More stories

 • Aami, petition, High Court, movie, Madhavikutty, Kamal, direction, malayalam movie, court, script, writer, blue print, censor board, permission, release, Kamala Das, Kamala Surayya, Aami,Prithviraj, Kamala Suraiyya,tovino thomas
  in , ,

  കമൽ ചിത്രം ആമിക്കെതിരെ ഹൈക്കോടതിയില്‍ ഹര്‍ജി

  കൊച്ചി: പ്രശസ്ത എഴുത്തുകാരിയായിരുന്ന മാധവിക്കുട്ടിയുടെ ജീവിതത്തെ ആസ്പദമാക്കി കമല്‍ ( Kamal ) സംവിധാനം ചെയ്ത ‘ആമി’ക്കെതിരെ ( Aami ) ഹൈക്കോടതിയില്‍ ഹര്‍ജി. ചിത്രത്തിന് പ്രദര്‍ശനാനുമതി നല്‍കരുതെന്ന് ഹർജിക്കാരൻ ആവശ്യപ്പെട്ടു. മാധവിക്കുട്ടിയുടെ ജീവിതത്തിലെ യഥാര്‍ത്ഥ വിവരങ്ങള്‍ പലതും ഉള്‍പ്പെടുത്തിയിട്ടില്ലെന്നാണ് ആരോപണം. കഥാകാരിയുടെ ജീവിതത്തിലെ പല സംഭവങ്ങളും മറച്ചു വയ്ക്കാനോ, വളച്ചൊടിക്കാനോ സംവിധായകന് യാതൊരു അധികാരവുമില്ലെന്ന് ഹര്‍ജിയിൽ ചൂണ്ടിക്കാട്ടിയിട്ടുണ്ട്. അതിനാൽ ചിത്രത്തിന് സര്‍ട്ടിഫിക്കറ്റ് നല്‍കരുതെന്ന് സെന്‍സര്‍ ബോര്‍ഡിനോട് ആവശ്യപ്പെടണമെന്നാണ് ഹർജിക്കാരന്റെ ആവശ്യം. കൂടാതെ ചിത്രത്തിൻറെ തിരക്കഥയും ബ്ലൂ […] More

 • Bhavana, married, Naveen, actress, malayalam film,Thrissur, Kannada, Romeo, 
  in , ,

  ചലച്ചിത്ര നടി ഭാവന വിവാഹിതയായി

  തൃശൂർ: ചലച്ചിത്ര നടി ഭാവനയും ( Bhavana ) കര്‍ണാടക സ്വദേശിയായ സിനിമാ നിര്‍മാതാവ് നവീനും ( Naveen ) ഇന്ന് രാവിലെ ഒൻപതരയോടെ തിരുവമ്പാടി ക്ഷേത്രത്തിൽ വച്ച് വിവാഹിതരായി. കനത്ത സുരക്ഷയില്‍ നടന്ന ലളിതമായ വിവാഹച്ചടങ്ങിൽ അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രമാണ് പങ്കെടുത്തത്. ജവഹര്‍ലാല്‍ കണ്‍വെന്‍ഷന്‍ സെന്‍ററില്‍ വിവാഹത്തോടനുബന്ധിച്ചുള്ള മറ്റ് ചടങ്ങുകൾ നടന്നു. സിനിമ-രാഷ്ട്രീയ മേഖലയിലുള്ളവര്‍ക്കായി ഇന്ന് വൈകുന്നേരം തൃശൂര്‍ ലുലു കണ്‍വെന്‍ഷന്‍ സെന്‍ററില്‍ വിവാഹ സത്കാരം ഒരുക്കിയിട്ടുണ്ട്. വിവാഹ ആഘോഷങ്ങളുടെ ഭാഗമായി കഴിഞ്ഞ ദിവസം നടന്ന മെഹന്ദി […] More

 • MGR, animation film, Kamal, Rajini, Kizhakku Africavil Raju, ulagam sutrum valiban,
  in , ,

