More stories

  • Nipah virus,broiler chicken,fake , message, DMO, fake seal, chicken, Whatsapp,  health department, fever, poultry, dealers, complaint, case, information, 

    Trending Hot Popular

    in , ,

    നിപ വൈറസ്: കോഴിയിറച്ചി കഴിക്കരുതെന്ന് വ്യാജ സന്ദേശം; നടപടിയുമായി അധികൃതർ

    കോഴിക്കോട്: നിപ വൈറസിനെ സംബന്ധിച്ച ആശങ്കകൾ നിലനിൽക്കുന്ന സാഹചര്യത്തിൽ സമൂഹമാധ്യമങ്ങളിലൂടെ പ്രചരിക്കുന്ന വ്യാജ സന്ദേശത്തിനെതിരെ ആരോഗ്യ വകുപ്പ് രംഗത്തെത്തി. ബ്രോയിലര്‍ കോഴികളില്‍ ( broiler chicken ) നിന്നാണ് നിപ വൈറസ് പടരുന്നതെന്ന വ്യാജ വാട്‌സ് ആപ്പ് സന്ദേശത്തിനെതിരെ കര്‍ശന നടപടിയെടുക്കുമെന്ന് ആരോഗ്യ വകുപ്പ് അറിയിച്ചു. നിപാ വൈറസിന്റെ വ്യാപനത്തെ നിയന്ത്രിക്കാനായി ആരോഗ്യ വകുപ്പ് അഹോരാത്രം പരിശ്രമിച്ചുകൊണ്ടിരിക്കുന്നതിനിടയില്‍ ഇത്തരം വ്യാജവാര്‍ത്തകള്‍ പ്രചരിപ്പിക്കുന്നത് വേദകരമാണെന്ന് ആരോഗ്യമന്ത്രി കെകെ ശൈലജ അഭിപ്രായപ്പെട്ടു. പൊതുജനങ്ങളില്‍ ആശയകുഴപ്പം സൃഷ്ടിക്കുന്ന ഇത്തരം വ്യാജ വാര്‍ത്തകള്‍ […] More

  • Dr Unmesh, clean chit, Govindachami, murder case, post-mortem, health department, service, case, suspension, department level enquiry, 

    Hot Popular

    in ,

    ഗോവിന്ദച്ചാമിക്കായി ഒത്തുകളിച്ചെന്ന് ആരോപിക്കപ്പെട്ട ഡോ ഉന്മേഷിനെ കുറ്റവിമുക്തനാക്കി

    തിരുവനന്തപുരം: ഷൊര്‍ണ്ണൂരില്‍ ട്രെയിന്‍ യാത്രക്കാരി ആക്രമണത്തിനിരയായി കൊല്ലപ്പെട്ട കേസിൽ പ്രതിയായ ഗോവിന്ദച്ചാമിക്കായി ഒത്തുകളിച്ചെന്ന ആരോപണം നേരിട്ട ഫൊറന്‍സിക് സര്‍ജന്‍ ഡോ ഉന്മേഷിനെ ( Dr Unmesh ) കുറ്റവിമുക്തനാക്കി. ഉന്മേഷ് സത്യസന്ധനാണെന്നും പോസ്റ്റുമോര്‍ട്ടം കണ്ടെത്തലില്‍ അപാകത ഉണ്ടായില്ലെന്നും വ്യക്തമാക്കി ആരോഗ്യ വകുപ്പ് ഉത്തരവിറക്കി. 2011-ല്‍ കേസിന്റെ വിചാരണ നടക്കുമ്പോള്‍ ഡോക്ടര്‍ ഉന്മേഷ് പ്രതിഭാഗം ചേര്‍ന്നുവെന്ന് പ്രോസിക്യുഷന്‍ നിലപാട് എടുത്തത് വന്‍വിവാദമായിരുന്നു. പോസ്റ്റുമോര്‍ട്ടം നടത്തിയ ഉന്മേഷ് ഗോവിന്ദച്ചാമിക്കായി ഒത്തുകളിച്ചെന്ന ആരോപണത്തെ തുടർന്ന് ഉന്മേഷിനെ സസ്പെൻഡ് ചെയ്തിരുന്നു. കൂടാതെ ഉന്മേഷിനെ പ്രതിയാക്കി […] More

  • govt hospitals, doctors , strike, Chennithala,  circular ,leave, health department , duty, additional chief secretary, patients, hospitals, salary, break in service, termination, order, instructions,
    in ,

    ഡോക്ടര്‍മാര്‍ ജോലിയില്‍ നിന്ന് മാറി നില്‍ക്കുന്നത് നിയമവിരുദ്ധമെന്ന് സര്‍ക്കുലര്‍

