More stories

 • Trending Hot Popular

  in ,

  സ്ത്രീവിരുദ്ധത വാഴുന്ന സൈബറിടങ്ങൾ

  ചിന്തിക്കുന്ന സ്ത്രീയെ, അഭിപ്രായം പറയുന്ന സ്ത്രീയെ, നിലപാടുകളുള്ള സ്ത്രീയെ വളഞ്ഞിട്ട്  ആക്രമിക്കുന്നതിൽ സോഷ്യൽ മീഡിയ കാണിക്കുന്ന അമിതാവേശം ഭീതി ജനകമാണ്. ഹിപ്പോക്രൈറ്റുകൾ എന്ന് മനഃശാസ്ത്രജ്ഞരും സാമൂഹ്യ ചിന്തകരും ധൈഷണിക ലോകവും ഏറെക്കാലമായി പഴി പറയുന്ന  ഒരു സമൂഹത്തിൽ വേരാഴ്ത്തി നിൽക്കുന്ന കപട സദാചാരത്തിന്റെയും ലൈംഗിക ദാരിദ്ര്യത്തിന്റെയും സ്ത്രീ വിരുദ്ധതയുടെയും  ആഴം എത്രയെന്ന് മനസ്സിലാക്കാൻ മറ്റൊന്നും വേണ്ട. സോഷ്യൽ മീഡിയ ഒന്ന് പരതിയാൽ  മതി. അഭിപ്രായം പറയുന്ന സ്ത്രീകളുടെ പ്രൊഫൈലുകൾ എടുത്തു നോക്കിയാൽ മതി. ഈ അടുത്ത കാലത്ത്  ചലച്ചിത്ര […] More

 • Malayalam , Aikya Malayala Prasthanam, conservation, promotion,PSC, court, law, campaign, language, govt, State Formation Day, Secretariat, Justice -V. R. Krishna Iyer, ONV,

  Trending Hot Popular

  in ,

  മാതൃഭാഷാ നിഷേധം ജനാധിപത്യ നിഷേധം

  പ്രബുദ്ധ മലയാളി സമൂഹം വളരെ മുൻപേ തന്നെ മറക്കാൻ ശ്രമിച്ചു കൊണ്ടിരിക്കുന്ന മാതൃഭാഷയുടെ വീണ്ടെടുപ്പിനായി മലയാള ( Malayalam ) ഭാഷാപ്രേമികൾ നടത്തുന്ന പോരാട്ടം ശ്രദ്ധേയമായ ഈ വേളയിൽ, അറിയാതെ മനതാരിൽ ഈ വരികൾ അലയടിച്ചുയരുന്നു. ‘അമ്മിഞ്ഞപ്പാലോലും ചോരിവാ കൊണ്ടാദ്യമമ്മയെത്തന്നെ വിളിച്ച കുഞ്ഞേ, മറ്റൊരു മാതാവു കൂടിയുണ്ടെന്മകന്നുറ്റ വാത്സല്യമോടോമനിപ്പാൻ’ എന്ന മനോഹരമായ അക്ഷരപ്പൂക്കളാൽ മഹാകവി വള്ളത്തോൾ മലയാള ഭാഷയെ പ്രണമിച്ചതു മറന്ന മലയാളി സമൂഹം മാതൃഭാഷയെ നിരന്തരം അവഗണിക്കുന്നു. ‘മറ്റുള്ള ഭാഷകൾ കേവലം ധാത്രിമാർ മർത്യനു പെറ്റമ്മ തൻ ഭാഷ […] More

