More stories

 • Eraviperoor , PRDS , fire, blast, injured, Prathyaksha raksha Daiva Sabha , hospital, permission, fire force, media, religion, festival, devotees, police, 

  Hot Popular

  in ,

  ഇരവിപേരൂരിലെ പിആർഡിഎസ് പടക്ക നിര്‍മ്മാണശാലയിൽ തീപ്പിടുത്തം

  പത്തനംതിട്ട: ഇരവിപേരൂരിലെ ( Eraviperoor ) പ്രത്യക്ഷ രക്ഷാ ദൈവ സഭയുടെ ( PRDS ) പടക്ക നിര്‍മാണശാലയിൽ തീപ്പിടുത്തം. സംഭവത്തിൽ മരിച്ചവരുടെ എണ്ണം രണ്ടായി. വെട്ടിക്കെട്ട് നടത്തിപ്പുകാരന്‍ ഹരിപ്പാട് മഹാദേവിക്കാട് സ്വദേശി ഗുരുദാസും ഭാര്യ ആശാ ഗുരുദാസുമാണ് മരണമടഞ്ഞത്. അപകടത്തിൽ ഏഴു പേര്‍ക്ക് പൊള്ളലേറ്റു. പ്രത്യക്ഷ രക്ഷാ ദൈവസഭയുടെ ആസ്ഥാനത്തെ പടക്ക നിര്‍മാണശാലയിൽ ഇന്ന് രാവിലെ 9.30-ഓടെയാണ് അഗ്നിബാധയുണ്ടായത്. പരിക്കേറ്റവരെ കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് മാറ്റി. ഇവരില്‍ രണ്ടുപേരുടെ നില അതീവ ഗുരുതരമാണെന്നാണ് സൂചന. വഴിപാടിനായുള്ള പടക്കങ്ങള്‍ നിര്‍മിക്കുന്നതിനിടെയാണ് തീപ്പിടിത്തമുണ്ടായത്. […] More

 • Cochin Shipyard , blast, Acetylene , cause, confirmed, forensic, c ONGC, ship, Acetylene ,leak ,caused ,blast ,ship ,Cochin Shipyard, forensic test, Sagar Bhushan , poison, gas, poisonous fumes, fire, post-mortem, workers, killed, burns,
  in ,

  കൊച്ചി കപ്പൽശാല: അസറ്റ്ലിൻ അപകട കാരണമെന്ന് സ്ഥിരീകരിച്ചു

  എറണാകുളം: കൊച്ചി കപ്പൽശാലയിൽ ( Cochin Shipyard ) അഞ്ചു പേരുടെ മരണത്തിനിടയാക്കിയ അപകടത്തിന്റെ കാരണം അസറ്റ്ലിൻ ( Acetylene ) വാതകമാണെന്നു ഫോറൻസിക് പരിശോധനയിൽ സ്ഥിരീകരിച്ചു. ഗ്യാസ് കട്ടറിൽ നിന്നാണു ചോർച്ചയുണ്ടായതെന്നു അധികൃതർ അറിയിച്ചു. പോലീസന്വേഷണത്തിന്റെ ഭാഗമായി ഇന്നലെ ഫോറൻസിക് വിദഗ്ധർ കപ്പലിൽ പരിശോധന നടത്തിയിരുന്നു. ഫോറൻസിക് ജോയിന്റ് ഡയറക്ടർ, അന്വേഷണോദ്യോഗസ്ഥനായ തൃക്കാക്കര അസി. കമ്മീഷണർ എന്നിവരുടെ നേതൃത്വത്തിലായിരുന്നു പരിശോധന നടന്നത്. കപ്പലിൽ അറ്റകുറ്റപ്പണിക്കു മുൻപു കൃത്യമായ സുരക്ഷാ പരിശോധന നടന്നിരുന്നുഎന്നാണ് കപ്പൽശാല അധികൃതർ അറിയിച്ചിരുന്നത്. എന്നാൽ ഈ വാദത്തിൽ […] More

