More stories

 • in , ,

  ഇന്ത്യന്‍ ജീവിതങ്ങളെ തൊട്ടറിഞ്ഞ 47 ചിത്രങ്ങള്‍

  തിരുവനന്തപുരം: 22-മത് അന്താരാഷ്ട്ര ചലച്ചിത്രമേളയില്‍ ഇന്ത്യന്‍ ജീവിതങ്ങളെ ആഴത്തില്‍ തൊട്ടറിഞ്ഞ 47 ചിത്രങ്ങള്‍ പ്രദര്‍ശിപ്പിക്കും. ലോക സിനിമ ഇന്ന്, മലയാള സിനിമ ഇന്ന്, മത്സര വിഭാഗം, ഐഡന്റിറ്റി ആന്റ് സ്‌പേസ്, ഹോമേജ് എന്നീ വിഭാഗങ്ങളിലായാണ് ഈ ചിത്രങ്ങള്‍ പ്രദര്‍ശനത്തിന് എത്തുന്നത്. ഇന്ത്യന്‍ സിനിമ ഇന്ന് എന്ന വിഭാഗത്തില്‍ 7 ഇന്ത്യന്‍ ചിത്രങ്ങളാണ് പ്രദര്‍ശിപ്പിക്കുന്നത്. വടക്ക് കിഴക്കന്‍ മേഖലയിലെ രാഷ്ട്രീയ സാമൂഹിക സംഭവ വികാസങ്ങളെ കോര്‍ത്തിണക്കിയ സഞ്ജയ് ദേ യുടെ ചിത്രം ത്രീ സ്‌മോക്കിംഗ് ബാരല്‍സ്, 1980കളുടെ സാമൂഹിക […] More

 • in ,

  ലിനോ ബ്രോക്കയ്ക്കു ആദരപൂർവം

  തിരുവനന്തപുരം: ഫിലിപ്പൈന്‍സില്‍ ആവിഷ്‌കാര സ്വാതന്ത്ര്യത്തിനായി പോരാടിയ ലിനോ ബ്രോക്കെയുടെ [ Lino Brocka ] 3 ചിത്രങ്ങള്‍ രാജ്യന്തര ചലച്ചിത്രോത്സവത്തില്‍ പ്രദര്‍ശിപ്പിക്കും. സിനിമയ്ക്ക് നല്‍കിയ സമഗ്രസംഭാവനകളെ മാനിച്ച് 22-ാമത് രാജ്യാന്തര ചലച്ചിത്രോത്സവത്തിലെ ‘റിമെംബെറിങ് ദി മാസ്റ്റര്‍’ എന്ന വിഭാഗത്തിലാണ് ബ്രോക്കെയുടെ ചിത്രങ്ങള്‍ പ്രദര്‍ശിപ്പിക്കുക. ചിരപരിചിതമായ രൂപഘടനക്കുളളില്‍ നിന്നുകൊണ്ട് സമാനതകള്‍ ഇല്ലാത്ത ചലച്ചിത്രലോകം സൃഷ്ടിച്ച സംവിധായകനാണ് ലിനോ ബ്രോക്ക. ഫിലിപ്പൈന്‍സിലെ സ്വേച്ഛാധിപത്യ ഭരണത്തിനെതിരെ സിനിമയിലൂടെ ശക്തമായ നിലപാട് സ്വീകരിച്ച സംവിധായകനാണ് അദ്ദേഹം. സാമൂഹികാധിക്ഷേപങ്ങള്‍ക്ക് പാത്രീഭൂതരായ പാര്‍ശ്വവല്‍കരിക്കപ്പെട്ട ജനവിഭാഗങ്ങളുടെ ജീവിതം […] More

