More stories

 • Hot Popular

  in ,

  മഴക്കെടുതി: മുഖ്യമന്ത്രി രക്ഷാപ്രവർത്തനങ്ങൾ വിലയിരുത്തി  

  തിരുവനന്തപുരം: സംസ്ഥാനത്ത് കാലവർഷക്കെടുതി രൂക്ഷമായി തുടരുന്ന സാഹചര്യത്തിൽ മുഖതമന്ത്രി പിണറായി വിജയൻ ദുരന്തനിവാരണ പ്രവർത്തനങ്ങൾ വിലയിരുത്തി. ദുരന്ത ബാധിത പ്രദേശങ്ങളിൽ കര – വ്യോമ – നാവിക സേനകളുടേയും എൻ ഡി ആർ എഫ്, കോസ്റ്റ് ഗാർഡ് എന്നിവയുടെയും നേതൃത്വത്തിൽ നടന്നു വരുന്ന രക്ഷാ പ്രവർത്തനങ്ങൾ ഊർജിതമാണെന്ന് മുഖ്യമന്ത്രി വിലയിരുത്തി. ഇടുക്കി ഡാമിൽ ജലനിരപ്പ് ഉയരുന്നതിന് അനുസരിച്ച് കൂടുതൽ വെള്ളം തുറന്നു വിടേണ്ടി വരും. നിലവിലുള്ളതിനേക്കാളം മുന്നിരട്ടിയിലധികം വെള്ളം തുറന്നു വിടേണ്ടി വരുമെന്നാണ് വിലയിരുത്തൽ. ഈ സാഹചര്യത്തിൽ പെരിയാറിലും പെരിയാറിന്റെ കൈവഴിയിലും […] More

 • SSLC result, declared, education minister, 517 govt schools, students, 97.84 % ,plus one, admission, exam, SSLC, result, exam, students, official declaration, May 2, education minister, Prof C Ravindranath, teachers, website, upload, 
  in

  വർക്കലയിൽ പുതിയ ഐ.ടി.ഐ ആരംഭിച്ചു 

  വർക്കല: പുതുതായി ആരംഭിച്ച സർക്കാർ ഐ.ടി.ഐ യുടെ ഉദ്ഘാടനം പുന്നമൂട് എൻ.എസ്.എസ് കരയോഗം അങ്കണത്തിൽ തൊഴിൽ വകുപ്പ് മന്ത്രി ടി.പി. രാമകൃഷ്ണൻ നിർവഹിച്ചു. സംസ്ഥാന സർക്കാർ അനുവദിച്ച ഏഴ് ഐ.ടി.ഐ കളിൽ രണ്ടാമത്തെ ഐ.ടി.ഐ ആണിത്.  പുതു തലമുറ പുതിയ തൊഴിൽ സംസ്‌ക്കാരമാണ് ഇഷ്ടപ്പെടുന്നതെന്നും ഐ.റ്റി.ഐ വിദ്യാർഥികൾക്ക് വിദേശത്ത് തൊഴിൽ ലഭിക്കുന്നതിനു സാധ്യമായ സഹായങ്ങളെല്ലാം സംസ്ഥാനസർക്കാർ ചെയ്യുമെന്നും മന്ത്രി പറഞ്ഞു. സംസ്ഥാനത്തെ ഐ.ടി.ഐ കളെ അന്താരാഷ്ട്ര നിലവാരത്തിലെത്തിക്കാനുള്ള ശ്രമങ്ങൾ നടന്നുവരികയാണെന്നും മന്ത്രി ഉദ്ഘാടന പ്രസംഗത്തിൽ പറഞ്ഞു.  വിദ്യഭ്യാസ […] More

 • startup , incubator, startup mission, Kerala Startup Mission ,KSUM, provide ,started ,Business & Technology Accelerator ,promote, Technology Business Incubators, Kerala, associated, entrepreneurship, development , incubation

  Hot Popular

  in , ,

  കേരള സ്റ്റാര്‍ട്ടപ് മിഷന്‍റെ 3  സ്റ്റാര്‍ട്ടപ്പുകള്‍ക്ക് 25 ലക്ഷം രൂപ വീതം നിക്ഷേപം

