Talentspire, E-learning,students, study, Science, Maths, teachers, Educational minister, Prof. C. Raveendranath, e-learning format, Mascot Hotel, inauguration, technology, computer, IT, 
in ,

ശാസ്ത്ര-ഗണിത പഠനത്തിന് ടാലെന്റ്റ് സ്പെയർ ഇ-ലേർണിംഗ്

തിരുവനന്തപുരം: പ്ലസ് വൺ – പ്ലസ് ടു വിദ്യാർത്ഥികളുടെ പഠനത്തിലെ ന്യൂനതകൾ ശാസ്ത്രീയമായി മനസ്സിലാക്കി അപാകതകൾ പരിഹരിച്ചു പഠനം കൂടുതൽ എളുപ്പമാക്കുന്നതിനുള്ള ടാലെന്റ്റ് സ്പെയർ ( Talentspire ) ഇ ലേർണിംഗ് ( E-learning ) സംവിധാനവുമായി ഒരു സംഘം അധ്യാപകരും വിദ്യാഭ്യാസ, ഐറ്റി വിദഗ്ദ്ധരും രംഗത്തെത്തി.

വർഷങ്ങളുടെ ശ്രമഫലമായി ഇവർ തയ്യാറാക്കിയ ടാലെന്റ്റ് സ്പെയർ സംവിധാനം ശാസ്ത്ര, ഗണിത വിഷയങ്ങൾ വിദ്യാർത്ഥികൾക്ക് അനായാസമായി കൈകാര്യം ചെയ്യാവുന്ന തരത്തിൽ അവരുടെ പഠന മികവുയർത്തുന്ന ഒരു ഇ-ലേർണിങ് ഫോർമാറ്റാണ്.

ടാലെന്റ്റ് സ്പെയറിന്റെ ഔപചാരികമായ ഉദ്‌ഘാടനം ഇന്ന് വൈകുന്നേരം മസ്‌ക്കറ്റ് ഹോട്ടലിൽ നടക്കുന്ന ചടങ്ങിൽ വിദ്യാഭ്യാസ മന്ത്രി പ്രൊഫ. സി. രവീന്ദ്രനാഥ് നിർവ്വഹിക്കും.

ഹയർ സെർക്കണ്ടറി-തലത്തിലെ വിദ്യാർത്ഥികളുടെ പഠന മികവ് ഉയർത്തുന്നതിനും കഴിവുകൾ വർധിപ്പിച്ചു മികവുറ്റതാക്കി പഠനം സുഗമമാക്കുന്നതിനും ഉപകരിക്കുന്ന തരത്തിലാണ് ടാലെന്റ്റ് സ്പെയർ ഇ-ലേർണിംഗ് ഫോർമാറ്റ് രൂപകൽപന ചെയ്തിരിക്കുന്നത്. ആദ്യ പടിയായി ടാലെന്റ്റ് സ്പെയർ സംവിധാനം വഴി നൽകുന്ന ടെസ്റ്റ് മൊഡ്യൂൾ ഉപയോഗിക്കുന്ന വിദ്യാർത്ഥികള്‍ക്ക് അവരുടെ പഠന നിലവാരം സ്വയം വിലയിരുത്തി മനസ്സിലാക്കാനാകും.

ഇതോടൊപ്പം ഒരു വിദ്യാർത്ഥിയുടെ പഠന വിടവുകൾ മനസിലാക്കുന്ന ടാലെന്റ്റ് സ്പെയർ സംഘം അടുത്ത പടിയായി ആ വിദ്യാർത്ഥിക്ക് നൽകുന്ന പഠന മോഡ്യൂളിലൂടെ നിലവിലെ വിടവുകൾ നികത്തിയാകും പഠനം മുന്നോട്ടു കൊണ്ട് പോകുക.

ഇന്റർനെറ്റും കമ്പ്യൂട്ടറും, മൊബൈൽ ഫോണുമൊക്കെ പഠനത്തിന് വേണ്ടിയാകണമെന്നും പഠന മികവിനായി മികച്ച തരത്തിൽ ആസൂത്രണം ചെയ്ത പഠന സംവിധാനമുണ്ടെങ്കിൽ ശാസ്ത്ര, സാങ്കേതിക മേഖലകളിലും മറ്റു മേഖലകളിലും ബുദ്ധിവൈഭവമുപയോഗിച്ചു ക്രിയാത്മകവും, നൂതനവും മികച്ചതുമായ സംഭാവനകൾ നൽകാനാകുമെന്നും ടാലെന്റ്റ് സ്പെയർ ലക്ഷ്യമിടുന്നത് ആ മാർഗമാണെന്നും മാർ ഇവാനിയോസ് കോളേജ് ഫിസിക്സ് വിഭാഗം മുൻ തലവൻ പ്രൊഫ. ഡോ. വി എസ് ജയകുമാർ അഭിപ്രായപ്പെട്ടു.

