More stories

 • Trending

  in ,

  കേരള ട്രാവല്‍ മാര്‍ട്ട് 2018 സെപ്റ്റംബറില്‍;  മലബാര്‍ ടൂറിസം പ്രമേയം 

  തിരുവനന്തപുരം: കൊച്ചിയില്‍ സംഘടിപ്പിക്കുന്ന പത്താമത് കേരള ട്രാവല്‍ മാര്‍ട്ടിന്‍റെ (കെടിഎം) മുഖ്യപ്രമേയം  മലബാര്‍ ടൂറിസത്തിന്‍റെ പ്രചാരം ആയിരിക്കും. വരുമാനത്തിന്‍റെ കാര്യത്തില്‍ വിനോദസഞ്ചാരമേഖലയെ സുസ്ഥിരമാക്കി മാറ്റുന്നതിനുള്ള ചര്‍ച്ചകള്‍ക്കും ബിസിനസ് മീറ്റുകള്‍ക്കും വേദിയാകുന്ന ഈ ചതുര്‍ദിന പരിപാടി ലോക വിനോദസഞ്ചാര  ദിനമായ സെപ്റ്റംബര്‍ 27ന് ബോള്‍ഗാട്ടിയിലെ ഗ്രാന്‍ഡ് ഹയാട്ടില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്യും. ലോകോത്തര ബയര്‍മാരേയും സെല്ലര്‍മാരേയും ഒരു കുടക്കീഴില്‍ അണിനിരത്തുന്ന കെടിഎം-2018 ഈ   മേഖലയിലെ പ്രമുഖരുമായി  ചര്‍ച്ച നടത്തുന്നതിനും മേഖലയുടെ സമഗ്ര വളര്‍ച്ചയ്ക്ക് ഉണര്‍വേകാന്‍ ബിസിനസ് […] More

 • in ,

  ടൂറിസം പൊലീസ് വിനോദ സഞ്ചാരികളുടെ സുഹൃത്തും വഴികാട്ടിയുമാകണം: മന്ത്രി

  തിരുവവന്തപുരം: സംസ്ഥാനത്തെ ടൂറിസം പൊലീസ് ഇവിടെയെത്തുന്ന വിനോദ സഞ്ചാരികളുടെ സുഹൃത്തുക്കളും,  വഴികാട്ടികളുമാകണമെന്ന് വിനോദ സഞ്ചാര  വകുപ്പ് മന്ത്രി കടകംപള്ളി സുരേന്ദ്രന്‍. ടൂറിസം വകുപ്പും കിറ്റ്‌സും ചേര്‍ന്ന് വിനോദ സഞ്ചാരികളുടെ സുരക്ഷക്ക് വേണ്ടി ടൂറിസം പൊലീസിന് വേണ്ടി സംഘടിപ്പിച്ച പരിശീലന പരിപാടിയുടെ സമാപന സമ്മേളനം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു മന്ത്രി. ടൂറിസം മേഖലയില്‍ കൂടുതൽ അടിസ്ഥാന സൗകര്യം ഒരുക്കുന്നതിനൊപ്പം  ടൂറിസം പൊലീസിനും കൂടുതല്‍ സൗകര്യം ലഭ്യമാക്കും. ടൂറിസം പൊലീസിനെ ജനങ്ങള്‍ ഭയക്കുന്ന സാഹചര്യം അല്ല വേണ്ടതെന്നും സഞ്ചാരികളോട് ടൂറിസം പൊലീസ്  കൂടുതല്‍  […] More

 • Kerala tourism, lonely planet magazine,best destination for families , award, India travel award, tourist destination, tourists, foreign tourists, ensure, safety, Kadakampally, Nishagandhi,tourists,

  Hot Popular

  in ,

  കേരള ടൂറിസത്തിന് ലോൺലി പ്ലാനറ്റിന്റെ ബെസ്റ്റ് ഡെസ്റ്റിനേഷൻ ഫോർ ഫാമിലീസ് പുരസ്കാരം

