കേരളത്തിന് പുതു ജീവനേകാൻ തമിഴ് ചലച്ചിത്രലോകം

തിരുവനന്തപുരം: സ്വന്തം നാട്ടിലെന്ന പോലെ സംസ്ഥാനത്തും ആരാധകരുള്ള അഭിനേതാക്കളിൽ പ്രധാനിയാണ് ഇളയ ദളപതി വിജയ്. കേരളത്തിലെ ആരാധകർ ഹൃദയത്തിലേറ്റിയ താരം തിരിച്ചും അതേ സ്നേഹവും കരുതലും പ്രകടിപ്പിച്ചിട്ടുണ്ട് പലതവണ.

സിനിമയ്ക്ക് പുറത്തും തന്റെ സാമൂഹിക പ്രവർത്തനങ്ങളാൽ ശ്രദ്ധേയനായ നടൻ കേരളത്തോട് മികച്ച ആത്മബന്ധം പുലർത്തുന്നു എന്നതിന് ഏറ്റവും ഒടുവിലത്തെ ഉദാഹരണമാണ് നൂറ്റാണ്ടിലെ ഏറ്റവും വലിയ ദുരന്തം നേരിട്ട സംസ്ഥാനത്തിന് അദ്ദേഹം നീട്ടുന്ന സഹായ ഹസ്തം.

സംസ്ഥാനത്തെ എല്ലാ ജില്ലകളിലുമുള്ള തന്റെ ഫാൻസ്‌ ക്ലബ്ബ്കൾക്ക് മൂന്ന് ലക്ഷം രൂപ വീതം നൽകി പ്രളയ ബാധിതരുടെ ദുരിതാശ്വാസത്തിനായി നൽകുവാൻ താരം ആവശ്യപ്പെട്ടുവെന്നതാണ് വ്യക്തമാകുന്നത്.

ധനസഹായത്തിന് ബന്ധപ്പെട്ട പന്ത്രണ്ട് ജില്ലകളിലേക്ക് പുറമെ അരി, പരിപ്പ്, മൈദ, വസ്ത്രങ്ങൾ, കിടക്കവിരി,  സാനിറ്ററി നാപ്കിനുകൾ, മരുന്ന് എന്നീ അവശ്യ വസ്തുക്കൾ പതിനഞ്ച് ട്രക്കിലായി ഏർപ്പാട് ചെയ്തിട്ടുമുണ്ട്.

ഇന്ന് രാത്രിയോടെ സംസ്ഥാനത്തെന്ന വസ്തുക്കൾ വിജയ് ഫാൻ ക്ലബ് അംഗങ്ങൾ തന്നെ ദുരിതാശ്വാസ ക്യാമ്പുകളിൽ വിതരണം ചെയ്യും.

ഏകദേശം 70 ലക്ഷത്തോളം രൂപ ഇതിനായി ഇപ്പോൾ വിജയ് ചിലവഴിച്ചിട്ടുണ്ടെന്നാണ് കണക്കുകൾ വ്യക്തമാക്കുന്നത്.എന്നാൽ ആവശ്യകതയനുസരിച്ച് കൂടുതൽ സഹായങ്ങൾ നൽകുവാനും താരം സന്നദ്ധത അറിയിച്ചിട്ടുണ്ട്.

കേരളവുമായി അടുത്ത ബന്ധമുള്ളവരാണ് തമിഴ് താരങ്ങളെല്ലാം. വിജയ്ക്ക് പിന്നാലെ തങ്ങളാൽ കഴിയുന്ന ധനസഹായം നൽകി ദൈവത്തിന്റെ സ്വന്തം  നാടിനെ പിടിച്ചുയർത്തുവാൻ നിരവധി താരങ്ങൾ തയ്യാറായിട്ടുണ്ട്.

