More stories

 • religion, belief, India, caste, Kerala, violence, God, socila media, hospital, application form, students , caste, religion, avoid, students, kerala, school, education minister, Prof. C. Raveendranath
  in , ,

  കേരളത്തിൽ നിശബ്‌ദ വിപ്ലവം; ജാതിയും മതവുമില്ലാതെ ഒന്നേകാല്‍ ലക്ഷത്തോളം കുട്ടികൾ

  തിരുവനന്തപുരം: മതവും രാഷ്ട്രീയവും കലുഷിതമാക്കിയ വർത്തമാനകാലത്തിൽ നല്ലൊരു വാർത്ത പുറത്തു വന്നു. കേരളത്തില്‍ ജാതിയും മതവുമില്ലാത്ത വിദ്യാര്‍ഥികളുടെ ( students ) എണ്ണം വര്‍ധിക്കുകയാണെന്ന് സർക്കാർ പുറത്തു വിട്ട കണക്കുകൾ വ്യക്തമാകുന്നു. ജാതിയും മതവും രേഖപ്പെടുത്താതെ സ്‌കൂള്‍ പ്രവേശനം നേടുന്ന വിദ്യാര്‍ഥികളുടെ എണ്ണത്തില്‍ സംസ്ഥാനത്ത് വന്‍ വര്‍ധന ഉണ്ടായതായി വിദ്യാഭ്യാസമന്ത്രി സി രവീന്ദ്രനാഥ് നിയമസഭയിൽ അറിയിച്ചു. സ്‌കൂള്‍ പ്രവേശന സമയത്ത് ജാതി, മതം എന്നിവയുടെ കോളം പൂരിപ്പിക്കാന്‍ തയ്യാറാവാത്ത ഒന്നേകാല്‍ ലക്ഷത്തോളം കുട്ടികളാണ് നിലവില്‍ ഒന്നു മുതല്‍ പത്തുവരെയുള്ള […] More

 • Kuthiyottam , Attukal , Devasom minister, Pongala Kadakampally Surendran , child right commission,suo motu case , ADGP, R Sreelekha, social media, controversy, sunnath, crime, religion, belief, Attukal Devi Temple, Pongala, boys, children , rights,

  Hot

  in ,

  ആറ്റുകാലിലെ കുത്തിയോട്ടം: ദേവസ്വം മ​ന്ത്രി നയം വ്യക്തമാക്കി

  തിരുവനന്തപുരം: ആറ്റുകാൽ ( Attukal ) ക്ഷേത്രത്തിലെ കുത്തിയോട്ടം ( Kuthiyottam ) വിവാദമായ സാഹചര്യത്തിൽ വിശദീകരണവുമായി ദേവസ്വം മന്ത്രി ( Devasom minister ) കടകംപള്ളി സുരേന്ദ്രൻ രംഗത്ത്. ക്ഷേത്രത്തിലെ പൊങ്കാല ഉത്സവത്തോടനുബന്ധിച്ച് നടക്കുന്ന കുത്തിയോട്ടമെന്ന ആചാരത്തെ വിവാദമാക്കേണ്ടെന്ന് ദേവസ്വം മന്ത്രി വ്യക്തമാക്കി. വർഷങ്ങളായി നടക്കുന്ന ആചാരമാണ് കുത്തിയോട്ടമെന്നും കുത്തിയോട്ടത്തിനെതിരെ ഇപ്പോൾ ചാടി വീഴേണ്ട ആവശ്യമില്ലെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. കഴിഞ്ഞ വർഷത്തേക്കാൾ ഭംഗിയായി കുത്തിയോട്ടം നടത്തുമെന്നും മന്ത്രി അറിയിച്ചു. ആചാരത്തിൽ ബാലാവകാശ ലംഘനം നടക്കുന്നുണ്ടോ എന്ന് പരിശോധിച്ചു പറയേണ്ടതാണെന്നും അദ്ദേഹം […] More

 • Kuthiyottam , Attukal , Devasom minister, Pongala Kadakampally Surendran , child right commission,suo motu case , ADGP, R Sreelekha, social media, controversy, sunnath, crime, religion, belief, Attukal Devi Temple, Pongala, boys, children , rights,

