More stories

  • Kerala State Film Awards , chief guest , artistes , activists, oppose, protest, film personalities, Mohanlal, directors, actors, writers, 
    in ,

    മോഹന്‍ലാല്‍ അതിഥി: സി എസ് വെങ്കിടേശ്വരന്‍ ചലച്ചിത്ര അക്കാദമിയില്‍ നിന്ന്  രാജിവെച്ചു

    തിരുവനന്തപുരം: സംസ്ഥാന ചലച്ചിത്ര അവാര്‍ഡ് ദാന ചടങ്ങില്‍ നടന്‍ മോഹന്‍ലാലിനെ മുഖ്യാതിഥിയായി ക്ഷണിച്ചതില്‍ പ്രതിഷേധിച്ച്‌ ചലച്ചിത്ര അക്കാദമിയില്‍ നിന്നും എഴുത്തുകാരനും സിനിമ നിരൂപകനുമായ സി എസ് വെങ്കിടേശ്വരന്‍ രാജിവെച്ചു. അക്കാദമി ജനറല്‍ കൗണ്‍സിലില്‍ നിന്നും അദ്ദേഹം രാജിവെച്ചിട്ടുണ്ട്. അവാര്‍ഡ് ദാന ചടങ്ങില്‍ മോഹന്‍ലാലിനെ മുഖ്യാതിഥിയായി ക്ഷണിക്കരുതെന്ന് ചൂണ്ടിക്കാട്ടി ചലച്ചിത്ര പ്രവര്‍ത്തകര്‍ മുഖ്യമന്ത്രിക്കും സാംസ്‌കാരിക മന്ത്രിക്കും നേരത്തെ നിവേദനം നല്‍കിയിരുന്നു. ചലച്ചിത്ര അക്കാദമി വൈസ് ചെയര്‍പേഴ്‌സണ്‍ ബീനാപോള്‍ അടക്കം ജനറല്‍ കൗണ്‍സില്‍ അംഗങ്ങളും ഡബ്ല്യു.സി.സി അംഗങ്ങളും മാധ്യമപ്രവര്‍ത്തകരും എഴുത്തുകാരും […] More

  • in ,

    മോഹൻലാലിന് പിന്തുണയുമായി സാംസ്‌ക്കാരിക കൂട്ടായ്മ

    തിരുവനന്തപുരം: മോഹൻലാലിനെ ഒറ്റത്തിരിഞ്ഞ് ആക്രമിക്കാനുള്ള നീക്കം അനുവദിക്കില്ലെന്ന് തിരുവനന്തപുരത്ത് ചേർന്ന സാംസ്കാരിക കൂട്ടായ്‌മ. നിർമ്മാതാവ് ജി സുരേഷ്‌കുമാറിന്റെ അധ്യക്ഷതയിൽ തിരുവനന്തപുരത്ത് ചേർന്ന് സാംസ്‌ക്കാരിക പ്രവർത്തകരുടെ യോഗത്തിലാണ് തീരുമാനം. ഉണർവ്വ് കലാ സാംസ്കാരിക വേദിയാണ് യോഗം സംഘടിപ്പിച്ചത്. ബുദ്ധിജീവികൾ എന്ന് നടിക്കുന്ന ഒരു കൂട്ടം ആൾക്കാരുടെ പേക്കൂത്തുകൾക്ക് വിട്ടുകൊടുക്കാനുള്ള ആളല്ല മലയാളത്തിന്റെ മഹാനടൻ മോഹൻലാലെന്ന് യോഗം അഭിപ്രായപ്പെട്ടു. ഇതിനെതിരെ കേരളത്തിന്റെ മനസാക്ഷി ഉണരണം. ഇതിനായി അടുത്ത 5ന് തിരുവനന്തപുരത്ത് ‘ലാലിനൊപ്പം’ എന്ന പേരിൽ ഐക്യദാർഢ്യം സംഘടിപ്പിക്കാൻ യോഗം തീരുമാനിച്ചു. നിർമ്മാതാക്കളായ […] More