  തിരുവനന്തപുരം: ലോൺലി പ്ലാനറ്റ് ( Lonely Planet ) മാഗസിൻ നടത്തിയ ഇന്ത്യ ട്രാവൽ അവാർഡ് 2018-ൽ കുടുംബങ്ങൾക്കുള്ള ഏറ്റവും മികച്ച ടൂറിസ്റ്റ് ഡെസ്റ്റിനേഷനായി ‘ദൈവത്തിന്റെ സ്വന്തം നാട്’ തിരഞ്ഞെടുക്കപ്പെട്ടു. മാഗസിൻ നടത്തിയ ഓൺലൈൻ പോളിലൂടെയാണ് വിഖ്യാതമായ ‘ബെസ്റ്റ് ഡെസ്റ്റിനേഷൻ ഫോർ ഫാമിലീസ്’ എന്ന പുരസ്കാരമാണ് കേരളം സ്വന്തമാക്കിയത്. മുംബൈ സെന്റ് റെഗ്ഗിസ് ഹോട്ടലിൽ നടന്ന ചടങ്ങിൽ വച്ച് കേരള ടൂറിസം ഡയറക്ടർ പി. ബാലകിരൺ പുരസ്കാരം ഏറ്റുവാങ്ങി. കഴിഞ്ഞ വർഷം മൂന്നാർ ലോൺലി പ്ലാനറ്റിന്റെ ‘ബെസ്റ്റ് ഡെസ്റ്റിനേഷൻ […] More

 • Kerala tourism, facebook, raking, award, 2017, likes, tourists, 

  Trending Hot

  in

  കേരള ടൂറിസം ഫേസ്‌ബുക്ക് പേജിന് 2017-ലെ ഏറ്റവും മികച്ച പേജ് റാങ്കിങ്

  തിരുവനന്തപുരം: മറ്റു സംസ്ഥാനങ്ങളെ ബഹുദൂരം പിന്നിലാക്കി രാജ്യത്ത് ടൂറിസം മേഖലയിൽ ഏറ്റവും മികച്ച ഫേസ്ബുക്ക് പേജ് എന്ന തിളക്കമാർന്ന നേട്ടം കേരള ടൂറിസം ( Kerala tourism ) കരസ്ഥമാക്കി. സംസ്ഥാനങ്ങളുടെ ടൂറിസം ബോർഡുകളുടെ പട്ടികയിൽ 15 ലക്ഷം ലൈക്കുകളോടെ കേരള ടൂറിസം ഒന്നാമതെത്തി. നവമാധ്യമങ്ങളെ ഫലപ്രദമായി ഉപയോഗപ്പെടുത്തിയുള്ള ടൂറിസം വകുപ്പിന്റെ ക്രിയാത്മകമായ പ്രചാരണ പ്രവർത്തനങ്ങളാണ് ആഹ്ളാദകരമായ ഈ നേട്ടത്തിനു പിന്നിൽ. 2017 ജനുവരി 1 മുതൽ ഡിസംബർ 31 വരെയുള്ള ഒരു വർഷ കാലയളവിൽ വിനോദസഞ്ചാരികളുമായുള്ള ഇടപെടലുകളും […] More

 • in ,

  ടൂറിസം പോലീസ് സംവിധാനം കൂടുതൽ ശക്തിപ്പെടുത്തും: ടൂറിസം മന്ത്രി

  തിരുവനന്തപുരം: ടൂറിസം പോലീസ് ( tourism police ) സംവിധാനം കൂടുതൽ ശക്തിപ്പെടുത്തുമെന്നും, ടൂറിസം പോലീസിൽ കൂടുതൽ വനിതകളെ നിയോഗിക്കുമെന്നും ടൂറിസം, സഹകരണം, ദേവസ്വം വകുപ്പ് മന്ത്രി കടകംപള്ളി സുരേന്ദ്രൻ അറിയിച്ചു. കോവളത്ത് വിദേശ ടൂറിസ്റ്റു വനിതയുടെ കൊലപാതകത്തിന്റെ പശ്ചാത്തലത്തിൽ പോലീസിലേയും ടൂറിസം വകുപ്പിലേയും ഉന്നത ഉദ്യോഗസ്ഥരുമായി നടത്തിയ കൂട്ടായ ചർച്ചക്ക് ശേഷം പത്രസമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. പ്രധാനപ്പെട്ട ടൂറിസ്റ്റ് കേന്ദ്രങ്ങളിൽ സ്വീകരിക്കേണ്ട നിലപാടുകളെ സംബന്ധിച്ച് ടൂറിസം വകുപ്പും പോലീസ് ഡിപ്പാർട്ട്മെന്റും ചർച്ച ചെയ്ത് കൂട്ടായ തീരുമാനങ്ങൾ […] More

