വാളം പുളികൊണ്ടുള്ള പൊടിക്കൈകൾ 

അടുക്കളയിലെ ഏറ്റവും പ്രാധാന്യമേറിയ അവശ്യ വസ്തുക്കളിൽ ഒന്നാണ് പയർ വർഗ്ഗങ്ങളിൽ പെട്ട വാളൻപുളി. സുഗന്ധവ്യഞ്ജനങ്ങളിലെ കേമനും പലതരം കറിക്കൂട്ടുകൾക്ക് രുചി പകരുന്ന വിദ്വാനുമാണ് ഈ ഔഷധപദാർത്ഥം. കറിക്കൂട്ടുകളിലുള്ള ഇതിൻറെ ഉപയോഗം നമ്മുടെ നാവുകളിൽ രുചിയുടെ മേളം തന്നെ സൃഷ്ടിക്കുന്നത് നമുക്ക് അനുഭവിച്ചറിയാനാകും.

എന്നാൽ ഈ വിശിഷ്ട വിഭവത്തിൻറെ ആശ്ചര്യജനകമായ ഗുണഗണങ്ങൾ അടുക്കളയിലും തീൻമേശയിലും മാത്രമായി ഒതുങ്ങിനിൽക്കുന്നതല്ല. നിങ്ങളുടെ ശരീര ചർമ്മത്തെയും തലമുടിയേയും പുനർനവീകരിക്കാനും ആരോഗ്യപൂർണമായി സൂക്ഷിക്കാനുമൊക്കെ ഇത് സഹായിക്കുന്നുവെന്ന കാര്യം അറിയാമോ…

ആഫ്രിക്കയിലെ ചൂടു നിറഞ്ഞ പ്രദേശങ്ങളിൽ കൃഷി ചെയ്തിരുന്ന ഒരു ഫലമായിരുന്നു വാളൻപുളി. ഉയരമേറിയ വൃക്ഷങ്ങളിൽ ഉണ്ടാവുന്ന മധുരമേറിയ ഈ ഫലം ‘ഫാബാസെയ് കുടുംബത്തിൽപ്പെട്ട, (കടലയും പയർവർഗങ്ങളും ഒക്കെ ഉൾപ്പെടുന്ന ) ഒന്നാണ്. പിന്നീട് മെക്സിക്കോ, ഏഷ്യ എന്നി മേഖലയിലെ ചൂടേറിയ പ്രദേശങ്ങളിലും ഇവ കൃഷി ചെയ്യാനാരംഭിച്ചു. അതിൽ ശ്രീലങ്കയും നമ്മുടെ നാടായ ഇന്ത്യയും ഉൾപ്പെടുന്നു

പുളിരസത്തോടൊപ്പം മധുരവുമുള്ള ഇതിന്റെ രുചി ലോകമെമ്പാടുമുള്ള എല്ലാ ഇന്ത്യക്കാർക്കും ഏറെ ഇഷ്ടമാണ്. അച്ചാറുകളുടെയും ചട്നികളുടെയും രുചിയേറുന്ന മിഠായികളുടെയും ഒക്കെ രൂപത്തിൽ ഓരോരുത്തരെയും ആകർഷിച്ചുകൊണ്ടിരിക്കുന്ന ഈ വിഭവത്തിന് നാമോരോരുത്തരുടെയും ദിവസേനയുള്ള ആഹാര ക്രമത്തിൽ രുചി പകരുന്നതിൽ വ്യക്തമായ പങ്കുണ്ട്.

