത് സംബന്ധിച്ച് അന്വേഷണം നടത്തിയത്. ഈ മാസം 31-ന് മുൻപ് വിശദമായ റിപ്പോര്‍ട്ട് സമര്‍പ്പിക്കാനാണ് കമ്മീഷനോട് ആവശ്യപ്പെട്ടിരുന്നത്. എന്നാൽ ഇന്ന് വൈദിക സമിതി ചേരുന്നതിനാല്‍ റിപ്പോര്‍ട്ട് ഇന്നുതന്നെ നല്‍കാന്‍ തീരുമാനിക്കുകയായിരുന്നു.

കഴിഞ്ഞ ദിവസം ചേര്‍ന്ന ഇടക്കാല വൈദിക സമിതിയില്‍ മാര്‍പാപ്പയ്ക്ക് പരാതി നല്‍കാന്‍ തീരുമാനമായിരുന്നു. ഇന്ന് ചേരുന്ന വൈദിക സമിതിയില്‍ റിപ്പോര്‍ട്ട് ചര്‍ച്ച ചെയ്തതിനു ശേഷം കൂടുതല്‍ നടപടി ആലോചിക്കുമെന്നാണ് സൂചന.

What do you think?

0 points
Upvote Downvote

Total votes: 0

Upvotes: 0

Upvotes percentage: 0.000000%

Downvotes: 0

Downvotes percentage: 0.000000%

തോമസ് ചാണ്ടിക്കെതിരെ കേസെടുക്കാൻ വിജിലൻസ് കോടതി ഉത്തരവ്

Rs 10 notes, chocolate colour, RBI, new notes,   Reserve Bank of India , issue, new Rs 10 notes , Mahatma Gandhi series ,chocolate brown colour , base,new note, picture,Konark Sun Temple,currency ban, 

ചോക്കലേറ്റ് നിറത്തില്‍ പുതിയ 10 രൂപ നോട്ടുകൾ