More stories

 • http://blivenews.com/?s=hartal , WhatsApp hartal, five, arrest, RSS, police, custody, investigation, admin, social media, Kathua, violence, 
  in ,

  അപ്രഖ്യാപിത ഹർത്താലിനും അക്രമത്തിനും ഐഎസുമായി ബന്ധമുണ്ടെന്ന് ബിജെപി

  തിരുവനന്തപുരം: അപ്രഖ്യാപിത ഹർത്താലിനും ( hartal ) തുടർന്ന് നടന്ന അക്രമത്തിനും അന്താരാഷ്ട്ര ഭീകര സംഘടനയായ ഐഎസുമായി ബന്ധമുണ്ടെന്ന് ബിജെപി സംസ്ഥാന ജനറൽ സെക്രട്ടറി എം ടി രമേശ് ആരോപിച്ചു. ആധിൽ എഎക്സ് (Aadhil AX- The Sri Lankan Social Media activist) എന്ന ശ്രീലങ്കയിലെ ഐഎസ് അനുകൂല സംഘടന തയ്യാറാക്കിയ പോസ്റ്ററുകളാണ് കാശ്മീരിലെ പെൺകുട്ടിക്ക് നീതി ലഭ്യമാക്കണമെന്ന് ആവശ്യപ്പെട്ട് വാട്സ്ആപ്പ് വഴി വ്യാപകമായി പ്രചരിപ്പിക്കപ്പെട്ടതെന്നും സമീപകാലത്ത് ശ്രീലങ്കയിൽ നടന്ന വംശീയ കലാപത്തിൽ ഈ സംഘടനയ്ക്കുള്ള […] More

 • death penalty , rape, Kamal Haasan, ordinance, girls, under 12 years, aged between 14 and 16, actor, politician, central govt, president, boys, families, kathua , central govt
  in , ,

  ബാലപീഡകർക്ക് വധശിക്ഷ: ഓര്‍ഡിനന്‍സിലെ പ്രായപരിധിക്കെതിരെ കമൽ ഹാസൻ

  ചെന്നൈ: ബാലപീഡകർക്ക് വധശിക്ഷ ( death penalty ) നൽകുവാനുള്ള കേന്ദ്ര നീക്കത്തിൽ കൂടുതൽ നിർദ്ദേശങ്ങളുമായി പ്രമുഖ നടനും ‘മക്കള്‍ നീതി മയ്യം’ നേതാവുമായ കമല്‍ ഹാസന്‍ രംഗത്തെത്തി. പന്ത്രണ്ടു വയസില്‍ താഴെയുള്ള കുട്ടികളെ പീഡിപ്പിച്ചാല്‍ പ്രതികള്‍ക്കു വധശിക്ഷ നൽകുവാനുള്ള ഓര്‍ഡിനന്‍സിലെ പ്രായപരിധിക്കെതിരെയാണ് അദ്ദേഹം പ്രതികരിച്ചത്. 14 മുതല്‍ 16 വയസ് വരെയുള്ളവര്‍ കുട്ടികളല്ലേയെന്ന് കമൽ ഹാസൻ ആരാഞ്ഞു. എന്ത് കാഴ്ചപ്പാടിലാണ് കേന്ദ്രം ഈ നടപടി കൈക്കൊണ്ടതെന്ന് അദ്ദേഹം വിമർശിച്ചു. 12 വയസുള്ള കുട്ടികളെ പോലെ തന്നെയാണ് 16 […] More

 • death penalty , child, abuse, rape, cabinet, approved, ordinance, children,  up to 12 years of age, Protection of Children from Sexual Offences Act ,POCSO , Kathua, 
  in ,