വാളംപുളി എല്ലാവർക്കും പോഷകഗുണം പകർന്നു നൽകുന്ന മികച്ച ഒരു ഔഷധമാണെന്ന് കാര്യം പറഞ്ഞല്ലോ. ഓരോ 100 ഗ്രാം വാളം പുളിയിലും 28 മില്ലിഗ്രാം സോഡിയവും, 628 മില്ലിഗ്രാം പൊട്ടാസ്യവും അടങ്ങിയിരിക്കുന്നു, അതുകൂടാതെ ഓരോ സ്ത്രീയുടെയും ദിവസേനയുള്ള മികച്ച ആരോഗ്യസ്ഥിതിക്ക് സഹായകമാവുന്ന 36% തയാമിനും , 23% മഗ്നീഷ്യവും, 35% അയണും, 16% ഫോസ്ഫറസും ഇതിൽ അടങ്ങിയിരിക്കുന്നു. കൂടാതെ, ഈ അത്ഭുതകരമായ പഴത്തിൽ ശരീരത്തിനാവശ്യമായ നിയാസിൻ, വിറ്റാമിൻ സി, കാൽസ്യം, ചെമ്പ്, പെരിയോഡ്ഡോക്സൈൻ എന്നിവയും അടങ്ങിയിരിക്കുന്നു.

വാളൻപുളിയിൽ ഉയർന്ന അളവിൽ ടാർട്ടാരിക് ആസിഡ് അടങ്ങിയിരിക്കുന്നു (അതുകൊണ്ടാണ് ഇതിന് വളരെയധികം പുളിപ്പു രുചി അനുഭവപ്പെടുന്നത് ) ഇത് നിങ്ങളുടെ ശരീരത്തിൽ അനാവശ്യമായി ഉൽപാദിക്കുന്ന ഹാനികരമായ ഫ്രീ റാഡിക്കലുകളെ തുടച്ചുമാറ്റി ശുദ്ധീകരിക്കുന്ന മികച്ചൊരു ആൻറി ഓക്സിഡെന്റായി പ്രവർത്തിക്കുന്നു . വാളം പുളിയിൽ അടങ്ങിയിരിക്കുന്ന മറ്റ് ഫൈറ്റോകെമിക്കൽസ് ലിമോനെൻ, ജെറാനിയോൾ, സാഫ്രോൾ, സിന്നാമിക് ആസിഡ്, പ്യാരാസൈൻ, മെതെയ്ൽ സാലിസിലേറ്റ്, ആൽക്കെയ്ൽ തയാസോൾസ് എന്നിവയൊക്കെയാണ്

ഒരു കപ്പ് വാളംപുളിയിൽ 6.88 ഗ്രാം പ്രകൃതിദത്തമായ ഷുഗർ അടങ്ങിയിരിക്കുന്നു. ഇതിൽ 287 കലോറിയും 0.72 ഗ്രാം കൊഴുപ്പും 3.36 ഗ്രാം പ്രോട്ടീനുകളും അടങ്ങിയിരിക്കുന്നു. ഈ പഴം 100 ഗ്രാം വെച്ച് കണക്കിലെടുത്താൽ അതിൽ 6.1 ഗ്രാം ഫൈബർ വീതം അടങ്ങിയിട്ടുണ്ട്. ഇത് ദഹനസംരക്ഷണത്തെ സഹായിക്കുകയും ശരീരത്തിന് ആവശ്യമായ പോഷകങ്ങളെ നൽകുകയും ചെയ്യുന്നു

ഈ വിശിഷ്ടഫലത്തിൻറെ പ്രത്യേകമായ ഔഷധ ഗുണങ്ങൾ നമ്മുടെ ഓരോരുത്തരുടെയും മുടിയുടെയും ചർമത്തിന്റെയും ശാരീരികാരോഗ്യത്തിന്റെയും കാര്യത്തിൽ എങ്ങനെ സഹായകമാകുന്നുവെന്ന് നോക്കാം

