More stories

 • Ronaldo,Messi , Ballon d'Or Holder, sister, home, name, football,  Lionel Messi ,Cristiano Ronaldo, The Euro 2016 winner , Katia Aveiro,

  Hot

  in , ,

  റൊണാള്‍ഡോയുടെ വീട്ടിൽ മെസ്സിയുടെ സ്ഥാനമെന്ത്? സുപ്രധാന വെളിപ്പെടുത്തലുമായി സഹോദരി

  പാരീസ്: ഫുട്ബോൾ മൈതാനങ്ങളിലെ എക്കാലത്തെയും വലിയ സൂപ്പർ താരങ്ങളായ ലയണൽ ആൻഡ്രെസ് മെസ്സിയും ( Messi ) ക്രിസ്റ്റ്യാനൊ റൊണാള്‍ഡോയും തമ്മിലുള്ള പെരുമാറ്റത്തെ പറ്റി മാധ്യമങ്ങൾ എപ്പോഴും കൊട്ടിഘോഷിക്കാറുണ്ട്. ഫുട്‌ബോള്‍ ലോകത്ത് സൂപ്പര്‍ താരങ്ങള്‍ നിരവധിയുണ്ടെങ്കിലും എപ്പോഴും ഉയര്‍ന്നു നില്‍ക്കുന്ന രണ്ടു പേരുകള്‍ അര്‍ജന്റീനയുടെ ലയണല്‍ മെസ്സിയുടെയും പോര്‍ച്ചുഗലിന്റെ ക്രിസ്റ്റ്യാനൊ റൊണാള്‍ഡോയുടേതുമാണെന്നതിൽ യാതൊരു സംശയവുമില്ല. വേദികളില്‍ മെസ്സിയും റൊണാള്‍ഡോയും കൈകൊടുത്ത് കെട്ടിപ്പിടിക്കുന്ന ചിത്രങ്ങൾ വൻ പ്രാധാന്യത്തോടെ പ്രസിദ്ധീകരിക്കുന്ന മാധ്യമങ്ങൾ പക്ഷേ പലപ്പോഴും ഇരുവരും തമ്മില്‍ അത്ര രസത്തിലല്ല […] More

 • PP Lakshman, Lakshman , passed away, football, official, FIFA, all india football federation, president, private hospital, treatment, referee , 
  in , ,

  ഫിഫ അപ്പീല്‍ കമ്മിറ്റി മുന്‍ അംഗം പി പി ലക്ഷ്മണന്‍ അന്തരിച്ചു

  കണ്ണൂര്‍: ഫിഫ അപ്പീൽ കമ്മിറ്റി അംഗമായ ആദ്യ ഇന്ത്യക്കാരനും ഫുട്ബോൾ സംഘാടകനും ഫിഫ അന്താരാഷ്ട്ര റഫറിയുമായിരുന്ന പി പി ലക്ഷ്മണന്‍ ( PP Lakshman ) അന്തരിച്ചു. പി പി ലക്ഷ്മണന്റെ വേര്‍പാടില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ അനുശോചിച്ചു. അന്താരാഷ്ട്ര തലത്തില്‍ ശ്രദ്ധിക്കപ്പെട്ട ഫുട്ബോള്‍ സംഘാടകനായിരുന്നു അദ്ദേഹമെന്നും മുഖ്യമന്ത്രി ഓർമ്മിപ്പിച്ചു. തന്റെ ജീവിതം തന്നെ ഫുട്ബോളിന് സമര്‍പ്പിച്ച ലക്ഷ്മണന്റെ വേര്‍പാട് കായിക മേഖലയ്ക്ക് വലിയ നഷ്ടമാണെന്നും കണ്ണൂര്‍ നഗരസഭാ ചെയര്‍മാന്‍ എന്ന നിലയിലും പി പി ലക്ഷ്മണന്‍ കഴിവ് തെളിയിച്ചിട്ടുണ്ടെന്നും […] More