 • in , ,

  സമകാലീന ഏഷ്യന്‍ സിനിമാ കാഴ്ചകളുമായി സിനേരമാ

  തിരുവനന്തപുരം:  വെനീസില്‍  ഗോള്‍ഡന്‍ ലയണ്‍ പുരസ്‌കാരത്തിന് അര്‍ഹമായ  ‘ദി വുമണ്‍ ഹു ലെഫ്റ്റ്’  22-മത് കേരള രാജ്യാന്തര ചലച്ചിത്രോത്സവത്തിന്റെ ഏഷ്യന്‍ സിനേരമാ  [ Cinerama ] വിഭാഗത്തില്‍ പ്രദര്‍ശിപ്പിക്കും . മുപ്പതു വര്‍ഷത്തിന് ശേഷം ജയില്‍ മോചിതയായ സ്ത്രീയുടെ ജീവിതത്തിലൂടെ 90 കളിലെ ഫിലിപ്പൈന്‍സിലെ സംഘര്‍ഷാന്തരീക്ഷം ചിത്രം ചര്‍ച്ച ചെയ്യുന്നു. ഫിലിപ്പൈന്‍  ‘സ്ലോ സിനിമ’ പ്രസ്ഥാനത്തിന്റെ അമരക്കാരില്‍ ഒരാളായ  ലവ് ഡയസാണ്  ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്. ഹോംഗ് കോങ്, ബുസാന്‍ തുടങ്ങിയ  ചലച്ചിത്രമേളകളില്‍ പ്രദര്‍ശിപ്പിച്ചതില്‍ നിന്നും തിരഞ്ഞെടുത്ത […] More

 • in ,

  മത്സരവിഭാഗത്തില്‍ മലയാളത്തില്‍ നിന്ന് ഏദനും, രണ്ടുപേരും

  തിരുവനന്തപുരം: മാനുഷിക ബന്ധങ്ങളുടെ തീവ്രതയും വൈരുദ്ധ്യങ്ങളും ആവിഷ്ക്കരിക്കുന്ന ലോകോത്തര സിനിമകളുടെ മത്സരവിഭാഗമാണ് 22-മത് കേരള രാജ്യാന്തര ചലച്ചിത്രോത്സവത്തിന്റെ മുഖ്യ ആകര്‍ഷണം. മലയാളത്തില്‍ നിന്ന് ഏദനും [ Aeden ] രണ്ടുപേരും [ Randuper ] ഉള്‍പ്പെടെ 14 ചിത്രങ്ങളാണ് ഈ വിഭാഗത്തില്‍ പ്രദര്‍ശിപ്പിക്കുന്നത്. ഭാഷയിലും ഭാവത്തിലും പുത്തന്‍ പരീക്ഷണങ്ങളുമായി എത്തുന്ന ഈ സിനിമകള്‍ നിത്യ ജീവിത പ്രശ്‌നങ്ങളിലേക്കും അവ ഉണ്ടാക്കുന്ന ആത്മസംഘര്‍ഷങ്ങളിലേക്കും വാതില്‍ തുറക്കുന്നു. പ്രണയം, മരണം, ലൈംഗികത തുടങ്ങിയ മനുഷ്യജീവിതത്തിലെ വൈകാരിക മുഹൂര്‍ത്തങ്ങള്‍ക്ക് ശക്തമായ ദൃശ്യഭാഷ […] More