  • Trending

    in ,

    മോഹൻലാലിനെ എന്തിന് ഒഴിവാക്കണം? ഭാഗ്യലക്ഷ്മി 

    തിരുവനന്തപുരം: ചലച്ചിത്ര പുരസ്‌കാര ചടങ്ങില്‍ നിന്ന് മോഹന്‍ലാലിനെ ഒഴിവാക്കണമന്ന ആവശ്യത്തിനെതിരെ ഭാഗ്യലക്ഷ്മി. എന്ത് അടിസ്ഥാനത്തിലാണ് മോഹന്‍ലാലിനെ ഒഴിവാക്കണമെന്ന് ആവശ്യപ്പെടുന്നതെന്ന് മനസിലാകുന്നില്ല, എന്ന് പറഞ്ഞ ഭാഗ്യലക്ഷ്മി  മോഹന്‍ലാലിനെ ടാര്‍ഗറ്റ് ചെയ്യുന്നത് ശരിയല്ല എന്ന് കൂട്ടിച്ചേർത്തു. നമുക്കൊരു കാര്യം നേടിയെടുക്കാന്‍ നമ്മള്‍ പോരാടുകയാണ് ചെയ്യേണ്ടത്. മാറ്റി നിര്‍ത്തണമെന്ന ആവശ്യം മോഹന്‍ലാല്‍ എന്ന നടനോട് കാണിക്കുന്ന വിരോധമാണെന്നും ഭാഗ്യലക്ഷ്മി പറഞ്ഞു. മുമ്പ് പലരും അമ്മയില്‍ പ്രസിഡന്റായും സെക്രട്ടറിയായും ഇരുന്നിട്ടുണ്ട്. അന്നൊന്നും ഈ ബോയ്‌കോട്ട് നീക്കം കണ്ടില്ല. പിന്നെ ഇപ്പോള്‍ മോഹന്‍ലാലിനെ മാത്രം ടാര്‍ഗറ്റ് […] More

  • Kerala State Film Awards , chief guest , artistes , activists, oppose, protest, film personalities, Mohanlal, directors, actors, writers, 

    Hot Popular

    in ,

    സംസ്ഥാന ചലച്ചിത്ര പുരസ്‌കാര വിതരണം: മുഖ്യാതിഥി വേണ്ടെന്ന് സംയുക്ത പ്രസ്താവന

    തിരുവനന്തപുരം: സംസ്ഥാന ചലച്ചിത്ര പുരസ്‌കാര ( Kerala State Film Awards ) വിതരണ ചടങ്ങില്‍ മുഖ്യമന്ത്രിയും സാംസ്‌കാരിക മന്ത്രിയും അവാര്‍ഡ് ജേതാക്കളും അല്ലാതെ ഒരു മുഖ്യ അതിഥിയും ഉണ്ടാകരുത് എന്ന നിലപാടുമായി പ്രമുഖ അഭിനേതാക്കളും സംവിധായകരും ഉൾപ്പെടെയുള്ള പ്രമുഖർ രംഗത്തെത്തി. സിനിമയിലെ ക്രിയാത്മകമായ കലാപ്രവര്‍ത്തനങ്ങള്‍ക്ക് ഒരു സംസ്ഥാനം നല്‍കുന്ന ഉന്നതമായ പുരസ്‌കാരമാണ് കേരള സംസ്ഥാന ചലച്ചിത്ര അവാര്‍ഡെന്നും മലയാള സിനിമയിലെ കലാകാരന്മാര്‍ക്ക് സ്വന്തം നാട്ടില്‍ നിന്നും ലഭിക്കുന്ന ഏറ്റവും വലിയ ആദരവാണ് ഈ പുരസ്‌കാരമെന്നും അതിനാൽ ഈ […] More

  • film Drama , Mohanlal, Ranjith , Drama ,  first look poster, social media, lal , tweeted , 

    Trending Hot Popular

    in , ,

    പ്രേക്ഷകരെ ആകാംക്ഷയിലാഴ്ത്തി മോഹൻലാലിൻറെ ഡ്രാമ

    2015-ൽ പുറത്തിറങ്ങിയ ലോഹത്തിന് ശേഷം മോഹൻലാൽ – രഞ്ജിത്ത് കൂട്ടുകെട്ടിൽ ഒരുങ്ങുന്ന ചിത്രം ‘ഡ്രാമ’യുടെ ( film Drama ) ആദ്യ പോസ്റ്റർ പുറത്തിറങ്ങി. സമൂഹ മാധ്യമങ്ങളിലൂടെ മോഹൻലാൽ തന്നെയാണ് പോസ്റ്റർ പുറത്തു വിട്ടത്. ‘ദ ഡ്രാമ അൺഫോൾഡ്സ്’ എന്ന അടിക്കുറിപ്പോടെയാണ്‌ താരം പോസ്റ്റർ പുറത്തിറക്കിയിരിക്കുന്നത്. വിദേശത്തെ രാജകീയ ശവസംസ്കാരമാണ് പോസ്റ്ററിൽ ചിത്രീകരിച്ചിരിക്കുന്നത്. ഔദ്യോഗിക സ്ഥിരീകരണത്തിന് മുൻപ് ‘RIP’ എന്ന പേരാണ് ചിത്രത്തിനായി നിശ്ചയിച്ചിരിക്കുന്നതെന്ന് നേരത്തെ പ്രചരിച്ചിരുന്നു. കൂടുതൽ ഭാഗങ്ങളും ലണ്ടനിൽ ചിത്രീകരിച്ച ഡ്രാമയിൽ കനിഹ, കോമള […] More