  തിരുവനന്തപുരം: കേരള സ്റ്റാര്‍ട്ടപ് മിഷന്‍റെ (കെഎസ്യുഎം) മേല്‍നോട്ടത്തിലുള്ള  മൂന്നു സ്റ്റാര്‍ട്ടപ്പുകള്‍ ഡല്‍ഹിയില്‍ നടന്ന ഇന്ത്യ ഇന്നൊവേഷന്‍ ഗ്രോത്ത് പ്രോഗ്രാമില്‍ (ഐഐജിപി 2.0) ജേതാക്കളായി. ഓരോ സ്റ്റാര്‍ട്ടപ്പിനും പ്രാരംഭ മൂലധനമായി 25 ലക്ഷം രൂപയും ഉല്പന്നങ്ങള്‍ വിപണിയിലെത്തിക്കുന്നതിനു സഹായവും ലഭിക്കും. ജെന്‍റോബോട്ടിക് ഇന്നൊവേഷന്‍സ്, ഐറോവ് ടെക്നോളജീസ്, ശാസ്ത്ര റോബോട്ടിക്സ് എന്നീ സ്റ്റാര്‍ട്ടപ്പുകളാണ് ഐഐജിപിയില്‍ ഇന്ത്യയിലെ മറ്റു 16 സ്റ്റാര്‍ട്ടപ്പുകള്‍ക്കൊപ്പം വിജയം കൈവരിച്ചത്. ജേതാക്കള്‍ക്ക്  ഉല്‍പ്പന്നങ്ങള്‍ വിഭാവനം ചെയ്യുന്നതിനും പ്രവര്‍ത്തനങ്ങള്‍ നടപ്പിലാക്കുന്നതിനുമുള്ള മാര്‍ഗനിര്‍ദേശവും വിപണിയിലെത്തിക്കുന്നതിനുള്ള അവസരവും ലഭിക്കും. കേരളത്തില്‍നിന്ന് ഒന്‍പത്  […] More

 • Hot Popular

  in ,

  ഓണം, ബക്രീദ് ഉത്സവകാലത്ത് 8000 പ്രത്യേക ചന്തകള്‍ തുടങ്ങും

  തിരുവനന്തപുരം: ഓണം, ബക്രീദ് ഉത്സവകാലത്ത് ഉപഭോക്താക്കള്‍ക്ക് നിത്യോപയോഗസാധനങ്ങള്‍ ന്യായവിലയ്ക്ക് ലഭ്യമാക്കുന്നതിന് എണ്ണായിരത്തോളം പ്രത്യേക ചന്തകള്‍ തുടങ്ങും. ഇതു സംബന്ധിച്ച്  മുഖ്യമന്ത്രി പിണറായി വിജയന്റെ അധ്യക്ഷതയില്‍ ഭക്ഷ്യമന്ത്രി പി.തിലോത്തമന്‍, സഹകരണ വകുപ്പ് മന്ത്രി കടകംപള്ളി സുരേന്ദ്രന്‍, കൃഷിമന്ത്രി വി.എസ്. സുനില്‍കുമാര്‍, തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി കെ.ടി. ജലീല്‍ എന്നിവരുടെ സാന്നിധ്യത്തില്‍ ചേര്‍ന്ന അവലോകന യോഗത്തിലാണ് തീരുമാനം.  സപ്ലൈകോയുടെ 1662 സ്റ്റാളുകളും കണ്‍സ്യൂമര്‍ഫെഡിന്റെ 3500 സ്റ്റാളുകളും പ്രവര്‍ത്തിക്കും. കൃഷിവകുപ്പ് 2000 ചന്തകളാണ് ഒരുക്കുക. എല്ലാ തദ്ദേശ സ്ഥാപന ആസ്ഥാനത്തും […] More

 • Heavy rains ,Kerala, high alert,Thiruvananthapuram,killed ,Kanyakumari district ,southern parts of Kerala,IMD,cyclone ,Lakshadweep islands,Cyclone, Ockhi, ,speed ,75 kmph,