    തിരുവനന്തപുരം: സര്‍ക്കാര്‍ ആശുപത്രികളിലെ ( govt hospitals ) ചില ഡോക്ടര്‍മാര്‍ അനധികൃതമായി 13-ാം തീയതി മുതല്‍ ഡ്യൂട്ടിക്ക് അനധികൃതമായി ഹാജരാകാതിരിക്കുന്നത് സംബന്ധിച്ച് ആരോഗ്യ കുടുംബക്ഷേമ വകുപ്പ് സര്‍ക്കുലര്‍ പുറപ്പെടുവിച്ചു. ആരോഗ്യ വകുപ്പ് അഡീഷണല്‍ ചീഫ് സെക്രട്ടറി രാജീവ് സദാനന്ദന്‍ ഐ.എ.എസ്. ആണ് സര്‍ക്കുലര്‍ പുറപ്പെടുവിച്ചത്. ആവശ്യ സര്‍വീസായ ആരോഗ്യ വകുപ്പ് രോഗീ പരിചരണത്തിനും രോഗ പ്രതിരോധത്തിനും ഉത്തരവാദപ്പെടുത്തിയിട്ടുള്ള ഡോക്ടര്‍മാര്‍ ജോലിയില്‍ നിന്നും മാറി നില്‍ക്കുന്നത് നിയമവിരുദ്ധമാണെന്ന് സര്‍ക്കുലറിൽ പറയുന്നു. അനധികൃതമായി ഹാജരാകാതിരിക്കുന്ന ഡോക്ടര്‍മാര്‍ക്കെതിരെ നടപടികള്‍ സ്വീകരിക്കാന്‍ ആരോഗ്യ […] More

  • Differently abled , job, reservation, committee, Shylaja, minister, differently abled people , laptops, health insurance, Kerala, health minister, distribution,  physically challenged, facilities, Global IT Challenge , KSRPD ,  UNESCAP , application, youth with disabilities,  Ministry of Health and Welfare of the Republic of Korea, LG Corporation and the Korean Society for Rehabilitation of Persons with Disabilities ,KSRPD,organize, event, New delhi , differently abled persons,new schemes, Kerala, health minister, loans vehicles, KK Shylaja, health department, Shubha Yathra, death, scooter, help, grand, government, camps, application, tools, students, blind, laptops, distribution
    in ,

    ഭിന്നശേഷിക്കാര്‍ക്കുള്ള പുതിയ ക്ഷേമ പദ്ധതികള്‍ ആരോഗ്യമന്ത്രി പ്രഖ്യാപിച്ചു

    തിരുവനന്തപുരം: കേരളത്തെ ഭിന്നശേഷി സൗഹൃദ സംസ്ഥാനമാക്കുന്നതിന്റെ ഭാഗമായി നിരവധി ക്ഷേമ പദ്ധതികള്‍ ആവിഷ്‌കരിച്ച് നടപ്പിലാക്കി വരുന്നതായി ആരോഗ്യ, സാമൂഹ്യനീതി വകുപ്പ് മന്ത്രി കെ.കെ. ശൈലജ അറിയിച്ചു. ഇതിന്റെ ഭാഗമായി 1000 ഭിന്നശേഷിക്കാര്‍ക്ക് ( differently-abled persons ) മുച്ചക്ര വാഹനങ്ങള്‍ നല്‍കുന്നതിന് പുറമെ മരണമടഞ്ഞവരുടെ ലോണുകള്‍ എഴുതിത്തള്ളുന്നതിനും ഒറ്റത്തവണ തീര്‍പ്പാക്കല്‍ പദ്ധതി നടപ്പാക്കാനും തീരുമാനമായതായി മന്ത്രി വ്യക്തമാക്കി. 1000 ഭിന്നശേഷിക്കാര്‍ക്ക് മുച്ചക്ര വാഹനം ‘ശുഭയാത്ര’ പദ്ധതിയുടെ ഭാഗമായി 1000 ഭിന്നശേഷിക്കാര്‍ക്ക് ഈ സാമ്പത്തിക വര്‍ഷം മുച്ചക്രവാഹനം വിതരണം ചെയ്യും. […] More

