More stories

  • Neymar,false stories, news, emotional , press conference
    in ,

    അസത്യവാർത്തകൾ പ്രചരിച്ചു; നെയ്മര്‍ പൊട്ടിക്കരഞ്ഞു

    പാരീസ്: തന്നെക്കുറിച്ചുള്ള അസത്യ വാർത്തകൾ പ്രചരിക്കുന്നതിൽ അസ്വസ്ഥനായ ബ്രസീല്‍ (Brazil) സൂപ്പര്‍ താരം നെയ്മര്‍ (Neymar) വാർത്താസമ്മേളനത്തിനിടെ പൊട്ടിക്കരഞ്ഞു. പിഎസ്ജിയുമായോ പരിശീലകനുമായോ എഡിസണ്‍ കവാനിയുമായോ ഒരു പ്രശ്നവുമില്ലെന്ന് താരം വ്യക്തമാക്കി. സഹകളിക്കാരനുമായും പരിശീലകനുമായുമുള്ള പ്രശ്നങ്ങളെ തുടർന്ന് നെയ്മര്‍ പിഎസ്ജി വിടുന്നതായുള്ള വാര്‍ത്തകള്‍ നേരത്തെ പ്രചരിച്ചിരുന്നു. എന്നാൽ ആ വാർത്തകളെല്ലാം താരം നിഷേധിച്ചു. വളരെ സന്തോഷത്തോടെയാണ് താൻ മുന്നോട്ട് പോകുന്നതെന്നും കളിക്കാരനെന്ന നിലയില്‍ കൂടുതൽ മികവ് പുറത്തെടുക്കാനാണ് താൻ ശ്രമിക്കുന്നതെന്നും നെയ്മര്‍ വ്യക്തമാക്കി. ജപ്പാനുമായുള്ള സൗഹൃദ മത്സരം വിജയിച്ച […] More

  • Kidambi Srikanth, second rank, BWF, No 2
    in ,

    ലോക റാങ്കിങ്: കിഡംബി ശ്രീകാന്തിന് രണ്ടാം സ്ഥാനം

    ന്യൂഡല്‍ഹി: ലോക ബാഡ്മിന്റണ്‍ ഫെഡറേഷൻ (BWF) റാങ്കിങ്ങില്‍  ഇന്ത്യന്‍ ബാഡ്മിന്റണ്‍ താരം കിഡംബി ശ്രീകാന്ത് (Kidambi Srikanth) രണ്ടാം സ്ഥാനം കരസ്ഥമാക്കി. ശ്രീകാന്തിന്റെ കരിയറിലെ ഏറ്റവും മികച്ച നേട്ടമാണിത്. ചൈനീസ് താരം ലിന്‍ ഡാനയും കൊറിയന്‍ താരം സണ്‍വാന്‍ ഹോയെയും പിന്തള്ളിയാണ് ശ്രീകാന്ത് രണ്ടാം സ്ഥാനത്തെത്തിയത്. സീസണില്‍ നാല് സൂപ്പര്‍ സീരീസ് കിരീടമെന്ന റെക്കോര്‍ഡ് നേട്ടം സ്വന്തമാക്കിയതിന് പിന്നാലെയാണ് ശ്രീകാന്ത് രണ്ടാം റാങ്ക് എന്ന സ്വപ്നനേട്ടം സ്വന്തമാക്കുന്നത്. ലോക ബാഡ്മിന്റൻ ചാംമ്പ്യൻ ഡെൻമാർക്കിന്റെ വിക്ടർ അക്സൽസനാണ് നിലവിൽ […] More

  • Padmavati, trailer, Deepika,

    Trending

    in ,

    വിവാദ ചിത്രം പത്മാവതിയുടെ ട്രയിലർ പുറത്തിറങ്ങി

    ചിത്രീകരണ വേളയിൽ ഒട്ടേറെ വിവാദങ്ങൾക്ക് കാരണമായ ‘പത്മാവതി‘യുടെ (Padmavati) ആദ്യ ട്രയിലർ (first trailer) തിങ്കളാഴ്ച്ച പുറത്തിറങ്ങി. പ്രശസ്ത സംവിധായകൻ സഞ്ജയ് ലീല ബൻസാലി അണിയിച്ചൊരുക്കുന്ന ചിത്രത്തിൽ ദീപിക പദുകോണാണ് കേന്ദ്ര കഥാപാത്രമായ റാണി പത്മാവതിയെ അവതരിപ്പിക്കുന്നത്. മൂന്ന് മിനിറ്റ് ദൈർഘ്യമുള്ള ട്രയിലറിനെ സംബന്ധിച്ച് മികച്ച പ്രതികരണങ്ങളാണ് ഹൃത്വിക് റോഷൻ, കരൺ ജോഹർ ഉൾപ്പെടെയുള്ള പ്രമുഖർ രേഖപ്പെടുത്തിയത്. രൺവീർ സിംഗ് അലാവുദീൻ ഖിൽജിയായി പ്രത്യക്ഷപ്പെടുന്ന ചിത്രത്തിൽ ഷാഹിദ് കപൂർ പത്മാവതിയുടെ പതിയും മഹാരാജാവുമായ രത്തൻ സിംഗായി എത്തുന്നു. […] More

  • British cyclist ,around the world,79 days, world record,
    in , ,

    79 ദിവസം കൊണ്ട് സൈക്കിളിൽ ഒരു ലോകപര്യടനം

    ലണ്ടൻ: വെറും 79 ദിവസം കൊണ്ട് സൈക്കിളിൽ ലോകപര്യടനം നടത്തിയ ബ്രിട്ടീഷ് പൗരൻ പുതിയ റെക്കോർഡിന് ഉടമയായി (British cyclist around the world). സ്കോട് ലൻഡ് നിവാസിയായ മാർക്ക് ബ്യൂമോണ്ടാണ് (Mark Beaumont) തന്റെ പ്രിയ വാഹനത്തിൽ ലോകമൊട്ടാകെ ചുറ്റിയടിച്ച് പുതിയ നേട്ടം കരസ്ഥമാക്കിയത്. നേരത്തെ 123 ദിവസങ്ങൾ കൊണ്ട് സൈക്കിളിൽ ലോകം ചുറ്റിയ ഇദ്ദേഹം റെക്കോർഡ് സ്വന്തമാക്കിയിരുന്നു. ഈ നേട്ടമാണ് ഇദ്ദേഹം തിരുത്തിക്കുറിച്ചത്. ഇത്തവണ 44 ദിവസങ്ങൾ കുറച്ചാണ് ലോകം ചുറ്റിയത്. നേരത്തെ 16 […] More