  Popular

  in ,

  സ്‌കൂളുകളിൽ മഴവെള്ള സംപോഷണ പദ്ധതി

  തിരുവനന്തപുരം: കാട്ടാക്കട നിയോജക മണ്ഡലത്തിൽ നടപ്പിലാക്കി വരുന്ന വറ്റാത്ത ഉറവയ്ക്കായ് ജലസമൃദ്ധി പദ്ധതിയുടെ ഭാഗമായി സർക്കാർ  സ്‌കൂളികളിൽ മഴവെള്ള സംപോഷണ പദ്ധതി നടപ്പിലാക്കുന്നു. നിയോജക മണ്ഡലത്തിനു കീഴിലെ ആറു പഞ്ചായത്തുകളിലെ സർക്കാർ സ്‌കൂളുകളിലും ഘട്ടം ഘട്ടമായാണ് പദ്ധതി നടപ്പിലാക്കുന്നത്. പദ്ധതിയുടെ ആദ്യ ഘട്ടമായി ഗവ. യു.പി.എസ് നേമം, ഗവ. എൽ.പി.എസ് മച്ചേൽ, ഗവ. എച്ച്.എസ്.എസ് വിളവൂർക്കൽ, ഗവ. ജി.എച്ച്.എസ് കണ്ടല, യു.പി.എസ് ഭഗവതിനട എന്നീ സ്‌കൂളുകളിൽ മഴവെള്ള സംപോഷണ പദ്ധതി നടപ്പിലാക്കി കഴിഞ്ഞതായി ഐ.ബി സതീഷ് എം.എൽ.എ […] More

 • Hot

  in ,

  എസ്.എ.ടി: ഐ.വി.എഫ്. ചികിത്സയില്‍ ജനിച്ചത് 100ലധികം കുഞ്ഞുങ്ങള്‍

  തിരുവനന്തപുരം: ദക്ഷിണേന്ത്യയിലെ ഏറ്റവും വലിയ മാതൃശിശു ആശുപത്രിയായ തിരുവനന്തപുരം മെഡിക്കല്‍ കോളേജ് എസ്.എ.ടി. ആശുപത്രി പുതുയുഗത്തിലേക്ക് കടക്കുകയാണ്. കുട്ടികളുണ്ടാകില്ലെന്ന് കരുതിയിരുന്ന 100 ലധികം പേര്‍ക്കാണ് എസ്.എ.ടി.യിലെ അത്യാധുനിക വന്ധ്യതാ ചികിത്സയായ ഐ.വി.എഫ്. (ഇന്‍ വിട്രോ ഫെര്‍ട്ടിലൈസേഷന്‍) ചികിത്സയിലൂടെ കുഞ്ഞുങ്ങള്‍ക്ക് ജന്മം നല്‍കാന്‍ കഴിഞ്ഞത്. വളരെയധികം ചെലവുള്ള ഐ.വി.എഫ്. ചികിത്സ സാധാരണക്കാര്‍ക്ക് കൂടി ലഭ്യമാക്കിക്കൊടുത്തു എന്നതാണ് ഏറ്റവും വലിയ പ്രത്യേകത. ഐ.വി.എഫ്. ചികിത്സ വഴി ജനിച്ച 100ലധികം കുട്ടികളുടേയും അവരുടെ മാതാപിതാക്കളുടേയും കുടുംബ സംഗമത്തിന്റേയും സര്‍ക്കാര്‍ പ്രത്യേക വിഭാഗമായി […] More

 • Trending

  in

  അക്രമങ്ങള്‍ക്ക് ജനാധിപത്യത്തില്‍ സ്ഥാനമില്ല: രാഷ്ട്രപതി

  തിരുവനന്തപുരം: കേരളം എല്ലാക്കാര്യത്തിലും ബഹുദൂരം മുന്നിലാണെങ്കിലും സംസ്ഥാനത്ത് നടക്കുന്ന രാഷ്ട്രീയ സംഘര്‍ഷങ്ങള്‍ നിര്‍ഭാഗ്യകരമാണെന്ന് രാഷ്ട്രപതി രാംനാഥ് കോവിന്ദ്. നിയമസഭയുടെ വജ്രജൂബിലി ആഘോഷങ്ങളുടെ ഭാഗമായുള്ള ഫെസ്‌റ്റിവല്‍ ഓണ്‍ ഡെമോക്രസി എന്ന സെമിനാര്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. പരസ്പര ബഹുമാനത്തിനും സഹവര്‍ത്തിത്വത്തിനും പേരുകേട്ട നാടാണ് കേരളം. എന്നാല്‍, അടിക്കടിയുണ്ടാകുന്ന രാഷ്ട്രീയ സംഘര്‍ഷങ്ങള്‍ ദൗര്‍ഭാഗ്യകരമാണ്. ഇത്തരം സംഭവങ്ങള്‍ വികസനത്തെ പിന്നോട്ടടിക്കും. സംവാദം, വിയോജിപ്പ്, വിസമ്മതം എന്നിവയെ സ്വാഗതം ചെയ്യുകയാണ് വേണ്ടത്. അക്രമങ്ങള്‍ക്ക് ജനാധിപത്യത്തില്‍ സ്ഥാനമില്ലെന്നും രാഷ്ട്രപതി പറഞ്ഞു. More