  എംജിആര്‍ വീണ്ടും നായകനാകുന്നു; ചിത്രത്തിന്റെ പൂജയിൽ കമലും രജനിയും

  ചെന്നൈ: കാലത്തിന്റെ തിരശ്ശീലയ്ക്കുള്ളിൽ മൂന്ന് പതിറ്റാണ്ടിന് മുൻപ് മറഞ്ഞ എംജിആര്‍ ( MGR ) വീണ്ടുമൊരു ചിത്രത്തിൽ നായകനാകുന്നു. ‘കിഴക്ക് ആഫ്രിക്കാവില്‍ രാജു’ ( Kizhakku Africavil Raju ) എന്ന അനിമേഷൻ ചിത്രത്തിന്റെ പൂജയിൽ സൂപ്പർ താരങ്ങളായ രജനിയും ( Rajani ) കമലും ( Kamal ) പങ്കെടുത്തു. എംജിആറിന്റെ 100-ാം പിറന്നാളായ ജനുവരി 17-നാണ് ചിത്രത്തിന്റെ പൂജ നടന്നത്. എംജിആറിന്റെ സൂപ്പര്‍ ഹിറ്റ് ചിത്രമായ ‘ഉലകം ചുറ്റും വാലിബനി’ലെ ‘രാജു’ എന്ന കഥാപാത്രമായി മറ്റൊരു […] More

 • iffk, adoor gopalakrishnan, book release,cinema,
  in , ,

  അടൂർ ‘റീഡിങ് സിനിമ: തിയറീസ് ആൻഡ് ടെക്‌നിക്‌സ്’ പ്രകാശനം ചെയ്തു

  തിരുവനന്തപുരം: ചലച്ചിത്രത്തെ ദൃശ്യ-ശ്രവ്യ കലയുടെ മേഖലയിൽ നിന്ന് നിരൂപണം ചെയ്തിരിക്കുന്ന ‘റീഡിങ് സിനിമ: തിയറീസ് ആൻഡ് ടെക്‌നിക്‌സ്’ (Reading Cinema: Theories and techniques) എന്ന ആധികാരിക പുസ്തകം 22-മത് കേരള രാജ്യാന്തര ചലച്ചിത്ര മേളയിലെ (IFFK) ഓപ്പൺ ഫോറത്തിൽ വച്ച് അടൂർ (Adoor) ഇന്നലെ പ്രകാശനം ചെയ്തു. പ്രസാധകരായ ബ്ലൂംസ്ബറി പുറത്തിറക്കിയ പുസ്തത്തിന്റെ ഒരു പകർപ്പ് സർവ്വകലാശാലാ അധ്യാപികയായ ഡോ ജി എസ് ജയശ്രീയ്ക്ക് കൈമാറിക്കൊണ്ടാണ്പ്രശസ്ത ചലച്ചിത്ര സംവിധായകൻ അടൂർ ഗോപാലകൃഷ്‌ണൻ ഔദ്യോഗികമായി നിർവ്വഹിച്ചത്. ബംഗളൂരു […] More

 • IFFK, comments, allegations, open forum, WCC,famous personalities, movies,audience, workshop, Women in Cinema Collective ,WCC, opinion, Rima, Parvathy, State Chalachitra Academy Chairman, Kamal ,
  in ,

  ഐഎഫ്എഫ്കെ: ആരോപണങ്ങളും അഭിപ്രായങ്ങളുമായി പ്രമുഖർ

  തിരുവനന്തപുരം: ആണ്‍-പെണ്‍-ട്രാന്‍സ്‌ജെന്‍ഡര്‍ എന്ന വ്യത്യാസമില്ലാതെ സിനിമ വളരണമെന്ന് രാജ്യാന്തര ചലച്ചിത്രോത്സവത്തോടനുബന്ധിച്ച് (IFFK) നടന്ന ഓപ്പണ്‍ ഫോറത്തിൽ (open forum) ചലച്ചിത്രരംഗത്തെ പെണ്‍കൂട്ടായ്മ (WCC) അഭിപ്രായപ്പെട്ടു. സിനിമയുടെ പേരും നഗ്നതയും സെന്‍സര്‍ ചെയ്യപ്പെടുകയും അതിലെ സ്ത്രീവിരുദ്ധ സംഭാഷണങ്ങളും നിലപാടുകളും സെന്‍സര്‍ ചെയ്യപ്പെടാതെ പോകുകയുമാണെന്ന് നടി പാര്‍വതി പരാതിപ്പെട്ടു. സിനിമയില്‍ സ്ത്രീ കച്ചവട ഉപകരണം മാത്രമാകുന്ന അവസ്ഥ നിലനില്‍ക്കുന്നുവെന്നും സ്ത്രീ കഥാപാത്രത്തിന് പ്രാധാന്യമുള്ള സിനിമയില്‍പ്പോലും മുന്‍നിര നടന്‍മാരുടെ സാന്നിധ്യം ഉറപ്പാക്കാനാണ് ശ്രമമെന്നുമായിരുന്നു റിമ കല്ലിങ്കലിന്റെ ആരോപണം. അത്തരം സിനിമകളെ പ്രോത്സാഹിപ്പിക്കാന്‍ […] More