  • in ,

    ഫ്‌ളാഷ് മോബ്: അശ്ലീല പ്രചാരണത്തിനെതിരെ വനിതാ കമ്മീഷന്‍

    തിരുവന്തപുരം: ഫ്‌ളാഷ് മോബില്‍ (flash mob) ബുർഖ ധരിച്ച് പങ്കെടുത്ത വിദ്യാര്‍ഥിനികള്‍ക്കെതിരെയുള്ള അശ്ലീല പ്രചാരണത്തിനെതിരെ വനിതാ കമ്മീഷന്‍ രംഗത്തെത്തി. എയ്ഡ്‌സ് ബോധവത്കരണത്തിന്റെ ഭാഗമായാണ് വിദ്യാര്‍ഥിനികള്‍ മലപ്പുറത്ത് ഫ്‌ളാഷ് മോബ് നടത്തിയത്. ബുർഖ ധരിച്ച് ഇതിൽ പങ്കെടുത്ത വിദ്യാര്‍ഥിനികള്‍ക്കെതിരെ സോഷ്യല്‍ മീഡിയയില്‍ അശ്ലീല പ്രചാരണം നടത്തിയതായി വനിതാ കമ്മീഷന്റെ ശ്രദ്ധയിൽപ്പെട്ടു. തുടർന്നാണ് ഈ സംഭവത്തിൽ വനിതാ കമ്മീഷന്‍ സ്വമേധയാ കേസെടുത്തത്. കുറ്റക്കാര്‍ക്കെതിരെ അടിയന്തരമായി നിയമ നടപടി സ്വീകരിച്ച് റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ പോലീസ് സൈബര്‍ സെല്ലിന് ചെയര്‍പെഴ്‌സണ്‍ എം.സി. ജോസഫൈന്‍ നിര്‍ദ്ദേശം […] More

  • in , ,

    പിവി അന്‍വറിന്‍റെ പാര്‍ക്കിന് ആരോഗ്യ വകുപ്പിന്റെയും അനുമതിയില്ല

    കോഴിക്കോട്: ആരോപണവിധേയനായ പിവി അന്‍വര്‍ എംഎല്‍എയുടെ (P V Anwar MLA) കക്കാടം പൊയിലിലെ പാര്‍ക്കിന് (park) ആരോഗ്യവകുപ്പ് (Health department) അനുമതി നല്‍കിയിട്ടില്ലെന്ന് ഡിഎംഒ (DMO) വ്യക്തമാക്കി. ഇത് തെളിയിക്കുന്ന വിവരാവകാശ രേഖ പുറത്തുവന്നു. പാര്‍ക്കിന് അനുമതി നല്‍കിയിട്ടുണ്ടോയെന്ന് ആരാഞ്ഞ് വിവരാവകാശ നിയമപ്രകാരം സമര്‍പ്പിച്ച ചോദ്യത്തിനാണ് ഡിഎംഒ മറുപടി നല്‍കിയത്. പാര്‍ക്കിന് ആരോഗ്യവകുപ്പിന്റെ അനുമതി നിര്‍ബന്ധമാണെന്നിരിക്കെ എംഎല്‍എ നിയമലംഘനം നടത്തിയെന്നാണ് പുതിയ ആരോപണം. പാര്‍ക്ക് പ്രവര്‍ത്തിപ്പിക്കാന്‍ ആരോഗ്യ വകുപ്പിന്‍റെ അനുമതി വേണമെന്നിരിക്കെ എംഎല്‍എ ഇത് സംബന്ധിച്ച്‌ […] More

  • murukan, thiruvananthapuram medical college, report, health department,
    in ,

    മുരുകന്റെ മരണം: വീഴ്ച്ച പറ്റിയെന്ന് ആരോഗ്യവകുപ്പ്

    തിരുവനന്തപുരം: വാഹനാപകടത്തില്‍പ്പെട്ട തമിഴ്നാട് സ്വദേശി മുരുകന്‍ (murugan) മരണമടഞ്ഞ സംഭവത്തില്‍ തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിക്കു വീഴ്ച്ച സംഭവിച്ചതായി ആരോഗ്യവകുപ്പ്. ഗുരുതരാവസ്ഥയിലായ രോഗിയെ ആശുപത്രിയില്‍ പ്രവേശിപ്പിക്കാതിരുന്നത് ഗുരുതരമായ തെറ്റാണെന്ന് ആരോഗ്യ വകുപ്പ് ഡയറക്ടറുടെ റിപ്പോര്‍ട്ടിൽ പറയുന്നു. കഴിഞ്ഞ മാസം ഏഴാം തീയതി കൊല്ലത്ത് വാഹനാപകടത്തില്‍പ്പെട്ട മുരുകന്‍ ചികിത്സ ലഭിക്കാതെ മരണമടഞ്ഞതിനെ തുടർന്നാണ് ആരോഗ്യവകുപ്പ് ഡയറക്ടര്‍ ആര്‍ എല്‍ സരിതയുടെ നേതൃത്വത്തില്‍ സര്‍ക്കാര്‍ അന്വേഷണ സമിതിയെ നിയോഗിച്ചിരുന്നത്. ഗുരുതരമായ കേസുകളില്‍ മെഡിക്കല്‍ കോളേജുകളില്‍ നടപടി ക്രമങ്ങള്‍ പാലിക്കുന്നില്ലെന്നും സമിതിയുടെ […] More