  • Neerali film, mohanlal

    Trending Hot Popular

    in , ,

    മോഹൻലാൽ ചിത്രം നീരാളിയുടെ റിലീസ് നീട്ടുമെന്ന് സൂചന

    കൊച്ചി: പ്രേക്ഷകരുടെ കാത്തിരിപ്പിന് വിരാമമിട്ട് ‘നീരാളി‘യിലെ ( Neerali film ) ആദ്യ ഗാനമെത്തി. അതേസമയം, ഈദ് റിലീസായി തിയേറ്ററുകളിലെത്താനിരുന്ന മോഹന്‍ലാല്‍ ചിത്രത്തിന്റെ റിലീസ് നീട്ടിവച്ചതായി സൂചനയുണ്ട്. നിപ വൈറസ് ഭീതി മൂലം പൊതുകൂടിച്ചേരലുകള്‍ ഒഴിവാക്കുവാനാണ് ചിത്രത്തിന്റെ റിലീസ് നീട്ടി വച്ചതെന്നാണ് സൂചന. കൂടാതെ ഒരു മാസം നീണ്ടുനില്‍ക്കുന്ന ഫുട്‌ബോള്‍ ലോകകപ്പും വടക്കന്‍ കേരളത്തില്‍ ചിത്രത്തിന്റെ കളക്ഷനെ ബാധിക്കുമെന്ന വിലയിരുത്തലാണ് റിലീസ് മാറ്റിവെയ്ക്കാന്‍ ഇടയാക്കിയതെന്നും റിപ്പോർട്ടുണ്ട്. അജോയ് വര്‍മ സംവിധാനം ചെയ്ത ത്രില്ലര്‍ ചിത്രം ഈ മാസം […] More

  • Nipah, Mohanlal, Mohanan Vaidyar, bats, Thrissur, rumour,Vadakkanchery Jacob Vadakkanchery social media,

    Hot Popular

    in , , ,

    നിപ വൈറസ്: സമൂഹമാധ്യമങ്ങളിലെ ഊഹാപോഹങ്ങൾക്ക് ലാലിൻറെ മറുപടി

    തിരുവനന്തപുരം: നിപ വൈറസ് ബാധയെ ( Nipah virus outbreak ) തുടർന്ന് ഭീതിയിലായ കേരളത്തിൽ ഇതിനെ ചൊല്ലിയുള്ള ഊഹാപോഹങ്ങളും കിംവദന്തികളും സമൂഹ മാധ്യമങ്ങളിൽ തുടരുന്ന സാഹചര്യത്തിൽ സുപ്രസിദ്ധ നടൻ മോഹൻലാൽ ബോധവത്കരണ ശ്രമവുമായി രംഗത്തെത്തി. നിപ രോഗബാധയുടെ പശ്ചാത്തലത്തിൽ സ്വീകരിക്കേണ്ട മുൻകരുതലുകളെ പറ്റി ഇദ്ദേഹം തന്റെ ഫേസ്ബുക്ക് പോസ്റ്റിലൂടെ ചൂണ്ടിക്കാട്ടി. നിപ വൈറസ് ബാധമൂലമുള്ള മരണങ്ങൾ കോഴിക്കോട് ജില്ലയിൽ സ്ഥീകരിച്ച വിവരം ഏവരും അറിഞ്ഞിട്ടുണ്ടാവുമല്ലോ എന്ന് ആരാഞ്ഞു കൊണ്ടാണ് നടന്റെ കുറിപ്പ് ആരംഭിക്കുന്നത്. നിലവിൽ ആശങ്കപ്പെടേണ്ടതോ, ഭീതിയിൽ ആവേണ്ടതോ […] More

  • Neerali, new trailer, Mohanlal, birthday, film, facebook, suspense, thriller, song, Nadia, Parvati, 