 • Prem Nazir, library, fire, anti social , Chirayinkeezhu, foundation stone, all time super star, Malayalam film industry, x-ray unit, hospital, building, books, toys, police, case, investigation,

  Hot Popular

  in ,

  പ്രേംനസീർ ജന്മനാട്ടിൽ നിർമ്മിച്ച വായനാശാല സാമൂഹിക വിരുദ്ധർ തീയിട്ട് നശിപ്പിച്ചു

  ചിറയിൻകീഴ്: അനശ്വര നടൻ പ്രേംനസീറിന്റെ ( Prem Nazir ) ജന്മനാട്ടിൽ കലാ സാമൂഹിക സാംസ്കാരിക രംഗത്തെ ഉന്നമനത്തിനായി പ്രേം നസീർ തന്നെ 1958-ൽ തറക്കല്ലിട്ട് നിർമ്മിച്ച വായനശാല ശനിയാഴ്ച പുലർച്ചെ സാമൂഹിക വിരുദ്ധർ തീയിട്ട് നശിപ്പിച്ചു. വായനശാലയിലെ മുറികളിൽ സൂക്ഷിച്ചിരുന്ന ലക്ഷക്കണക്കിന് രൂപ വിലവരുന്ന പുസ്തകങ്ങളും കളിക്കോപ്പുകളും കത്തിനശിച്ചു. സംഭവത്തെ തുടർന്ന് ചിറയിൻകീഴ് പോലീസ് അന്വേഷണം ആരംഭിച്ചു. സംഭവത്തിൽ കലാ സാമൂഹിക സാംസ്കാരിക രംഗത്തുള്ളവർ പ്രതിഷേധിച്ചു. വായനശാല തീയിട്ട് നശിപ്പിച്ചവരെ അടിയന്തിരമായി പിടികൂടണമെന്ന് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറും, ബ്ലോക്ക് […] More

 • Sree Padmanabha theatre, fire, Thiruvananthapuram, Padmavat, release, fire force, balcony, seats, ac, projector, report, owner, complaint, smoke, short circuit, 

  Hot Popular

  in , ,

  തിരുവനന്തപുരം ശ്രീപത്മനാഭ തീയേറ്ററിൽ അഗ്നിബാധ

  തിരുവനന്തപുരം: തലസ്ഥാന നഗരിയിലെ ശ്രീപത്മനാഭ തീയേറ്ററിൽ ( Sree Padmanabha theatre ) അഗ്നിബാധ. വ്യാഴാഴ്ച പുലര്‍ച്ചെയുണ്ടായ തീപിടുത്തത്തിൽ കിഴക്കേകോട്ടയിലെ തീയേറ്ററിന്റെ ബാൽക്കണി കത്തി നശിച്ചു. അഗ്നിശമന സേന സംഭവസ്ഥലത്തെത്തി തീയണച്ചെങ്കിലും തീയേറ്ററിലെ സീറ്റുകള്‍ പൂര്‍ണമായും കത്തി നശിച്ചതായി റിപ്പോർട്ടുണ്ട്. തീപിടുത്തത്തിൽ ഏസിക്കും പ്രൊജക്റ്ററിന് കേടുപാടുകൾ പറ്റി. നാശനഷ്ടങ്ങള്‍ കണക്കാക്കി വരുന്നു. തീയേറ്ററില്‍ നിന്നും പുക ഉയരുന്ന വിവരം ഇന്ന് രാവിലെ സമീപത്തെ വ്യാപാരികളാണ് തീയേറ്ററുടമയെ അറിയിച്ചത്. സംഭവ സമയത്ത് സെക്യൂരിറ്റി ജീവനക്കാരനടക്കം മൂന്ന് പേര്‍ തീയേറ്ററിനുള്ളിൽ ഉണ്ടായിരുന്നു. […] More

