More stories

  • in ,

    കാമ്പസ്​ രാഷ്​ട്രീയ നിരോധന ഉത്തരവ്​ ഹൈക്കോടതി അസാധുവാക്കി

    കൊച്ചി: കാമ്പസ് രാഷ്ട്രീയം (Campus politics) നിരോധിച്ച ഇടക്കാല ഉത്തരവ് ഹൈക്കോടതി (HC) അസാധുവാക്കി. പൊന്നാനി എം.ഇ.എസ് കോളേജ് കാമ്പസ് രാഷ്ട്രീയത്തിനെതിരായി സമര്‍പ്പിച്ച ഹർജി പിന്‍വലിച്ചതോടെയാണ് ഉത്തരവ് അസാധുവാക്കിയത്. പുറത്താക്കിയ വിദ്യാർത്ഥികളെ തിരിച്ചെടുത്തതായും കോളേജില്‍ ഇപ്പോള്‍ രാഷ്ട്രീയമില്ലെന്നും എം.ഇ.എസ് അധികൃതര്‍ വ്യക്തമാക്കി. അക്രമ സംഭവങ്ങളെത്തുടര്‍ന്ന് പുറത്താക്കിയ വിദ്യാര്‍ത്ഥികളെ തിരിച്ചെടുക്കണമെന്നാവശ്യപ്പെട്ട് എസ്എഫ്.ഐ നിരാഹാര സമരം നടത്തിയതിനെ തുടർന്നാണ് കോളേജിന്റെ പ്രവർത്തനം തടസ്സപ്പെടുന്നു എന്ന് ആരോപിച്ച് എം.ഇ.എസ് അധികൃതര്‍ കോടതിയെ സമീപിച്ചത്. തുടര്‍ന്ന് ഹർജി പരിഗണിച്ച കോടതി കലാലയങ്ങളില്‍ രാഷ്ട്രീയം വേണ്ടെന്ന […] More

  • Trending

    in ,

    വിദ്യാര്‍ത്ഥി സംഘടനാ സ്വാതന്ത്ര്യം; നിയമ നിര്‍മ്മാണത്തിന് ശുപാര്‍ശ

    തിരുവനന്തപുരം: കലാലയങ്ങളിലെ വിദ്യാര്‍ത്ഥി സംഘടനാ സ്വാതന്ത്ര്യത്തിന് നിയമ നിര്‍മ്മാണം നടത്തണമെന്ന് ജസ്റ്റിസ് കെ കെ ദിനേശന്‍ കമ്മീഷന്‍ (Justice KK Dinesan commission) ശുപാർശ ചെയ്തു. സ്വാശ്രയ കോളേജുകളെയും നിയമത്തിന് കീഴില്‍ ഉള്‍പ്പെടുത്തണമെന്നും കമ്മീഷന്‍ അധ്യക്ഷന്‍ ജസ്റ്റിസ് കെകെ ദിനേശന്‍ നിർദ്ദേശിച്ചു. സ്വാശ്രയ കോളേജുകളുടെ നിലവാരം ഉയര്‍ത്താന്‍ ശുപാര്‍ശകള്‍ അടങ്ങുന്ന റിപ്പോര്‍ട്ട് മുഖ്യമന്ത്രിയ്ക്ക് കൈമാറി. കലാലയങ്ങളിലെ വിദ്യാര്‍ത്ഥി സംഘടനാ സ്വാതന്ത്ര്യത്തിന് നിയമനിര്‍മ്മാണം വേണമെന്ന പ്രധാന ശുപാര്‍ശയ്ക്ക് പുറമെ ആര്‍ട്ടികള്‍ 19 പ്രകാരം ഇതൊരു ഭരണഘടന വിഷയമായി കമ്മീഷന്‍ കണക്കാക്കി. […] More

