More stories

 • in ,

  കളക്ടറുടെ റിപ്പോര്‍ട്ടിനെതിരെ തോമസ് ചാണ്ടി ഹൈക്കോടതിയിൽ

  ആലപ്പുഴ: ഗതാഗതമന്ത്രി തോമസ് ചാണ്ടിയുടെ (Thomas Chandy) കായല്‍ കൈയേറ്റവുമായി (backwaters encroachment) ബന്ധപ്പെട്ട കളക്ടറുടെ (collector) റിപ്പോര്‍ട്ടിനെതിരെ തോമസ് ചാണ്ടി ഹൈക്കോടതിയിൽ (HC) സത്യവാങ്മൂലം (affidavit) സമര്‍പ്പിച്ചു. ജില്ലാ കലക്ടര്‍ ടി വി അനുപമ സര്‍ക്കാരിന് സമർപ്പിച്ച റിപ്പോര്‍ട്ട് കോടതിയലക്ഷ്യമാണെന്ന് തോമസ് ചാണ്ടി സത്യവാങ്മൂലത്തില്‍ ചൂണ്ടിക്കാട്ടി. കോടതിയുടെ പരിഗണനയിലിരിക്കുന്ന ഒരു കേസില്‍ നടപടിയെടുക്കണമെന്ന് ആവശ്യപ്പെട്ട് നല്‍കിയ റിപ്പോര്‍ട്ട് കോടതിയലക്ഷ്യമാണെന്ന് തോമസ് ചാണ്ടി വാദിക്കുന്നത്. അതിനാൽ കായൽ കൈയേറ്റം സംബന്ധിച്ച് കളക്ടര്‍ സമർപ്പിച്ച റിപ്പോര്‍ട്ട് തള്ളിക്കളയണമെന്നും മന്ത്രി […] More

 • Gauri Neha, teachers, anticipatory bail, HC, kollam trinity school, student,deathinvestigation team, police station, sign, medical lapse, hospital, documents, police,

  Hot Popular

  in

  ഗൗരിയുടെ ചികിത്സ; ആശുപത്രി രേഖകള്‍ പിടിച്ചെടുത്തു

  കൊല്ലം: ട്രിനിറ്റി ലൈസിയം സ്കൂളിലെ (Trinity Lyceum school) കെട്ടിടത്തിനു മുകളില്‍ നിന്നു ചാടിയ ഗൗരിക്ക് ചികില്‍സ നിഷേധിച്ചതായുള്ള ആരോപണത്തെ തുടർന്ന് ബെന്‍സിഗര്‍ ആശുപത്രിയിലെ (hospital) രേഖകള്‍ പോലീസ് പിടിച്ചെടുത്തു. സ്കൂള്‍ മാനേജ്മെന്റിന്റെ ഉടമസ്ഥതതയിലുള്ള ബെന്‍സിഗര്‍ ആശുപത്രിയില്‍ എത്തിച്ച ഗൗരിയ്ക്ക് ആദ്യ നാല് മണിക്കൂര്‍ ചികിത്സ ലഭിച്ചിരുന്നില്ലെന്നാണ് പരാതി. നട്ടെല്ലിനും തലയ്ക്കും ഗുരുതരമായ പരുക്കേറ്റിരുന്നെങ്കിലും ഗൗരിക്ക് വിദഗ്ദ്ധ ചികിത്സ ലഭ്യമാക്കാനോ വിശദമായ സ്കാനിംഗ് നടത്താനോ ഡോക്ടര്‍മാര്‍ തയ്യാറായില്ലെന്നും ആരോപണമുണ്ട്. ഇതാണ് ഗൗരിയുടെ നില കൂടുതല്‍ വഷളാക്കിയതെന്ന ബന്ധുക്കളുടെ […] More

 • The Wire, jay shah
  in ,

  അമിത് ഷായുടെ മകനെതിരെ വാർത്ത നൽകിയ മാധ്യമത്തിന് വിലക്ക്

  ന്യൂഡല്‍ഹി: ബിജെപി അധ്യക്ഷന്‍ അമിത് ഷായുടെ (Amit Shah) മകന്‍ ജയ് ഷായുടെ (Jay Shah) വൻ സാമ്പത്തിക അഴിമതി പുറത്തുകൊണ്ടുവന്ന ‘ദ വയര്‍’ (The Wire) ന്യൂസ് പോര്‍ട്ടലിന് വിലക്ക്. ജയ് ഷായുടെ വാര്‍ത്ത പ്രസിദ്ധീകരിക്കുന്നതിന് അഹമ്മദാബാദ് സിവില്‍ കോടതിയാണ് വിലക്ക് ഏര്‍പ്പെടുത്തിയത്. കേസില്‍ അന്തിമ തീര്‍പ്പുണ്ടാകുന്നത് വരെ ‘ദ വയര്‍’ പ്രസിദ്ധീകരിച്ച ജയ് ഷായുടെ സ്വത്ത് വിവരം സംബന്ധിച്ച വാര്‍ത്തയുടെ പേരില്‍ തുടര്‍ വാര്‍ത്തകള്‍ അച്ചടി, ദൃശ്യ, ഡിജിറ്റല്‍ രൂപത്തിലോ അഭിമുഖമോ, ടിവി ചര്‍ച്ചയോ, […] More

 • in ,

  സർക്കാർ ജോലി തട്ടിപ്പ്; വിജിലന്‍സ് അന്വേഷണം ആരംഭിച്ചു

  വയനാട്: സർക്കാർ ജോലി (govt job) തട്ടിപ്പുമായി ബന്ധപ്പെട്ട് അന്വേഷണം ആരംഭിച്ചു. ആഭ്യന്തര വിജിലന്‍സ് (vigilance) വിഭാഗമാണ് അന്വേഷണം നടത്തുന്നത്. പൊതുമേഖല സ്ഥാപനങ്ങളും അന്വേഷണ പരിധിയില്‍ ഉൾപ്പെട്ടിട്ടുണ്ട്. 2001 മുതല്‍ 2010 വരെ പി എസ് സിയിലൂടെ ജോലിയിൽ പ്രവേശിച്ചവരുടെ രേഖകളാണ് അന്വേഷണ സംഘം പരിശോധിക്കുന്നത്. വയനാട് കലക്‌ട്രലേറ്റിലെ യുഡി ക്ലര്‍ക്കായിരുന്ന അഭിലാഷ് വ്യാജ നിയമന ഉത്തരവ് ഉണ്ടാക്കി സര്‍ക്കാര്‍ ജോലി തരപ്പെടുത്തി കൊടുത്തു എന്ന് 2010-ൽ ആരോപണമുയർന്നിരുന്നു. തിരുവനന്തപുരം, കൊല്ലം, വയനാട് എന്നിവിടങ്ങളിലെ എട്ടിലധികം ആളുകൾ […] More