More stories

 • Hot Popular

  in ,

  കേരളത്തിൽ വൻ ലഹരി മരുന്ന് വേട്ട; പിടിച്ചെടുത്തത് 30 കോടി രൂപയുടെ എംഡിഎംഎ

  കൊച്ചി: കേരളത്തിൽ വീണ്ടും വൻതോതിൽ ലഹരി മരുന്നുകൾ ( drugs ) പിടികൂടി. നെടുമ്പാശേരി അന്താരാഷ്ട്ര വിമാനത്താവള ഭാഗത്ത് വൻ ലഹരിമരുന്ന് വേട്ടയാണ് ഇന്ന് നടന്നത്. അന്താരാഷ്ട്ര വിപണിയിൽ ഏകദേശം 30 കോടി രൂപ വിലമതിക്കുന്ന മെഥലീൻ ഡയോക്സി മെതാംഫിറ്റമിൻ ( MDMA ) പിടികൂടിയതായി അധികൃതർ അറിയിച്ചു. ആലുവയിലെ എക്‌സൈസ് ഇന്റലിജന്‍സാണ് മയക്കുമരുന്ന് കടത്തുകാരെ പിടികൂടിയത്. അഞ്ചു കിലോയോളം മെഥലീൻ ഡയോക്സി മെതാംഫിറ്റമിൻ  പരിശോധനയിൽ പിടിച്ചെടുത്തു. കേരളത്തില്‍ ഇതാദ്യമായാണ് ഇത്രയധികം എംഡിഎംഎ പിടികൂടുന്നത്. സംസ്ഥാന എക്സൈസ് ഇന്‍റലിജൻസ് നടത്തിയ പരിശോധനയിലാണ് […] More

 • Railway , Indian Railway , terminate, 13000 employees, long unauthorized leave, services, officials, train service, vacancy, press release, railway employees, metro service, job, campaign, awareness programme, efficiency,
  in , ,

  അനധികൃതമായി നീണ്ട അവധിയെടുത്ത ജീവനക്കാരെ റെയിൽവേ പിരിച്ചു വിടാനൊരുങ്ങുന്നു

  ന്യൂഡല്‍ഹി: അനധികൃതമായി നീണ്ട അവധിയിൽ ( unauthorized leave ) പ്രവേശിച്ചിരിക്കുന്ന ജീവനക്കാർക്കെതിരെ നടപടിയുമായി ഇന്ത്യൻ റെയിൽവേ ( Indian Railway ) രംഗത്തെത്തി. തൊഴിലിനോട് പ്രതിബദ്ധത പുലര്‍ത്താന്‍ ജീവനക്കാരെ പ്രേരിപ്പിക്കുന്ന ബോധവത്ക്കരണ കാമ്പയിനിനും റെയില്‍വേ തുടക്കമിട്ടു. ആദ്യ ഘട്ട പരിശോധനയില്‍ അനധികൃതമായി ദീർഘകാല അവധിയിൽ പ്രവേശിച്ച് മുങ്ങി നടക്കുന്ന 13000 ഓളം ഉദ്യോഗസ്ഥരെ തിരിച്ചറിഞ്ഞിട്ടുണ്ടെന്ന് റെയില്‍വേ പുറത്തിറക്കിയ പത്രക്കുറിപ്പില്‍ വ്യക്തമാക്കി. നീണ്ട അവധിയെടുത്ത് മുങ്ങിയ ജീവനക്കാർക്കെതിരെ കടുത്ത അച്ചടക്ക നടപടി സ്വീകരിക്കുവാനാണ് റെയില്‍വേയുടെ തീരുമാനം. ഇവരിൽ നിന്ന് വിശദീകരണം […] More

 • Thamarassery ghat, ban ,heavy vehicles , Thamarassery Ghat road , huge containers, ,reduce , recurrent traffic jam, ghat section,traffic solution, maintenance, construction works, officials, fine, bus, KSRTC, transportation, Wayanad, Kozhikode, passengers, 
  in , ,

