More stories

  • Guruvayoor Temple,entry,Zamorin ,

    Hot Popular

    in ,

    വിശ്വാസികളായ അഹിന്ദുക്കളെ പ്രവേശിപ്പിക്കാം: സാമൂതിരി

    കോഴിക്കോട്: ഗുരുവായൂര്‍ ക്ഷേത്രത്തില്‍ (Guruvayoor Temple) വിശ്വാസികളായ അഹിന്ദുക്കളെ (non-Hindu devotees) പ്രവേശിപ്പിക്കുന്നതിനെ പിന്തുണച്ച്‌ കോഴിക്കോട് (Calicut) സാമൂതിരി (Zamorin) രംഗത്തെത്തി. വിശ്വാസപൂര്‍വ്വം ക്ഷേത്രത്തിലേയ്ക്ക് വരുന്നവര്‍ക്ക് പ്രവേശനം നല്‍കാമെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. യേശുദാസ് എല്ലാ അര്‍ത്ഥത്തിലും ഹിന്ദുധര്‍മ്മം പുലര്‍ത്തുന്നയാളാണെന്നും അതിനാല്‍ യേശുദാസിനെ പ്രവേശിപ്പിക്കണമെന്നാണ് തന്റെ വ്യക്തിപരമായ നിലപാടെന്നും സാമൂതിരി വ്യക്തമാക്കി. ക്ഷേത്രങ്ങള്‍ വിശ്വാസത്തിന്റെയും ആചാരങ്ങളുടേയും കേന്ദ്രങ്ങളാണെന്നും അല്ലാതെ വിനോദസഞ്ചാര കേന്ദ്രങ്ങളല്ലെന്നും അദ്ദേഹം ഓർമ്മിപ്പിച്ചു. അഹിന്ദു എന്നതുകൊണ്ടു മാത്രം വിശ്വാസിയെ മാറ്റി നിര്‍ത്തേണ്ടതില്ലെന്ന് അദ്ദേഹം വ്യക്തമാക്കി. എന്നാൽ എല്ലാ […] More

  • k j yesudas

    Hot Popular

    in ,

    പത്മനാഭസ്വാമി ക്ഷേത്ര ദർശനം; യേശുദാസിന് അനുമതി

    തിരുവനന്തപുരം: ഗാനഗന്ധര്‍വ്വൻ കെ.ജെ യേശുദാസിന് ( KJ Yesudas ) ശ്രീ പത്മനാഭസ്വാമി ക്ഷേത്രത്തില്‍ (Sree Pdmanabhaswamy temple) പ്രവേശിക്കാന്‍ അനുമതി ലഭിച്ചു. ഹിന്ദു വിശ്വാസ പ്രകാരം ജീവിക്കുന്ന തനിക്ക് ക്ഷേത്രത്തില്‍ പ്രവേശിക്കാന്‍ അനുവാദം നൽകണമെന്ന് ആവശ്യപ്പെട്ട് ഗായകന്‍ കെ.ജെ യേശുദാസ് അപേക്ഷ നല്‍കിയിരുന്നു. ക്ഷേത്രം എക്സിക്യൂട്ടീവ് ഓഫീസര്‍ക്കാണ് യേശുദാസ് അപേക്ഷ സമര്‍പ്പിച്ചത്. വിജയദശമി ദിവസം ക്ഷേത്രദര്‍ശനം നടത്താന്‍ അനുവാദം നല്‍കണമെന്നാണ് യേശുദാസ് അപേക്ഷയില്‍ പറഞ്ഞിരുന്നത്. അദ്ദേഹത്തിൻറെ അപേക്ഷയെ തുടർന്ന് വിജയദശമി നാളില്‍ ശ്രീപത്മനാഭസ്വാമി ക്ഷേത്രത്തില്‍ ദര്‍ശനം നടത്താന്‍ […] More