More stories

  • Toonz Media Group, Fruit Ninja, animation, awards, won, Technopark,Viju thomas , audience ,suntec convention centre,Singapore ,received, award,Indywood,Asian Television
    in

    ടൂൺസ് മീഡിയ ഗ്രൂപ്പിന് അനിമേഷൻ പുരസ്കാരങ്ങൾ

    തിരുവനന്തപുരം: ടെക്‌നോപാർക്കിലെ അനിമേഷൻ കമ്പനിയായ ടൂൺസ് മീഡിയ ഗ്രൂപ്പിന്റെ (Toonz Media Group) ‘ഫ്രൂട്ട് നിൻജ’ (Fruit Ninja) സീരീസിന് മികച്ച 3D അനിമേഷൻ പ്രോഗ്രാമിനുള്ള 2017-ലെ ഏഷ്യൻ ടെലിവിഷൻ പുരസ്‌കാരം. ഇൻഡിവുഡ് ഫിലിം കാർണിവൽ 2017-ൻറെ എക്സലൻസ് ഇൻ അനിമേഷൻ (IP) – ഇന്ത്യ & ഇന്റർനാഷണൽ പുരസ്കാരത്തിനും ടൂൺസ് മീഡിയ ഗ്രൂപ്പ് അർഹമായി. ടൂൺസ് മീഡിയ ഗ്രൂപ്പും ആസ്‌ട്രേലിയയിലെ ഹാഫ് ബ്രിക്ക് സ്റ്റുഡിയോസും , കിക്ക്സ്റ്റാർട്ട് എന്റെർടൈൻമെന്റും ചേർന്ന് നിർമ്മിച്ച് യൂട്യൂബിലൂടെ പുറത്തിറക്കിയതാണ് വിസ്മയകരമായ ഫ്രൂട്ട് നിൻജ […] More

  • Artificial intelligence, Robotics, Technopark
    in

    യന്ത്രമനുഷ്യശാസ്ത്രം: വ്യാഴാഴ്ച്ച ടെക്‌നോപാര്‍ക്കില്‍ കൂട്ടായ്മ

    തിരുവനന്തപുരം: സിംഗുലാരിറ്റി സര്‍വ്വകലാശാല തിരുവനന്തപുരം ചാപ്റ്റര്‍ കേരള സ്റ്റാര്‍ട്ടപ് മിഷന്റെ കീഴിലുള്ള മീറ്റ്അപ് കഫേയുമായി ( Meetup cafe ) ചേര്‍ന്ന് കൃത്രിമബുദ്ധി ( artificial intelligence ), യന്ത്രമനുഷ്യശാസ്ത്രം (robotics)എന്നീ മേഖലകളിലെ വിദഗ്ദ്ധരുടെയും പ്രവര്‍ത്തകരുടെയും ആദ്യ ഒത്തുചേരല്‍ സംഘടിപ്പിക്കുന്നു. ഭാവിയില്‍ ഏറ്റവുമധികം സാധ്യതയുള്ള ഈ മേഖലയിലെ ആശയ സംവാദം, സഹകരണം എന്നിവയാണ് കൂട്ടായ്മയുടെ ലക്ഷ്യം. നവംബര്‍ 16 വ്യാഴാഴ്ച്ച വൈകുന്നേരം ടെക്‌നോപാര്‍ക്ക് തേജസ്വിനി ബില്‍ഡിംഗിലെ മീറ്റ്അപ് കഫേയിലാണ് പരിപാടി. കൃത്രിമബുദ്ധിയുടെ സഹോദരശാസ്ത്രമെന്നറിയപ്പെടുന്ന ഡീപ് ലേണിങിലെ ഏറ്റവും […] More