പ്രധാനപ്പെട്ട സവിശേഷഗുണങ്ങൾ

നേർത്തതും ലോലവുമായ ശരീര ചർമ്മം ലഭിക്കാനായി

മോശമായ ചർമം അടർന്നു പോകാനുള്ള പ്രകൃതിദത്തമായ പ്രതിവിധി

സ്ത്രീകളിൽ കണ്ടുവരുന്ന നീർച്ചുഴിക്കുള്ള പ്രകൃതിദത്തമായ പരിഹാരം

പ്രകൃതിദത്തമായ മോയിസ്ചറൈസിംഗിനും ടോണിങ്ങിനുമൊക്കെ

പ്രായാധിക്യത്തെ തടയുന്നതിനുള്ള പ്രകൃതിദത്തമായ പ്രതിവിധി

കഴുത്തിനരികിലുള്ള കറുത്ത പാടുകളെ നീക്കംചെയ്യുന്നു

നിറം മങ്ങലിനെ ഇല്ലാതാക്കുന്നു

മുഖക്കുരുവിനെ പ്രതിരോധിക്കുന്നു

മുടി കൊഴിച്ചിൽ തടയുന്നു

എണ്ണമയമുള്ളതും കട്ടി കുറഞ്ഞതുമായ ശിരോചർമം ലഭിക്കാനായി

ചർമ്മത്തെ തിളക്കമുള്ളതാക്കുന്നു

ചൂടേറിയ സൂര്യപ്രകാശം ചർമത്തിൽ നേരിട്ട് ഏൽക്കുമ്പോൾ അത് ചർമ്മത്തിന് അസ്വസ്ഥതയുണ്ടാക്കാൻ കാരണമാകുന്നു. അതുപോലെതന്നെ പൊടിയുടേയും മാലിന്യങ്ങളുടെയും അംശങ്ങൾ ചർമത്തിലൂടെ കടന്നുപോകുമ്പോൾ,  നിറം മങ്ങിയതും വരണ്ടതുമായ ചർമ്മം രൂപപ്പെടാൻ കാരണമാകുന്നു . എന്നാൽ  ആവശ്യങ്ങൾക്ക് പുറത്തു പോവുക എന്നത് നമുക്കോരോരുത്തർക്കും ഒരിക്കലും അവസാനിപ്പിക്കാൻ കഴിയുന്ന ഒരു കാര്യമല്ല. ഇത്തരം അവസ്ഥകളിൽ നമുക്ക് ചെയ്യാൻ കഴിയുന്ന ഏക കാര്യം ചർമ്മത്തിന് ഏൽക്കുന്ന ആഘാതത്തെ ചെറുത്തുനിർത്താൻ സഹായകമാകുന്ന പ്രതിവിധികളെ മുൻകൂട്ടി കൈക്കൊള്ളുക എന്നതാണ്. സ്കാർഫുകൾ, തൊപ്പികൾ, തുടങ്ങിയവയുടെ ഉപയോഗം ഇതിനെ നേരിടാൻ ഒരു പരിധിവരെ നമ്മെ സഹായിക്കുന്നു. ഇത്തരം വേളകളിൽ നമുക്ക് തീർച്ചയായും മുഖസംരക്ഷണത്തിനായി ഒരു പ്രതിവിധി ആവശ്യമാണ്

ആവശ്യമായ ചേരുവകൾ

30 ഗ്രാം വാളംപുളി പൾപ്പ്

150ഗ്രാം ഗ്രാം ചൂടുവെള്ളം

1/2 ടീസ്പൂൺ മഞ്ഞൾപ്പൊടി

ചെയ്യേണ്ടത്

വാളംപുളി ചൂടുവെള്ളത്തിലിട്ട് 10 മിനിറ്റ് ഇളക്കി പൾപ്പ് രൂപത്തിലാക്കി എടുക്കുക

ഇതിലേക്ക് അര ടീസ്പൂൺ മഞ്ഞൾപൊടി കൂടി ചേർക്കുക

കഴുകി തുടച്ചു വൃത്തിയാക്കിയ ചർമ്മത്തിലേക്ക് ഈ പേസ്റ്റ് തേച്ചുപിടിപ്പിച്ച ശേഷം 15 മിനിറ്റ് കാത്തിരിക്കുക

അതിനുശേഷം ഇളംചൂടുവെള്ളത്തിൽ കഴുകിക്കളയുമ്പോൾ നിറമുള്ളതും തിളക്കമുള്ളതുമായ ചർമ്മം ലഭിക്കും

ഇത് എണ്ണമയമുള്ള ചർമ്മത്തിന് തികച്ചും ഉത്തമമാണ്, ആഴ്ചയിൽ 2 തവണ വീതം ഉപയോഗിക്കാം.

ശ്രദ്ധിക്കേണ്ടത്: കൂടുതൽ തിളക്കമേറിയ ചർമത്തിന് നിങ്ങൾ ആഗ്രഹിക്കുന്നുണ്ടെങ്കിൽ ഒരു ടീസ്പൂൺ പുളിയിൽ ഒരു ടീസ്പൂൺ നാരങ്ങനീരിനോടൊപ്പം ഒരു ടീസ്പൂൺ തേനും ചേർക്കാൻ ശ്രദ്ധിക്കുക. മിക്സ് ചെയ്ത് നിങ്ങളുടെ മുഖത്ത് തേച്ചു പിടിപ്പിച്ച ശേഷം 15 മിനിറ്റ് കഴിഞ്ഞ് കഴുകിക്കളയാം. അങ്ങനെയെങ്കിൽ  തെളിമയാർന്നതും തിളങ്ങുന്നതുമായ മുഖചർമം ലഭിക്കും.

പ്രകൃതിദത്തമായ എക്സ്ഫോളിയേഷൻ ഏജന്റാണ് വാളൻപുളി .ചേരുവകൾ നിങ്ങളുടെ വീട്ടിൽ തന്നെ സൗജന്യമായി ലഭിക്കുമ്പോൾ വിലയേറിയ സൗന്ദര്യവർദ്ധന പ്രവർത്തനങ്ങൾക്കായി എന്തിനു പുറത്തുപോകണം.പെട്ടെന്ന് തന്നെ നിങ്ങളുടെ അടുക്കളയിൽ ചെന്ന് സുഗന്ധ വ്യഞ്ജനങ്ങളുടെ റാക്കിൽ നോക്കുക, ശരീരത്തിലെ പുറംതൊലിയെ അടർത്തി കളയുന്നതിനുള്ള മികച്ച ഒരു സഹായിയെ നിങ്ങൾക്കവിടെ കണ്ടെത്താനാവും

ചെയ്യേണ്ടത്

അത്ഭുതകരമായ ഈ ഫലത്തിൽ ആൽഫ ഹൈഡ്രോക്സി ആസിഡുകളുടെ (AHA) അളവ് മികച്ച രീതിയിൽ അടങ്ങിയിരിക്കുന്നു. ഇന്ന് മാർക്കറ്റിൽ ലഭിക്കുന്ന മിക്ക എക്സ്ഫോളിയേഷൻ ക്രീമുകളിലും  അടങ്ങിയിരിക്കുന്ന പ്രധാന ഘടകങ്ങളിൽ ഒന്നാണ് ഇത്. ചർമ്മത്തിന്റെ ഓരോ സുഷിരങ്ങളിലേക്കും കടന്നു ചെന്ന് ആഴങ്ങളിൽ അടിഞ്ഞുകിടക്കുന്ന അഴുക്കുകളേയും മാലിന്യങ്ങളേയും പൂർണ്ണമായി ഇല്ലാതാക്കുന്നു

ആവശ്യമായവ

1 ടീസ്പൂണ് വാളംപുളി പൾപ്പ്

1 ടീസ്പൂൺ കല്ലുപ്പ്

1 ടേബിൾസ്പൂൺ ക്രീം / തൈര്

ചെയ്യേണ്ടത്

ഒരു ടീസ്പൂൺ വാളംപുളിരസത്തിൽ ഒരു ടീസ്പൂൺ കല്ലുപ്പും ഒരു ടേബിൾസ്പൂൺ ക്രീമോ അല്ലെങ്കിൽ തൈരോ ചേർത്ത് ഇളക്കുക.

തയ്യാറായ മിശ്രിതം നിങ്ങളുടെ മുഖത്ത് തേച്ചുപിടിപ്പിക്കുക. നിർജ്ജീവമായ ശരീര ചർമ്മങ്ങൾ നീക്കം ചെയ്യുന്നതിനായി 5 മുതൽ 7 മിനിറ്റ് വരേ മൃദുവായി വൃത്താകൃതിയിൽ മസാജ് ചെയ്യുക.