  Hot

  in ,

  ആറ്റുകാൽ കുത്തിയോട്ടം: ബാലാവകാശ കമ്മീഷൻ സ്വമേധയാ കേസെടുത്തു

  തിരുവനന്തപുരം: ആറ്റുകാൽ ദേവീക്ഷേത്രത്തിലെ ( Attukal Devi Temple ) കുത്തിയോട്ടത്തിനെതിരെ ( Kuthiyottam ) ബാലാവകാശ കമ്മീഷൻ സ്വമേധയാ കേസെടുത്തു. ബാല പീഡനം നടക്കുന്നു എന്ന ആരോപണത്തെ തുടർന്നാണ് ബാലാവകാശ കമ്മീഷൻ സ്വമേധയാ കേസെടുത്തത്. എഡിജിപി ആര്‍ ശ്രീലേഖ കഴിഞ്ഞ ദിവസം ഇതു സംബന്ധിച്ച് തന്റെ സ്വകാര്യ ബ്ലോഗില്‍ ഒരു പോസ്റ്റിട്ടിരുന്നു. ഏഴു ദിവസം ക്ഷേത്രത്തിനുള്ളില്‍ കുട്ടികളെ വ്രതമെടുപ്പിച്ച് താമസിപ്പിക്കുന്നത് ജയിലിലടയ്ക്കുന്നതിനു തുല്യമാണെന്ന് ആര്‍ ശ്രീലേഖ ആരോപിച്ചിരുന്നു. കുട്ടികളെ മാനസികമായും ശാരീരികമായും പീഡിപ്പിക്കുന്ന ഈ ആചാരത്തോടുള്ള വിയോജിപ്പു പ്രകടിപ്പിക്കാന്‍ […] More

 • Eraviperoor , PRDS , fire, blast, injured, Prathyaksha raksha Daiva Sabha , hospital, permission, fire force, media, religion, festival, devotees, police, 

  Hot

  in ,

  ഇരവിപേരൂരിലെ പിആർഡിഎസ് പടക്ക നിര്‍മ്മാണശാലയിൽ തീപ്പിടുത്തം

  പത്തനംതിട്ട: ഇരവിപേരൂരിലെ ( Eraviperoor ) പ്രത്യക്ഷ രക്ഷാ ദൈവ സഭയുടെ ( PRDS ) പടക്ക നിര്‍മാണശാലയിൽ തീപ്പിടുത്തം. സംഭവത്തിൽ മരിച്ചവരുടെ എണ്ണം രണ്ടായി. വെട്ടിക്കെട്ട് നടത്തിപ്പുകാരന്‍ ഹരിപ്പാട് മഹാദേവിക്കാട് സ്വദേശി ഗുരുദാസും ഭാര്യ ആശാ ഗുരുദാസുമാണ് മരണമടഞ്ഞത്. അപകടത്തിൽ ഏഴു പേര്‍ക്ക് പൊള്ളലേറ്റു. പ്രത്യക്ഷ രക്ഷാ ദൈവസഭയുടെ ആസ്ഥാനത്തെ പടക്ക നിര്‍മാണശാലയിൽ ഇന്ന് രാവിലെ 9.30-ഓടെയാണ് അഗ്നിബാധയുണ്ടായത്. പരിക്കേറ്റവരെ കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് മാറ്റി. ഇവരില്‍ രണ്ടുപേരുടെ നില അതീവ ഗുരുതരമാണെന്നാണ് സൂചന. വഴിപാടിനായുള്ള പടക്കങ്ങള്‍ നിര്‍മിക്കുന്നതിനിടെയാണ് തീപ്പിടിത്തമുണ്ടായത്. […] More

 • CPM, training centre, Chief minister,
  in ,

  കേരളത്തിൽ കൊല്ലാന്‍ പഠിപ്പിക്കുന്ന കേന്ദ്രങ്ങളുണ്ട്: മുഖ്യമന്ത്രി

  കണ്ണൂര്‍: കേരളത്തില്‍ (Kerala) ആളുകളെ കൊല്ലാന്‍ പഠിപ്പിക്കുന്ന കേന്ദ്രങ്ങള്‍ (training centres) പ്രവര്‍ത്തിക്കുന്നുണ്ടെന്ന വെളിപ്പെടുത്തലുമായി മുഖ്യമന്ത്രി (CM). ശാരീരിക പരിശീലനമെന്ന പേരിലാണ് ഇത്തരം കേന്ദ്രങ്ങള്‍ പ്രവര്‍ത്തിക്കുന്നതെന്ന് അദ്ദേഹം വെളിപ്പെടുത്തി. കണ്ണൂര്‍ തളാപ്പില്‍ സിപിഎം നിയന്ത്രണത്തില്‍ ആരംഭിച്ച സൈനിക പ്രീ റിക്രൂട്ട്‌മെന്റ് പരിശീലന കേന്ദ്രം ഉദ്ഘാടനം ചെയ്യവെയാണ് മുഖ്യമന്ത്രി ഞെട്ടിക്കുന്ന വെളിപ്പെടുത്തൽ നടത്തിയത്. എന്നാൽ ദുരൂഹ സാഹചര്യത്തില്‍ പ്രവര്‍ത്തിക്കുന്ന ആയുധ പരിശീലന കേന്ദ്രത്തെ കുറിച്ച് അദ്ദേഹം കൂടുതല്‍ വിശദമാക്കിയില്ല. സൈന്യത്തില്‍ പ്രവേശനം നേടാനുള്ള ശാരീരിക പരിശീലനം നല്‍കുന്നതിനാണ് സിപിഎം […] More

