ജീവിതമായിരുന്നു പോരാട്ടം; ഒടുവിൽ ബിനിത ജെയിൻ  കോടിപതി

ബിനിത ജെയിന് ഒരു പക്ഷെ ഏറെ സുഗമമായിരുന്നിരിക്കണം കോൻ  ബനേഗാ ക്രോർപതി പത്താം സീസണിലെ ഹോട്ട് സീറ്റിൽ നിന്നും ആദ്യ

വിജയിയായി മാറിയതിലേക്കുള്ള യാത്ര. കാരണം ജീവിതം ഒറ്റപ്പെടുത്തിയ ബിനിതയുടെ പോരാട്ടത്തിന് മുന്നിൽ പ്രതികൂല സാഹചര്യങ്ങൾ പോലും പരിശ്രമിച്ച് പരാജയപെട്ടു പോകുകയായിരുന്നു. ജീവിതത്തിലും മത്സരത്തിലുമെല്ലാം വിജയായി മുന്നേറുമ്പോഴും അവർ ഇന്നും കാത്തിരിക്കുന്നു പതിനഞ്ച് വർഷങ്ങൾക്ക് മുൻപ് നഷ്‌ടമായ തന്റെ പ്രിയതമനെ.

തന്റെ ഗ്രഹണവൈദഗ്ദ്യവും ബുദ്ധിവൈഭവവും കൊണ്ട് അമിതാഭ് ബച്ചൻ ഉൾപ്പെടെയുള്ളവരെ അതിശയിപ്പിച്ച് കോടിപതിയായി മാറിയ ഈ വനിതയുടെ മുന്നിൽ വർഷങ്ങൾക്ക് മുൻപ് ജീവിതം ഒരു ചോദ്യചിഹ്നമായി നിന്നിരുന്നു. പതിവ് പോലെ ജോലിക്ക് പോയ ഭർത്താവു മടങ്ങി വരാതെ ദിവസങ്ങൾ കടന്നു പോകുമ്പോഴെല്ലാം തന്റെ രണ്ട്  കുഞ്ഞുങ്ങളെയും ചേർത്തുപിടിച്ച് പ്രതീക്ഷയോടെ കഴിയുകയായിരുന്നു അവർ.

ഇന്നും ആ പ്രതീക്ഷ നഷ്ടമായിട്ടില്ല ബിനിതയ്ക്ക്. അസാമിലെ ഗുവാഹത്തിയിൽ നിന്നുമെത്തിയ ഈ ട്യൂഷൻ ടീച്ചർ വിജയ കിരീടമണിയുന്ന നിമിഷം കണ്ടവരിലെല്ലാം ആത്മവിശ്വാസത്തിന്റെ തീപ്പൊരികൾ വിതറിയിട്ടുണ്ടാകുമെന്നത് തീർച്ചയാണ്.

2003ൽ  തീവ്രവാദികൾ തന്റെ ഭർത്താവിനെ തട്ടികൊണ്ട് പോയതോടെ തനിച്ചായ ബിനിത ഒടുവിൽ കുടുംബം മുന്നോട്ട്  കൊണ്ട് പോകുന്നതിനായി ട്യൂഷൻ ആരംഭിക്കുകയായിരുന്നു. ഏഴ് വിദ്യാർത്ഥികളെ പഠിപ്പിച്ചുകൊണ്ട് തുടങ്ങിയ അദ്ധ്യാപനം ഇന്ന് 125 പേരിലെത്തി നിൽക്കുകയാണ്.

ഭർത്താവ് കൊല്ലപ്പെട്ടുവെന്ന് കോടതി പറഞ്ഞിട്ടും വിശ്വസിക്കുവാൻ ഈ ധീര വനിത തയ്യാറാകുന്നില്ല. ഇത്ര ദൂരം തളരാതെ പോരാടുവാൻ തനിക്ക് പ്രേരണയായതും ഈ പ്രതീക്ഷ തന്നെയാണെന്ന് ഉറച്ച ശബ്ദത്തിൽ തന്നെ പറയുകയാണ് അവർ. മക്കളുടെ സുരക്ഷിതമായ ഭാവി മുന്നിൽ കണ്ട്‌  പൊരുതുകയായിരുന്ന അവർക്ക് തടസ്സങ്ങളിൽ ഒരു ചുവട് പിന്നോട്ട് പോകാൻ സമയമുണ്ടായിരുന്നില്ല.

ബിനിതയുടെ ധീരതയെ പ്രശംസിച്ച കോൻ ബനേഗാ ക്രോർപതി അവതാരകനായ അമിതാഭ് ബച്ചൻ നിരവധി പേർക്ക് പ്രചോദനമാകുകയാണ് ഈ വനിതയെന്നും അഭിപ്രായപ്പെട്ടു. ചെറിയ കാര്യങ്ങളിൽ പോലും തളർന്നു പോകുന്നവർക്ക് ജീവിതത്തിൽ മുന്നോട്ട് പോകുവാനും പ്രതിസന്ധി ഘട്ടങ്ങളെ അതിജീവിക്കുവാനും ഊർജ്ജം പകരുകയാണ് ബിനിത ജെയിൻ.

Comments

Leave a Reply

Your email address will not be published. Required fields are marked *

Loading…

0

Comments

0 comments

മഴവിൽ സാഹിത്യപുരസ്‌കാര സമർപ്പണം നാളെ 

മാനസിക വെല്ലുവിളികളുള്ള തടവുകാരെ പുനരധിവസിപ്പിക്കാന്‍ പ്രത്യേക പദ്ധതി