Alencherry , Syro Malabar Church, Alanchery, high court, cancelled, case, Alanchery, Syro Malabar sabha, supreme court, petition , land, sale, case, advice, High court, Syro Malabar Church, land row, facebook post, Kerala Syro Malabar Church, priests, pope, market price, allege, land, Kochi, price, stamb duty, tax, financial irregularities, land dealings, top officials, church,Jacob Thomas, 
in ,

സഭയുടെ ഭൂമി ഇടപാട്: സുപ്രീം കോടതിയില്‍ ഹൈക്കോടതി വിധിക്കെതിരെ ഹര്‍ജി

കൊച്ചി: എറണാകുളം-അങ്കമാലി അതിരൂപതയുടെ വിവാദ ഭൂമി ഇടപാടില്‍ ഹൈക്കോടതി വിധിക്കെതിരെ സുപ്രീം കോടതിയിൽ ( Supreme court ) ഹര്‍ജി സമർപ്പിച്ചു. സഭാകേസിൽ എഫ് ഐ ഐ ആര്‍ റദ്ദാക്കണമെന്ന ഹൈക്കോടതി ഡിവിഷന്‍ ബെഞ്ച് വിധിക്കെതിരെയാണ് അങ്കമാലി സ്വദേശി മാര്‍ട്ടിന്‍ പയ്യപ്പിള്ളിലാണ് സുപ്രീം കോടതിയില്‍ ഹര്‍ജി സമർപ്പിച്ചത്.

ഭൂമിയിടപാടില്‍ അന്വേഷണവുമായി മുന്നോട്ടു പോകാന്‍ അനുവദിക്കണമെന്നാണ് ഹർജിക്കാരന്റെ ആവശ്യം. കൂടാതെ ക്രൈസ്തവരായ ജഡ്ജിമാര്‍ കേസ് പരിഗണിക്കരുതെന്നും ഹര്‍ജിയില്‍ ആവശ്യപ്പെടുന്നുണ്ട്.

സ്ഥലം വില്‍പ്പനയുടെ ഇടനിലക്കാരന്‍ സാജു വര്‍ഗീസിന് എതിരായ എഫ് ഐ ആര്‍ റദ്ദാക്കിയതിന് എതിരെയാണ് സുപ്രീം കോടതിയില്‍ ഹര്‍ജി സമര്‍പ്പിക്കപ്പെട്ടത്.

കര്‍ദിനാളോ മറ്റുള്ളവരോ കേസില്‍ കുറ്റക്കാരാണെന്ന് താന്‍ വിശ്വസിക്കുന്നില്ലെന്നും സാജു വര്‍ഗീസ് കര്‍ദിനാളിനെ ചതിക്കുകയായിരുന്നെന്ന് തനിക്ക് ബോധ്യമുണ്ടെന്നും മാര്‍ട്ടിന്‍ ഹര്‍ജിയില്‍ പറയുന്നു.

അതിനാല്‍ തന്നെ സാജു വര്‍ഗീസിന് എതിരായ എഫ് ഐ ആര്‍ റദ്ദാക്കരുതെന്നാണ് ഹര്‍ജിക്കാരൻ ആവശ്യപ്പെടുന്നത്.

അതേസമയം, ഭൂമിവിവാദ കേസില്‍ കര്‍ദിനാള്‍ പക്ഷവും സുപ്രീം കോടതിയെ സമീപിച്ചു. ഫാദര്‍ സെബാസ്റ്റ്യന്‍ വടക്കുമ്പാടമാണ് സുപ്രീംകോടതിയില്‍ തടസ്സഹര്‍ജി ഫയല്‍ ചെയ്തത്.