 • kochi, kaloor ,cricket,football, clash, ODI, IM Vijayan, Shashi Tharoor, CK Vineeth, Iain Edward Hume , NS Madhavan, Thiruvananthapuram, Greenfield stadium , Karyavattam
  in , ,

  ക​ലൂരിൽ ക്രിക്കറ്റ്; എതിർപ്പുമായി ഐ.​എം.​വി​ജ​യൻ ഉൾപ്പെടെയുള്ള പ്രമുഖർ രംഗത്ത്

  കൊച്ചി: ഇന്ത്യ- വെസ്റ്റ് ഇന്‍ഡീസ് ഏകദിന ക്രിക്കറ്റ് മല്‍സരം കൊച്ചി കലൂര്‍ സ്റ്റേഡിയത്തില്‍ ( Kochi Kaloor stadium ) നടത്താനുള്ള തീരുമാനത്തിനെതിരെ ഐ.എം.വിജയൻ ഉൾപ്പെടെയുള്ള കൂടുതൽ പ്രമുഖർ രംഗത്തെത്തി. കൊച്ചിയിലെ സ്റ്റേഡിയം ഫുട്ബോള്‍ സ്റ്റേഡിയമായാണു നിര്‍മിച്ചതെന്നും തിരുവനന്തപുരത്ത് ക്രിക്കറ്റ് സ്റ്റേഡിയമുള്ളപ്പോള്‍ ഒരു ഫുട്ബോള്‍ ഗ്രൗണ്ട് എന്തിനാണ് കുത്തിപ്പൊളിക്കുന്നതെന്നും മുന്‍ ഇന്ത്യന്‍ താരം ഐ.എം.വിജയൻ ആരാഞ്ഞു. രാജ്യത്തെ മികച്ച ആറു ഗ്രൗണ്ടുകളില്‍ ഒന്നായി  ഫിഫ തെരഞ്ഞെടുത്ത ഒരു ഫുട്‍ബോൾ  ഗ്രൗണ്ടിനെ ക്രിക്കറ്റ് മത്സരത്തിനുവേണ്ടി മാത്രം മാറ്റം വരുത്തുന്നതു വേദനാജനകമാണെന്ന് […] More

 • Iranian women, stadiums, FIFA president,Gianni Infantino, permission,  FIFA chief ,FIFA chief, football, soccer matches, president, Hassan Rouhani, Tehran, Esteghlal ,Persepolis, Saudi Arabia, 
  in , ,

  ഇറാനിയൻ വനിതകൾക്ക് സ്റ്റേഡിയങ്ങളിൽ പ്രവേശനമൊരുങ്ങുമെന്ന് ഫിഫ പ്രസിഡന്റ്

  ടെഹ്‌റാൻ: യാഥാസ്ഥിതിക രാജ്യമായ ഇറാനിൽ ( Iran ) നിന്ന് വനിതാ അനുകൂല വാർത്ത. ഇറാനിലെ സ്റ്റേഡിയങ്ങളിൽ ഇറാനിയൻ വനിതകൾക്ക് ( Iranian women ) പ്രവേശനമൊരുങ്ങുമെന്ന് ഫിഫ പ്രസിഡന്റ് ( FIFA president ) ജിയാന്നി ഇൻഫാന്റിനോ വെള്ളിയാഴ്ച അറിയിച്ചു. ഇറാനിയൻ പ്രസിഡന്റ് ഹസ്സൻ റുഹാനിയുമായി നടത്തിയ കൂടിക്കാഴ്ച്ചയ്ക്ക് ശേഷമാണ് ഫിഫ പ്രസിഡന്റ് ഇക്കാര്യം വെളിപ്പെടുത്തിയത്. ഫുട്ബോൾ മത്സരങ്ങൾ കാണുവാനായി സ്റ്റേഡിയങ്ങളിൽ സ്ത്രീകൾക്കും അവസരമൊരുങ്ങുമെന്ന വിവരം ഇറാനിയൻ പ്രസിഡന്റിൽ നിന്ന് തനിക്ക് നേരിട്ട് അറിയാൻ കഴിഞ്ഞതായി ജിയാന്നി ഇൻഫാന്റിനോ […] More