 • in ,

  പൊതുവിഭാഗത്തിന് 1000 പാസുകള്‍ കൂടി

  തിരുവനന്തപുരം: ചലച്ചിത്രപ്രേമികളുടെ അഭ്യര്‍ത്ഥന മാനിച്ച് പൊതുവിഭാഗത്തിനായി 1000 ഡെലിഗേറ്റ് പാസുകള്‍ കൂടി അനുവദിക്കാന്‍ കേരള സംസ്ഥാന ചലച്ചിത്ര അക്കാദമി തീരുമാനിച്ചു. ഇതിനായി 800 സീറ്റുകളുള്ള ഒരു തിയറ്റര്‍ കൂടി പ്രദര്‍ശനത്തിന് സജ്ജമാക്കിയിട്ടുണ്ട്. പൊതുവിഭാഗത്തിലുള്ളവര്‍ക്ക് ഡിസംബര്‍ 4 തിങ്കളാഴ്ച രാവിലെ 11 മണി മുതല്‍ രജിസ്‌ട്രേഷന്‍ നടത്താം. സംസ്ഥാനത്തെ 2700 ലേറെ വരുന്ന അക്ഷയ ഇ-കേന്ദ്രങ്ങളിലും രജിസ്‌ട്രേഷന്‍ സൗകര്യം ഉണ്ടായിരിക്കുന്നതാണ്. ഈ വര്‍ഷം രജിസ്‌ട്രേഷന്റെ ആദ്യഘട്ടത്തില്‍ യൂസര്‍ അക്കൗണ്ട് തുറന്നവര്‍ക്ക് അതേ യൂസര്‍നെയിമും പാസ്‌വേഡും ഉപയോഗിച്ച് അപേക്ഷിക്കാവുന്നതാണ്. ഓണ്‍ലൈന്‍ […] More

 • IFFK, Japaneese, animation films, graphical,anime,Anime package , IFFK 2017, SunaoKatabuchi, ‘The Wind Rises’,Hayao Miyazaki, ‘The Tales of the Princess Kaguya’ , Isao Takahata, ‘Miss Hokosai’ , Keiichi Hara , ‘The Boy and the Beast’, Mamoru Hosada.
  in ,

  രാജ്യാന്തര ചലച്ചിത്രമേളയില്‍ ജാപ്പനീസ് അനിമേഷന്‍ സിനിമകൾ

  തിരുവനന്തപുരം: സമകാലിക ജാപ്പനീസ് അനിമേഷന്‍ (animation) ചിത്രങ്ങള്‍ ഇക്കുറി രാജ്യാന്തര ചലച്ചിത്രമേളയില്‍ (IFFK) പ്രത്യേക ആര്‍കഷണമാവും. മായികമായ കഥാലോകവും ഊര്‍ജസ്വലരായ കഥാപാത്രങ്ങളും വര്‍ണാഭമായ ഗ്രാഫിക്‌സുകളും നിറഞ്ഞതാണ് ജാപ്പനീസ് അനിമേഷന്‍ സിനിമകള്‍. പാരമ്പര്യത്തെയും ചരിത്രത്തെയും ഭ്രമാത്മകകഥകളില്‍ ഇഴചേര്‍ത്തെടുക്കാന്‍ ആദ്യകാലം മുതല്‍ക്കേ ഈ ചിത്രങ്ങള്‍ക്ക് കഴിഞ്ഞിട്ടുണ്ട്. അനിമേഷന്‍ ചിത്രങ്ങളുമായി ജപ്പാനുള്ള അഗാധമായ ബന്ധത്തിന്റെ തെളിവാണ് ‘അനിമെ’ എന്ന ജാപ്പനീസ് പദം. ‘കൈകൊണ്ട് വരയ്ക്കുന്ന ചിത്രങ്ങള്‍’ അല്ലെങ്കില്‍ ‘കമ്പ്യൂട്ടര്‍ നിര്‍മ്മിത ചിത്രങ്ങള്‍’ എന്നാണ് ഇതിന് അര്‍ഥം. 1917-കളിലാണ് ആദ്യകാല ജാപ്പനീസ് അനിമേഷനുകള്‍ […] More