 • Hot Popular

  in ,

  സംസ്ഥാനത്ത് ടൂറിസം റെഗുലേറ്ററി അതോറിറ്റി ഉടൻ രൂപീകരിക്കും: ടൂറിസം വകുപ്പ് മന്ത്രി

  തിരുവനന്തപുരം: സംസ്ഥാനത്ത് ടൂറിസം റെഗുലേറ്ററി അതോറിറ്റി ( Tourism Regulatory Authority ) ഉടൻ രൂപീകരിക്കുമെന്ന് ടൂറിസം വകുപ്പ് മന്ത്രി കടകംപള്ളി സുരേന്ദ്രൻ അറിയിച്ചു. ടൂറിസം അഡ്വൈസറി കമ്മിറ്റി യോഗത്തിലാണ് മന്ത്രി ഇക്കാര്യമറിയിച്ചത്. കേരളത്തിലെ ടൂറിസം രംഗത്ത് അനഭിലഷണീയമായ പ്രവണതകൾ അവസാനിപ്പിക്കുന്നതിനും, വിനോദസഞ്ചാര രംഗത്തിന്റെ പൊതുവായ മേൽനോട്ടത്തിനുമായി ഉടനെ തന്നെ ടൂറിസം റെഗുലേറ്ററി അതോറിറ്റി രൂപീകരിക്കുമെന്ന് മന്ത്രി വ്യക്തമാക്കി. വിദേശ-ആഭ്യന്തര വിനോദ സഞ്ചാരികളുടെ എണ്ണത്തിൽ വർദ്ധനവുണ്ടായിട്ടുണ്ടെങ്കിലും വളർച്ചാ നിരക്കില്‍ പ്രതീക്ഷിച്ച അത്രയും വളര്‍ച്ച ഉണ്ടായിട്ടില്ലെന്നും ഇതില്‍ മാറ്റമുണ്ടാക്കാന്‍ […] More

 • in

  കേരള ടൂറിസം രണ്ട് ഔട്ട്‌ലുക്ക് ട്രാവലർ പുരസ്‌കാരങ്ങൾ നേടി

  തിരുവനന്തപുരം: ഔട്ട്‌ലുക്ക് ട്രാവലർ മാസിക ടൂറിസം രംഗത്തെ മികച്ച സ്ഥലങ്ങള്‍ക്കായി ഏര്‍പ്പെടുത്തിയ ബഹുമതികളില്‍ രണ്ടെണ്ണം കേരളത്തിനു ( Kerala ) ലഭിച്ചു. ആയുര്‍വേദ-സൗഖ്യ വിഭാഗത്തിനും തട്ടേക്കാട് പക്ഷി സങ്കേതത്തിനുമാണ് അവാര്‍ഡുകൾ ലഭിച്ചത്. ന്യൂഡല്‍ഹിയിലെ ഗ്രാന്‍ഡ് ഹോട്ടലില്‍ നടന്ന പ്രൗഢ ഗംഭീരമായ ചടങ്ങില്‍ സംസ്ഥാന ടൂറിസം വകുപ്പിനു വേണ്ടി ഡല്‍ഹി ഡെപ്യൂട്ടി ഡയറക്ടര്‍ പി. ഐ സുബൈര്‍കുട്ടി അവാര്‍ഡുകള്‍ ഏറ്റുവാങ്ങി. ടൂറിസം ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ പി. കെ. സൂരജും സന്നിഹിതനായിരുന്നു. ഇന്ത്യയിലെ മികച്ച അഡ്വഞ്ചര്‍ കേന്ദ്രത്തിനുള്ള പുരസ്‌കാരം ലഡാക്ക് […] More

 • Kerala Blog Express,Trip of a Lifetime ,bloggers , Kochi,  close ,5th edition ,kerala tourism,
  in ,

