Movie prime

ലോക പുകയില വിരുദ്ധ ദിനത്തിൽ മാതൃകയായി തമിഴ്നാട്

ഇന്ന് തമിഴ്നാട്ടിൽ ഒരിടത്തും പുകയില ഉൽപ്പന്നങ്ങൾ കിട്ടില്ല. ബീഡിയും സിഗരറ്റും ഗുഡ്കയും ഉൾപ്പെടെ എല്ലാറ്റിനും നിരോധനം. തമിഴ്നാട് വ്യാപാരി വ്യവസായി അസോസിയേഷന്റെ നിർദേശത്തെ തുടർന്നാണ് സംസ്ഥാനത്തുടനീളം ഇന്നേ ദിവസം പുകയില ഉൽപ്പന്നങ്ങൾ വിൽക്കേണ്ടെന്ന് കച്ചവടക്കാർ കൂട്ടായി തീരുമാനിച്ചത്. ആദ്യമായാണ് സംസ്ഥാനത്ത് ലോക പുകയില വിരുദ്ധ ദിനത്തിൽ ഇത്തരം ഒരു നീക്കം ഉണ്ടാവുന്നത്. സംസ്ഥാനത്ത് ഇന്ന് ഒരിടത്തും പുകയില ഉൽപ്പന്നങ്ങൾ വിൽക്കില്ലെന്ന് തമിഴ്നാട് വണികർകൾ സംഘംകളിൻ പേരവൈ അധ്യക്ഷൻ വെള്ളയ്യൻ അറിയിച്ചു. വണികർ സംഘത്തിന്റെ തീരുമാനം സ്വാഗതാർഹമാണെന്നും കാൻസർ ബോധവൽക്കരണ ശ്രമങ്ങൾക്ക് അത് കരുത്തുപകരുമെന്നും More
 
ലോക പുകയില വിരുദ്ധ ദിനത്തിൽ മാതൃകയായി തമിഴ്നാട്

ഇന്ന് തമിഴ്‌നാട്ടിൽ ഒരിടത്തും പുകയില ഉൽപ്പന്നങ്ങൾ കിട്ടില്ല. ബീഡിയും സിഗരറ്റും ഗുഡ്കയും ഉൾപ്പെടെ എല്ലാറ്റിനും നിരോധനം. തമിഴ്നാട് വ്യാപാരി വ്യവസായി അസോസിയേഷന്റെ നിർദേശത്തെ തുടർന്നാണ് സംസ്ഥാനത്തുടനീളം ഇന്നേ ദിവസം പുകയില ഉൽപ്പന്നങ്ങൾ വിൽക്കേണ്ടെന്ന് കച്ചവടക്കാർ കൂട്ടായി തീരുമാനിച്ചത്. ആദ്യമായാണ് സംസ്ഥാനത്ത് ലോക പുകയില വിരുദ്ധ ദിനത്തിൽ ