More stories

 • in ,

  ഹാദിയയുടെ വിവാഹം റദ്ദാക്കാനാവില്ലെന്ന് സുപ്രീംകോടതിയുടെ നിരീക്ഷണം

  ന്യൂഡൽഹി: ഹാദിയയും ( Hadiya ) ഷെഫിന്‍ ജഹാനും ( Shefin Jahan ) തമ്മിലുള്ള വിവാഹം റദ്ദാക്കാനാവില്ലെന്ന് സുപ്രീംകോടതിയുടെ ( SC ) നിർണായക നിരീക്ഷണം. എന്നാൽ ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബെഞ്ചിന്‍റെ പരാമർശങ്ങൾ വിധിയായി സുപ്രീംകോടതി പുറപ്പെടുവിച്ചില്ല. വിവാഹത്തെ ക്രിമിനല്‍ നടപടികളില്‍ നിന്നും മാറ്റിനിര്‍ത്തേണ്ടതുണ്ടെന്നും അങ്ങനെ ചെയ്തില്ലെങ്കില്‍ മോശമായ കീഴ്‌വഴക്കം സൃഷ്ടിക്കുന്നതുപോലെയാകുമെന്നും കോടതി അഭിപ്രായപ്പെട്ടു. വിവാഹമൊഴികെ എന്തും എന്‍ഐഎക്ക് അന്വേഷിക്കാമെന്നും കോടതി അറിയിച്ചു. ഒരാളുടെ വിവാഹത്തിൽ ഇടപെടാനോ വിവാഹത്തെ കുറിച്ച് അന്വേഷിക്കാനോ സാധിക്കില്ലെന്നും വിവാഹം നിയമവിരുദ്ധ നടപടിയല്ലെന്നും […] More

 • Indian Bin Laden, arrested, terrorist, Qureshi, NIA, most wanted Terrorist, encounter, blasts, terrorism, SIMI, Vagamon, Kerala, India', serial blasts , Gujarat , 2008,  56 people , killed, Delhi Police , Monday,Abdul Subhan Qureshi,  software engineer, Ghazipur , police, Republic Day celebrations ,
  in ,

  ഇന്ത്യൻ ബിന്‍ ലാദനെന്ന കൊടുംഭീകരനെ ഡല്‍ഹി പോലീസ് പിടികൂടി

  ന്യൂഡല്‍ഹി: രാജ്യത്തെ ഒട്ടേറെ തീവ്രവാദ കേസുകളിലെ പ്രതിയും കേരളത്തിലെ തീവ്രവാദ പ്രവര്‍ത്തനങ്ങളെ ഏകോപിപ്പിക്കുന്ന കൊടും ഭീകരനുമായ അബ്ദുല്‍ സുബൈന്‍ ഖുറേഷിയെന്ന തൗഖീറിനെ ഡല്‍ഹി പോലീസ് പിടികൂടി. ‘ടെക്കി ബോംബര്‍’ എന്നും ‘ഇന്ത്യൻ ബിന്‍ ലാദന്‍’ ( Indian Bin Laden ) എന്നും അറിയപ്പെടുന്ന കുപ്രസിദ്ധ കുറ്റവാളിയായ ഇയാൾ ദേശീയ അന്വേഷണ ഏജന്‍സിയായ എന്‍ ഐ എയുടെ മോസ്റ്റ് വാണ്ടഡ് ലിസ്റ്റില്‍പ്പെട്ടയാളാണ്. എന്‍ഐഎയുടെ പിടികിട്ടാപ്പുള്ളികളുടെ പട്ടികയില്‍ ഉള്‍പ്പെടുന്ന കൊടുംഭീകരൻ പോലീസുമായുള്ള ഏറ്റുമുട്ടലിനെ തുടർന്നാണ് പിടിയിലായത്. രഹസ്യവിവരം ലഭ്യമായതിനെത്തുടര്‍ന്നാണ് ഇയാളെ […] More