  • in

    വിദ്യാലയങ്ങളിൽ രാഷ്ട്രീയം വേണ്ട; നിലപാടിലുറച്ച് ഹൈക്കോടതി

    കൊച്ചി: വിദ്യാലയങ്ങളിൽ (education institutions) രാഷ്ട്രീയം (politics) വേണ്ടെന്ന നിലപാടിലുറച്ച് കേരള ഹൈക്കോടതി വീണ്ടും രംഗത്തെത്തി. മാതാപിതാക്കള്‍ അവരുടെ മക്കളെ വിദ്യാലയങ്ങളിലേയ്ക്ക് അയക്കുന്നത് പഠിക്കാനാണെന്നും രാഷ്ട്രീയം തൊഴിലാക്കാനല്ലെന്നും ഹൈക്കോടതി വ്യക്തമാക്കി. കലാലയ രാഷ്ട്രീയം അക്കാദമിക് അന്തരീക്ഷം തകര്‍ക്കുമെന്ന് കോടതി നിരീക്ഷിച്ചു. അതിനാൽ കാമ്പസില്‍ രാഷ്ട്രീയം അനുവദിക്കാനാവില്ലെന്ന് പൊന്നാനി എംഇഎസ് കോളേജ് നല്‍കിയ കോടതി അലക്ഷ്യ ഹര്‍ജി പരിഗണിക്കവെ ഹൈക്കോടതി അഭിപ്രായപ്പെട്ടു. പഠിക്കാന്‍ സമാധാനപരമായ അക്കാദമിക്ക് അന്തരീക്ഷം ഉണ്ടാകണമെന്നും ഹൈക്കോടതി അഭിപ്രായപ്പെട്ടു. ഇക്കാര്യം ഉറപ്പു വരുത്തേണ്ടത് സര്‍ക്കാരിന്റെ ഉത്തരവാദിത്വമാണെന്നും […] More

  • in ,

    ബാറുകളുടെ ദൂരപരിധി കുറച്ചിട്ടില്ല: ഋഷിരാജ് സിംഗ്

    കണ്ണൂര്‍: കേരളത്തിൽ ബാറുകളുടെ (bars) ദൂരപരിധി കുറച്ചിട്ടില്ലെന്ന് എക്സൈസ് കമ്മീഷണര്‍ (Excise commissioner) ഋഷിരാജ് സിംഗ് (Rishiraj Singh) അറിയിച്ചു. വിദ്യാലയങ്ങളുടെയും ആരാധനാലയങ്ങളുടെയും സമീപത്തു നിന്ന് ബാറുകളുടെ ദൂരം 50 മീറ്ററാക്കി കുറച്ചെന്ന വാര്‍ത്തകള്‍ അടിസ്ഥാനരഹിതമാണെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. നിലവില്‍ കള്ളു ഷാപ്പുകളുടെ ദൂരം 400 മീറ്ററായും ബാറുകളുടേത് 200 മീറ്ററായും തുടരുകയാണെന്നും ഋഷിരാജ് സിംഗ് വ്യക്തമാക്കി. കണ്ണൂര്‍ കേളകം ഹയര്‍സെക്കന്‍ഡറി സ്കൂളില്‍ നടന്ന ലഹരിവിരുദ്ധ ബോധവത്കരണ പരിപാടിയില്‍ പങ്കെടുത്ത ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. വിദേശ […] More

  • in ,

    ബാറുകളുടെ ദൂരപരിധി കുറച്ചത് ടൂറിസത്തിന്: മന്ത്രി

    തിരുവനന്തപുരം: ബാറുകളുടെ (bars) ദൂരപരിധി (distance) കുറച്ചത് വിനോദ സഞ്ചാര മേഖലയ്ക്ക് (tourism) വേണ്ടിയാണെന്ന് മന്ത്രി ടി പി രാമകൃഷ്ണന്‍ (tp ramakrishnan) ന്യായീകരിച്ചു. സര്‍ക്കാരിന്റെ മദ്യനയം അനുസരിച്ചാണ് ബാറുകളുടെ ദൂരപരിധി പുതുക്കി നിശ്ചയിച്ചതെന്നും എക്സൈസ് മന്ത്രി ടി പി രാമകൃഷ്ണന്‍ അറിയിച്ചു. നേരത്തെ 200 മീറ്ററായിരുന്നു ദൂരപരിധിയെന്നും പഴയത് പുന:സ്ഥാപിക്കുക മാത്രമാണ് ഇപ്പോൾ ചെയ്തതെന്നും അദ്ദേഹം വ്യക്തമാക്കി. ബാറുകളുടെ ദൂരപരിധി 50 മീറ്ററാക്കാനുള്ള ചട്ടം ഭേദഗതി ഉടന്‍ തന്നെ നടപ്പാക്കുമെന്നും എക്സൈസ് മന്ത്രി അറിയിച്ചു പുതിയ […] More