More stories

  • Samsung, launches, world’s biggest curved monitor, India , Rs 150,000 ,Consumer electronics giant , 49-inch ultra-wide curved monitor ,Samsung Shop , leading retail outlets, country,OLED monitor , bezel-free, fluid , fast-paced field of view, company , large screen ,customers, 
    in , ,

    ഏറ്റവും വലിയ കര്‍വ്ഡ് മോണിറ്റര്‍ ഇനി ഇന്ത്യയിലും ലഭ്യം

    ന്യൂഡല്‍ഹി: ലോകത്തിലെ ഏറ്റവും വലിയ സൂപ്പര്‍ അള്‍ട്രാ വൈഡ് മോണിറ്റര്‍ (the world’s biggest curved QLED monitor) ഇനി ഇന്ത്യയിലും ലഭ്യമാകും. 49 ഇഞ്ച് വലിപ്പമുള്ള ലോകത്തിലെ ഏറ്റവും വലിയ കര്‍വ്ഡ് മോണിറ്റര്‍ സാംസങ് (Samsung) കമ്പനി ഇന്ത്യയില്‍ അവതരിപ്പിച്ചു. ഒരു ലക്ഷത്തി അൻപതിനായിരം രൂപയാണ് സാംസങിന്റെ CHG90 എന്ന ഈ ക്യുഎല്‍ഇഡി കര്‍വ്ഡ് മോണിറ്ററിന്റെ (QLED monitor) വില. രാജ്യത്തുടനീളമുള്ള സാംസങ് ഷോറൂമുകളിലും പ്രമുഖ റീട്ടെയിൽ ഷോപ്പുകളിലും ഈ മോണിറ്റർ ലഭ്യമാകുമെന്ന് കമ്പനി അധികൃതർ […] More

  • in , ,

    കന്നുകാലി കശാപ്പ് നിരോധനം പിൻവലിക്കുമെന്ന് സൂചന

    ന്യൂഡൽഹി: രാജ്യത്തെങ്ങും വൻ വിവാദങ്ങൾക്കും ആക്രമണങ്ങൾക്കും കാരണമായ കേന്ദ്ര സർക്കാരിന്റെ കന്നുകാലി കശാപ്പ് നിരോധന നിയമം (cattle slaughter ban) പിൻവലിക്കുമെന്ന് റിപ്പോർട്ട്. കശാപ്പിനായി കന്നുകാലികളെ വിൽക്കുന്നത് നിരോധിച്ചുകൊണ്ടുള്ള ഉത്തരവ് പിൻവലിക്കാൻ കേന്ദ്രം തീരുമാനിച്ചതായി വനം, പരിസ്ഥിതി മന്ത്രാലയത്തെ ഉദ്ധരിച്ച് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. ഇതുസംബന്ധിച്ച് നിയമ മന്ത്രാലയത്തിന് പരിസ്ഥിതി മന്ത്രാലയം കത്തയച്ചതായി സൂചനയുണ്ട്. 2017 മെയ് 23-നാണ് മൃഗങ്ങള്‍ക്കെതിരെയുള്ള ക്രൂരത തടയല്‍ നിയമം എന്ന പേരില്‍ കേന്ദ്ര വനം പരിസ്ഥിതി മന്ത്രാലയം കശാപ്പ് നിരോധനം […] More