  ബ്ലോഗർമാർക്കിത് ട്രിപ്പ് ഓഫ് എ ലൈഫ് ടൈം; കേരള ടൂറിസത്തിന് മാർക്കറ്റിങ് വിജയവും

  തിരുവനന്തപുരം: കേരള ബ്ലോഗ് എക്സ്പ്രസിന് ( Kerala Blog Express ) കൊച്ചിയിൽ സമാപനം. ദൈവത്തിന്റെ സ്വന്തം നാട്ടിൽ ഉടനീളം സഞ്ചരിച്ച് സുന്ദരമായ യാത്രാനുഭവങ്ങളുടെ ഊർജം ഹൃദയത്തിലേറ്റു വാങ്ങി കേരള ബ്ലോഗ് എക്സ്പ്രസ്സ് സംഘത്തിലെ 30 ബ്ലോഗർമാരുടെ കേരള പര്യടനം കൊച്ചിയിൽ അവസാനിച്ചു. ജീവിതകാലം മുഴുവൻ ഓർമയിൽ സൂക്ഷിക്കാൻ കഴിയുന്ന തങ്ങളുടെ കേരളീയാനുഭവങ്ങൾ വരും ദിവസങ്ങളിൽ ബ്ലോഗർമാർ പങ്കു വയ്ക്കും. ദൈവത്തിന്റെ സ്വന്തം നാട് കാണാൻ ആഗ്രഹിക്കുന്നവർക്ക് ഈ യാത്രാനുഭവങ്ങൾ ആവേശം പകരുമെന്നാണ് പ്രതീക്ഷ. ഡെസ്റ്റിനേഷൻ മാർക്കറ്റിംഗ് എന്ന […] More

 • Kerala Tourism,Golden Gate City awards , ITB Berlin , won, two prestigious awards, travel trade show, live inspired, Kadakampally, tourism,
  in

  കേരള ടൂറിസം രണ്ട് ഗോൾഡൻ സിറ്റി ഗേറ്റ് പുരസ്‌കാരങ്ങൾ സ്വന്തമാക്കി

  തിരുവനന്തപുരം: ആഗോളതലത്തിൽ മുൻനിരയിലുള്ള ട്രാവൽ ട്രേഡ് ഷോയായ ഐ ടി ബി ബെർലിനിൽ കേരള ടൂറിസം ( Kerala Tourism ) രണ്ട് ഗോൾഡൻ സിറ്റി ഗേറ്റ് പുരസ്‌കാരങ്ങൾ സ്വന്തമാക്കി. ‘ലിവ് ഇൻസ്പയേഡ്’ എന്ന ബിനാലെ ക്യാമ്പയിനും അതിനോടനുബന്ധിച്ച് തയ്യാറാക്കപ്പെട്ട പോസ്റ്ററുകളും പരിഗണിച്ചാണ് കേരള ടൂറിസത്തെ പുരസ്കാരങ്ങൾക്കായി തിരഞ്ഞെടുത്തത്. ഐ ടി ബി ബെർലിനിലെ കേരള സ്റ്റാളിൽ വച്ച് കേരള ടൂറിസം, ദേവസ്വം, സഹകരണ വകുപ്പ് മന്ത്രി കടകംപള്ളി സുരേന്ദ്രൻ, കേരള ടൂറിസം ഡയറക്ടർ പി ബാലകിരൺ […] More

 • Kerala, tourism, tourists , growth, arrivals, season, visitors, increased, numbers, Kerala Tourism , USA, road shows, B2B meetings, B-To-B meetings, Los Angels, cities, Kerala, Kumarakam, resorts, Air India, competition, air tickets, San Francisco, tourists, Kerala tourism, Europe, tourists, plans, series of activites, attact tourists, promote, initiative, Kadakampalli Surendran, minister, department, travel, programmes,
  in ,

  സഞ്ചാരികളെ തേടി ബി-ടു-ബി മീറ്റ്, ട്രാവൽ ഷോകളുമായി കേരള ടൂറിസം അമേരിക്കയിൽ

  തിരുവനന്തപുരം: കേരളത്തിന്റെ ടൂറിസം സാധ്യതകളുടെ പ്രചാരണത്തിനും സഞ്ചാരികളെ വലിയതോതിൽ സംസ്ഥാനത്തേയ്ക്ക് ആകർഷിക്കാനും ലക്ഷ്യമിട്ട് കേരള ടൂറിസം ( Kerala Tourism ) അമേരിക്കയിൽ നടത്തിയ പര്യടനം വൻവിജയമായി. സംസ്ഥാനത്തെ വിവിധ ടൂറിസം കേന്ദ്രങ്ങളെക്കുറിച്ചുള്ള അവബോധം വളർത്തുന്നതിലാണ് കേരള ടൂറിസം ഡയറക്ടർ പി.ബാലകിരൺ ഐ എ എസ് നയിച്ച സംഘം ശ്രദ്ധ ചെലുത്തിയത്. വിജയകരമായ ഒട്ടേറെ ബി ടു ബി മീറ്റിംഗുകൾ നടന്നു. കൂടാതെ അമേരിക്കയിലെ പ്രമുഖ നഗരങ്ങളായ ന്യൂയോർക്ക്, ലോസ് ഏഞ്ചൽസ്, സാൻ ഫ്രാൻസിസ്‌കോ എന്നിവിടങ്ങളിലായി മൂന്നു റോഡ് […] More

