Alencherry , Syro Malabar Church, Alanchery, high court, cancelled, case, Alanchery, Syro Malabar sabha, supreme court, petition , land, sale, case, advice, High court, Syro Malabar Church, land row, facebook post, Kerala Syro Malabar Church, priests, pope, market price, allege, land, Kochi, price, stamb duty, tax, financial irregularities, land dealings, top officials, church,Jacob Thomas, 
in ,

സീറോ മലബാര്‍ സഭാ ഭൂമി ഇടപാട്; കര്‍ദ്ദിനാളിനെതിരെ കേസെടുക്കണമെന്ന ഉത്തരവ് റദ്ദാക്കി

കൊച്ചി: ഒട്ടേറെ വിവാദങ്ങൾക്ക് കാരണമായ സീറോ മലബാര്‍ സഭയിലെ ഭൂമി ഇടപാട് കേസില്‍ കര്‍ദ്ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരിക്ക് ( Alencherry ) അനുകൂലമായി ഹൈക്കോടതി വിധി. മാര്‍ ആലഞ്ചേരിക്ക് എതിരെ കേസെടുക്കാമെന്ന സിംഗിള്‍ ബെഞ്ച് ഉത്തരവ് ഹൈക്കോടതി ഡിവിഷന്‍ ബെഞ്ച് റദ്ദാക്കി.

ഭൂമി ഇടപാട് കേസില്‍ തന്നെ പ്രതിയാക്കാനും കേസെടുക്കാനും നിര്‍ദേശിച്ചുള്ള സിംഗിള്‍ ബെഞ്ച് ഉത്തരവിന് എതിരെയാണ് കര്‍ദിനാള്‍ ഡിവിഷന്‍ ബെഞ്ചിൽ സമർപ്പിച്ച അപേക്ഷയിലാണ് തീരുമാനം.

എറണാകുളം – അങ്കമാലി അതിരൂപതയുടെ ഭൂമി ഭൂമി കച്ചവടത്തില്‍ കര്‍ദിനാളാണ് സഭയ്ക്കുണ്ടായ നഷ്ടത്തിന് ഉത്തരവാദിയെന്നും അതിനാൽ അദ്ദേഹത്തിനെതിരെ കേസെടുത്ത് അന്വേഷണം നടത്തണമെന്നുമുള്ള ഹര്‍ജിയിൽ ഇക്കഴിഞ്ഞ മാര്‍ച്ച്‌ ആറിന് കോടതി ആലഞ്ചെരിക്കെതിരെ ക്രിമിനല്‍ കുറ്റം ചുമത്തി കേസെടുക്കാമെന്ന് കോടതി നിര്‍ദ്ദേശിച്ചിരുന്നു.

ഭൂമിയിടപാടില്‍ ക്രിമിനല്‍ ഗൂഢാലോചന, വിശ്വാസവഞ്ചന, സാമ്പത്തിക തിരിമറി എന്നിവ വ്യക്തമാണെന്നും ഇടപാടുകളില്‍ സാരമായ അപാകതയുണ്ടെന്നും വ്യക്തമാക്കിയ ഹൈക്കോടതി കര്‍ദിനാള്‍ മാര്‍ ആലഞ്ചേരി ഉള്‍പ്പെടെ നാലു പേര്‍ക്കെതിരെ കേസെടുക്കാന്‍ ഉത്തരവിട്ടിരുന്നു.

രൂപതയുടെ സ്വത്തുക്കള്‍ സംരക്ഷിക്കാന്‍ കര്‍ദിനാളിന് ബാധ്യതയുണ്ടെന്നും കേസെടുക്കാത്ത പോലീസ് നടപടി സുപ്രീംകോടതി വിധിക്ക് വിരുദ്ധമെന്നും ചൂണ്ടിക്കാട്ടിയാണ് ജസ്റ്റിസ് കെമാല്‍ പാഷ കേസെടുക്കാന്‍ നിര്‍ദ്ദേശിച്ചത്. പരാതി നല്‍കാന്‍ വിശ്വാസികള്‍ക്ക് അവകാശമുണ്ടെന്നും സിംഗിള്‍ ബെഞ്ച് വ്യക്തമാക്കിയിരുന്നു.

എന്നാൽ തനിക്കെതിരെ നടപടിയെടുക്കാന്‍ പോപ്പിനാണ് അധികാരമെന്ന് ഹര്‍ജിയുടെ വിചാരണ വേളയില്‍ കര്‍ദ്ദിനാള്‍ വ്യക്തമാക്കിയതോടെ രാജ്യത്തെ നിയമം കര്‍ദ്ദിനാളിന് ബാധകമല്ലേയെന്ന് ആരാഞ്ഞു കൊണ്ട്
ഹൈക്കോടതി അദ്ദേഹത്തെ രൂക്ഷമായി വിമര്‍ശിച്ചിരുന്നു.

സഭയുടെ സ്വത്ത് സ്വകാര്യ സ്വത്താണെന്നും അത് കൈകാര്യം ചെയ്യാനുള്ള അധികാരം തനിക്കാണെന്നും മാര്‍ ആലഞ്ചേരി ഹൈക്കോടതിയെ അറിയിച്ചിരുന്നു.

കര്‍ദ്ദിനാളിന് എതിരെ കേസെടുക്കാന്‍ കോടതി വിധിയുണ്ടായതിനെ തുടർന്ന് നല്‍കിയ അപ്പീലിലാണ് കര്‍ദ്ദിനാളിന് അനുകൂലമായി ഇപ്പോൾ ഹൈക്കോടതി ഡിവിഷന്‍ ബെഞ്ച് വിധി പുറത്തു വന്നത്.

What do you think?

0 points
Upvote Downvote

Total votes: 0

Upvotes: 0

Upvotes percentage: 0.000000%

Downvotes: 0

Downvotes percentage: 0.000000%

Nipah, virus, nurse Lini, death, KK Shylaja Pinarayi, Dr Kafeel Khan,  patients, Health Minister KK Shylaja ,Kozhikode Medical College, Director of Health Services, Dr RL Saritha, and experts from the Kasturba Medical College, Manipal, Nipah virus, Kerala, Kozhikode, high alert, instructions,Perambra, patients, hospital, treatment, fever, headache,  dead, doctors, research, National Institute of Virology in Pune , doctors,

നിപ: മരണപ്പെട്ട നഴ്സ് ലിനിയുടെ കുടുംബത്തെ സര്‍ക്കാര്‍ സംരക്ഷിക്കുമെന്ന് ആരോഗ്യ മന്ത്രി

IMA Kerala, Nipah, virus, Pinarayi, letter, treatment, Nipah, virus, treatment, Dr Kafeel Khan, CM, Pinarayi, Nipah virus, nurse, Lini, death, patients, Health Minister KK Shylaja ,Kozhikode Medical College, Director of Health Services, Dr RL Saritha, and experts from the Kasturba Medical College, Manipal.

നിപ: സേവനമനുഷ്ഠിക്കാന്‍ സന്നദ്ധയുള്ളവർക്ക് സ്വാഗതമെന്ന് മുഖ്യമന്ത്രി