 • in ,

  ഷെഫിന്‍ ജഹാനെതിരെ കനകമല കേസിലെ ഐഎസ് പ്രതികളുടെ മൊഴി

  കൊച്ചി: ഹാദിയ കേസിലെ ( Hadiya case ) ഷെഫിന്‍ ജഹാനെതിരെ ( Shefin Jahan ) കനകമല കേസിലെ ഐഎസ് പ്രതികളായ മന്‍സീദും ഷഫ്വാനും എന്‍ഐഎയ്ക്ക് ( NIA ) മൊഴി നല്‍കി. ഷെഫിന്‍ പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകനാണെന്നും ഷെഫിനെ അടുത്തറിയാമെന്നുമാണ് ഇവര്‍ എന്‍ഐഎയ്ക്ക് നല്‍കിയ മൊഴി. പ്രതികളുടെ മൊഴികളുടെ അടിസ്ഥാനത്തില്‍ ഷെഫിനെ വീണ്ടും ചോദ്യം ചെയ്യുമെന്നാണ് സൂചന. കനകമലക്കേസ് പ്രതികള്‍ക്ക് ഷെഫിന്‍ ജഹാനുമായി ബന്ധമുണ്ടായിരുന്നെന്ന് എന്‍ഐഎ നേരത്തെ തന്നെ കണ്ടെത്തിയിരുന്നു. കനകമലക്കേസ് പ്രതി മന്‍സീത് തുടങ്ങിയ […] More

 • in ,

  ഐഎസ് റിക്രൂട്ട്മെന്റ്: എന്‍ഐഎ വീണ്ടും ഫ്രാന്‍സിലേക്ക്

  ന്യൂഡല്‍ഹി: ഭീകര സംഘടനയായ ഇസ്ലാമിക് സ്റ്റേറ്റ് ( IS ) റിക്രൂട്ട്മെന്റ് കേസുമായി ബന്ധപ്പെട്ട് ദേശീയ അന്വേഷണ ഏജൻസി ( NIA ) സംഘം വീണ്ടും ഫ്രാന്‍സിലേക്ക് ( France ) പോകുമെന്ന് സൂചന. തിരുനെല്‍വേലിയില്‍ നിന്നും എന്‍ഐഎ അറസ്റ്റ് ചെയ്ത സുബ്ഹാനിയും പാരീസ് ആക്രമണക്കേസ് പ്രതികളും തമ്മിൽ ബന്ധമുണ്ടെന്ന് കണ്ടെത്തിയതിനെ തുടർന്നാണ് അന്വേഷണസംഘം ഫ്രാൻസിലേയ്ക്ക് പോകുന്നത്. ഐഎസ് റിക്രൂട്ട്മെന്റ് കേസുമായി ബന്ധപ്പെട്ട് എന്‍ഐഎ പാരീസ് ആക്രമണക്കേസ് പ്രതികളെ വീണ്ടും ചോദ്യം ചെയ്യുമെന്നാണ് റിപ്പോർട്ട്. 2015 നവംബറില്‍ പാരീസില്‍ […] More

 • in ,

  ഹാദിയ: തുടര്‍ പഠനത്തിനുള്ള സൗകര്യങ്ങൾ ഏര്‍പ്പെടുത്തണമെന്ന് കോടതി

  ന്യൂഡൽഹി: ഹാദിയ (Hadiya) കേസില്‍ വാദം കേള്‍ക്കുന്നത് സുപ്രീം കോടതി (SC) ചൊവ്വാഴ്ചത്തേക്ക്  മാറ്റിവച്ചു. കേസില്‍ ഇനിയുമേറെ അറിയാനുണ്ടെന്ന് കോടതി വ്യക്തമാക്കി. ഹാദിയക്ക് തുടര്‍ പഠനത്തിനുള്ള എല്ലാ സൗകര്യങ്ങളും ഏര്‍പ്പെടുത്തണമെന്ന് സുപ്രീംകോടതിയുടെ ഉത്തരവിട്ടു. ഹാദിയയെ പിതാവിനൊപ്പമോ ഭര്‍ത്താവിനൊപ്പമോ അയക്കില്ലെന്നും സര്‍വ്വകലാശാല ഡീന്‍ ആയിരിക്കും അവരുടെ ലോക്കല്‍ ഗാര്‍ഡിയനെന്നും കോടതി അറിയിച്ചു. തനിക്ക് സ്വാതന്ത്രം വേണമെന്ന് ഹാദിയ സുപ്രീം കോടതിയില്‍ വ്യക്തമാക്കി. കേസില്‍ സുപ്രീം കോടതി നിലപാട് ആരാഞ്ഞപ്പോഴാണ് ഇക്കാര്യം വ്യക്തമാക്കിയത്. മെഡിക്കല്‍ പഠനം പൂര്‍ത്തിയാക്കാന്‍ അനുമതി നല്‍കണമെന്നും ഹാദിയ […] More

