in , ,

ലോകാദ്ഭുതങ്ങളിലൊന്നായ താജ്‌മഹലി​ന്റെ പ്രവേശന കവാടത്തിലെ മിനാരം തകർന്നു

ന്യൂഡൽഹി: ലോകാദ്ഭുതങ്ങളിലൊന്നും ഇന്ത്യയുടെ അഭിമാന മന്ദിരവുമായ താജ്‌മഹലിന്റെ ( Taj Mahal ) പ്രവേശന കവാടത്തിലെ മിനാരം തകർന്നു വീണു. ഇന്നലെ ആഗ്രയിൽ വീശിയടിച്ച കൊടുങ്കാറ്റിനെ തുടർന്നാണ് യമുനാ നദിക്കരയിലെ താജ് മഹലിന്റെ പ്രവേശന കവാടത്തിലെ ‘ദർവാസ-ഇ-റൗസ’ എന്നറിയപ്പെടുന്ന കൽത്തൂൺ തകർന്നത്.

ഇന്നലെ അർദ്ധ രാത്രിക്ക് ശേഷമാണ് താജ് മഹലിന്റെ പ്രവേശന കവാടത്തിലുള്ള 12 അടി ഉയരമുള്ള കൽത്തൂൺ തകർന്നതെന്ന് അധികൃതർ അറിയിച്ചു. മണിക്കൂറിൽ 130 കിലോമീറ്ററിലേറെ  വേഗതയിൽ വീശിയടിച്ച കൊടുങ്കാറ്റാണ് നാശനഷ്‌ടം വിതച്ചത്. സംഭവത്തിൽ ആളപായമില്ല.

ദക്ഷിണ കവാടത്തിലെ മിനാരത്തിന് പുറമെ ചെറിയ വെളുത്ത താഴികക്കുടവും കാറ്റിൽ തകർന്നു. പ്രദേശത്ത് 40 മിനുട്ടോളം വീശിയടിച്ച അതിശക്തമായ കാറ്റും മഴയും പ്രധാന മന്ദിരത്തേയും ബാധിച്ചതായി റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു.

സംഭവത്തെ തുടർന്ന് മന്ദിരത്തിന്റെ സുരക്ഷയെ സംബന്ധിച്ച് പരിശോധന ആരംഭിക്കുമെന്ന് ആര്‍ക്കിയോളജിക്കല്‍ സര്‍വേ ഓഫ് ഇന്ത്യ അധികൃതര്‍ വ്യക്തമാക്കി.

Taj mahal, pillar, crashed, wind

അതേസമയം, മേഖലയിൽ ആഞ്ഞടിച്ച കൊടുങ്കാറ്റിൽ 15 ആളുകൾക്ക് ജീവഹാനി സംഭവിച്ചു. 24 പേർക്ക് പരിക്കേറ്റു. സംസ്ഥാനത്തൊട്ടാകെ 80 ശതമാനത്തോളം കൃഷിനാശം സംഭവിച്ചതായി റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു.

താജ് മഹലിന് ചുറ്റുമുള്ള വ്യവസായശാലകളിലെ മാലിന്യങ്ങൾ ഈ പുരാതന നിർമ്മിതിയുടെ നിലനിൽപ്പിനെ ഇതിനോടകം തന്നെ ദോഷകരമായി ബാധിച്ചിട്ടുണ്ട്.

ഇതിനെ ചൊല്ലിയുള്ള ആരോപണങ്ങൾ പുരോഗമിക്കുന്നതിനിടെയാണ് താജ് മഹലിന്റെ ഉടമസ്ഥാവകാശത്തെ ചൊല്ലിയുള്ള തർക്കം സുപ്രീം കോടതിയിലെത്തിയത്.

താജ് മഹലിന്റെ ഉടമസ്ഥാവകാശത്തെ ചൊല്ലി തർക്കം ഉന്നയിച്ച ഉത്തര്‍പ്രദേശ് സുന്നി വഖബ് ബോര്‍ഡിനോട് രേഖ ഹാജരാക്കാന്‍ കഴിഞ്ഞ ദിവസം സുപ്രീം കോടതി ആവശ്യപ്പെട്ടിരുന്നു.

മുഗൾ ചക്രവർത്തിയായ ഷാജഹാന്‍ താജ് മഹലിന്റെ ഉടമസ്ഥാവകാശം തങ്ങള്‍ക്ക് നല്‍കിയിട്ടുണ്ടെന്ന് സുന്നി വഖഫ് ബോര്‍ഡ് വാദിച്ചതിനെ തുടര്‍ന്നാണ് ഇതിന്റെ രേഖ ഹാജരാക്കാന്‍ സുപ്രീം കോടതി ആവശ്യപ്പെട്ടത്.

What do you think?

0 points
Upvote Downvote

Total votes: 0

Upvotes: 0

Upvotes percentage: 0.000000%

Downvotes: 0

Downvotes percentage: 0.000000%

Priyanka Chopra , skin colour,  project ,Hollywood , InStyle Magazine, actress,  American TV show, Quantico, brown,agent, rejection ,Priyanka ,wrong physicality, InStyle, ,studio,

നിറത്തിന്റെ പേരിൽ ഹോളിവുഡ് ചിത്രത്തിൽ നിന്ന് പുറത്തായി; വംശീയാധിക്ഷേപത്തിനെതിരെ പ്രിയങ്ക ചോപ്ര

Kidambi Srikanth , world No 1, rank, India, badminton , Badminton World Federation,BWF,rankings, replacing, Denmark, Viktor Axelsen,Srikanth ,world champion, Axelsen, , Malaysian Open , Commonwealth Games,mixed team ,gold,Gold Coast Games,men's singles ,Saina Nehwal,

ഇന്ത്യയ്ക്ക് ചരിത്രനേട്ടം; ബാഡ്മിന്റൺ താരം കിഡംബി ശ്രീകാന്തിന് ഒന്നാം റാങ്ക്