 • Malappuram, temple priest, help, Juma Masjid committee,
  in ,

  ക്ഷേത്ര പൂജാരിയ്ക്ക് സഹായവുമായി ജുമാ മസ്ജിദ് കമ്മറ്റി

  മലപ്പുറം: മതത്തിന്റെയും ജാതിയുടെയും പേരിൽ തമ്മിൽ പോരാട്ടം രൂക്ഷമായ ഈ കാലത്ത് മതമൈത്രിയുടെ സന്ദേശവുമായി ഒരു നല്ല വാർത്ത. നിർദ്ധനനായ ക്ഷേത്ര പൂജാരിയുടെ (temple priest) കുഞ്ഞിന്റെ ചികിത്സയ്ക്ക് സഹായവുമായി ജുമാ മസ്ജിദ് കമ്മറ്റി (Juma Masjid committee) രംഗത്തെത്തി. ക്ഷേത്ര പൂജാരിയുടെ നാലുമാസം പ്രായമുള്ള കുഞ്ഞിന്റെ ചികിത്സയ്ക്ക് പണം നല്‍കാന്‍ മഹല്ല് വാസികളോട് മലപ്പുറം പുറത്തൂര്‍ ജുമാ മസ്ജിദ് കമ്മറ്റി സഹായം അഭ്യര്‍ത്ഥിച്ചു. തിരൂര്‍ പുറത്തൂര്‍ ബോട്ട്ജെട്ടി സ്വദേശികളായ മേപ്പറമ്പത്ത് അനില്‍ കുമാര്‍-രമ്യ ദമ്പതികളുടെ നാലു […] More

 • Hadiya, love Jihad, Rekha Sharma, visited, MC Josephine, National women commission, Nimisha, Fathima, Trivandrum, family, report, security, no threat, health condition, satisfactory,
  in ,

  നിര്‍ബന്ധിത മതംമാറ്റം തടയണം; മിശ്രവിവാഹം തുടരണം; ഹൈക്കോടതി

  കൊച്ചി: വിശുദ്ധമായ പ്രണയ വിവാഹങ്ങളെ ലൗ ജിഹാദും (love jihad) ഘര്‍വാപ്പസിയും (ghar wapsi) ആയി ചിത്രീകരിക്കാന്‍ ശ്രമം നടക്കുന്നതായി ഹൈക്കോടതി (HC) കുറ്റപ്പെടുത്തി. സംസ്ഥാനത്ത് ഏതെങ്കിലും തരത്തിലുള്ള നിര്‍ബന്ധിത മതംമാറ്റ കേന്ദ്രങ്ങളോ മതത്തിലേയ്ക്ക് തിരിച്ചുകൊണ്ടുവരുന്ന കേന്ദ്രങ്ങളോ ഉണ്ടെങ്കില്‍ അവ അടച്ചുപൂട്ടണമെന്ന് ഹൈക്കോടതി ഉത്തരവിട്ടു. ഇത് എല്ലാ വിഭാഗങ്ങള്‍ക്കും ബാധകമാണെന്നും പോലീസ് ഇക്കാര്യം അന്വേഷിച്ച് കണ്ടെത്തി കേസെടുക്കണമെന്നും ഹൈക്കോടതി ആവശ്യപ്പെട്ടു. കണ്ണൂർ പയ്യന്നൂർ സ്വദേശിനി ശ്രുതിയെ വിട്ടുകിട്ടണമെന്ന ഭർത്താവ് അനീസ് അഹമ്മദിന്റെ ഹേബിയസ് കോർപ്പസ് ഹർജയിലാണ് ഡിവിഷൻ […] More