    Hot Popular

    in , ,

    സാറൊക്കെ വേറെ ലെവലാ സാറേ..നീരാളിയുടെ കിടിലം ട്രെയിലറുമായി ലാൽ

    അത്യന്തം ആകാംക്ഷയും പ്രതീക്ഷയും കൂട്ടിയിണക്കിക്കൊണ്ട് നീരാളിയുടെ ( Neerali ) കിടിലൻ ട്രെയിലർ. ആക്ഷനും കോമഡിയും സമാസമം ഒത്തുചേർന്ന ട്രെയിലർ ആരാധകരെ തൃപ്തിപ്പെടുത്തുമെന്നത് നിസംശയം. തന്റെ 58-മത്തെ ജന്മദിനമായ ഇന്ന് മോഹന്‍ലാല്‍ തന്നെയാണ് ഫെയ്‌സ്ബുക്ക് പേജിലൂടെ ട്രെയിലര്‍ പുറത്തുവിട്ടത്. ചിത്രം കാണുവാനായി പ്രേരിപ്പിക്കുന്ന ഒട്ടേറെ മുഹൂർത്തങ്ങൾ കോർത്തിണക്കിയ ഈ ട്രെയിലർ ചിത്രത്തിന്റെ വിജയത്തിന് മുതൽക്കൂട്ടാകുമെന്നാണ് പ്രതീക്ഷ. ഒരു സ്‌റ്റൈലൈസ്ഡ് ത്രില്ലറായ ഈ ചിത്രത്തിൽ മോഹൻലാൽ വ്യത്യസ്ത ഗെറ്റപ്പിലാണ് പ്രത്യക്ഷപ്പെടുന്നത്. 33 വർഷത്തെ ഇടവേളയ്ക്കു ശേഷം നദിയാ മൊയ്തു-ലാൽ കൂട്ടുകെട്ടിൽ […] More

  • Mohanlal, mammootty, Odiyan, teaser, lal,
    in ,

    മാണിക്യനെന്താ ബിലാലിന് പഠിക്കുന്നോ? ഒടിയന്റെ പുതിയ ടീസർ കാണുമ്പോൾ തോന്നുന്നത്…

    ഇതെന്താ ലാലേട്ടാ, ഒരിക്കലും അവസാനിക്കില്ലെന്നു തോന്നുന്ന ഒരു നീണ്ട നടത്തം? ഇനി ഒരുവേള ഇത് ലാലേട്ടൻ തന്നെയാണോ? ബിഗ് ബിയിൽ മമ്മൂക്ക അവതരിപ്പിച്ച ബിലാലിന്റെ സ്ലോ മോഷൻ സ്റ്റൈൽ അനുകരിച്ചതാണോ താങ്കൾ? ഈ മെല്ലെ നടത്തത്തിൽ ബിലാലിനെ തോൽപ്പിച്ചു കളഞ്ഞുവല്ലോ മാണിക്യൻ. ട്രോളന്മാർക്ക് മറ്റൊരു ചാകരയാകുമല്ലോ ഒടിയന്റെ ( Odiyan ) പുതിയ ടീസർ. നേരത്തെ ബിലാലിന്റെ ആ നടത്തം ട്രോളന്മാർ അലക്കിത്തേച്ച് ചുവരിലൊട്ടിച്ചത് മറന്നിട്ടല്ലല്ലോ, അല്ലേ? പുലി മുരുകന്റെ റെക്കോർഡുകൾ തകർക്കുമെന്നും കോടികൾ വാരിക്കൂട്ടുമെന്നും ഉദ്‌ഘോഷിച്ചു […] More

  • Odiyan , Manikyan, Mohanlal, shooting, updates, release, facebook, photo, Manju, odiyan, mohanlal, malayalam movie,motion poster, v a shrikumar menon, odiyan manikyan, facebook live, director, antony perumbavoor, manju variyar, actor, actress, sidhiq, prakash raj, 
    in , ,

    മാണിക്യന്റെ കൂടുമാറ്റം പൂർത്തിയായി; ഒടിയന്റെ പുതിയ വിശേഷം പങ്കു വച്ച് മോഹൻലാൽ

    മോഹന്‍‌ലാലിന്റെ വ്യത്യസ്തമായ രൂപഭാവാദികളിലൂടെ ഏറെ ചർച്ച ചെയ്യപ്പെട്ട ‘ഒടിയൻ’ ( Odiyan ) എന്ന ചിത്രത്തിൻറെ പുതിയ വിശേഷങ്ങൾ സൂപ്പർസ്റ്റാർ തന്റെ ഫേസ്ബുക്ക് പോസ്‌റ്റിലൂടെ പങ്കു വച്ചു. ഒടിയൻ കുടുംബത്തോടൊപ്പമുളള 123 ദിവസം നീണ്ട ചിത്രീകരണം പൂർത്തിയായതായും തങ്ങളെ സ്നേഹിച്ച, പിന്തുണച്ച എല്ലാവർക്കും നന്ദി രേഖപ്പെടുത്തുന്നുവെന്നും മോഹൻലാൽ ഫേസ്ബുക്കിൽ കുറിച്ചു. കുറിപ്പിനൊപ്പം ഒടിയന്റെ ചിത്രീകരണ യൂണിറ്റ് അംഗങ്ങളുടെ ഗ്രൂപ്പ് ഫോട്ടോയും ലാൽ പങ്കു വച്ചിട്ടുണ്ട്. വാഗമണ്ണിലായിരുന്നു ചിത്രത്തിന്റെ അവസാന ഘട്ട ഷൂട്ടിംഗ്. വാരണാസിയും പാലക്കാടുമായിരുന്നു ചിത്രത്തിൻറെ പ്രധാന ലൊക്കേഷനുകൾ. ഒക്ടോബറിൽ ഒടിയൻ […] More