  കുഞ്ഞുങ്ങളെ പീഡിപ്പിക്കുന്നവർക്ക് വധശിക്ഷ: ഓര്‍ഡിനന്‍സിന് അംഗീകാരം

  ന്യൂഡല്‍ഹി: പിഞ്ചു കുഞ്ഞുങ്ങളെപ്പോലും അതിക്രൂരമായി പീഡിപ്പിക്കുന്നതായുള്ള കൂടുതൽ വാർത്തകൾ പുറത്തു വരുന്ന സാഹചര്യത്തിൽ ബാല പീഡകര്‍ക്ക് വധശിക്ഷ ( death penalty ) നൽകുവാനുള്ള സുപ്രധാന തീരുമാനവുമായി കേന്ദ്രം രംഗത്തെത്തി. 12 വയസിനു താഴെയുള്ള കുട്ടികള്‍ക്കെതിരെയുള്ള പീഡനക്കേസുകളില്‍ പ്രതികൾക്കു വധശിക്ഷ നല്‍കുന്നതിനുള്ള ഓര്‍ഡിനന്‍സിന് കേന്ദ്ര മന്ത്രിസഭ ഇന്ന് അംഗീകാരം നല്‍കി. അഞ്ചു ദിവസത്തെ വിദേശ സന്ദര്‍ശനത്തിന് ശേഷം ഇന്ന് ഇന്ത്യയിൽ മടങ്ങിയെത്തിയ പ്രധാനമന്ത്രി ചരിത്രപരമായ തീരുമാനം കൈക്കൊണ്ട മന്ത്രിസഭാ യോഗത്തില്‍ അധ്യക്ഷത വഹിച്ചു. കത്വ, ഉന്നാവോ മാനഭംഗക്കേസുകളുടെ പശ്ചാത്തലത്തിൽ രാജ്യവ്യാപകമായി […] More

 • http://blivenews.com/?s=hartal , WhatsApp hartal, five, arrest, RSS, police, custody, investigation, admin, social media, Kathua, violence, 
  in ,

  വാട്ട്സ് ആപ്പ് ഹര്‍ത്താൽ: അറസ്റ്റിലായ അഞ്ചു പേര്‍ ആര്‍എസ്എസുകാരെന്ന് സൂചന

  മലപ്പുറം: കത്വയില്‍ എട്ടുവയസ്സുകാരി ക്രൂരമായി കൊല്ലപ്പെട്ടതുമായി ബന്ധപ്പെട്ട് സോഷ്യല്‍ മീഡിയയില്‍ ഹര്‍ത്താലിന് ആഹ്വാനം ചെയ്ത അഞ്ചു പേരെ പോലീസ് അറസ്റ്റു ചെയ്തു. അതേസമയം, പിടിയിലായവര്‍ ആര്‍എസ്എസ് ( RSS ) പ്രവര്‍ത്തകരാണെന്നാണ് സൂചന. വാട്ട്സ് ആപ്പ് ഹര്‍ത്താലിന്റെ മുഖ്യസൂത്രധാരന്‍ കൊല്ലം സ്വദേശിയാണ്. ബാക്കി നാലു പേരും കിളിമാനൂര്‍ സ്വദേശികളാണ്. ഇവരുടെ പേര് വിവരങ്ങള്‍ പോലീസ് വെളിപ്പെടുത്തിയിട്ടില്ല. 20-നും 25-നും ഇടയ്ക്ക് പ്രായമുള്ള യുവാക്കളാണ് ഇപ്പോള്‍ അറസ്റ്റിലായത്. മഞ്ചേരി പോലീസിന്റെ കസ്റ്റഡിയിലുള്ള ഇവർക്ക് ബാഹ്യമായ പ്രേരണകളുണ്ടായോ, ഇവരുടെ രാഷ്ട്രീയ ബന്ധം […] More

