T20 ,india ,australia
in , ,

ട്വന്റി-20 ടീം: നെഹ്‌റ, കാര്‍ത്തിക് തിരിച്ചെത്തി, രഹാനെ പുറത്ത്

മുംബൈ: ആസ്ട്രേലിയയ്‌ക്കെതിരായ ട്വന്റി-20 (T20) പരമ്പരയ്ക്കുള്ള പതിനഞ്ചംഗ ഇന്ത്യന്‍ ക്രിക്കറ്റ് ടീമിനെ (Indian team) പ്രഖ്യാപിച്ചു. ഏറെ കാലത്തിന് ശേഷം വെറ്ററന്‍ പേസര്‍ ആശിഷ് നെഹ്‌റ (Ashish Nehra), വിക്കറ്റ് കീപ്പര്‍ ബാറ്റ്‌സ്മാന്‍ ദിനേഷ് കാര്‍ത്തിക് (Dinesh Karthik) എന്നിവര്‍ ഇന്ത്യൻ ടീമില്‍ തിരിച്ചെത്തി.

എന്നാൽ ഓപ്പണര്‍ ശിഖര്‍ ധവാന്‍ മടങ്ങിയെത്തിയതിനെ തുടർന്ന് അജിങ്ക്യ രഹാനെ (Ajinkya Rahane) ടീമില്‍ നിന്ന് പുറത്തായി. രഹാനെ ഏകദിന പരമ്പരയില്‍ മിന്നും പ്രകടനം കാഴ്ച്ച വച്ചിരുന്നു. എന്നാൽ സ്ഥിരം ഓപ്പണറായ ധവാനെ ടീമില്‍ ഉൾപ്പെടുത്തുവാനായി രഹാനയെ സെലക്ടര്‍മാര്‍ ഒഴിവാക്കുകയായിരുന്നു.

പരമ്പരയില്‍ നാലു അർദ്ധ സെഞ്ചുറിയടക്കം 244 റണ്‍സ് രഹാനെ നേടിയിരുന്നു. ഏകദിന ടീമിലുണ്ടായിരുന്ന ഫാസ്റ്റ് ബൗളര്‍ ഷാര്‍ദുള്‍ താക്കൂറിനെയും ട്വന്റി-20-ല്‍ നിന്ന് ഒഴിവാക്കി.

വിരാട് കോഹ്‌ലി (ക്യാപ്റ്റന്‍), മഹേന്ദ്രസിംഗ് ധോണി, ദിനേഷ് കാര്‍ത്തിക്, രോഹിത് ശര്‍മ, ശിഖര്‍ ധവാന്‍, കെ.എല്‍. രാഹുല്‍, മനീഷ് പാണ്ഡേ, കേദാര്‍ യാദവ്, ഹര്‍ദിക് പാണ്ഡ്യ, കുല്‍ദീപ് യാദവ്, യുസ്വേന്ദ്ര ചാഹല്‍, ജസ്പ്രീത് ബുമ്റ, ആശിഷ് നെഹ്‌റ, അക്‌സര്‍ പട്ടേല്‍, ഭുവനേശ്വര്‍ കുമാര്‍ എന്നിവർ 20 പരമ്പരയ്ക്കുള്ള ഇന്ത്യന്‍ ടീമിൽ കളിക്കും.

ഒക്ടോബര്‍ ഏഴിന് റാഞ്ചിയിൽ ആദ്യ ട്വന്റി-20 മത്സരം നടക്കും. ഒക്ടോബര്‍ പത്തിന് ഗുവഹാത്തിയിലും പതിമൂന്നിന് ഹൈദരാബാദിലുമാണ് മറ്റ് മത്സരങ്ങള്‍ നടക്കുക.

ഏകദിന പരമ്പര 4 -1 ന് സ്വന്തമാക്കിയ ഇന്ത്യന്‍ ടീം നിലവിൽ ഐസിസി റാങ്കിംഗില്‍ ഒന്നാം സ്ഥാനത്താണ്. കൂടാതെ ടെസ്റ്റിലും ഇന്ത്യന്‍ ടീം ഒന്നാം സ്ഥാനത്താണ്.

What do you think?

0 points
Upvote Downvote

Total votes: 0

Upvotes: 0

Upvotes percentage: 0.000000%

Downvotes: 0

Downvotes percentage: 0.000000%

October revolution- film festival

ഒക്ടോബർ വിപ്ലവവും ചലച്ചിത്രവും; പരിപാടിക്ക് തുടക്കം

Jio, Reliance, Kochi Corporation ,

ജിയോയ്ക്ക് കേരള സർക്കാരിന്റെ ഇളവ്; നഷ്ടം 20 കോടി രൂപ