 • Hot Popular

  in ,

  ആര്‍ദ്രം മിഷൻ:  503 കുടുംബാരോഗ്യ കേന്ദ്രങ്ങള്‍ക്കായി ടീം ബില്‍ഡിംഗ് ട്രെയിനിംഗ്

  തിരുവനന്തപുരം: ആര്‍ദ്രം മിഷന്റെ ഭാഗമായി പ്രാഥമികാരോഗ്യ കേന്ദ്രങ്ങളെ കുടുംബാരോഗ്യ കേന്ദ്രങ്ങളാക്കി മാറ്റാന്‍ ഈ വര്‍ഷം തെരഞ്ഞെടുത്ത 503 കേന്ദ്രങ്ങളിലെ ബന്ധപ്പെട്ട വിഭാഗത്തില്‍പ്പെട്ടവര്‍ക്ക് സ്റ്റേറ്റ് ഹെല്‍ത്ത് സിസ്റ്റംസ് റിസോഴ്‌സ് സെന്ററിന്റെയും (എസ്.എച്ച്.എസ്.ആര്‍.സി) കേരള ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് ലോക്കല്‍ അഡ്മിനിസ്‌ട്രേഷന്റെയും (കില) ആഭിമുഖ്യത്തില്‍ ‘ടീം ബില്‍ഡിംഗ് ട്രെയിനിംഗ്’ നല്‍കുന്നു. ഓരോ കുടുംബാരോഗ്യ കേന്ദ്രത്തിലേയും മെഡിക്കല്‍ ഓഫീസര്‍ ഇന്‍ ചാര്‍ജ്, ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍, ഫാര്‍മസിസ്റ്റ്, പബ്ലിക് ഹെല്‍ത്ത് നഴ്‌സ്, സ്റ്റാഫ് നഴ്‌സ്, ക്ലാര്‍ക്ക്, ലാബ് ടെക്‌നീഷ്യന്‍, പി.ആര്‍.ഒ., ഐ.സി.ഡി.എസ്. സൂപ്പര്‍വൈസര്‍, പഞ്ചായത്ത് […] More

 • in ,

  നവജാതശിശുക്കളുടെ ചികിത്സയ്ക്കായി പ്രത്യേക വിഭാഗം 

  തൃശൂർ: നവജാത ശിശുക്കളുടെ ചികിത്സയ്ക്കായി തൃശൂര്‍ മെഡിക്കല്‍ കോളേജില്‍ നവജാത ശിശു വിഭാഗം ഉടന്‍ ആരംഭിക്കുമെന്ന് ആരോഗ്യ സാമൂഹ്യനീതി വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍. ഇതിന്റെ ഭാഗമായി ശിശുരോഗ വിഭാഗത്തില്‍ അസോസിയേറ്റ് പ്രൊഫസറുടെ ഒരു തസ്തികയും അസിസ്റ്റന്റ് പ്രൊഫസര്‍, സീനിയര്‍ റസിഡന്റ് എന്നീ വിഭാഗങ്ങളില്‍ 2 തസ്തികകള്‍ വീതവും അനുവദിച്ചിട്ടുണ്ട്. തൂക്കകുറവുള്ളതും മാസം തികയാതെ പ്രസവിക്കുന്നതും അതീവ പരിചരണം ആവശ്യമുള്ളവരുമായ നവജാത ശിശുക്കള്‍ക്ക് മികച്ച ചികിത്സയും പരിചരണവും നല്‍കി അവരെ ജീവിതത്തിലേക്ക് തിരികെ കൊണ്ടുവരാനായിട്ടാണ് പ്രത്യേകമായി […] More