മുതിർന്ന പ്രൊഫസർമാരും ശാസ്ത്രജ്ഞരുമടങ്ങുന്ന 37 പേരുടെ സംഘം, 10 ഗവേഷണ വിദഗ്ധർ, 25 ഐ ടി പ്രൊഫഷനലുകൾ എന്നിവരുടെ ശ്രമഫലമായാണ് ടാലെന്റ്റ് സ്പെയർ സംവിധാനം രൂപപ്പെടുത്തിയിരിക്കുന്നത്. ഹയർ സെക്കന്ററി തലത്തിൽ ശാസ്ത്ര- ഗണിത വിഷയങ്ങൾ പഠിക്കുന്ന വിദ്യാർത്ഥികളെ ആവേശഭരിതരാക്കുന്ന ഇ-ലേർണിംഗ് സംവിധാനമാണ് ടാലെന്റ്റ് സ്പെയർ മുന്നോട്ടു വയ്ക്കുന്നത്.

ലോകോത്തര നിലവാരമുള്ള സോഫ്ട്‍വെയർ രംഗത്തെ വിദഗ്ധരാണ് ടാലെന്റ്റ് സ്പെയർ ഇ-ലേർണിംഗ് ഫോർമാറ്റ് തയ്യാറാക്കിയിരിക്കുന്നത്. നിരവധി ഗവേഷണങ്ങളുടെ ഫലമായി നൂതനമായ ഒരു അക്കാദമിക് ചട്ടക്കൂടാണ് വിദ്യാർത്ഥികളുടെ പഠന മികവ്‌ ഉറപ്പുവരുത്തി കൊണ്ടു തയ്യാറാക്കിയിരിക്കുന്നതെന്ന് ടാലെന്റ്റ് സ്പെയർ മാനേജിങ് ഡയറക്ടർ മാത്യു ജോൺ പത്രസമ്മേളനത്തിൽ അറിയിച്ചു.

ഡിസംബർ 5 വെള്ളിയാഴ്ച വൈകുന്നേരം 6 മണിക്ക് ടാലെന്റ്റ് സ്പെയർ ഇ-ലേർണിംഗ് ഫോർമാറ്റ് വിദ്യാഭ്യാസ മന്ത്രി പ്രൊഫ. സി. രവീന്ദ്രനാഥ് ഉദ്‌ഘാടനം ചെയ്യുന്ന ചടങ്ങിൽ ഐ എസ് ആർ ഒ മുൻ ചെയർമാൻ ഡോ.ജി. മാധവൻനായർ, ലോ കമ്മീഷൻ ഓഫ് ഇന്ത്യ അംഗം ഡോ. എസ്. ശിവകുമാർ, മുഖ്യമന്ത്രിയുടെ ശാസ്ത്ര ഉപദേഷ്ടാവ് എം എസ് ദത്തൻ, കേരളാ സാങ്കേതിക സർവ്വകലാശാല മുൻ വി ഐ ഡോ. കുഞ്ചറിയാ പി ഐസക് തുടങ്ങിയവർ പങ്കെടുക്കും.

What do you think?

0 points
Upvote Downvote

Total votes: 0

Upvotes: 0

Upvotes percentage: 0.000000%

Downvotes: 0

Downvotes percentage: 0.000000%

UST Global,Schroders ,Wins ,European testing awards, Strategic Testing Partner , Schroders , global investment management firm , London, European Software Testing Award of the Year,Prodapt Testing Management Team of the Year,digital technology services ,company,Testing Partner for Schroders, European Software Testing Awards ,celebrates , Europe,

ഷ്രോഡേഴ്‌സിന് യൂറോപ്യൻ സോഫ്റ്റ്‌വെയർ ടെസ്റ്റിംഗ് പുരസ്‌കാരങ്ങൾ

KSRTC, pension, meeting, suicide, former superintendent, chief minister, salary, finance minister, KSRTC, pension, Ramesh Chennithala, retirees, issue, Govt, Kerala Transport Employees' Union , Kerala State Road Transport Corporation,woman,suicide, KSRTC, Thomas Issac, explanation, pension, finance minister, high court, petition, state govt, Kerala, transport department, additional secretary, case, employees, union, complaints, financial aid, KSRTC, resigned, pension, finance minister, employees, passengers, salary, issues, facebook post, workers, government contribution, transportation, delayed, Kerala state road transport corporation

കെഎസ്‌ആര്‍ടിസിയെ സഹായിക്കും; ബാധ്യത ഏൽക്കില്ല: ധനമന്ത്രി