 • Indore, baby, rape, murder, Madya pradesh,

  Hot Popular

  in , ,

  ഇൻഡോറിൽ ബാലഹത്യ; രാജ്യത്തെ ഞെട്ടിച്ച് കൂടുതൽ പീഡന വാർത്തകൾ

  ന്യൂഡൽഹി: കത്വ-ഉന്നാവോ സംഭവങ്ങളിൽ രാജ്യമൊട്ടാകെ പ്രതിഷേധങ്ങൾ അലയടിക്കവെ വീണ്ടും പെൺകുഞ്ഞുങ്ങൾക്കെതിരെയുള്ള ക്രൂരകൃത്യങ്ങളെ കുറിച്ചുള്ള കൂടുതൽ വാർത്തകൾ പുറത്തു വന്നുകൊണ്ടിരിക്കുന്നു. മനുഷ്യ മനഃസാക്ഷിയെ മരവിപ്പിക്കുന്ന രീതിയിൽ മധ്യപ്രദേശിലെ ഇന്‍ഡോറിൽ ( Indore ) നാല് മാസം പ്രായമായ കുഞ്ഞിനെ അതിക്രൂരമായി പീഡിപ്പിച്ച  ശേഷം നിലത്തെറിഞ്ഞു കൊലപ്പെടുത്തി. സംഭവത്തെ തുടർന്ന് പിഞ്ചുകുഞ്ഞിന്റെ ബന്ധുവായ 21-കാരന്‍ അറസ്റ്റിലായി. പിഞ്ചുകുഞ്ഞിനെ പീഡിപ്പിച്ച ശേഷം കൊലയാളി കുഞ്ഞിനെ നിലത്തെറിഞ്ഞു കൊലപ്പെടുത്തുകയായിരുന്നുഎന്ന് അധികൃതർ അറിയിച്ചു. സി സി ടിവി ദൃശ്യങ്ങളിൽ നിന്നാണ് കൊലയാളിയെ പറ്റിയുള്ള സൂചന ലഭിച്ചത്. […] More

 • Kathua, IMF chief Christine Lagarde , Modi, women ,safety, PM ,Narendra Modi , advice,more attention , ,Indian authorities,
  in , ,

  ഇന്ത്യൻ സ്ത്രീകളുടെ സുരക്ഷ: മോഡിയ്ക്ക് നിർദ്ദേശവുമായി ഐഎംഎഫ് അധ്യക്ഷ

  വാഷിംഗ്‌ടൺ : രാജ്യമെമ്പാടും വൻ പ്രക്ഷോഭങ്ങൾക്ക് കാരണമായ കത്വ-ഉട്ടാവോ സംഭവങ്ങളിൽ വീണ്ടും അന്താരാഷ്ട്ര ഇടപെടൽ. ഇത്തവണ അന്താരാഷ്ട്ര നാണയനിധി അധ്യക്ഷ ( IMF chief ) ക്രിസ്റ്റീന്‍ ലഗാര്‍ഡെയാണ് വിഷയത്തിൽ ഇടപെട്ടത്. വനിതകളുടെ സുരക്ഷയ്ക്കായി പ്രധാനമന്ത്രി നരേന്ദ്ര മോഡി ഉൾപ്പെടെയുള്ള ഇന്ത്യന്‍ അധികാരികൾ കൂടുതല്‍ ശ്രദ്ധ കാണിക്കണമെന്ന് ക്രിസ്റ്റീന്‍ ലഗാര്‍ഡെ ഉപദേശിച്ചു. അരോചകമായ സംഭവമാണ് ഇന്ത്യയില്‍ നടന്നതെന്ന് ലഗാര്‍ഡെ കുറ്റപ്പെടുത്തി. ഐഎംഎഫിന്റെ വാര്‍ഷിക പൊതുയോഗത്തില്‍ സംസാരിച്ച ശേഷം വാഷിംഗ്‌ടണില്‍ മാധ്യമങ്ങളോട് സംസാരിക്കുന്നതിനിടെയാണ്  ഐഎംഎഫ് അധ്യക്ഷ ഇന്ത്യയിലെ സ്ത്രീ സുരക്ഷയെ കുറിച്ചുള്ള […] More

 • Kathua , Ramanunni ,shayana pradakshinam , prostration ,Vishva Hindu Parishad novelist, temple,  Kadalayi Sree Krrshna temple ,Chirakkal,Kerala Samskritha Sangham ,KSS,organised , programme.  Malayali writer,  kozhikode , emergency , Kathua, Kanthapuram,  police ,declared,Kanthapuram A.P.Aboobacker Musliar , arrest, 
  in ,