 • in ,

  ലൗ ജിഹാദ്, ഘര്‍വാപ്പസി പദപ്രയോഗങ്ങൾക്കെതിരെ ഹൈക്കോടതി

  കൊച്ചി: മതം മാറി വിവാഹം കഴിച്ചതിനെ ‘ലൗ ജിഹാദെ’ന്നോ (love jihad ) ‘ഘര്‍വാപ്പസി’യെന്നോ (ghar wapsi) വിളിക്കുന്നതിനെ കേരള ഹൈക്കോടതി (Kerala High court) രൂക്ഷമായി വിമർശിച്ചു. കണ്ടനാട്ടെ വിവാദ യോഗ സെന്ററിനെതിരെയുള്ള (Thrippunithura yoga centre) പരാതി പരിഗണിക്കവെയാണ് ലൗ ജിഹാദ്, ഘര്‍വാപ്പസി എന്നീ പദപ്രയോഗങ്ങൾക്കെതിരെ ഹൈക്കോടതി കര്‍ശനമായ താക്കീത് നൽകിയത്. തൃപ്പൂണിത്തുറയിലെ വിവാദ യോഗാ സെന്റര്‍ കേസില്‍ ലൗ ജിഹാദിന്റെ സൂചനകളില്ലെന്നും ഹൈക്കോടതി വ്യക്തമാക്കി. തന്നെ തടവില്‍ പാര്‍പ്പിച്ചെന്നാരോപിച്ച്‌ യോഗാ സെന്ററിനെതിരെ പരാതിപ്പെട്ട കണ്ണൂര്‍ […] More

 • Hadiya, love Jihad, Rekha Sharma, visited, MC Josephine, National women commission, Nimisha, Fathima, Trivandrum, family, report, security, no threat, health condition, satisfactory,

  Hot

  in , ,

  വിവാഹത്തിനായി മതംമാറ്റം; വിമർശനവുമായി എം സി ജോസഫൈന്‍

  തിരുവനന്തപുരം: ഹാദിയ കേസില്‍ (Hadiya case) വനിതാ കമ്മീഷൻ ഹൈക്കോടതി വിധിക്കെതിരെയല്ലെന്ന് കമ്മീഷൻ അധ്യക്ഷ എം സി ജോസഫൈന്‍ (M C Josephine)  വ്യക്തമാക്കി. വിവാഹത്തിനായുള്ള മതം മാറ്റത്തിനെതിരെ വനിതാ കമ്മീഷനെന്ന് അധ്യക്ഷ (kerala womens’s commission chairperson) എം സി ജോസഫൈന്‍ പ്രതികരിച്ചു. അത്തരത്തിലുള്ള മതംമാറ്റം സ്വന്തം വ്യക്തിത്വം അടിയറ വയ്ക്കലാണെന്ന് യുവതികള്‍ മനസ്സിലാക്കണമെന്ന് എം സി ജോസഫൈന്‍ അഭിപ്രായപ്പെട്ടു. ഹാദിയ കേസില്‍ ഹൈക്കോടതി ഏര്‍പ്പെടുത്തിയ സംരക്ഷണം യഥാവിധി നടക്കുന്നുണ്ടോ എന്നാണ് കമ്മീഷന്‍ അന്വേഷിക്കുന്നതെന്ന് അവർ വ്യക്തമാക്കി. […] More

 • in ,

  ഹാദിയ കേസ്: കോടതിയിൽ റിപ്പോർട്ട് നല്‍കുമെന്ന് ജോസഫൈന്‍

  തിരുവനന്തപുരം: ഹാദിയ കേസില്‍ (Hadiya case) സുപ്രീംകോടതി ആവശ്യപ്പെട്ടാല്‍ ഇതു സംബന്ധിച്ച വസ്തുതാന്വേഷണ റിപ്പോര്‍ട്ട് സമര്‍പ്പിക്കുമെന്ന് കേരള വനിതാ കമ്മീഷന്‍ അധ്യക്ഷ എം.സി. ജോസഫൈന്‍ (MC Josephine) അറിയിച്ചു. ഹാദിയ സ്വന്തം വീട്ടില്‍ മനുഷ്യാവകാശ ലംഘനം അനുഭവിക്കുന്നുവെന്ന് ചൂണ്ടിക്കാട്ടി കമ്മീഷന് പരാതികള്‍ ലഭിച്ചിട്ടുണ്ട്. കേസുമായി ബന്ധപ്പെട്ടവരുടേതിന് പുറമെ വിവിധ മഹിളാ സംഘടനകളുടെ ഹർജികളും ലഭിച്ചിട്ടുണ്ട്. കൂടാതെ മാധ്യമ റിപ്പോര്‍ട്ടുകളും സോഷ്യല്‍ മീഡിയ ചര്‍ച്ചകളും കമ്മീഷന്റെ ശ്രദ്ധയിൽപ്പെട്ടിട്ടുണ്ട്. കഴിഞ്ഞ ദിവസം ഗേള്‍സ് ഇസ്ലാമിക് ഓര്‍ഗനൈസേഷന്റെ നേതൃത്വത്തില്‍ ആയിരക്കണക്കിന് പേര്‍ ഒപ്പിട്ട […] More