ഭൂമി ഇടപാടു വിഷയത്തില്‍ കേസ് എടുത്ത് അന്വേഷിക്കണമെന്ന സിംഗിള്‍ ബെഞ്ചിന്റെ ഉത്തരവിനെതിരെ മാര്‍ ജോര്‍ജ് ആലഞ്ചേരി ഉള്‍പ്പെടെയുള്ളവര്‍ നേരത്തെ ഹൈക്കോടതി ഡിവിഷന്‍ ബെഞ്ചിനെ സമീപിച്ചിരുന്നു.

തുടര്‍ന്ന് എഫ് ഐ ആര്‍ റദ്ദാക്കാനും തുടര്‍ അന്വേഷണം സ്റ്റേ ചെയ്യാനും കഴിഞ്ഞ വ്യാഴാഴ്ച ഡിവിഷന്‍ ബെഞ്ച് ഉത്തരവിട്ടിരുന്നു. ഈ സാഹചര്യത്തിലാണ് കേസിലെ പരാതിക്കാരില്‍ ഒരാളായ മാര്‍ട്ടിന്‍ പയ്യപ്പിള്ളില്‍ സുപ്രീം കോടതിയെ സമീപിച്ചത്.

മാര്‍. ജോര്‍ജ് ആലഞ്ചേരി, ഫാ. സെബാസ്റ്റ്യന്‍ വടക്കുംപാടന്‍,ഫാ.ജോഷി പുതുവ, ഇടനിലക്കാരന്‍ സാജു വര്‍ഗീസ് എന്നിങ്ങനെ നാലു പേരാണ് കേസില്‍ പ്രതിസ്ഥാനത്തുള്ളത്.

മാര്‍ച്ച്‌ ആറിന് കര്‍ദിനാള്‍ ഉള്‍പ്പെടെ നാലുപേര്‍ക്കെതിരെ കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം നടത്താന്‍ ജസ്റ്റിസ് കമാല്‍ പാഷ ഉത്തരവിട്ടിരുന്നു. തുടർന്ന് സിംഗിള്‍ ബെഞ്ച് ഉത്തരവില്‍ എജിയോട് നിയമോപദേശം തേടിയ ശേഷം പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തു.

എന്നാല്‍ കേസ് രജിസ്റ്റര്‍ ചെയ്യാന്‍ വൈകിയത് ചൂണ്ടിക്കാട്ടി സമര്‍പ്പിക്കപ്പെട്ട കോടതിയലക്ഷ്യ ഹര്‍ജിയില്‍ പോലീസിനും സര്‍ക്കാരിനുമെതിരെ ജസ്റ്റിസ് കമാല്‍ പാഷ രൂക്ഷവിമര്‍ശനങ്ങള്‍ ഉയര്‍ത്തിയിരുന്നു.

കര്‍ദിനാളിനെ ഒന്നാം പ്രതിയാക്കി ജാമ്യമില്ലാ വകുപ്പുകള്‍ ചുമത്തിയായിരുന്നു പോലീസ് കേസ് എടുത്തത്. ചതി, ഗൂഢാലോചന, വിശ്വാസവഞ്ചന എന്നീ വകുപ്പുകളാണ് പ്രതികള്‍ക്കെതിരെ ചുമത്തിയിരിക്കുന്നത്.

What do you think?

0 points
Upvote Downvote

Total votes: 0

Upvotes: 0

Upvotes percentage: 0.000000%

Downvotes: 0

Downvotes percentage: 0.000000%

Jackfruit ,official fruit, kerala,declared,Minister for Agriculture, VS Sunil Kumar, export, exhibition, different types, products, 

ചക്ക ഇനി കേരളത്തിന്റെ ഔദ്യോഗിക ഫലം; ലക്ഷ്യമിടുന്നത് 15000 കോടിയിലധികം രൂപ

വി​ഴി​ഞ്ഞം പ​ദ്ധ​തി​യി​ല്‍ വി​ട്ടു​വീ​ഴ്ചയില്ല; അ​ദാ​നി ഗ്രൂപ്പിൽ നിന്ന് പിഴ ഈടാക്കുമെന്ന് മന്ത്രി