  കോഴിക്കോട് നിരോധനാജ്ഞ; കത്വ സംഭവം വര്‍ഗീയമായി കാണരുതെന്ന് കാന്തപുരം

  മലപ്പുറം: കത്വയില്‍ എട്ടു വയസുകാരി അതിക്രൂരമായി കൊല്ലപ്പെട്ട സംഭവം വര്‍ഗ്ഗീയവല്‍ക്കരിക്കയോ രാഷ്ട്രീയവല്‍ക്കരിക്കയോ ചെയ്യരുതെന്ന് കാന്തപുരം ( Kanthapuram ) എപി അബൂബക്കര്‍ മുസ്‌ലിയാര്‍ അഭിപ്രായപ്പെട്ടു. ഹര്‍ത്താലിന്റെ പേരില്‍ നടന്ന അക്രമത്തെ അംഗീകരിക്കാനാകില്ലെന്നും വിഷയം രാഷ്ട്രീയമായി ഉപയോഗിക്കുന്നത് ശരിയല്ലെന്നും കാന്തപുരം വ്യക്തമാക്കി. അക്രമങ്ങള്‍ അഴിച്ചു വിടാന്‍ ചില ലോബികള്‍ ഹര്‍ത്താലിനെ ഉപയോഗിക്കയാണെന്നും ഇത് പൂര്‍ണമായും തടയപ്പെടേണ്ടതാണെന്നും കാന്തപുരം വ്യക്തമാക്കി. ദേവാലയങ്ങള്‍ ആരുടേതായാലും അതിനെ ആദരവോടെയാണ് ജനങ്ങള്‍ കാണുന്നതെന്നും അതിനെ കളങ്കപ്പെടുത്തും വിധം ഒരു പെണ്‍കുട്ടിയെ കൊല ചെയ്യുമ്പോള്‍ രാജ്യത്തിന്റെ അഖണ്ടതയാണ് […] More

 • hartal , Kerala State Human Rights Commission , case, report, violence, militants, Kathua, social media, special investigation , DGP, Loknath Behra, NIA, shops, vehicles, whats app hartal, actress Parvathy , Parvathy, protest, fake hartal, social media, muslim league, 

  Hot Popular

  in ,

  ഹർത്താലിലൂടെ വർഗീയ ധ്രുവീകരണം; മനുഷ്യാവകാശ കമ്മീഷൻ കേസെടുത്തു

  തിരുവനന്തപുരം: തിങ്കളാഴ്ച്ച കേരളത്തിലെ വിവിധ ജില്ലകളിൽ നടന്ന അപ്രഖ്യാപിത ഹർത്താൽ വിഷയത്തിൽ മനുഷ്യാവകാശ കമ്മീഷൻ ( Human Rights Commission ) സ്വമേധയാ കേസെടുത്തു. സമൂഹമാധ്യമങ്ങളിലൂടെ ആഹ്വാനം ചെയ്യപ്പെട്ട ഹർത്താലിൽ വ്യാപക അക്രമങ്ങൾ നടന്നതായി ശ്രദ്ധയിൽപ്പെട്ടതിനെ തുടർന്നാണ് മനുഷ്യാവകാശ കമ്മീഷൻ സ്വമേധയാ കേസെടുത്തത്. സംഭവത്തിൽ മനുഷ്യാവകാശ കമ്മീഷൻ ചെയര്‍മാന്‍ പി മോഹന്‍ദാസ് സംസ്ഥാന പോലീസ് മേധാവിയോട് റിപ്പോർട്ട് ആവശ്യപ്പെട്ടു. 30 ദിവസത്തിനകം റിപ്പോർട്ട് നൽകണമെന്ന് കമ്മീഷൻ നിർദ്ദേശിച്ചു. കൂടാതെ കുറ്റക്കാർക്കെതിരെ കർശന നടപടി സ്വീകരിക്കണമെന്നും മനുഷ്യാവകാശ കമ്മീഷൻ ആവശ്യപ്പെട്ടു. ഹർത്താലിലൂടെ സംസ്ഥാനത്ത് […] More