 • Trending Hot Popular

  in , ,

  പിവി അന്‍വര്‍ എംഎല്‍എയുടെ വിവാദ വാട്ടര്‍ തീം പാര്‍ക്കിന് സമീപം മണ്ണിടിച്ചില്‍

  കോഴിക്കോട്: കാലവർഷത്തെ തുടർന്ന് വൻ ഉരുൾപ്പൊട്ടലുണ്ടായ കോഴിക്കോട് ജില്ലയിൽ വീണ്ടും മണ്ണിടിച്ചില്‍ ഭീഷണി. ഇടതു സ്വതന്ത്ര എം.എല്‍.എയായ  പിവി അന്‍വറിന്റെ ( PV Anwar ) കക്കാടംപൊയിലിലുള്ള പാര്‍ക്കിന് സമീപം മണ്ണിടിച്ചിലുണ്ടായത് പ്രദേശവാസികളിൽ ഭീതി ഉയർത്തി. പാര്‍ക്കിലേക്ക് ആവശ്യമായ വെള്ളമെടുക്കുന്ന കുളത്തിന് സമീപമാണ് മണ്ണിടിഞ്ഞതെന്ന് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു. തുടർന്ന് പി.വി.അന്‍വര്‍ എംഎല്‍എയുടെ കക്കാടംപൊയിലുള്ള വാട്ടര്‍ തീം പാര്‍ക്കിന് സമീപം ഇനിയും മണ്ണിടിച്ചിലുണ്ടായേക്കുമെന്ന് കൂടരഞ്ഞി വില്ലേജ് ഓഫീസര്‍  ദുരന്തനിവാരണ അതോറിറ്റിക്ക് റിപ്പോര്‍ട്ട് നല്‍കി. ഇന്ന് രാവിലെയാണ് പാര്‍ക്കിലേക്ക് ആവശ്യമായ വെള്ളമെടുക്കുന്ന […] More

 • DAKF , information, technology, law, govt, facebook, Aadhaar, users, data, security, company, social media, democratic alliance for knowledge freedom

  Trending Hot Popular

  in

  ശക്തമായ വിവരസംരക്ഷണ നിയമം നടപ്പിലാക്കണമെന്ന് ഡിഎകെഎഫ്​

  തിരുവനന്തപുരം:  എല്ലാ ഇന്ത്യാക്കാരുടെയും വിവരങ്ങള്‍ സംരക്ഷിക്കുന്നതിന് അടിയന്തരമായി വിവരസംരക്ഷണനിയമം നടപ്പിലാക്കണമെന്ന് സ്വതന്ത്ര വിജ്ഞാന ജനാധിപത്യ സഖ്യം ( DAKF ) ആവശ്യപ്പെട്ടു. ലക്ഷക്കണക്കിന് ഫേസ്‌ബുക്ക് ഉപയോക്താക്കളുടെ വ്യക്തിഗതവിവരങ്ങള്‍ ചോര്‍ത്തിയെടുത്ത് പ്രൊഫൈലിങ്ങ് നടത്തിയതിന്റെ പേരില്‍ കണ്‍സള്‍‍ടിങ്ങ് സ്ഥാപനമായ കേംബ്രിഡ്ജ് അനലിറ്റിക്ക ഉള്‍പ്പെട്ട വിവാദത്തിന്റെ അലയൊലികള്‍ ഇന്ത്യയിലുമെത്തിയതിനെ തുടർന്നാണ് ഡിഎകെഎഫിന്റെ പ്രതികരണം. ഉപയോക്താക്കളുടെ വിവരങ്ങള്‍ വന്‍തോതില്‍ ശേഖരിക്കുന്ന ഫെയ്സ്‌ബുക്കിനെപ്പോലെയുള്ള കമ്പനികളുടെ വാണിജ്യമാതൃകയുടെ അപായസാധ്യതകളാണ് ഇതിലൂടെ വെളിവാക്കപ്പെട്ടിരിക്കുന്നതെന്നും ഈ സാഹചര്യത്തിൽ നിയമനിർമ്മാണം അനിവാര്യമാണെന്നും ഡി.എ.കെ.എഫ്. സംസ്ഥാന പ്രസിഡന്റ് ഡോ. എ. സാബുവും […] More