 • in ,

  വിവാദ വെളിപ്പെടുത്തൽ; സൈനബയെ എന്‍ഐഎ ചോദ്യം ചെയ്തു

  കൊച്ചി: വൻ വിവാദമായ ഹാദിയ കേസില്‍ (Hadiya case) പോപ്പുലര്‍ ഫ്രണ്ട് (Popular Front) വനിതാ വിഭാഗം നേതാവ് എ.എസ് സൈനബയെ (Sainaba) ദേശീയ അന്വേഷണ ഏജന്‍സി (NIA) ചോദ്യം ചെയ്തതായി റിപ്പോർട്ട്. കേരളത്തില്‍ ആസൂത്രിത മതപരിവര്‍ത്തനമുണ്ടെന്ന പ്രസ്താവന പുറത്തു വന്ന സാഹചര്യത്തിലാണ് സൈനബയെ എന്‍ഐഎ ചോദ്യം ചെയ്തത്. സംഘടിതമായി മതപരിവര്‍ത്തനം നടത്താറുണ്ടെന്നും വിദേശത്ത് നിന്ന് ഹവാല വഴി പണം സ്വീകരിച്ചിട്ടുണ്ടെന്നും സൈനബ ഉൾപ്പെടെയുള്ള നേതാക്കൾ സമ്മതിക്കുന്നതായുള്ള ഒളിക്യാമറ റിപ്പോര്‍ട്ട് കഴിഞ്ഞ ദിവസം ഒരു പ്രമുഖ ദേശീയ […] More

 • in ,

  ഹാദിയ നേരിട്ട് ഹാജരാകണമെന്ന് സുപ്രീം കോടതി

  ന്യൂഡല്‍ഹി: ഹാദിയ (Hadiya) നവംബര്‍ 27-ന് മൂന്ന് മണിക്ക് മുന്‍പ് നേരിട്ട് ഹാജരാകണമെന്ന് സുപ്രീം കോടതി (SC) ഉത്തരവിട്ടു. കോടതി ഉത്തരവിട്ട പ്രകാരം മകളെ സുപ്രീംകോടതിയില്‍ ഹാജരാക്കുമെന്ന് ഹാദിയയുടെ പിതാവ് അശോകൻ അറിയിച്ചു. തുറന്ന കോടതിയിലായിരിക്കും വാദം കേള്‍ക്കുക. അടച്ചിട്ട കോടതിയില്‍ വാദം കേള്‍ക്കണമെന്ന ഹാദിയയുടെ അച്ഛന്റെ ആവശ്യം കോടതി തള്ളിയിരുന്നു. ഹാദിയക്കുള്ള സുരക്ഷ സംസ്ഥാന സര്‍ക്കാര്‍ തുടരണമെന്നും സമൂഹത്തിന്റെ വികാരമനുസരിച്ച്‌ കോടതിക്ക് തീരുമാനമെടുക്കാനാവില്ലെന്നും പരമോന്നത കോടതി വ്യക്തമാക്കി. ഹാദിയ കേസില്‍ മന:ശാസ്ത്രപരമായ തട്ടിക്കൊണ്ടു പോകലാണ് (സൈക്കോളജിക്കല്‍ […] More