 • Idukki Perinchamkutti, tribal people, CM, meeting

  Trending Hot Popular

  in ,

  പൂട്ടികിടക്കുന്ന തോട്ടങ്ങളിലെ തൊഴിലാളികള്‍ക്ക് 1000 രൂപയുടെ ഓണകിറ്റ് 

  തിരുവനന്തപുരം: പൂട്ടികിടക്കുന്ന തോട്ടങ്ങളിലെ  തൊഴിലാളികള്‍ക്ക് ആയിരം രൂപ വിലവരുന്ന 17 ഇനങ്ങള്‍ അടങ്ങിയ  ഓണകിറ്റ് നല്‍കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചു. തിരുവനന്തപുരം, ഇടുക്കി, പാലക്കാട്, ജില്ലകളിലെ പൂട്ടികിടക്കുന്ന 12 തോട്ടങ്ങളിലെ 2475 കാര്‍ഡുടമകള്‍ക്കാണ് തൊഴിലും നൈപുണ്യവും വകുപ്പ് ഓണകിറ്റുകള്‍ നല്‍കുന്നത്. പത്ത് കിലോ മട്ട അരി, ഒരു കിലോ പഞ്ചസാര, നെയ്യ് (100ഗ്രാം), വെളിച്ചെണ്ണ (അര കിലോ) ,തേയില (അരകിലോ), ശര്‍ക്കര( 1കിലോ), ചെറുപയര്‍ (അരകിലോ), തുവരപ്പരിപ്പ് (250ഗ്രാം), അട( 2 കവര്‍), വറ്റല്‍മുളക് (അരകിലോ) , മല്ലി […] More

 • Hot Popular

  in ,

  ലോകകേരളസഭ സെക്രട്ടേറിയറ്റ് രൂപീകരിച്ചു 

  തിരുവനന്തപുരം: ലോകകേരളസഭയും അതോടനുബന്ധിച്ചുള്ള സ്റ്റാൻഡിങ് കമ്മറ്റികളും കൈക്കൊള്ളുന്ന തീരുമാനങ്ങൾ സമയബന്ധിതമായി നടപ്പാക്കുന്നതിന് ലോകകേരളസഭ സെക്രട്ടേറിയറ്റ് രൂപീകരിച്ച് സർക്കാർ ഉത്തരവായി. ചീഫ് സെക്രട്ടറി ടോം ജോസ്, നോർക്ക വകുപ്പ് പ്രിന്‍സിപ്പണ്‍ സെക്രട്ടറി ഡോ. കെ. ഇളങ്കോവൻ, നിയമസഭ സെക്രട്ടറി വി.കെ. ബാബു പ്രകാശ്, നോർക്ക റൂട്ട്സ് വൈസ് കെ. വരദരാജന്‍, എം.എ. യൂസഫലി, സി.കെ. മേനോന്‍, പ്രവാസി ക്ഷേമ നിധി ബോർഡ് ചെയർമാന്‍ പി ടി കുഞ്ഞുമുഹമ്മദ്, ആസൂത്രണ ബോർഡ് അംഗം കെ.എന്‍. ഹരിലാൽ, നോർക്ക റൂട്ട്സ് ചീഫ് എക്‌സിക്യുട്ടിവ് ഓഫീസർ കെ. ഹരികൃഷ്ണന്‍ നമ്പൂതിരി, […] More

 • Trending Hot Popular

  in ,

  റേഷൻകാർഡ്: ഓൺലൈൻ സേവനങ്ങൾ അക്ഷയ കേന്ദ്രങ്ങൾ വഴി മാത്രം

  തിരുവനന്തപുരം: തിരുവനന്തപുരം ജില്ലയിൽ റേഷൻകാർഡ് ഓൺലൈൻ സേവനങ്ങൾ അക്ഷയ കേന്ദ്രങ്ങൾ വഴി എല്ലാ താലൂക്കുകളിലും ആഗസ്റ്റ് ഒന്ന് മുതൽ ആരംഭിക്കുമെന്ന് ജില്ലാ കളക്ടർ ഡോ. കെ. വാസുകി അറിയിച്ചു. പുതിയ റേഷൻ കാർഡിനുള്ള അപേക്ഷകൾ, നിലവിലുള്ള റേഷൻ കാർഡിൽ പുതിയ അംഗത്തെ ചേർക്കൽ, തിരുത്തൽ, മറ്റൊരു താലൂക്കിൽ നിന്നും കാർഡ് ട്രാൻസ്ഫർ ചെയ്യൽ, മരണപ്പെട്ടു പോയ അംഗത്തെ ഒഴിവാക്കൽ തുടങ്ങി പതിനാലോളം അപേക്ഷകൾ അക്ഷയ കേന്ദ്രം വഴി ഓൺലൈനായി സമർപ്പിക്കാം.  സ്വകാര്യ സ്ഥാപനങ്ങളിൽ നൽകുന്ന രേഖകൾ ദുരുപയോഗം ചെയ്യാൻ സാധ്യതയുള്ളതിനാൽ […] More

Load More
Congratulations. You've reached the end of the internet.