 • in , ,

  ഓഖി: ഐഎഫ്എഫ്കെയുടെ ഉദ്ഘാടനച്ചടങ്ങ് ഒഴിവാക്കി

  തിരുവനന്തപുരം: ഓഖി (Ockhi) ചുഴലിക്കാറ്റ് ദുരന്തം വിതച്ചതിന്റെ പശ്ചാത്തലത്തില്‍ ദുരിതബാധിതരുടെ വേദനയില്‍ പങ്കുചേര്‍ന്ന് 22-മത് രാജ്യാന്തര ചലച്ചിത്രമേളയുടെ (IFFK) ഔപചാരികമായ ഉദ്ഘാടനച്ചടങ്ങും അനുബന്ധ പരിപാടികളും ഒഴിവാക്കാന്‍ കേരള സംസ്ഥാന ചലച്ചിത്ര അക്കാദമി തീരുമാനിച്ചു. മേളയോടനുബന്ധിച്ച് മുഖ്യവേദിയായ ടാഗോര്‍ തീയേറ്ററില്‍ നടത്താനിരുന്ന സാംസ്‌കാരിക പരിപാടികളും റദ്ദാക്കിയിട്ടുണ്ട്. എന്നാൽ സിനിമകളുടെ പ്രദര്‍ശനം മുൻപ് നിശ്ചയിച്ചതുപ്രകാരം നടക്കും. ഡിസംബര്‍ എട്ടിന് വൈകുന്നേരം ഉദ്ഘാടന ചിത്രമായ ‘ഇന്‍സള്‍ട്ട്’ നിശാഗന്ധിയില്‍ പ്രദര്‍ശിപ്പിക്കും. രാജ്യാന്തര ചലച്ചിത്രമേളയില്‍ പങ്കെടുക്കാന്‍ അധികമായി അനുവദിച്ച 1000 പാസുകള്‍ക്കു വേണ്ടിയുള്ള ഡെലിഗേറ്റ് […] More

 • S Durga , public screenings , eligible, censor board , film, IFFK, Kamal, Sanal Kumar Sasidharan,
  in , ,

  എസ് ദുര്‍ഗ്ഗ ഐഎഫ്‌എഫ്കെയില്‍ പ്രദര്‍ശിപ്പിക്കും: കമല്‍

  തിരുവനന്തപുരം: സനല്‍കുമാര്‍ ശശിധരന്റെ എസ് ദുര്‍ഗ്ഗ (S Durga) ഐഎഫ്‌എഫ്കെയില്‍ (IFFK) പ്രദര്‍ശിപ്പിക്കുമെന്ന് ചലച്ചിത്ര അക്കാദമി അധ്യക്ഷന്‍ കമല്‍ (Kamal) അറിയിച്ചു. ഫാസിസ്റ്റ് നിലപാടുകള്‍ക്ക് എതിരെയുള്ള മറുപടിയായാണ് ഈ സിനിമയ്ക്ക് പ്രദര്‍ശനാനുമതി നല്‍കിയതെന്ന് കമല്‍ പ്രതികരിച്ചു. ചിത്രത്തിന്റെ സെന്‍സര്‍ പതിപ്പ് മേളയില്‍ പ്രദര്‍ശിപ്പിക്കും. ഗോവ രാജ്യാന്തര മേളയില്‍ എസ് ദുര്‍ഗ്ഗ പ്രദര്‍ശിപ്പിക്കുന്നതുമായി ബന്ധപ്പെട്ട വിവാദങ്ങള്‍ തുടരുന്നതിനിടെയാണ് ഐഎഫ്‌എഫഎകെയില്‍ സിനിമ പ്രദര്‍ശിപ്പിക്കാന്‍ ചലച്ചിത്ര അക്കാദമി തീരുമാനമെടുത്തത്. ‘മലയാള സിനിമ ഇന്ന്’ എന്ന വിഭാഗത്തില്‍ എസ് ദുര്‍ഗ്ഗ പ്രദര്‍ശിപ്പിക്കുന്നതിന് താത്പര്യമില്ലെന്ന് […] More