 • in ,

  ഐഎസ് ബന്ധം; കണ്ണൂരിലെ അഞ്ച് പേര്‍ അറസ്റ്റില്‍

  കണ്ണൂര്‍: ഭീകരസംഘടനയായ ഇസ്ലാമിക് സ്റ്റേറ്റ്സുമായി (IS) ബന്ധമുണ്ടെന്ന് സംശയിക്കുന്ന അഞ്ച് പേരെ വളപട്ടണം (Valapattanam) പോലീസ് അറസ്റ്റ് ചെയ്തു. 2016 ഒക്ടോബറില്‍ കനകമലയില്‍ രഹസ്യയോഗം ചേര്‍ന്ന ഐഎസ് പ്രവര്‍ത്തകരുമായി അടുത്ത ബന്ധമുണ്ടെന്ന് സംശയിക്കുന്ന അഞ്ചു പേരെയാണ് വളപട്ടണം പോലീസ് പിടികൂടിയത്. കണ്ണൂര്‍ ചക്കരക്കല്‍ സ്വദേശികളാണ് പോലീസ് പിടിയിലായത്. അറസ്റ്റിലായവരെ കണ്ണൂര്‍ ഡിവൈഎസ്പിയുടെ നേതൃത്വത്തില്‍ ചോദ്യം ചെയ്യുകയാണ്. തുര്‍ക്കിയില്‍ നിന്നും മടങ്ങിയെത്തിയ ഇവരുടെ ഫോണ്‍ രേഖകള്‍ പോലീസ് പരിശോധിച്ചിരുന്നു. ഇതിൽ നിന്നും ലഭിച്ച തെളിവിന്റെ അടിസ്ഥാനത്തിലാണ് ഇവരെ അറസ്റ്റു […] More

 • Hadiya, love Jihad, Rekha Sharma, visited, MC Josephine, National women commission, Nimisha, Fathima, Trivandrum, family, report, security, no threat, health condition, satisfactory,
  in ,

  ഹാദിയ കേസിൽ എന്‍‌ഐ‌എ അന്വേഷിക്കേണ്ട കുറ്റങ്ങളില്ല: കേരളം

  ന്യൂഡല്‍ഹി: ഹാദിയ കേസിൽ (Hadiya case) എന്‍‌ഐ‌എ (NIA) അന്വേഷിക്കേണ്ട കുറ്റങ്ങള്‍ കണ്ടെത്തിയിട്ടില്ലെന്ന് കേരള സര്‍ക്കാര്‍ (Kerala Govt) സുപ്രീംകോടതിയെ അറിയിച്ചു. കേസിന്റെ വിശദാംശങ്ങളെല്ലാം കേരള പോലീസ് വിശദമായി അന്വേഷിച്ചിരുന്നു എന്നും ക്രൈംബ്രാഞ്ച് അന്വേഷണം തൃപ്തികരമാണെന്നും സംസ്ഥാന സർക്കാർ വ്യക്തമാക്കി. ഈ കേസില്‍ ക്രൈംബ്രാഞ്ച് നടത്തിയത് വസ്തുനിഷ്ഠമായ അന്വേഷണമാണെന്നും സര്‍ക്കാര്‍ അറിയിച്ചു. എന്‍ഐഎ അന്വേഷണ ഉത്തരവ് പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ട് ഹാദിയയെ വിവാഹം കഴിച്ച ഷെഫിന്‍ ജഹാന്‍ സമര്‍പ്പിച്ച ഹര്‍ജിയിലാണ് കേരള സർക്കാർ നിലപാട് വ്യക്തമാക്കിയത്. ഹാദിയയെ സുപ്രീംകോടതിയില്‍ […] More

 • in ,

  ഹാദിയയുടെ വിവാഹം റദ്ദാക്കിയത് പരിശോധിക്കും: സുപ്രീംകോടതി

  ന്യൂഡല്‍ഹി: മതം മാറ്റത്തെ തുടർന്ന് വിവാദത്തിലായ അഖില എന്ന ഹാദിയയ്ക്ക് (Hadiya) സ്വയം തീരുമാനമെടുക്കാനുള്ള അവകാശമുണ്ടെന്ന് സുപ്രീം കോടതി (Supreme court) വ്യക്തമാക്കി. വൈക്കം സ്വദേശിനി ഹാദിയയുടെ വിവാഹം റദ്ദാക്കിയത് പരിശോധിക്കുമെന്നും ചീഫ് ജസ്റ്റിസ് ദീപ്ക മിശ്ര അദ്ധ്യക്ഷനായ ബെഞ്ച് അറിയിച്ചു. ഹാദിയയുടെ അച്ഛന് മാത്രമായി മകളുടെ സംരക്ഷണം അവകാശപ്പെടാനാവില്ലെന്നും കോടതി നിരീക്ഷിച്ചു. ഹാദിയയുടെ മുന്‍ ഭര്‍ത്താവ് ഷഫീന്‍ ജഹാന്‍ തനിക്കെതിരെയുള്ള എന്‍ഐഎ അന്വേഷണം മതിയാക്കണമെന്നും ഹാദിയയെ കോടതിയില്‍ ഹാജരാക്കണമെന്നും ആവശ്യപ്പെട്ട് സമര്‍പ്പിച്ച ഹര്‍ജി പരിഗണിക്കുന്നതിനിടെയാണ് കോടതിയുടെ […] More