  • Navigant India
    in

    നാവിഗന്റ് ഇന്ത്യ ജീവകാരുണ്യ പ്രവര്‍ത്തങ്ങളില്‍ പങ്കാളികളായി

    തിരുവനന്തപുരം: ടെക്‌നോപാര്‍ക്ക് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന നാവിഗന്റ് ഇന്ത്യ (Navigant India) തിരുവനന്തപുരത്തും നാഗര്‍കോവിലിലുമായി ‘ജോയ് ഓഫ് ഗിവിങ്‌’ (Joy of Giving’) വാരം വ്യത്യസ്തമായ ജീവകാരുണ്യ പ്രവര്‍ത്തനങ്ങളോടെ ആഘോഷിച്ചു. ടെക്‌നോപാര്‍ക്കിലെയും നാഗര്‍കോവിലിലെയും മുഴുവന്‍ ജീവനക്കാരും സി എസ് ആർ പ്രോഗ്രാമിലെ ജീവകാരുണ്യ പ്രവര്‍ത്തങ്ങളില്‍ പങ്കാളികളായി. സവിശേഷമായ പ്രൊഫഷണല്‍ സേവനങ്ങള്‍ നല്‍കുന്ന ആഗോള കണ്‍സള്‍ട്ടിങ്സ് സ്ഥാപനമായ നാവിഗന്റ് ഇന്ത്യയുടെ പ്രവര്‍ത്തനങ്ങള്‍ തിരുവനന്തപുരത്തെ ടെക്‌നോപാര്‍ക്കിലുംനാഗര്‍കോവിലിലുമാണ്‌ കേന്ദ്രീകരിച്ചിട്ടുള്ളത്. ഒക്ടോബര്‍ 2-ന് ആരംഭിച്ച ജോയ് ഓഫ് ഗിവിങ്‌ ആഘോഷങ്ങള്‍ ഒക്ടോബര്‍ 8 വരെ […] More

  • Technocity
    in ,

    ടെക്‌നോസിറ്റിയുടെ ശിലാസ്ഥാപനത്തിന്‌ രാഷ്‌ട്രപതി എത്തുന്നു

    തിരുവനന്തപുരം: ടെക്‌നോപാര്‍ക്കിന്‍റെ (Technopark) നാലാം ഘട്ട വികസനമായ ടെക്‌നോസിറ്റിക്ക്‌ (Technocity) ഇന്ത്യന്‍ രാഷ്‌ട്രപതി (Indian President) രാംനാഥ്‌ കോവിന്ദ്‌ (Ramnath Kovind) ഈ മാസം ഒക്‌ടോബര്‍ 27-ന്‌ ശിലാസ്ഥാപനം നിര്‍വ്വഹിക്കും. സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള ആദ്യ കെട്ടിട സമുച്ചയത്തിനാണ്‌ അദ്ദേഹം ശിലാസ്ഥാപനം നിര്‍വ്വഹിക്കുന്നത്‌. പള്ളിപ്പുറം, മംഗലപുരം ഭാഗത്തായി നാഷണല്‍ ഹൈവയുടെ ഇരുവശവുമായി 400 ഏക്കറുകളിലാണ്‌ ടെക്‌നോസിറ്റി പദ്ധതി നടപ്പാക്കുന്നത്‌. അതില്‍ 300 ഏക്കര്‍ ഐ.ടി, ഐ.ടി അനുബന്ധ മേഖലകളിലുള്ള വികസനത്തിനായി മാറ്റി വയ്ക്കുമ്പോള്‍ 100 ഏക്കറില്‍ രാജ്യത്തെ ആദ്യത്തെ […] More

  • Buyfie
    in

    ദക്ഷിണ കൊറിയയിലേക്ക് മലയാളി സ്റ്റാര്‍ട്ടപ്പിന് ക്ഷണം

    തിരുവനന്തപുരം: മലയാളി സഹോദരങ്ങള്‍ വികസിപ്പിച്ച ഇ-കോമേഴ്‌സ് സ്റ്റാര്‍ട്ടപ്പായ ‘ബൈഫി’ (Buyfie) ദക്ഷിണകൊറിയയുടെ പ്രശസ്തമായ ‘ഇന്‍ടുകൊറിയ’ ആക്‌സിലറേഷന്‍ പ്രോഗ്രാമിലേക്ക് തിരഞ്ഞെടുക്കപ്പെട്ടു. ദക്ഷിണകൊറിയന്‍ സര്‍ക്കാരിന്റെ ശാസ്ത്ര-സാങ്കേതികവിദ്യ മന്ത്രാലയം, കൊറിയയുടെ നാഷനല്‍ ഐടി ഇന്‍ഡസ്ട്രി പ്രമോഷന്‍ ഏജന്‍സി എന്നിവയുടെ നേതൃത്വത്തില്‍ നടക്കുന്ന ‘ഇന്‍ടുകൊറിയ’, സ്റ്റാര്‍ട്ടപ്പുകളുടെ അതിവേഗ വളര്‍ച്ചയാണ് ലക്ഷ്യമിടുന്നത്. പരിസ്ഥിതി സാങ്കേതിക വിദ്യ, ധനകാര്യ സാങ്കേതിക വിദ്യ, ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ്, ഇ-കോമേഴ്‌സ് എന്നീ രംഗങ്ങളില്‍ പ്രവര്‍ത്തിക്കുന്ന മുപ്പതു സാങ്കേതികവിദ്യാ സ്റ്റാര്‍ട്ടപ്പുകള്‍ക്കു മാത്രം ക്ഷണം ലഭിച്ച ‘ഇന്‍ടുകൊറിയ’യിലെ പങ്കാളിത്തം ബൈഫിക്ക് ലഭിച്ച സുപ്രധാന […] More