  താമരശ്ശേരി ചുരം: വലിയ വാഹനങ്ങള്‍ക്ക് താത്ക്കാലിക വിലക്ക്

  കോഴിക്കോട്: ഗതാഗതക്കുരുക്ക് രൂക്ഷമായതിനെ തുടർന്ന് താമരശ്ശേരി ( Thamarassery ) ചുരത്തിലൂടെ ബസുകള്‍ അടക്കമുള്ള വലിയ വാഹനങ്ങള്‍ക്ക് താത്ക്കാലിക വിലക്ക് ( ban ) ഏർപ്പെടുത്തി. ചരക്കു വാഹനങ്ങള്‍, മള്‍ട്ടി ആക്‌സില്‍ ബസുകള്‍, സ്വകാര്യ ബസുകള്‍ എന്നിവയ്ക്കാണ് പോലീസ് താത്ക്കാലിക വിലക്ക് ഏർപ്പെടുത്തിയത്. കൊടും വളവുകള്‍ തകര്‍ന്നതിനെത്തുടര്‍ന്ന് ദിവസങ്ങളായി താമരശ്ശേരി ചുരത്തിൽ ഗതാഗതക്കുരുക്ക് തുടരുന്ന സാഹചര്യത്തിലാണ് ബസുകള്‍ അടക്കമുള്ള വലിയ വാഹനങ്ങള്‍ സഞ്ചരിക്കുന്നത് പോലീസ് താത്ക്കാലികമായി തടഞ്ഞത്. ചുരത്തിലൂടെയുള്ള ഗതാഗതം ഒഴിവാക്കാന്‍ കെഎസ്ആര്‍ടിസിക്കും പോലീസ് നിര്‍ദ്ദേശം നല്‍കി. ഭാരംകൂടിയ […] More

 • Ockhi, UDF, met, Central team, dead body, found, kannur, Chief minister, help, Oman, fishermen, visited, search, rescue, navy,
  in ,

  ഓഖി: കേന്ദ്ര സംഘവുമായി യുഡിഎഫ് നേതാക്കൾ ചര്‍ച്ച നടത്തി

  കൊല്ലം: ഓഖി ( Ockhi ) ദുരന്തം വിലയിരുത്താനെത്തിയ കേന്ദ്ര സംഘവുമായി ( Central team ) യുഡിഎഫ് ( UDF ) പ്രതിനിധികള്‍ ചര്‍ച്ച നടത്തി. ദുരന്തബാധിതരെ സഹായിക്കാന്‍ കേന്ദ്രത്തിന്റെ പ്രത്യേക പാക്കേജ് വേണമെന്ന് പ്രതിപക്ഷ നേതാക്കൾ ആവശ്യപ്പെട്ടു. കെ പി സി സി പ്രസിഡന്റ് എം എം ഹസന്റെ നേതൃത്വത്തിലാണ് യു ഡി എഫ് പ്രതിനിധി സംഘം ഓഖി ദുരന്തം വിലിയിരുത്താനെത്തിയ കേന്ദ്ര പ്രതിനിധി സംഘവുമായി ചര്‍ച്ച നടത്തിയത്. ഓഖി ചുഴലിക്കാറ്റ് ദുരന്തം സംബന്ധിച്ച്‌ കേന്ദ്രസംഘത്തെ കാര്യങ്ങള്‍ […] More

 • NGT, cancels, larger construction,environmental clearance, central govt, order, construction works, environment, safety, violence, petition, case, officials, probe,  national green tribunal, , construction works,
  in ,

  വന്‍കിട നിര്‍മാണത്തിന് പാരിസ്ഥിതിക ഇളവ്: വിജ്ഞാപനം റദ്ദാക്കി

  ന്യൂഡല്‍ഹി: വന്‍കിട നിര്‍മാണങ്ങള്‍ക്കായി പാരിസ്ഥിതിക അനുമതിയില്‍ ഇളവു നല്‍കിയ കേന്ദ്ര വിജ്ഞാപനം ദേശീയ ഹരിത ട്രൈബ്യൂണൽ (NGT) റദ്ദാക്കി. 2016-ല്‍ കൊണ്ടുവന്ന വിജ്ഞാപനം നിലനില്‍ക്കില്ലെന്ന് ട്രൈബ്യൂണല്‍ നിരീക്ഷിച്ചു. റിയല്‍ എസ്റ്റേറ്റ് മേഖലയിലെ മാന്ദ്യം പരിഹരിക്കുക എന്ന ലക്ഷ്യത്തോടെ ആയിരുന്നു സര്‍ക്കാര്‍ വിജ്ഞാപനം പുറപ്പെടുവിച്ചത്. എന്നാൽ വിജ്ഞാപനത്തിന്റെ മറവില്‍ അനധികൃത നിര്‍മാണങ്ങള്‍ വര്‍ധിക്കുന്നതായി ഹരിത ട്രൈബ്യൂണലിന് പരാതികൾ ലഭിച്ചിരുന്നു. തുടർന്ന് വിജ്ഞാപനത്തിനെതിരെയുള്ള ഹര്‍ജികൾ പരിഗണിച്ച ട്രൈബ്യൂണല്‍ വിജ്ഞാപനം റദ്ദാക്കി. കൂടാതെ ഈ വിജ്ഞാപനത്തിന്റെ അടിസ്ഥാനത്തില്‍ ലഭിച്ച നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ക്കുള്ള […] More