ആഴ്ചയിൽ രണ്ടു തവണ വീതം ഈ പ്രക്രിയ ആവർത്തിക്കുകയാണെങ്കിൽ മാലിന്യമുക്തമായ സന്തുഷ്ട ചർമ്മം നിങ്ങൾക്ക് ലഭിക്കും.

ശ്രദ്ധിക്കേണ്ടത്: പാലിന്റെ ക്രീം വരണ്ട ചർമ്മത്തിന് ഉത്തമമാണ് , അതുപോലെ എണ്ണമയമുള്ള ചർമത്തിന് തൈരാണ് കൂടുതൽ ഉത്തമം. രണ്ടു ചേരുവകളും നന്നായി മിക്സ് ചെയ്യാൻ മറക്കരുത്

നിങ്ങളുടെ ശരീരത്തിലെ നീർച്ചുഴികളെ പ്രതിരോധിക്കാനായി ചിലവുകുറഞ്ഞ ഒരു നല്ല പ്രതിവിധി തിരയുകയാണോ നിങ്ങൾ…?എങ്കിൽ മറ്റൊന്നുമാലോചിക്കാതെ വാളൻപുളി കൊണ്ടൊരു ഒരു പൊടിക്കൈ ചെയ്യാം. താഴെപ്പറയുന്ന നുറുങ്ങ് വിദ്യ ചെയ്യുകയാണെങ്കിൽ ആഴ്ചകൾക്കുള്ളിൽ തന്നെ  ഫലം കണ്ടെത്താനാവും

ആവശ്യമായവ

2 ടീസ്പൂൺ വാളമ്പുളി

1 ടീസ്പൂൺ പഞ്ചസാര

1 ടീസ്പൂൺ നാരങ്ങാനീര്

1/2 ടീസ്പൂൺ ബേക്കിംഗ് സോഡ

 ചെയ്യേണ്ടത്

മുകളിൽ പറഞ്ഞവയെല്ലാം ഒന്നിച്ചുചേർത്ത് നന്നായി മിക്സ് ചെയ്ത് മിശ്രിത രൂപത്തിലാക്കി എടുക്കുക

തയ്യാറാക്കിയെടുത്ത പേസ്റ്റ് ഒരു ബ്രഷുപയോഗിച്ചുകൊണ്ട് വൃത്താകൃതിയിൽ പ്രയോഗിക്കുക.

ആഴ്ചയിൽ രണ്ടു തവണ വീതം നാലോ അഞ്ചോ ആഴ്ചകൾ ഇത് തുടർന്നു കൊണ്ടു പോകുക. ഇതുവഴി നിങ്ങളുടെ ചർമത്തിലെ നീർച്ചുഴികൾ കുറയുന്നത് നിങ്ങൾക്ക് കാണാനാകും. എന്നാൽ, ഇത് ചെയ്യുന്നതിനു മുമ്പ് നിങ്ങളുടെ ചർമ്മത്തിൽ വാക്സ് ചെയ്യുന്നുണ്ടെന്ന് ഉറപ്പുവരുത്തുക. ഇത് അനാവശ്യമായ പൊളിഞ്ഞു പോകൽ ഒഴിവാക്കാൻ സഹായിക്കും.

ശ്രദ്ധിക്കേണ്ടത്: ഈ പ്രക്രിയ പൂർണ്ണമായും എണ്ണമയമുള്ള ശരീര ചർമ്മങ്ങളുള്ളവർക്ക് വേണ്ടിയുള്ളതാണ് .

