ആരാധകരുടെ മനംകവർന്ന്  തയ്മൂർ 

അഴകും സ്റ്റൈലും കൊണ്ട് വെള്ളിത്തിരയിൽ നിറഞ്ഞ് നിന്ന നടിയാണ് കരീന കപൂർ. ഓരോ  താര നിശകളിലും കരീന പ്രത്യക്ഷപ്പെടുന്നത് പ്രേക്ഷക ഹൃദയം  കവർന്നുകൊണ്ടാണ്. സ്റ്റൈലൻ താരമാണ് ഭർത്താവ് സെയ്ഫ് അലിഖാനും. എന്നാൽ ഇത്തവണ  ആരാധകകരെ കൈയ്യിലെടുത്തിരിക്കുന്നത്  കരീനയോ സെയ്‌ഫ് അലിഖാനോ അല്ല , മറിച്ച് അവരുടെ പൊന്നോമന മകൻ  തയ്മൂറാണ് .

മാതാപിതാക്കളുടെ  സൗന്ദര്യത്തിനൊപ്പം, ആരാധകർക്ക് മുൻപിൽ  ഫാഷനബിളായി പ്രത്യക്ഷപ്പെടാനുള്ള ഇരുവരുടെയും സർഗ്ഗാത്മക ശേഷി കൂടി  തയ്മൂർ സ്വന്തമാക്കിയിരിക്കുന്നു.  കുഞ്ഞു  കുസൃതികളും സ്വന്തമായ  ട്രെൻഡി ഫാഷനബിൾ  സ്റ്റൈലും കൊണ്ട് താരകുടുംബത്തിലെ  നക്ഷത്രത്തിളക്കമായി  തയ്മൂർ മാറുകയാണ്.

കുതിര സവാരി നടത്തുന്ന  തയ്മൂറിന്റെ ചിത്രങ്ങളാണ് ഇപ്പോൾ  ആരാധകരുടെ ഇടയിൽ വൈറൽ ആയി മാറിയിരിക്കുന്നത്.  അതീവ സന്തോഷത്തോടെയും  ആകാംക്ഷയോടെയുമാണ്  തയ്മൂർ  കുതിരപ്പുറത്ത് ഇരിക്കുന്നതെന്ന് ആ ചിത്രങ്ങളിൽ നിന്ന്  വ്യക്തമാണ്.  തന്റെ  പേര് ആലേഖനം ചെയ്ത കറുപ്പ് ടി-ഷർട്ടിൽ വളരെ  ക്യൂട്ടാണ്  ഈ താരപുത്രൻ. ഏറെ ക്ഷമയോടെ  ഇരുന്ന് കുതിര ഇണക്കമായതിന് ശേഷം മാത്രം പതിയെ അതിനെ തൊടാൻ ശ്രമിക്കുന്ന കുഞ്ഞുതാരത്തെ  ഇതിനോടകം പ്രേക്ഷകർ ഏറ്റെടുത്ത്  കഴിഞ്ഞു.

ഇന്ന്  ഏറ്റവും  ആരാധകരുള്ള താര പുത്രനാണ്  തയ്മൂർ. ബോക്സ്  ഓഫീസിൽ  വിജയക്കൊടി പാറിച്ച   വീരേ ദി വെഡിങ് ആണ് കരീനയുടേതായി  ഏറ്റവും ഒടുവിൽ പുറത്തു വന്ന  ചിത്രം . ആകാര ഭംഗി വീണ്ടെടുക്കുന്നതിനായി പതിവായുള്ള ജിമ്മിൽ പോക്കും മറ്റുമായി അവർ വലിയ  തീരക്കിലാണ്.  സെയ്‌ഫും  നിരവധി  പുതിയ  പ്രോജക്ടുകളുടെ  തീരക്കിലാണ്.  സെയ്‌ഫിന്റെ  മൂത്ത  മകൾ സാറാ  അലിഖാന്റെ ആദ്യ  ചിത്രമായ കേദാർനാഥ് ഡിസംബർ ഏഴിന് തീയേറ്ററുകളിൽ  എത്തും.

Comments

Leave a Reply

Your email address will not be published. Required fields are marked *

Loading…

0

Comments

0 comments

ഗര്‍ഭിണികളുടേയും അമ്മമാരുടേയും മികച്ച പരിചരണത്തിന് പ്രത്യേക സംവിധാനം 

ശബരിമല പ്രശ്നം വർഗീയത വളർത്താനുള്ള സുവർണാവസരമായി ബി ജെ പി കാണുന്നു: എം എം ഹസൻ