 • in , ,

  പിവി അൻവറിന്റെ പാർക്കിനെതിരെ കളക്ടറുടെ റിപ്പോർട്ട്

  മലപ്പുറം: പി വി അൻവർ ( PV Anwar ) എം എൽ എ യുടെ ഉടമസ്ഥതയിലുള്ള വിവാദ വാട്ടർ തീം പാർക്ക് പരിസ്ഥിതി ലോല പ്രദേശത്തെന്ന് കോഴിക്കോട് ജില്ലാ കളക്ടറുടെ ( collector ) റിപ്പോർട്ട്. പാർക്കിന്റെ നിർമ്മാണത്തിൽ നിയമലംഘന നടന്നുവെന്ന് ജില്ലാ കളക്ടറുടെ റിപ്പോർട്ടിൽ പറയുന്നു. പാറയ്ക്ക് മുകളിൽ വെള്ളം കെട്ടി നിർത്തിയിരിക്കുന്നത് വൻ അപകടത്തിന് സാധ്യതയെന്ന് റിപ്പോർട്ടിൽ സൂചിപ്പിച്ചിട്ടുണ്ട്. കൂടാതെ പാർക്ക് പരിസ്ഥിതി ദുർബല പ്രദേശത്തായതിനാൽ ഈ പ്രദേശത്തെ മണ്ണിടിച്ചിലിൽ സാധ്യത പരിശോധിക്കണമെന്നും റിപ്പോർട്ടിൽ […] More

 • P V Anwar mla, land, 203 acre, RTI,law, Anwar

  Trending Hot Popular

  in ,

  പി വി അന്‍വര്‍ എംഎല്‍എയുടെ കൈവശം 203 ഏക്കര്‍ ഭൂമി

  കോഴിക്കോട്: വിവാദ എംഎല്‍എ പി വി അന്‍വറിനെതിരെ (P V Anwar mla) മറ്റൊരു വിവാദം കൂടി ഉടലെടുത്തു. പി വി അന്‍വര്‍ എംഎല്‍എ ഭൂപരിധി നിയമം ലംഘിച്ചതായുള്ള റിപ്പോർട്ടുകളാണ് ഇപ്പോൾ പുറത്തു വന്നിരിക്കുന്നത്. നിലമ്പൂരിലെ ഇടത് സ്വതന്ത്ര എംഎല്‍എ അന്‍വറിന്‍റെ കൈവശം 203 ഏക്കര്‍ കാര്‍ഷികേതര ഭൂമി ഉള്ളതായി തെളിഞ്ഞു. വിവരാവകാശരേഖകളിൽ നിന്നാണ് എംഎല്‍എ ഭൂപരിധി നിയമം ലംഘിച്ചതായി തെളിഞ്ഞത്. ഭൂപരിധി നിയമപ്രകാരം ഒരു വ്യക്തിക്ക് 15 ഏക്കര്‍ ഭൂമി മാത്രമേ കൈവശം വയ്ക്കാൻ അവകാമുള്ളൂ. […] More

 • Trending Hot

  in ,

  വിദ്യാര്‍ത്ഥി സംഘടനാ സ്വാതന്ത്ര്യം; നിയമ നിര്‍മ്മാണത്തിന് ശുപാര്‍ശ

  തിരുവനന്തപുരം: കലാലയങ്ങളിലെ വിദ്യാര്‍ത്ഥി സംഘടനാ സ്വാതന്ത്ര്യത്തിന് നിയമ നിര്‍മ്മാണം നടത്തണമെന്ന് ജസ്റ്റിസ് കെ കെ ദിനേശന്‍ കമ്മീഷന്‍ (Justice KK Dinesan commission) ശുപാർശ ചെയ്തു. സ്വാശ്രയ കോളേജുകളെയും നിയമത്തിന് കീഴില്‍ ഉള്‍പ്പെടുത്തണമെന്നും കമ്മീഷന്‍ അധ്യക്ഷന്‍ ജസ്റ്റിസ് കെകെ ദിനേശന്‍ നിർദ്ദേശിച്ചു. സ്വാശ്രയ കോളേജുകളുടെ നിലവാരം ഉയര്‍ത്താന്‍ ശുപാര്‍ശകള്‍ അടങ്ങുന്ന റിപ്പോര്‍ട്ട് മുഖ്യമന്ത്രിയ്ക്ക് കൈമാറി. കലാലയങ്ങളിലെ വിദ്യാര്‍ത്ഥി സംഘടനാ സ്വാതന്ത്ര്യത്തിന് നിയമനിര്‍മ്മാണം വേണമെന്ന പ്രധാന ശുപാര്‍ശയ്ക്ക് പുറമെ ആര്‍ട്ടികള്‍ 19 പ്രകാരം ഇതൊരു ഭരണഘടന വിഷയമായി കമ്മീഷന്‍ കണക്കാക്കി. […] More