 • Kathua , Case, Delhi Highcourt , fine, media, president,Rs 10 lakh , girl, leading news channels and dailies,victim, picture, name, revealed, Ram Nath Kovind
  in , ,

  കത്വ: വിമർശനവുമായി രാഷ്‌ട്രപതി; കുട്ടിയുടെ പേര് പരാമര്‍ശിച്ച മാധ്യമങ്ങള്‍ക്ക് പിഴ

  ന്യൂഡല്‍ഹി: ജമ്മുകശ്മീരിലെ കത്വയിൽ ( Kathua ) നരാധമന്മാരാൽ അതിക്രൂരമായി കൊല്ലപ്പെട്ട എട്ടു വയസ്സുകാരിയുടെ പേരും ചിത്രവും പ്രസിദ്ധീകരിച്ച എല്ലാ മാധ്യമസ്ഥാപനങ്ങള്‍ക്ക് 10 ലക്ഷം രൂപ വീതം പിഴ ശിക്ഷ. കൊല ചെയ്യപ്പെട്ട പെണ്‍കുഞ്ഞിനെ തിരിച്ചറിയുന്ന തരത്തില്‍ പേരും ചിത്രവും പ്രസിദ്ധീകരിച്ചതിനെ തുടർന്നാണ് ഡല്‍ഹി ഹൈക്കോടതി പിഴ ശിക്ഷ വിധിച്ചത്. പീഡനക്കേസിൽ പരാതിക്കാരെ തിരിച്ചറിയുന്ന രീതിയില്‍ പേരോ ചിത്രമോ നല്‍കുന്നത്‌ ആറ് മാസം വരെ തടവ് ശിക്ഷ ലഭിക്കാവുന്ന കുറ്റമാണെന്ന് ഡല്‍ഹി ഹൈക്കോടതി വീണ്ടും ഓര്‍മ്മിപ്പിച്ചു. അപമൃത്യുവിന് ഇരയായ […] More

 • Fake , hartal , Kerala, Kathua,social media,  fake information, police,  People ,threatened, blocked, ksrtc buses, national highway, 

  Hot Popular

  in ,

  സോഷ്യല്‍ മീഡിയ ഹര്‍ത്താല്‍: ഉറവിടം കണ്ടെത്താൻ പ്രത്യേക അന്വേഷണ സംഘം

  മലപ്പുറം: സമൂഹ മാധ്യമങ്ങളിലൂടെ ആഹ്വാനം ചെയ്തതിനെ തുടർന്ന് ഇന്നലെ നടത്തിയ ഹർത്താലിൽ ( hartal ) അക്രമത്തിന് നേതൃത്വം നൽകിയ നൂറിലധികം പേർ വിവിധ സ്റ്റേഷനുകളിലായി അറസ്റ്റിലായി. ഭൂരിഭാഗം പേരെയും ജാമ്യത്തിൽ വിട്ടെങ്കിലും പോലീസിന്റെ ജോലി തടസ്സപ്പെടുത്താനും പൊതുമുതൽ നശിപ്പിക്കാനും മുന്നിൽ നിന്ന പതിനഞ്ചോളം പേരെ റിമാൻഡ് ചെയ്തു. ഹർത്താൽ അനുകൂലികൾ സഞ്ചരിച്ച വാഹനങ്ങളും പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. സംഘർഷത്തെത്തുടർന്ന് പൊലീസ് നിരോധനാജ്ഞ പ്രഖ്യാപിച്ച തിരൂർ, താനൂർ, പരപ്പനങ്ങാടി സ്റ്റേഷൻ പരിധികളിൽ ഇന്ന് സ്ഥിതി ശാന്തമായിരുന്നു. ഹര്‍ത്താലിനിടയാക്കിയ ഉറവിടവും […] More