 • Kerala Blasters , football, thiruvananthapuram, football school, Kerala Blasters Football Schools, students, training, inaugurated, coach, team, competition, David James, Chandrasekharan Nair stadium

  Hot

  in , ,

  കേരളാ ബ്ലാസ്റ്റേഴ്സിന്റെ തിരുവനന്തപുരത്തെ ഫുട്‌ബോൾ സ്കൂളിന് തുടക്കമായി

  തിരുവനന്തപുരം: കേരളാ ബ്ലാസ്റ്റേഴ്സ് ( Kerala Blasters ) ക്ലബ്ബിന്റെ തലസ്ഥാന നഗരത്തിലെ ഫുട്‌ബോൾ സ്കൂളിന് ( football school ) തുടക്കമായി. ഫുട്‌ബോൾ സ്കൂളിന്റെ തിരുവനന്തപുരത്തെ പ്രവർത്തനോദ്ഘാടനം ചന്ദ്രശേഖരൻ നായർ സ്റ്റേഡിയത്തിൽ നടന്ന ചടങ്ങിൽ കേരളാ ബ്ലാസ്റ്റേഴ്സ് ടീമിന്റെ മുഖ്യ കോച്ച് ഡേവിഡ് ജെയിംസ് നിർവഹിച്ചു. ജില്ലയിലെ വിവിധ സ്കൂളുകളിൽ നിന്നായി 120 കുട്ടികൾ ഡേവിഡ് ജെയിംസിന്റെ സാന്നിധ്യത്തിൽ ഫുട്‌ബോൾ പരിശീലനം ആരംഭിച്ചു. സംസ്ഥാനമൊട്ടാകെ ഇതുവരെ ബ്ലാസ്റ്റേഴ്സിന്റ 24 സ്കൂളുകൾ പ്രവർത്തനക്ഷമമായിക്കഴിഞ്ഞു. സംസ്ഥാനത്തെ താഴെത്തട്ടിൽ വരെ ഫുട്‌ബോൾ പരിശീലനം […] More

 • Maradona, statue, Kolkata, fans, social media, Diego Maradona statue ,unveiled , India ,Bronze likeness, ridiculed ,football,former Argentina player , football icon , honoured ,bronze sculpture , club ,1986 ,World Cup winner ,online ridicule,25-year-old captain,

  Hot

  in , ,

  കൊൽക്കത്തയിലെ മറഡോണ പ്രതിമ; ആരോപണവുമായി ആരാധകർ

  കൊൽക്കത്ത: ഫുട്ബോളിലെ ചരിത്ര പുരുഷനെന്ന് വിശേഷിപ്പിക്കാവുന്ന ഡിയാഗോ മറഡോണയുടെ (Maradona) വെങ്കല പ്രതിമ കൊൽക്കത്തയിലെ ഒരു ക്ലബ്ബിൽ അനാച്ഛാദനം ചെയ്തത് ഏറെ ആവേശത്തോടെ ആരാധകർ എതിരേറ്റിരുന്നു. എന്നാൽ ശിൽപ്പം സ്ഥാപിക്കപ്പെട്ടതിന് പിന്നാലെ പരിഹാസവർഷവും പ്രതിഷേധവുമാണ് സമൂഹ മാധ്യമങ്ങളിൽ തുടരുന്നത്. 1986-ൽ മെക്സിക്കോയിൽ വച്ച് അർജന്റീനയ്ക്ക് നേടിക്കൊടുത്ത ലോകകപ്പുമേന്തി നിൽക്കുന്ന പന്ത്രണ്ടടി ഉയരമുള്ള പ്രതിമയാണ് കൊൽക്കത്തയിൽ സ്ഥാപിച്ചിരിക്കുന്നത്. എന്നാൽ 25 വയസ്സുള്ള മറഡോണയുടെ രൂപത്തോട് നിസ്സാര സാദൃശ്യം മാത്രമേ ശിൽപ്പത്തിനുള്ളു എന്ന ആരോപണമാണ് സമൂഹമാധ്യമങ്ങളിലൂടെ ആരാധകർ പങ്കുവച്ചത്.  മുൻ […] More