 • in ,

  ബാഹ്യമായ സംഘട്ടനത്തെക്കുറിച്ചല്ല, ആന്തരികസംഘർഷങ്ങളെക്കുറിച്ചാണ് ദുയീരിയുടെ സിനിമ  

  ഐ എഫ് എഫ് കെ 2017 ഉൽഘാടന ചിത്രമായ ഇൻസൾട്ടിന്റെ സംവിധായകൻ  സിയാദ് ദുയീരി [ Ziad Doueiri ]. ഒരു  പാലസ്തീൻ അഭയാർത്ഥിയോട്  ഒരു ലെബനീസ് പൗരൻ  “പലസ്തീനികൾ  ഈ ഭൂമുഖത്തു നിന്നുതന്നെ  തുടച്ചുനീക്കപ്പെട്ടിരുന്നെങ്കിൽ,” എന്ന് ശപിക്കുന്നു. ഈ സിനിമയെക്കുറിച്ച് താങ്കൾ  പറയാൻ  ആഗ്രഹിക്കുന്നത് എന്താണ്? സത്യസന്ധതയോടെ പറയട്ടെ, എനിക്കറിയില്ല! തന്റെ ലാപ്ടോപ്പ് തുറന്നിരുന്ന്  ഒരു എഴുത്തുകാരൻ  എഴുതി തുടങ്ങുന്നതിന് പലപ്പോഴും  ഒരു കാരണമാവില്ല ഉണ്ടാവുക. എനിയ്ക്ക് ഒരു കുടുംബം ഉണ്ട് . അച്ഛനും അമ്മയും […] More

 • in ,

  ഇവർ വിധികർത്താക്കൾ 

  ഇരുപത്തി രണ്ടാമത് കേരള രാജ്യാന്തര ചലച്ചിത്ര മേളയിൽ [ #IFFK2017]  ജൂറിയാവുന്നത് [ IFFK Jury ] അന്താരാഷ്ട്ര തലത്തിൽ ശ്രദ്ധേയരായ പ്രഗൽഭ വ്യക്തിത്വങ്ങൾ.   ഇന്റർനാഷണൽ ജൂറി ചെയർമാൻ മാർക്കോ മുള്ളർ അറിയപ്പെടുന്ന ചലച്ചിത്ര നിരൂപകനും ചരിത്രകാരനുമാണ്. സ്വിറ്റ്സർലന്റ് സർവകലാശാലയിൽ ആർക്കിടെക്ച്ചർ അക്കാഡമി പ്രൊഫെസ്സറായ  മാർക്കോ മുള്ളർ  ട്യൂറിൻ, പെസാറോ, റോട്ടർഡാം, ലൊകാർണോ, വെനീസ്, റോം മേളകളിൽ ജൂറി ചെയർമാനായിരുന്നിട്ടുണ്ട്. പതിനാല്  ചലച്ചിത്രങ്ങളും  ഒട്ടേറെ ഡോക്യൂമെന്ററികളും ഹ്രസ്വ ചിത്രങ്ങളും സംവിധാനം ചെയ്തിട്ടുള്ള  മുള്ളറുടെ സ്വദേശം ഇറ്റലിയാണ്.  കൊളംബിയൻ  […] More

 • in ,

  അഭ്രകാവ്യങ്ങൾ മാറ്റുരയ്ക്കുമ്പോൾ

  ലോക ചലച്ചിത്രങ്ങളുടെ മാമാങ്കത്തിന്  [ IFFK 2017 ] ഡിസംബർ എട്ടിന് തിരുവനന്തപുരത്ത് കൊടിയേറുമ്പോൾ, നവീകരിച്ച തീയേറ്ററുകളുടെ തിരശീലകളിൽ മികവിന്റെ മാസ്മരികത നിറഞ്ഞു തുളുമ്പും. മത്സരത്തിനിറങ്ങുന്ന ചലച്ചിത്രകാവ്യങ്ങൾ ഓരോന്നും വമ്പൻ പ്രതീക്ഷയാണ് ഉണർത്തുന്നത്. ഐ സ്റ്റിൽ ഹൈഡ് റ്റു സ്‌മോക്ക് റെയ്ഹാന / ഫ്രാൻസ് -അൾജീരിയ-ഗ്രീസ്/ 90 / അറബിക് -ഫ്രഞ്ച് / 2017 അൾജിയേഴ്സിലെ ഒരു ഹമ്മാമിൽ മസ്സാജ് തെറാപ്പിസ്റ്റാണ് ഫാത്തിമ. മാനസികമായി കരുത്തുള്ള ഒരു സ്ത്രീ. 1995-ൽ സ്ഥിതിഗതികൾ വലിയ തോതിൽ സംഘർഷഭരിതമായ സമയം. […] More

മനസ്സാ വാചാ