 • in ,

  സംസ്ഥാന ബജറ്റിൽ ടൂറിസത്തിന് 381 കോടി രൂപ

  തിരുവനന്തപുരം: ധനമന്ത്രി ഡോ. തോമസ് ഐസക്ക് നിയമസഭയിൽ അവതരിപ്പിച്ച സംസ്ഥാന ബജറ്റില്‍ ടൂറിസം [ Kerala Tourism ] മേഖലയ്ക്കായി നീക്കിവച്ചിരിക്കുന്നത് 381 കോടി രൂപ . കഴിഞ്ഞ തവണ 345 കോടി രൂപയാണ് വകയിരുത്തിയിരുന്നത്. 36 കോടി രൂപയുടെ വർദ്ധനവാണ് ഉണ്ടായിട്ടുള്ളത്. പൈതൃക സ്മാരക സംരക്ഷണത്തിന് ഇത്തവണ മുന്‍ഗണന നൽകിയിട്ടുണ്ട്.. മുസിരിസ് തലശ്ശേരി പൈതൃക പദ്ധതികൾക്ക് 40 കോടി രൂപ വകയിരുത്തിയിട്ടുണ്ടെന്നും ഏന്തി വലിഞ്ഞു നീങ്ങിയിരുന്ന മുസിരിസ് പദ്ധതിയെ രണ്ടു വർഷത്തെ സമയബന്ധിത പരിപാടികൊണ്ട് പൂർത്തിയാക്കുമെന്നും […] More

 • Vasantholsavam 2018, Kanakakkunnu Palace,visual bonanza,organised ,Kerala Tourism ,7th to 14th January, tourists, local residents, government , festival,event,Flower shows, exhibition ,sale ,agricultural produces, rare herbs , medicinal plants, food festivals,tribal lifestyle, artforms,Loka Kerala Sabha Sammelanam,Haritha Keralam Mission,stalls,

  Trending Hot Popular

  in , ,

  അനന്തപുരിയിലെ വസന്തോത്സവം ശ്രദ്ധേയമാകുന്നു

  തിരുവനന്തപുരം: ലോക കേരളസഭ സമ്മേളനത്തിന്റെ ഭാഗമായി തലസ്ഥാന നഗരിയിലൊരുക്കിയ വസന്തോത്സവം 2018 ( Vasantholsavam 2018 ) അക്ഷരാര്‍ത്ഥത്തില്‍ അനന്തപുരിയില്‍ പുതുവസന്തം തീര്‍ത്തു. സംസ്ഥാന സര്‍ക്കാരിന്റെ നേതൃത്വത്തില്‍ ആദ്യമായാണ് ഇത്തരത്തിലൊരു പുഷ്പമേള സംഘടിപ്പിക്കുന്നത്. പതിനായിരത്തിലധികം വര്‍ണ്ണ പുഷ്പങ്ങള്‍, ആയിരത്തിലധികം ഔഷധസസ്യങ്ങള്‍ കാലയവനികയ്ക്കുള്ളില്‍ മറഞ്ഞുകൊണ്ടിരിക്കുന്ന കാവുകളുടെ പുനരാവിഷ്‌ക്കാരം, ഗോത്രവര്‍ഗ സംസ്‌ക്കാരം, ശലഭോദ്യാനം, ഭക്ഷ്യമേള തുടങ്ങി ഒട്ടനവധി കാഴ്ചകളാണ് കാണികള്‍ക്കായി വസന്തോത്സവത്തില്‍ ഒരുക്കിയിരിക്കുന്നത്. രണ്ടു വര്‍ഷത്തെ ഇടവേളക്കുശേഷം തലസ്ഥാനനഗരിയില്‍ നടക്കുന്ന മേള ജനങ്ങള്‍ ഇരുകൈയും നീട്ടി സ്വീകരിച്ചു കഴിഞ്ഞു. ഈ […] More

Load More
Congratulations. You've reached the end of the internet.