  • Krishna Sobti , Jnanpith Award

    Hot Popular

    in , ,

    കൃഷ്ണ സോബ്തിയ്ക്ക് ഭാരതീയ ജ്ഞാനപീഠ പുരസ്‌കാരം

    ന്യൂഡല്‍ഹി: അമ്പത്തിമൂന്നാമത് ഭാരതീയ ജ്ഞാനപീഠ പുരസ്‌കാരം (Jnanpith Award) ഹിന്ദി സാഹിത്യകാരി കൃഷ്ണ സോബ്തിയ്ക്ക് (Krishna Sobti) ലഭിച്ചു. 11 ലക്ഷം രൂപയും പ്രശസ്തി പത്രവും ഫലകവുമടങ്ങുന്നതാണ് ബഹുമതി. സാഹിത്യത്തിന് നല്‍കിയ സമഗ്ര സംഭാവനകള്‍ പരിഗണിച്ചാണ് 92കാരിയായ കൃഷ്ണ സോബ്തിയെ ഡോ. നംവാര്‍ സിംഗ് അധ്യക്ഷനായ അവാര്‍ഡ് സെലക്ഷന്‍ കമ്മിറ്റി തിരഞ്ഞെടുത്തത്‌. ഹിന്ദി സാഹിത്യത്തിൽ പുതിയ ആഖ്യാനരീതികളിലൂടെ ശ്രദ്ധ നേടിയ എഴുത്തുകാരിയാണ് കൃഷ്ണ സോബ്തി. കൃഷ്ണ സോബ്തിയുടെ ‘സിന്ദി നമ്മ’ എന്ന കൃതിക്ക് 1980-ല്‍ കേന്ദ്ര സാഹിത്യ […] More

  • Saudi Arabia , let ,women , sports stadiums,
    in , ,

    സൗദി വനിതകൾക്ക് സ്‌റ്റേഡിയങ്ങളിൽ പ്രവേശനം അനുവദിക്കുന്നു

    റിയാദ്: സൗദി വനിതകൾക്ക് (Saudi women) കൂടുതല്‍ ഇളവുകള്‍ നൽകുന്ന ചരിത്രപരമായ നടപടിയുമായി വീണ്ടും സൗദി അറേബ്യ (Saudi Arabia) രംഗത്തെത്തി. അടുത്ത വര്‍ഷം മുതൽ സൗദി വനിതകൾക്കും സ്‌റ്റേഡിയങ്ങളിൽ (sports stadiums) പ്രവേശനം അനുവദിക്കുമെന്ന് ഭരണകൂടം അറിയിച്ചു. ഇതുവരെ പുരുഷന്‍മാര്‍ക്ക് മാത്രം പ്രവേശനം അനുവദിച്ചിരുന്ന സ്റ്റേഡിയങ്ങളില്‍ 2018 മുതല്‍ മത്സരങ്ങള്‍ കാണാന്‍ സൗദി വനിതകൾക്കും അവസരമൊരുക്കുമെന്ന് സൗദി ജനറല്‍ സ്‌പോര്‍ട്‌സ് അതോറിറ്റി ഔദ്യോഗികമായി പ്രഖ്യാപിച്ചു. ആദ്യഘട്ടത്തില്‍ റിയാദിലെ കിങ് ഫഹദ് സ്റ്റേഡിയം, ജിദ്ദയിലെ കിങ് അബ്ദുല്ല […] More

  • Kamal Hassan,demonetisation
    in ,

    നോട്ട് നിരോധനത്തെ പിന്തുണച്ചതില്‍ ഖേദിക്കുന്നു: കമല്‍ ഹാസന്‍

    ചെന്നൈ: നോട്ട് നിരോധന തീരുമാറ്റത്തെ (demonetisation) പിന്തുണച്ചതില്‍ ഖേദിക്കുന്നുവെന്ന് നടന്‍ കമല്‍ ഹാസന്‍ (Kamal Hassan) വ്യക്തമാക്കി. പ്രധാനമന്ത്രി നരേന്ദ്ര മോഡിയുടെ നോട്ട് അസാധുവാക്കല്‍ ധൃതിയിലെടുത്ത തീരുമാനമായിരുന്നെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. തമിഴ് മാഗസിനായ ‘വികടനി’ലെ ‘ഒരു വലിയ ഖേദപ്രകടനം’ എന്ന പേരില്‍ എഴുതിയ ലേഖനത്തിലാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്. നോട്ട് അസാധുവാക്കലിലൂടെ കള്ളപ്പണത്തെ നിയന്ത്രിക്കാനാകുമെന്നാണ് താന്‍ ആദ്യം കരുതിയിരുന്നതെന്നും അതിനാലാണ് നോട്ട് നിരോധന തീരുമാറ്റത്തെ പിന്തുണച്ചതെന്നും ഉലകനായകൻ അറിയിച്ചു. നോട്ട് അസാധുവാക്കല്‍ നടപടിയെ പിന്തുണച്ചതില്‍ ജനങ്ങളോട് മാപ്പ് […] More