 • kochin refinery emergency response vehicle ,8 crore rupees, India, rescue, emergency, fire, thermal imaging camera, compartments, petrol , oil, leakage, accidents, Australia, Germany,

  Trending Hot

  in ,

  രാജ്യത്തെ ഏറ്റവും മികച്ച അത്യന്താധുനിക രക്ഷാവാഹനം കൊച്ചിന്‍ റിഫൈനറിക്ക് സ്വന്തം

  കൊച്ചി: കൊച്ചിന്‍ റിഫൈനറി ( Kochin Refinery ) അത്യന്താധുനിക അടിയന്തര രക്ഷാപ്രവര്‍ത്തന വാഹനം സ്വന്തമാക്കി. ഇത്തരത്തിലുള്ള അത്യാധുനിക വാഹനം ഇന്ത്യയില്‍ കൊച്ചിന്‍ റിഫൈനറിക്ക് മാത്രമാണുളളത്. എട്ട് കോടി രൂപയാണ് ഈ വാഹനം സ്വന്തമാക്കുന്നതിനായി കൊച്ചിൻ റിഫൈനറി മുതല്‍ മുടക്കിയത്. പ്രകൃതി ദുരന്തങ്ങൾ, വന്‍ തീപിടിത്തങ്ങൾ, വാതക ചോര്‍ച്ച തുടങ്ങിയ അപകടങ്ങളിൽപ്പെട്ടവരെ രക്ഷിക്കാന്‍ കൊച്ചിന്‍ റിഫൈനറിയുടെ ഈ അടിയന്തര രക്ഷാപ്രവര്‍ത്തന വാഹനത്തിന് കഴിയും. മിനി കണ്‍ട്രോള്‍ റൂം, ലൈറ്റ് മാസ്റ്റ്, എട്ട് കമ്പാര്‍ട്ട്മെന്റുകള്‍, തെര്‍മല്‍ ഇമേജിംഗ് ക്യാമറ, […] More

 • Delhi pollution, NGT, odd-even , no exemptions, two wheelers, govt servants, women, National Green Tribunal, Delhi Govt, permission, CNG vehicles, emergency services, ambulance, fire, odd-even scheme,
  in , ,

  ഡല്‍ഹിയിലെ വാഹന നിയന്ത്രണം; ആർക്കും ഇളവ് പാടില്ല: എന്‍ജിടി

  ന്യൂഡല്‍ഹി: ഡല്‍ഹിയിലെ വായു മലിനീകരണം (Delhi pollution) രൂക്ഷമായ സാഹചര്യത്തിൽ സ്വകാര്യ വാഹനങ്ങള്‍ക്ക് ഒറ്റ-ഇരട്ട അക്ക നമ്പര്‍ നിയന്ത്രണം (odd-even scheme) ഏര്‍പ്പെടുത്താനുള്ള ഡല്‍ഹി സര്‍ക്കാരിന്റെ തീരുമാനത്തിന് ദേശീയ ഹരിത ട്രൈബ്യൂണല്‍ (NGT) അനുമതി നല്‍കി. എന്നാൽ വാഹന നിയന്ത്രണ തീരുമാനത്തിൽ ഇരു ചക്ര വാഹനങ്ങള്‍ക്കും സർക്കാർ ജീവനക്കാരുടെ വാഹനങ്ങൾക്കും സ്ത്രീകളുടെ വാഹനങ്ങള്‍ക്കും പ്രത്യേകം ഇളവ് അനുവദിക്കരുതെന്നും ജസ്റ്റിസ് സ്വതന്ത്രര്‍ കുമാര്‍ അദ്ധ്യക്ഷനായ ട്രൈബ്യൂണല്‍ നിര്‍ദ്ദേശിച്ചു. കഴിഞ്ഞ പത്ത് ദിവസങ്ങളിൽ വാഹന നിയന്ത്രണം നടപ്പാക്കാത്തത് എന്തു കൊണ്ടാണെന്നും […] More