 • Hadiya, love Jihad, Rekha Sharma, visited, MC Josephine, National women commission, Nimisha, Fathima, Trivandrum, family, report, security, no threat, health condition, satisfactory,

  Trending

  in , ,

  വിവാഹത്തിനായി മതംമാറ്റം; വിമർശനവുമായി എം സി ജോസഫൈന്‍

  തിരുവനന്തപുരം: ഹാദിയ കേസില്‍ (Hadiya case) വനിതാ കമ്മീഷൻ ഹൈക്കോടതി വിധിക്കെതിരെയല്ലെന്ന് കമ്മീഷൻ അധ്യക്ഷ എം സി ജോസഫൈന്‍ (M C Josephine)  വ്യക്തമാക്കി. വിവാഹത്തിനായുള്ള മതം മാറ്റത്തിനെതിരെ വനിതാ കമ്മീഷനെന്ന് അധ്യക്ഷ (kerala womens’s commission chairperson) എം സി ജോസഫൈന്‍ പ്രതികരിച്ചു. അത്തരത്തിലുള്ള മതംമാറ്റം സ്വന്തം വ്യക്തിത്വം അടിയറ വയ്ക്കലാണെന്ന് യുവതികള്‍ മനസ്സിലാക്കണമെന്ന് എം സി ജോസഫൈന്‍ അഭിപ്രായപ്പെട്ടു. ഹാദിയ കേസില്‍ ഹൈക്കോടതി ഏര്‍പ്പെടുത്തിയ സംരക്ഷണം യഥാവിധി നടക്കുന്നുണ്ടോ എന്നാണ് കമ്മീഷന്‍ അന്വേഷിക്കുന്നതെന്ന് അവർ വ്യക്തമാക്കി. […] More

 • in ,

  ഹാദിയ കേസ്: കോടതിയിൽ റിപ്പോർട്ട് നല്‍കുമെന്ന് ജോസഫൈന്‍

  തിരുവനന്തപുരം: ഹാദിയ കേസില്‍ (Hadiya case) സുപ്രീംകോടതി ആവശ്യപ്പെട്ടാല്‍ ഇതു സംബന്ധിച്ച വസ്തുതാന്വേഷണ റിപ്പോര്‍ട്ട് സമര്‍പ്പിക്കുമെന്ന് കേരള വനിതാ കമ്മീഷന്‍ അധ്യക്ഷ എം.സി. ജോസഫൈന്‍ (MC Josephine) അറിയിച്ചു. ഹാദിയ സ്വന്തം വീട്ടില്‍ മനുഷ്യാവകാശ ലംഘനം അനുഭവിക്കുന്നുവെന്ന് ചൂണ്ടിക്കാട്ടി കമ്മീഷന് പരാതികള്‍ ലഭിച്ചിട്ടുണ്ട്. കേസുമായി ബന്ധപ്പെട്ടവരുടേതിന് പുറമെ വിവിധ മഹിളാ സംഘടനകളുടെ ഹർജികളും ലഭിച്ചിട്ടുണ്ട്. കൂടാതെ മാധ്യമ റിപ്പോര്‍ട്ടുകളും സോഷ്യല്‍ മീഡിയ ചര്‍ച്ചകളും കമ്മീഷന്റെ ശ്രദ്ധയിൽപ്പെട്ടിട്ടുണ്ട്. കഴിഞ്ഞ ദിവസം ഗേള്‍സ് ഇസ്ലാമിക് ഓര്‍ഗനൈസേഷന്റെ നേതൃത്വത്തില്‍ ആയിരക്കണക്കിന് പേര്‍ ഒപ്പിട്ട […] More