  • jayaraj,director,mohanlal,films, Kunjali marakkar,

    Trending Hot Popular

    in , ,

    തന്റെ ചിത്രത്തിൽ ഇതുവരെ മോഹൻ ലാൽ അഭിനയിച്ചിട്ടില്ല; കാരണം ഇതാണെന്ന് ജയരാജ്

    തിരുവനന്തപുരം: മികച്ച സംവിധായകനുള്ള ദേശീയ പുരസ്‌കാരം സ്വന്തമാക്കിയ പ്രശസ്ത സംവിധായകൻ ജയരാജ് ( Jayaraj ) മലയാള സിനിമയുടെ അഭിമാനമായ മോഹൻ ലാലിനെ കുറിച്ചുള്ള പുതിയ വെളിപ്പെടുത്തലുമായി രംഗത്തെത്തി. തന്റെ ഒരു ചിത്രത്തിലും ഇതുവരെ സൂപ്പർസ്റ്റാർ മോഹൻ ലാൽ അഭിനയിക്കാത്തതിന്റെ കാരണങ്ങൾ ജയരാജ് വ്യക്തമാക്കി. ‘ദേശാടനം’ കഴിഞ്ഞ ശേഷം മഴയുടെ പശ്ചാത്തലത്തിലുള്ള ഒരു സിനിമ ചെയ്യാന്‍ താൻ മോഹന്‍ലാലിനെ സമീപിച്ചിരുന്നതായി ജയരാജ് വെളിപ്പെടുത്തി. കോസ്റ്റ്യൂം വരെ വാങ്ങിയിരുന്നുവെന്നും പാട്ടുകള്‍ പോലും റെക്കോഡ് ചെയ്തിരുന്നുവെന്നും എന്നാൽ തന്റെ ജീവിതത്തിലുണ്ടായ ഒരു പ്രത്യേക […] More

  • Mohanlal ,movie, Manju, song, video, njaan janichannu kettoru peru ,  Indrajith Sukumaran ,Tony Joseph ,Sajid Yahiya,

    Hot Popular

    in ,

    ലാലേട്ടന്റെ കട്ട ഫാനായി മഞ്ജു; മോഹന്‍ലാലിലെ ഗാനത്തിന്റെ വീഡിയോ പുറത്തിറങ്ങി

    ലാലേട്ടന്റെ കട്ട ഫാനായി മഞ്ജു വാരിയർ അഭിനയിക്കുന്ന ‘മോഹന്‍ലാല്‍’ ( Mohanlal ) എന്ന ചിത്രത്തിലെ ‘ഞാന്‍ ജനിച്ചന്നു കേട്ടൊരു പേര്’ എന്ന ഗാനത്തിന്റെ വീഡിയോ പുറത്തിറങ്ങി. മലയാളത്തിന്റെ താരചക്രവര്‍ത്തി മോഹന്‍ലാലിന്റെ കടുത്ത ആരാധികയായ മീനുക്കുട്ടിയുടെ കഥ പറയുന്ന ചിത്രത്തിന്റെ സംവിധായകൻ സാജിദ് യാഹിയയാണ്. മോഹന്‍ലാല്‍ ആരാധകര്‍ക്ക് ഏറെ ആവേശം പകരുന്നതാണ് ഇപ്പോൾ പുറത്തു വന്നിരിക്കുന്ന ഗാനം. മനു മഞ്ജിത്ത് എഴുതിയ വരികള്‍ക്ക് സംഗീതം നല്‍കിയിരിക്കുന്നത് ടോണി ജോസഫാണ്. നേരത്തെ പുറത്തിറങ്ങിയ ടീസറിനും പാട്ടുകള്‍ക്കുമെല്ലാം മികച്ച സ്വീകാര്യതയാണ് സമൂഹമാധ്യമങ്ങളില്‍ […] More

Load More
Congratulations. You've reached the end of the internet.