മലയാള സിനിമകളിലൂടെ തന്റെ അഭിനയ ജീവിതത്തിന് തുടക്കം കുറിച്ച വിക്രം പലപ്പോഴും കേരളത്തോടുള്ള തന്റെ സ്നേഹം പങ്കുവെച്ചിട്ടുണ്ട്. മലയാളക്കരയുടെ പ്രതിസന്ധി ഘട്ടത്തിൽ മുപ്പത്തിയഞ്ച് ലക്ഷം രൂപയാണ് താരം നൽകിയത്.

സഹോദരങ്ങളായ, സൂര്യ കാർത്തി എന്നിവർ ആദ്യ ഘട്ടത്തിൽ തന്നെ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് 25 ലക്ഷം രൂപ നേരിട്ട് നൽകിയിരുന്നു.

മലയാളികൾക്ക് ഏറെ പ്രിയങ്കരനായ കമൽ ഹാസ്സൻ, വിജയ് സേതുപതി എന്നിവർ  ഇരുപത്തിയഞ്ച്  ലക്ഷം രൂപ വീതമാണ് രൂപയാണ് നൽകിയത്.

സാമൂഹിക സേവനം ലക്ഷ്യമിട്ട് രാഷ്ട്രീയ പ്രവേശനത്തിന് തയ്യാറെടുക്കുന്ന സ്റ്റൈൽ മന്നൻ രജനികാന്ത് അദ്ദേഹത്തിന്റെ മരുമകനും പ്രശസ്ത നടനുമായ ധനുഷ് എന്നിവർ പതിനഞ്ച് ലക്ഷം രൂപ വീതം കേരളത്തിനായി നൽകിക്കഴിഞ്ഞു.

ലേഡി സൂപ്പർ സ്റ്റാർ നയൻ‌താര പത്ത്  ലക്ഷം രൂപ നൽകിയപ്പോൾ വിശാൽ, ജയം രവി എന്നിവർ പത്ത്  ലക്ഷം രൂപ വീതം നൽകി ദുരന്ത സമയത്ത് കേരളത്തിന് കൈത്താങ്ങായി.

മലയാളി കൂടിയായ തെന്നിന്ത്യൻ അഭിനേത്രി കീർത്തി സുരേഷ് പതിനഞ്ച്  ലക്ഷം രൂപ നല്കിയതോടൊപ്പം ദുരിതാശ്വാസ പ്രവർത്തനങ്ങളിലും സജീവമായി പങ്കെടുത്തു.

തമിഴ് ചലച്ചിത്ര രംഗത്തെ ഐതിഹാസിക  നടനായിരുന്ന ശിവാജി ഗണേശന്റെ  കുടുംബവും കേരളത്തിന് പ്രതിസന്ധി ഘട്ടത്തിൽ പിന്തുണയറിയിച്ച് പത്ത് ലക്ഷം രൂപ നൽകിയപ്പോൾ യുവതാരം അരുൾനിധി  അഞ്ച് ലക്ഷം രൂപ നൽകി.

സംസ്ഥാനമൊട്ടാകെ മഴക്കെടുതിയിൽ അകപെട്ടപ്പോൾ അതിജീവിക്കാനുള്ള കേരളത്തിന്റെ പരിശ്രമങ്ങൾക്ക് കൂടുതൽ പ്രതീക്ഷയേകുന്നതാണ് തമിഴ് ചലച്ചിത്ര ലോകത്തിന്റെ സഹായഹസ്തം.

Comments

Leave a Reply

Your email address will not be published. Required fields are marked *

Loading…

0

Comments

0 comments

1500 കുടുംബങ്ങള്‍ക്ക് സഹകരണ വകുപ്പ് പുതിയ വീടുകൾ നിർമ്മിച്ചു നൽകും

ഇസാഫ് ബാങ്ക്  ചെറുകിട വായ്പകളിന്മേലുള്ള  തിരിച്ചടവുകൾക്ക് സാവകാശം പ്രഖ്യാപിച്ചു