 • Mumbai, bank, robbery, Bank of Baroda,thieves,tunnel,loot-,lockers,
  in ,

  മുംബൈയിലെ സിനിമാസ്റ്റൈൽ മോഷണം; അന്വേഷണം ഊർജ്ജിതം

  മുംബൈ: നവി മുംബൈയിലെ (Navi Mumbai) ബാങ്ക് ഓഫ് ബറോഡയിൽ (Bank of Baroda) മോഷ്ടാക്കൾ സിനിമാസ്റ്റൈലിൽ നടത്തിയ കവർച്ചയുടെ (robbery) ഞെട്ടലിലാണ് മുംബൈ നഗരം. എന്നാൽ അന്വേഷണം ഊർജ്ജിതമാക്കിയെങ്കിലും കവർച്ചക്കാരെ പിടികൂടാൻ മുംബൈ പോലീസിന് ഇതുവരെ കഴിഞ്ഞില്ല. നവി മുംബൈയിൽ സ്ഥിതി ചെയ്യുന്ന ബാങ്ക് ഓഫ് ബറോഡയിൽ സിനിമാക്കഥകളെ വെല്ലുന്ന മോഷണമാണ് നടന്നത്. ബാങ്കിലെ ആകെയുള്ള 225 ലോക്കറുകളില്‍ 30 ലോക്കറുകൾ മോഷ്ടാക്കള്‍ കുത്തിത്തുറന്നു. ആറു കോടിയോളം രൂപ വിലമതിക്കുന്ന വസ്തുക്കൾ കവർച്ചക്കാർ കൊള്ളയടിച്ചു. തിങ്കളാഴ്ച്ച […] More

 • Social welfare pension, kerala,revenue, family pension

  Hot Popular

  in , ,

  സാ​മൂ​ഹി​ക സു​ര​ക്ഷ പെ​ൻ​ഷ​ൻ മാ​ന​ദ​ണ്ഡം പു​തു​ക്കി നിശ്ചയിച്ചു

  തൃശൂർ: അനർഹർ കടന്നു കൂടുന്നതായി കണ്ടെത്തിയ സാഹചര്യത്തിൽ സാമൂഹിക സുരക്ഷ പെൻഷൻ (Social welfare pension) മാനദണ്ഡം പുതുക്കി നിശ്ചയിച്ചു. ഇനി മുതൽ ഒരു ലക്ഷം രൂപയിലധികം വാര്‍ഷിക വരുമാനമുള്ളവര്‍ക്ക് സാമൂഹിക സുരക്ഷ പെന്‍ഷന് അര്‍ഹത ഉണ്ടായിരിക്കുന്നതല്ല. ആദായ നികുതി നൽകുന്നവർക്കും കുടുംബത്തിനോ വ്യക്തിപരമായോ രണ്ടേക്കറിൽ കൂടുതൽ ഭൂമിയുള്ളവർക്കും പെൻഷന് അർഹതയില്ല. എന്നാൽ സാമൂഹിക സുരക്ഷ പെൻഷൻ ലഭിക്കുന്നതിന് പട്ടിക വർഗക്കാർക്ക് ഭൂമിപരിധി ബാധകമല്ല. നിലവിൽ നിലവിൽ 42.5 ലക്ഷത്തോളം പേർ സാമൂഹിക സുരക്ഷ പെൻഷനും 10 […] More