  • BJP, Richest Party , Country ,Assets

    Hot Popular

    in , ,

    രാഷ്ട്രീയ പാര്‍ട്ടികളുടെ ആസ്തിയിൽ വൻ വർദ്ധനവ്

    ന്യൂഡല്‍ഹി: ബിജെപി (BJP) ഇന്ത്യയിലെ (India) ഏറ്റവും ആസ്തിയുള്ള (assets) രാഷ്ട്രീയ പാർട്ടിയായി. 2004-05 കാലയളവിൽ 122.93 കോടി രൂപയായിരുന്നു ബിജെപിയുടെ ആസ്തി. നിലവിൽ ഇത് 893.88 കോടി രൂപയായി വർദ്ധിച്ചു. 2004-2005ലെ കണക്കുകളെ അപേക്ഷിച്ച്‌ 2015-2016 കാലയളവിൽ 647 ശതമാനത്തിന്‍റെ വര്‍ദ്ധനവാണ് രേഖപ്പെടുത്തിയത്. അസോസിയേഷന്‍ ഫോര്‍ ഡെമോക്രാറ്റിക്ക് റിഫോംസ് നടത്തിയ കണക്കെടുപ്പിലാണ് രാജ്യത്തെ രാഷ്ട്രീയ പാർട്ടികളുടെ ആസ്തികളെ സംബന്ധിച്ച വിവരം ശേഖരിക്കാനായത്. വിവിധ രാഷ്ട്രീയ പാർട്ടികൾ തെരഞ്ഞെടുപ്പു കമ്മീഷനും ആദായനികുതി വകുപ്പിനും സമര്‍പ്പിച്ച കണക്കിന്‍റെ അടിസ്ഥാനത്തിലാണ് […] More

  • Google Pixel 2, Pixel 2 XL, India, November, sale
    in , ,

    ഇന്ത്യയിൽ ഗൂഗിൾ പിക്സൽ 2 നവംബറിൽ ലഭ്യമാകും

    ഗൂഗിളിന്റെ (Google) ഏറ്റവും പുതിയ രണ്ടു മോഡലുകളായ ഗൂഗിൾ പിക്സൽ 2 (Google Pixel 2), പിക്സൽ 2 എക്സ് എൽ (Pixel 2 XL) എന്നിവയ്ക്കു വേണ്ടിയുള്ള ഉപഭോക്താക്കളുടെ കാത്തിരിപ്പ് നവംബറിൽ സഫലമാകും. ഇന്ത്യന്‍ വിപണിയില്‍ ഗൂഗിളിന്റെ പുതുപുത്തൻ മോഡലുകള്‍ നവംബര്‍ 1-ന് അവതരിപ്പിക്കുമെന്ന് കമ്പനി വക്താക്കൾ വ്യക്തമാക്കി. സാൻ ഫ്രാൻസിസ്കോയിൽ നടന്ന സ്പെഷ്യൽ ഹാർഡ്‌വെയർ ഇവന്റിൽ വച്ച് ഗൂഗിൾ പിക്സൽ 2, പിക്സൽ 2 എക്സ് എൽ എന്നിവ ആദ്യമായി അവതരിപ്പിച്ചിരുന്നു. ഗൂഗിൾ പിക്സൽ […] More

  • Thailand , ban ,smoking , beaches
    in ,

    ബീച്ചുകളിൽ പുകവലി നിരോധനവുമായി തായ്‌ലൻഡ്

    ബാങ്കോക്ക്: രാജ്യത്തെ പ്രമുഖ ബീച്ചുകളിൽ (beaches) പുകവലി നിരോധനവുമായി (smoking ban) തായ്‌ലൻഡ് (Thailand). വിദേശ വിനോദ സഞ്ചാരികളുടെ പറുദീസകളായ 20 ബീച്ചുകളിൽ പുകവലി നിരോധനം ഏർപ്പെടുത്തുവാനാണ് തായ്‌ലൻഡ് സർക്കാരിന്റെ തീരുമാനം. ഈ മാസം നവംബറിൽ തന്നെ ഫുകേട്ട്, ക്രാബി എന്നീ പ്രശസ്ത കടലോരങ്ങളിൽ പുകവലി നിരോധിക്കും. നിരോധിത മേഖലകളിൽ പുകവലിക്കുന്നവർക്ക് ഒരു വർഷം വരെയുള്ള തടവ് ശിക്ഷ ലഭിക്കും. കൂടാതെ പിഴ ശിക്ഷയും ഏർപ്പെടുത്തിയിട്ടുണ്ട്. പരമാവധി രണ്ട് ലക്ഷം രൂപ വരെയാണ് പിഴ ശിക്ഷ. വരും […] More