 • Kamal Haasan, Prakash Raj, arvind swamy,
  in , ,

  ക​മലി​ന് പി​ന്തു​ണ​യു​മാ​യി അരവിന്ദ് സ്വാമിയും പ്രകാശ് രാ​ജും

  ചെന്നൈ: രാജ്യത്തു ഹിന്ദു ഭീകരതയുണ്ടെന്ന് (Hindu terror) അഭിപ്രായപ്പെട്ടതിന്റെ പേരില്‍ ബിജെപിയുടെ (BJP) ആക്ഷേപം നേരിടുന്ന നടന്‍ കമല്‍ഹാസന് (Kamal Haasan) പിന്തുണയുമായി അരവിന്ദ് സ്വാമിയും (Arvind Swami) പ്രകാശ് രാജും (Prakash Raj) രംഗത്തെത്തി. ട്വിറ്ററിലൂടെയാണ് അരവിന്ദ് സ്വാമി ഭീകരതയെ സംബന്ധിച്ച തന്റെ നയം വ്യക്തമാക്കിയത്. ‘ഒരു വ്യക്തി നിയമത്തെ മറികടന്ന്, ആക്രമണത്തിലൂടെയും പ്രകോപനത്തിലൂടെയും രാഷ്ട്രീയമായും പൊതുജനത്തിന്റെ മേല്‍ തന്റെ താല്‍പര്യങ്ങള്‍ അടിച്ചേല്‍പ്പിക്കുന്നതാണ് ഭീകരവാദമെന്ന് അരവിന്ദ് സ്വാമി ട്വീറ്റ് ചെയ്തു. കമല്‍ഹാസന് പിന്തുണയുമായി നടനും സംവിധായകനുമായ […] More

 • Aami,Prithviraj, Kamala Suraiyya,tovino thomas
  in ,

  ആമി: പൃഥ്വി പിന്മാറി; പകരക്കാരനായി ടൊവിനോ

  പ്രമുഖ എഴുത്തുകാരി കമലാ സുരയ്യയുടെ (Kamala Suraiyya) ജീവിതം ആസ്പദമാക്കുന്ന ചിത്രം ‘ആമി’യിൽ (Aami) നിന്ന് പൃഥ്വിരാജ് (Prithviraj) പിന്മാറി. ഷൂട്ടിംഗ് തിരക്കുകള്‍ കാരണമാണ് പൃഥ്വിരാജ് ആമിയില്‍ നിന്ന് പിന്‍മാറുന്നതെന്നാണ് സൂചന. പൃഥ്വിരാജിന് പകരക്കാരനായി ടൊവിനോ തോമസ് ചിത്രത്തിൽ എത്തുമെന്നാണ് പുതിയ റിപ്പോർട്ട്. ചിത്രത്തിൽ അതിഥി വേഷമാണെങ്കിലും അല്‍പം നീണ്ട സീനുകളിൽ താൻ അഭിനയിക്കുമെന്ന് ടൊവിനോ വ്യക്തമാക്കി. പ്രശസ്ത സംവിധായകൻ കമലുമായി സഹകരിക്കാൻ കഴിയുന്നതിൽ വളരെ സന്തോഷമുണ്ടെന്നും ടൊവിനോ അഭിപ്രായപ്പെട്ടു. മഞ്ജു വാര്യർ ആമിയായി അഭിനയിക്കുന്ന ചിത്രത്തിൽ […] More

 • Kamal Hassan,demonetisation
  in , ,

  നൂറു ദിവസത്തിനുള്ളില്‍ തെരഞ്ഞെടുപ്പെങ്കിൽ മത്സരിക്കും: കമൽ

  ചെന്നൈ: തമിഴ്‌നാട്ടില്‍ നൂറു ദിവസത്തിനുള്ളില്‍ തെരഞ്ഞെടുപ്പ് നടന്നാല്‍ താൻ മത്സരിക്കുമെന്ന് ഉലകനായകൻ കമല്‍ഹാസന്‍ ( Kamal Haasan ) വ്യക്തമാക്കി. നിര്‍ബന്ധിപ്പിച്ച് കല്യാണം കഴിപ്പിച്ച പെണ്‍കുട്ടിയുടേതിന് സമാനമായ അവസ്ഥയാണ് നിലവിൽ തമിഴ്നാട്ടിൽ സംജാതമായിരിക്കുന്നതെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. ആ അവസ്ഥയില്‍ നിന്ന് പുറത്തുകടക്കാന്‍ തമിഴ്‌നാട് ജനത ആഗ്രഹിക്കുന്നുണ്ടെന്നും ഈ സാഹചര്യത്തില്‍ ഒരു മത്സരമുണ്ടായാല്‍ താന്‍ മത്സരിക്കുമെന്ന് കമല്‍ഹാസന്‍ അറിയിച്ചു. ഒരു ദേശീയ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലാണ് കമല്‍ ഹാസന്‍ ഇക്കാര്യം വ്യക്തമാക്കിയത്. നിലവിലെ എല്ലാ രാഷ്ട്രീയ പാര്‍ട്ടികളുമായും താന്‍ […] More

മനസ്സാ വാചാ