 • Parthasarathy temple, Malabar Devaswom Board, Guruvayur, takes over
  in

  പാർത്ഥസാരഥി ക്ഷേത്രം മലബാര്‍ ദേവസ്വം ബോര്‍ഡ് ഏറ്റെടുത്തു

  തൃശൂർ: ഗുരുവായൂരിലെ (Guruvayur) പാർത്ഥസാരഥി ക്ഷേത്രം (Parthasarathy temple) മലബാര്‍ ദേവസ്വം ബോര്‍ഡ് (Malabar Devaswom Board) ഏറ്റെടുത്തു. ഹൈക്കോടതി ഉത്തരവിന്റെ അടിസ്ഥാനത്തിലാണ് പാർത്ഥസാരഥി ക്ഷേത്രം ഏറ്റെടുത്തത്. മലബാര്‍ ദേവസ്വം ബോര്‍ഡ് ജീവനക്കാര്‍ ചൊവാഴ്ച്ച പുലര്‍ച്ചെയോടെയാണ് പാർത്ഥസാരഥി ക്ഷേത്രം ഏറ്റെടുത്തത്. ക്ഷേത്രം ദേവസ്വം ബോര്‍ഡ് ഏറ്റെടുക്കുന്നതിനെ ഹിന്ദു സംഘടകൾ ശക്തമായി എതിർത്തിരുന്നു. അതിനാൽ വൻ പോലീസ് സന്നാഹത്തോടെയാണ് ഏറ്റെടുക്കല്‍ നടപടികള്‍ പൂര്‍ത്തിയാക്കിയത്. കഴിഞ്ഞ സെപ്റ്റംബറില്‍ ദേവസ്വം ബോര്‍ഡ് ക്ഷേത്രം ഏറ്റെടുക്കാനുള്ള നടപടികളിലേയ്ക്ക് നീങ്ങിയത് വമ്പിച്ച പ്രതിഷേധങ്ങൾക്ക് കാരണമായി. […] More

 • canoli ,canal, Thrissur, encroachment, resort

  Hot Popular

  in , ,

  കനോലി കനാല്‍ കയ്യേറി അനധികൃത റിസോര്‍ട്ട് നിര്‍മ്മാണം

  തൃശൂര്‍: മണലൂരില്‍ കനോലി കനാല്‍ (Canoli canal) കയ്യേറി അനധികൃത റിസോര്‍ട്ട് (resort) നിര്‍മ്മാണം നടക്കുന്നതായി പരാതി. നാശത്തിന്റെ വക്കിലായ കനോലി കനാലിനെ സംരക്ഷിക്കാന്‍ കനാല്‍ കടന്നു പോകുന്ന ജില്ലകളിലെ കളക്ടര്‍മാരുടെ നേതൃത്വത്തില്‍ പരിശ്രമങ്ങള്‍ നടന്നു വരവെയാണ് ചട്ടങ്ങള്‍ കാറ്റില്‍ പറത്തിയുള്ള റിസോര്‍ട്ട് മാഫിയയുടെ കെട്ടിട നിര്‍മ്മാണം പുരോഗമിക്കുന്നത്. അധികാരികളുടെ ഒത്താശയോടെയാണ് കനാൽ കയ്യേറിയ സ്ഥലത്ത് നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ നടക്കുന്നതെന്ന് നാട്ടുകാര്‍ ആരോപിച്ചു. തീരദേശ പരിപാലന നിയമങ്ങള്‍ കാറ്റില്‍ പറത്തിക്കൊണ്ട് മണലൂര്‍ പടിഞ്ഞാറേമുറി മേഖലയിൽ നടക്കുന്ന അനധികൃത […] More

 • Thailand , ban ,smoking , beaches
  in ,

  ബീച്ചുകളിൽ പുകവലി നിരോധനവുമായി തായ്‌ലൻഡ്

  ബാങ്കോക്ക്: രാജ്യത്തെ പ്രമുഖ ബീച്ചുകളിൽ (beaches) പുകവലി നിരോധനവുമായി (smoking ban) തായ്‌ലൻഡ് (Thailand). വിദേശ വിനോദ സഞ്ചാരികളുടെ പറുദീസകളായ 20 ബീച്ചുകളിൽ പുകവലി നിരോധനം ഏർപ്പെടുത്തുവാനാണ് തായ്‌ലൻഡ് സർക്കാരിന്റെ തീരുമാനം. ഈ മാസം നവംബറിൽ തന്നെ ഫുകേട്ട്, ക്രാബി എന്നീ പ്രശസ്ത കടലോരങ്ങളിൽ പുകവലി നിരോധിക്കും. നിരോധിത മേഖലകളിൽ പുകവലിക്കുന്നവർക്ക് ഒരു വർഷം വരെയുള്ള തടവ് ശിക്ഷ ലഭിക്കും. കൂടാതെ പിഴ ശിക്ഷയും ഏർപ്പെടുത്തിയിട്ടുണ്ട്. പരമാവധി രണ്ട് ലക്ഷം രൂപ വരെയാണ് പിഴ ശിക്ഷ. വരും […] More