 • canoli ,canal, Thrissur, encroachment, resort

  Trending Hot Popular

  in , ,

  കനോലി കനാല്‍ കയ്യേറി അനധികൃത റിസോര്‍ട്ട് നിര്‍മ്മാണം

  തൃശൂര്‍: മണലൂരില്‍ കനോലി കനാല്‍ (Canoli canal) കയ്യേറി അനധികൃത റിസോര്‍ട്ട് (resort) നിര്‍മ്മാണം നടക്കുന്നതായി പരാതി. നാശത്തിന്റെ വക്കിലായ കനോലി കനാലിനെ സംരക്ഷിക്കാന്‍ കനാല്‍ കടന്നു പോകുന്ന ജില്ലകളിലെ കളക്ടര്‍മാരുടെ നേതൃത്വത്തില്‍ പരിശ്രമങ്ങള്‍ നടന്നു വരവെയാണ് ചട്ടങ്ങള്‍ കാറ്റില്‍ പറത്തിയുള്ള റിസോര്‍ട്ട് മാഫിയയുടെ കെട്ടിട നിര്‍മ്മാണം പുരോഗമിക്കുന്നത്. അധികാരികളുടെ ഒത്താശയോടെയാണ് കനാൽ കയ്യേറിയ സ്ഥലത്ത് നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ നടക്കുന്നതെന്ന് നാട്ടുകാര്‍ ആരോപിച്ചു. തീരദേശ പരിപാലന നിയമങ്ങള്‍ കാറ്റില്‍ പറത്തിക്കൊണ്ട് മണലൂര്‍ പടിഞ്ഞാറേമുറി മേഖലയിൽ നടക്കുന്ന അനധികൃത […] More

 • solar report, tabled, solar scam, assembly, CM,
  in ,

  സോളാര്‍ റിപ്പോര്‍ട്ടിനായി നിയമപരമായി നീങ്ങും: ഉമ്മന്‍ ചാണ്ടി

  തിരുവനന്തപുരം: സോളാര്‍ ജുഡീഷ്യല്‍ അന്വേഷണ കമ്മീഷന്‍ റിപ്പോര്‍ട്ട് (Solar report) ലഭിക്കുന്നതിനായി നിയമപരമായി നീങ്ങുമെന്ന് മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി (Oommen Chandy) വ്യക്തമാക്കി. വിവരാവകാശ നിയമപ്രകാരമോ അല്ലാതെയോ സോളാര്‍ റിപ്പോര്‍ട്ട് പ്രതിപക്ഷത്തിന് നല്‍കേണ്ടെതില്ലെന്ന് നേരത്തെ തന്നെ സർക്കാർ തീരുമാനിച്ചിരുന്നു. ഇതിനെ തുടർന്നാണ് നിയമപരമായി നീങ്ങാൻ ഉമ്മൻ‌ ചാണ്ടി തീരുമാനിച്ചത്. സര്‍ക്കാര്‍ തീരുമാനത്തിനെതിരെ ഹൈക്കോടതിയെ സമീപിക്കാനാണ് കോണ്‍ഗ്രസ് നീക്കം. ഇത് ഭരണപക്ഷവും പ്രതിപക്ഷവും തമ്മിലുള്ള നിയമ യുദ്ധത്തിനു വഴിവച്ചേക്കുമെന്നാണ് സൂചന. ആക്ഷേപങ്ങള്‍ വസ്തുതാപരമായി വിലയിരുത്താന്‍ റിപ്പോര്‍ട്ട് ആവശ്യമാണെന്നും […] More