 • My street, My protest , Kathua , Supreme court, notice, case, Bengaluru, Kolkata, Chennai, Kerala, girl, rape, govt, social media, 

  Trending Hot Popular

  in , ,

  മൈ സ്ട്രീറ്റ്, മൈ പ്രൊട്ടസ്റ്റ്: കത്വ സംഭവത്തിൽ രാജ്യവ്യാപകമായി പ്രതിഷേധം തുടരുന്നു

  ന്യൂഡല്‍ഹി: കത്വ, ഉന്നാവോ സംഭവങ്ങളിൽ രാജ്യവ്യാപകമായി പ്രതിഷേധം ആളിക്കത്തുന്നു. ‘മൈ സ്ട്രീറ്റ് മൈ പ്രൊട്ടസ്റ്റ്’ ( My street, My protest ) എന്ന സോഷ്യല്‍ മീഡിയ ക്യാമ്പയിനാണ് രാജ്യത്തെ വിവിധ തെരുവുകളില്‍ പ്രതിഷേധ കൂട്ടായ്മകള്‍ സംഘടിപ്പിച്ചത്. ബെംഗളൂരു സ്വദേശിനിയായ അരുന്ധതി ഘോഷാണ് ഈ ക്യാമ്പയിനിനു തുടക്കമിട്ടത്. ജമ്മു കാശ്മീരിലെ കത്വയില്‍ അതിക്രൂരമായി എട്ട് വയസുകാരി കൊല്ലപ്പെട്ട സംഭവത്തിലും, ഉന്നാവോയില്‍ പെണ്‍കുട്ടി പീഡനത്തിനിരയായ സംഭവത്തിലും നീതി ലഭിക്കണമെന്ന് ആവശ്യപ്പെട്ടാണ് രാജ്യവ്യാപകമായി പ്രതിഷേധ സംഗമങ്ങള്‍ നടക്കുന്നത്. ഡല്‍ഹി, മുംബൈ, […] More

 • Fake , hartal , Kerala, Kathua,social media,  fake information, police,  People ,threatened, blocked, ksrtc buses, national highway, 

  Hot Popular

  in ,

  വ്യാജ ഹര്‍ത്താല്‍ യാഥാര്‍ഥ്യമാക്കി; പലയിടത്തും സംഘർഷം

  എറണാകുളം: കത്വ-ഉന്നാവോ സംഭവങ്ങളില്‍ പ്രതിഷേധിച്ച് സമൂഹമാധ്യമങ്ങളിലൂടെ ആഹ്വാനം ചെയ്ത വ്യാജ ഹര്‍ത്താല്‍ ( hartal )  ചിലര്‍ യാഥാര്‍ഥ്യമാക്കിയപ്പോൾ ജനം വലഞ്ഞു. മലപ്പുറം, കോഴിക്കോട്, വയനാട് ഉൾപ്പെടെയുള്ള നഗരങ്ങളിൽ ഹർത്താൽ അനുകൂലികൾ കടകൾ അടപ്പിച്ചതിന് പുറമെ വാഹനങ്ങൾ തടഞ്ഞു. ദേശീയപാത അടക്കമുള്ള റോഡുകളിൽ സംഘം ചേർന്ന ഹർത്താൽ അനുകൂലികൾ ഗതാഗതം തടസപ്പെടുത്തി. പരപ്പനങ്ങാടിയില്‍ ടയറുകള്‍ കൂട്ടിയിട്ട് കത്തിച്ചാണ് പ്രതിഷേധക്കാർ വാഹനഗതാഗതം മുടക്കിയത്. അതേസമയം കൊണ്ടോട്ടിയില്‍ പ്രതിഷേധക്കാര്‍ പ്രകടനം നടത്തി. ജമ്മു കാശ്മീരിൽ എട്ടുവയസ്സുകാരി കൊല്ലപ്പെട്ട സംഭവത്തില്‍ പ്രതിഷേധിച്ചെന്ന തരത്തില്‍ […] More

Load More
Congratulations. You've reached the end of the internet.