മോയിസ്ചറൈസിംഗും ടോണിങ്ങും ചെയ്തുകൊണ്ട് പ്രകൃതിദത്തമായ ചർമ്മത്തെ നേടിയെടുക്കാനായി

പെട്ടെന്ന് തന്നെ അടർന്ന് പോകുന്നതും കറ പിടിച്ചതും കട്ടിയേറിയതും ശോഭയില്ലാത്തതുമായ ശൈത്യകാലത്തെ നിരവധി ചർമ്മ പ്രശ്നങ്ങൾക്ക് ഉത്തമപരിഹാരമാണ് ഈ ചേരുവ

തിളപ്പിച്ചാറ്റിയെടുത്ത കുറച്ച് വാളൻപുളി വെള്ളം ഉപയോഗിച്ചുകൊണ്ട് ശരീര ചർമത്തിൽ മോയിസ്ചറൈസിംഗും ടോണിങും ഒക്കെ ചെയ്യാവുന്നതാണ്. ഈ ചെറിയ ഔഷധം നിങ്ങളുടെ ശരീര ചർമ്മത്തിൽ എത്രയധികം ഈർപ്പത്തെ തിരിച്ചുപിടിക്കുമെന്നത് നിങ്ങൾക്ക് അനുഭവിച്ചറിയാനാകും.

ജലാംശം നിറഞ്ഞതും നവോന്മേഷം നിറഞ്ഞുനിൽക്കുന്നതുമായ മുഖചർമ്മം ലഭിക്കാനായി ആഴ്ചയിൽ ഒരിക്കൽ വീതം താഴെപ്പറയുന്ന പാക്ക് ഉപയോഗിക്കുക

ആവശ്യമായ ചേരുവകൾ

15 വാളംപുളി പൾപ്പ്

2 ടീസ്പൂൺ ഗ്രീൻ ടീ

ചെയ്യേണ്ടത്

തിളപ്പിച്ച് വച്ചിരിക്കുന്ന ചൂടുവെള്ളത്തിലേക്ക് 15 ഗ്രാം വാളൻപുളി ചേർത്തശേഷം 15 മിനിറ്റ് കൂടി തിളപ്പിക്കുക.

ഇതുപോലെതന്നെ രണ്ട് ടീസ്പൂൺ ഗ്രീൻടീ എടുത്തശേഷം വെള്ളത്തിലിട്ട് അഞ്ചു മിനിറ്റ് തിളപ്പിച്ചെടുക്കുക

രണ്ടു ദ്രാവകങ്ങളും നന്നായി മിക്സ് ചെയ്യുക.

ഇതിനെ ചൂടാറാൻ അനുവദിച്ച ശേഷം ഉപയോഗിക്കാവുന്നതാണ്. ചർമ്മത്തിൽ ഈർപ്പം നിലനിർത്താനുള്ള ഏറ്റവും മികച്ച ഒരു പ്രതിവിധിയാണ് ഇത്.

ത്വക്കിലുണ്ടാകുന്ന പലവിധ രോഗങ്ങളെയും പ്രതിരോധിക്കാൻ കെൽപ്പുള്ള മികച്ച ഒരു ഔഷധമാണ് വാളംപുളി

നേരത്തെതന്നെ പ്രായമാകുന്ന ചർമ്മ വ്യവസ്ഥിതിയിലേക്ക് നമ്മെ കൊണ്ടെത്തിക്കുന്ന ഫ്രീ റാഡിക്കലുകളെ ചെറുത്തുനിർത്താൻ ശേഷിയുള്ള വിവിധ തരം ആസിഡുകളും ആൻറിഓക്സിഡൻറുകളും, ഫൈബറുകളും വിറ്റാമിനുകളും ഒക്കെ ഇതിൽ അടങ്ങിയിരിക്കുന്നതിനാൽ ഇവയുടെ ഉപയോഗം ഓരോരുത്തരെയും ആരോഗ്യപൂർണമായി സംരക്ഷിക്കുന്നു

കടപ്പാട്: നാട്ടറിവുകളും ഒറ്റമൂലികളും

Comments

Leave a Reply

Your email address will not be published. Required fields are marked *

Loading…

0

Comments

0 comments

മനസാ വാചാ

ആവണക്കിന്റെ ഔഷധഗുണങ്ങൾ