  • mosquito, SC, God

    Hot Popular

    in , ,

    കൊതുക് നിവാരണം ദൈവത്തിനെ കഴിയൂ: സുപ്രീം കോടതി

    ന്യൂഡല്‍ഹി: കൊതുക് (mosquito) നിവാരണത്തിനായി സമർപ്പിച്ച അപൂർവ്വ ഹർജി രാജ്യത്തെ പരമോന്നത കോടതിയായ സുപ്രീം കോടതി (SC) തള്ളിക്കളഞ്ഞു. ലോകത്തിലെ ഏറ്റവും മാരക ജീവിയായ കൊതുകിനെ ഇന്ത്യയില്‍ നിന്ന് തുടച്ച് നീക്കാന്‍ സർക്കാരിന് നിർദ്ദേശം നൽകണമെന്നാണ് ഹർജിക്കാരൻ ആവശ്യപ്പെട്ടത്. എന്നാൽ തങ്ങൾ ദൈവങ്ങളല്ലെന്നും ദൈവത്തിന് മാത്രം ചെയ്യാൻ കഴിയുന്ന കാര്യം തങ്ങളോട് ആവശ്യപ്പെടരുതെന്നും രണ്ടംഗ ബെഞ്ച് വ്യക്തമാക്കി. ധനേഷ് ലെഷ്ധാന്‍ എന്ന വ്യക്തിയാണ് കൊതുക് നിവാരണത്തിനായി പൊതുതാൽപ്പര്യ ഹർജി സമർപ്പിച്ചത്. ലോക ആരോഗ്യ സംഘടനയുടെ കണക്ക് പ്രകാരം […] More

  • Mahamana Express , PM Modi , flag off , Prime Minister,Narendra Modi , Friday,visits , Lok Sabha constituency , Varanasi ,two-day tour,Built ,Make in India initiative, country, third Mahamana Express ,connect ,Surat ,Vadodara ,Gujarat, deluxe train,

    Hot Popular

    in , , ,

    മഹാമന എക്‌സ്പ്രസ്സ് പ്രധാനമന്ത്രി ഫ്ലാഗ് ഓഫ് ചെയ്തു

     ന്യൂഡല്‍ഹി: മഹാമന എക്‌സ്പ്രസ്സ് ( Mahamana Express ) പ്രധാനമന്ത്രി നരേന്ദ്രമോഡി (Prime Minister Narendra Modi) വെള്ളിയാഴ്ച്ച ഫ്ലാഗ് ഓഫ് ചെയ്തു. വെള്ളിയാഴ്ച്ച 3.30-ന് വീഡിയോ കോണ്‍ഫറന്‍സിലൂടെയാണ് പ്രധാനമന്ത്രി ഫ്ലാഗ് ഓഫ് കർമ്മം നിർവ്വഹിച്ചത്. വാരാണസിയെ സൂററ്റും വഡോദരയുമായി ബന്ധിപ്പിക്കുന്ന മഹാമന എക്‌സ്പ്രസിൽ ആകെ 18 കോച്ചുകളാണ് ഉൾപ്പെടുത്തിയിട്ടുള്ളത്. ഫസ്റ്റ് ക്ലാസ് എസി, സെക്കന്റ് ക്ലാസ്, എസി എന്നിവ കൂടാതെ സ്ലീപ്പറും, ജനറല്‍ കോച്ചും ഈ തീവണ്ടിയില്‍ ഉൾപ്പെടുത്തിയിട്ടുണ്ട്. ‘മഹാമന’ എന്ന പേരില്‍ അറിയപ്പെടുന്ന സ്വാതന്ത്ര്യ […] More