in ,

താജ് മഹല്‍: സന്ദര്‍ശകരുടെ എണ്ണം ചുരുക്കാൻ നിർദ്ദേശം

ന്യൂഡല്‍ഹി: ഇന്ത്യയുടെ സ്വകാര്യ അഭിമാനങ്ങളിലൊന്നായ താജ് മഹൽ ( Taj Mahal ) സന്ദർശിക്കാനെത്തുന്നവർക്ക് നിയന്ത്രണമേർപ്പെടുത്തുന്നു. സന്ദര്‍ശകരുടെ എണ്ണം ദിനംപ്രതി 40,000 ആയി ചുരുക്കുവാനാണ് ഉദ്ദേശിക്കുന്നത്. കൂടാതെ ഒരാൾക്ക് താജ് മഹലിൽ താങ്ങാനുള്ള സമയം പരമാവധി മൂന്ന് മണിക്കൂർ മാത്രം അനുവദിക്കാനും നിർദ്ദേശിച്ചിട്ടുണ്ട്.

ലോകാത്ഭുതങ്ങളില്‍ ഒന്നായ താജ് മഹലും പരിസര പ്രദേശവും സംരക്ഷിക്കുക എന്ന ലക്ഷ്യത്തോടെയാണ് ഈ നിർദ്ദേശങ്ങൾ ഉയർന്നുവന്നത്. സാംസ്ക്കാരിക സെക്രട്ടറി രവീന്ദ്ര സിംഗ് എ എസ് ഐ ഉദ്യോഗസ്ഥരുമായും ആഗ്ര ജില്ല ഭരണകൂട പ്രതിനിധികളുമായും സെൻട്രല്‍ ഇന്‍ഡസ്ട്രിയല്‍ സെക്യൂരിറ്റി ഫോഴ്സുമായും ഉന്നതതല യോഗം ചേര്‍ന്നിരുന്നു. ഈ യോഗത്തിലാണ് ഈ നിര്‍ദ്ദേശങ്ങൾ ഉയര്‍ന്നുവന്നത്.

കഴിഞ്ഞ വ്യാഴാഴ്ച്ച സ്മാരകത്തിന് മുന്നിലെ പ്രവേശന കവാടത്തിലുണ്ടായ തിക്കിലും തിരക്കിലും അഞ്ച് സന്ദർശകർക്ക് പരിക്കേറ്റിരുന്നു. സന്ദർശന സമയം അവസാനിക്കുന്നതിന് തൊട്ടു മുൻപ് താജ് മഹലിലേയ്ക്ക് തിരക്കിട്ട് പ്രവേശിക്കുന്നതിനിടയിലാണ് അപകടമുണ്ടായത്.

ഇതിനെ തുടർന്നാണ് ഉന്നതതല സമിതി സ്മാരകത്തിന്റെയും സന്ദർശകരുടെയും സുരക്ഷയ്ക്കായി നിർദ്ദേശങ്ങൾ സമർപ്പിച്ചത്. ആർക്കിയോളജിക്കൽ സർവേ ഓഫ് ഇന്ത്യയുടെ (എഎസ്ഐ) കണക്ക് പ്രകാരം ദിനംപ്രതി 35,000 മുതൽ 40,000 സന്ദർശകരാണ് പ്രതിദിനം താജ് മഹൽ സന്ദർശിക്കാനായി എത്തിച്ചേരുന്നത്.

നിലവിൽ 15 വയസിന് താഴെയുള്ള കുട്ടികൾക്ക് നിലവിൽ പ്രവേശനം സൗജന്യമാണ്. ഓണ്‍ലൈന്‍ വഴിയും ഓഫ് ലൈന്‍ വഴിയും സന്ദർശകർക്ക് ടിക്കറ്റുകള്‍ ലഭ്യമാണ്.

എന്നാൽ അവധി ദിനങ്ങളിൽ സന്ദർശകരുടെ എണ്ണം 60,000 മുതൽ 70,000 വരെയാകാറുണ്ട്. അനിയന്ത്രിതമായ തിരക്ക് സുരക്ഷാപ്രശ്നങ്ങൾക്ക് കാരണമാകുമെന്നും അതിനാൽ ഇക്കാര്യത്തിൽ നിയന്ത്രണം വേണമെന്നും എഎസ്ഐ ചൂണ്ടിക്കാട്ടുന്നു.

What do you think?

0 points
Upvote Downvote

Total votes: 0

Upvotes: 0

Upvotes percentage: 0.000000%

Downvotes: 0

Downvotes percentage: 0.000000%

Trai ,seeks ,public views, proposed ,National Telecom Policy, Telecom regulator , consultation paper ,National Telecom Policy , achieve ,broadband connections ,high quality services , attain ,average speeds, wireless,wireline internet connectivity,

ടെലികോം നയം: പൊതുജനങ്ങളിൽ നിന്ന് നിർദ്ദേശങ്ങൾ ക്ഷണിച്ച് ട്രായ്

Palode, IMA, treatment plant, KK Shailaja biomedical waste treatment, facility, Elavupalam, Indian Medical Association, district committee, Kerala Sasthra Sahithya Parishad, KSSP, ecologically fragile area, Central Pollution Control Board,treatment plant, health minister, Kerala, forest area

മാലിന്യ പ്ലാന്‍റ് പാലോട് തന്നെ വേണമെന്നില്ല: ഐഎംഎ