Bhuvneshwar , T20,Bhuvneshwar Kumar, 5 wickets, Bhuvi , record, India,  South Africa, Shikhar Dhawan,  28-run win, 1st T20 , runs, wickets, catch, spinner, bowling, batting, victory, 
in , ,

ടി-20: അഞ്ച് വിക്കറ്റ് നേട്ടത്തിലൂടെ ഭുവനേശ്വർ താരമായി

ന്യൂഡൽഹി: ടി-20യില്‍ ആദ്യമായി ഒരു ഇന്ത്യന്‍ പേസ് ബോളർ അഞ്ച് വിക്കറ്റ് നേട്ടം സ്വന്തമാക്കി. 4 ഓവറില്‍ 28 റണ്‍സ് വഴങ്ങിയ ഭുവനേശ്വർ കുമാർ ( Bhuvneshwar Kumar ) 5 വിക്കറ്റുകൾ വീഴ്ത്തിയതിലൂടെയാണ് ചരിത്രനേട്ടം കരസ്ഥമാക്കിയത്.

നേരത്തെ സ്പിന്നര്‍ യുസ്‌വേന്ദ്ര ചാഹല്‍ ഇന്ത്യയ്ക്കായി അഞ്ച് വിക്കറ്റ് നേട്ടം സ്വന്തമാക്കിയിട്ടുണ്ട്. ദക്ഷിണാഫ്രിക്കക്കെതിരെ അഞ്ച് വിക്കറ്റുകൾ വീഴ്ത്തിയതോടെ യുസ്‌വേന്ദ്ര ചാഹലിനു ശേഷം ഈ നേട്ടം കൈവരിക്കുന്ന ആദ്യ ഇന്ത്യൻ താരമായി ഭുവി മാറി.

25 റൺസ് വഴങ്ങി ആറു വിക്കറ്റ് വീഴ്ത്തിയതാണ് ചാഹലിന്റെ മികച്ച പ്രകടനം. ട്വന്റി20യിൽ അഞ്ചു വിക്കറ്റ് നേട്ടം സ്വന്തമാക്കിയതിന് പുറമെ ടെസ്റ്റ്, ഏകദിന, ട്വന്റി20 ഫോർമാറ്റുകളിൽ അഞ്ചു വിക്കറ്റ് നേട്ടം കൈവരിക്കുന്ന ആദ്യ ഇന്ത്യക്കാരനായും ഭുവി മാറി.

നേരത്തെ ആറു റൺസിന് അഞ്ച് വിക്കറ്റ് നേടിയ പാക്കിസ്ഥാന്റെ ഉമർ ഗുൽ, 19 റൺസിന് അഞ്ചു വിക്കറ്റ് സ്വന്തമാക്കിയ ബംഗ്ലദേശിന്റെ അഹ്സൻ മാലിക്, എന്നിവർക്കു ശേഷം ദക്ഷിണാഫ്രിക്കക്കെതിരെ ഒരു ബോളർ നടത്തുന്ന മികച്ച പ്രകടനം കൂടിയാണ് ഭുവിയുടേത്.

ഇന്ത്യന്‍ പേസ് പടയെ നയിക്കുന്ന ഭുവിയുടെ മികവിലാണ് ഇന്ത്യ ഇന്നലെ ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ ആദ്യ ടി-20 സ്വന്തമാക്കിയത്. ഇന്ത്യ ഉയര്‍ത്തിയ 203 റണ്‍സ് എന്ന വിജയലക്ഷ്യം പിന്തുടര്‍ന്ന ദക്ഷിണാഫ്രിക്കയുടെ മുന്‍ നിരയെ ഭുവിയുടെ പന്തുകൾ തകർക്കുകയായിരുന്നു.

ഹെന്‍ഡ്രക്സ് അടിച്ച പന്ത് (70) ധോണിയുടെ കൈകളില്‍ എത്തിച്ച് ഭുവി മത്സരം ഇന്ത്യക്കനുകൂലമാക്കി. ആ ഓവറില്‍ തന്നെ ക്ലാസന്‍(16), മോറിസ് (0) എന്നിവരെ കൂടി വീഴ്ത്തിയ ഭുവി 5 വിക്കറ്റ് നേട്ടം സ്വന്തമാക്കി.

മത്സരത്തില്‍ 28 റണ്‍സിനാണ് ഇന്ത്യ ദക്ഷിണാഫ്രിക്കയെ പരാജയപ്പെടുത്തിയത്. ടി-20 പരമ്പരയിലെ അടുത്ത മത്സരം ബുധനാഴ്ച നടക്കും.

What do you think?

0 points
Upvote Downvote

Total votes: 0

Upvotes: 0

Upvotes percentage: 0.000000%

Downvotes: 0

Downvotes percentage: 0.000000%

weekly-cartoon-hakus-manasa-vacha-Feb-19

ജനവും ബാങ്കും പിന്നെ വ്യവസായികളും

Vallakkadavu , bridge , Kerala State Human Rights Commission , acting chairperson, Thiruvananthapuram, new bridge, govt , permission, P Mohanadas, kerala assembly, cabinet, decision, 

വള്ളക്കടവിൽ പുതിയ പാലം; സ്വപ്നം യാഥാർഥ്യമാകുന്നു