 • Sachin Tendulkar, CM, Pinaray
  in , ,

  ഐഎസ്എൽ ആരംഭിക്കാനിരിക്കെ സച്ചിൻ മുഖ്യമന്ത്രിയെ കണ്ടു

  തിരുവനന്തപുരം: കേരള ബ്ലാസ്റ്റേഴ്സിന്റെ (Kerala Blasters) ഉടമയും മുൻ ക്രിക്കറ്റ് താരവുമായ സച്ചിൻ ടെണ്ടുൽക്കർ (Sachin Tendulkar) മുഖ്യമന്ത്രി (CM) പിണറായി വിജയനുമായി കൂടിക്കാഴ്ച്ച നടത്തി. ഇന്ത്യൻ സൂപ്പർ ലീഗ് (ഐഎസ്എൽ) ആരംഭിക്കാനിരിക്കെയാണ് സച്ചിൻ ഇന്ന് രാവിലെ മുഖ്യമന്ത്രിയെ സന്ദര്‍ശിച്ചത്. സച്ചിൻ കേരളത്തിൽ തുടങ്ങാനിരിക്കുന്ന ഫുട്ബോൾ അക്കാദമിയെക്കുറിച്ചും കൂടിക്കാഴ്ച്ചയിൽ ചർച്ച ചെയ്തു. സംരംഭത്തിന് എല്ലാവിധ പിന്തുണയും മുഖ്യമന്ത്രി വാഗ്ദാനം ചെയ്തു. മുഖ്യമന്ത്രിയുടെ ഓഫീസില്‍ വെച്ചായിരുന്നു കൂടിക്കാഴ്ച്ച. ഭാര്യ അഞ്ജലിയും സച്ചിനൊപ്പം ഉണ്ടായിരുന്നു. സച്ചിന്റെ ഉടമസ്ഥതയിലുള്ള ഫുട്‌ബോള്‍ ടീമായ […] More

 • Vodafone, football season,
  in

  ലോകകപ്പ്: ഗോളാരവ മത്സരവുമായി വോഡഫോണ്‍

  കൊച്ചി: ഫുട്‌ബോള്‍ സീസണ്‍ (Football season) ആഘോഷമാക്കാന്‍ കൊച്ചിയിലെ മറൈന്‍ ഡ്രൈവില്‍ വരിക്കാര്‍ക്കായി വോഡഫോണ്‍ (Vodafone) ഗോളാരവ മത്സരമൊരുക്കി. ഏറ്റവും ഉച്ചത്തില്‍ ‘ഗോള്‍’ എന്ന് ആഹ്ലാദാരവം മുഴക്കുന്നവര്‍ക്കായി വ്യത്യസ്ത സമ്മാനങ്ങള്‍ നല്‍കുന്നതായിരുന്നു മത്സരം. ‘ഗോള്‍’ ശബ്ദത്തിന്റെ തീവ്രത അളക്കുന്നതിനായി ഒരു സ്മാര്‍ട്ട് ഫോണ്‍ മാതൃകയിലുള്ള ടിവി സ്‌ക്രീന്‍ വോഡഫോണ്‍ ഒരുക്കി. ഇതില്‍ മത്സരാർത്ഥികള്‍ അവരുടെ പേരും ഫോണ്‍ നമ്പറും കുറിച്ചുവച്ചു. ശേഷം സ്‌ക്രീനിനു മുന്നിലെ മൈക്രോഫോണില്‍ ‘ഗോള്‍’ എന്ന് ഉച്ചത്തില്‍ മുഴക്കുകയായിരുന്നു. ശബ്ദത്തിന്റെ തീവ്രത അളക്കപ്പെടുകയും അത് […] More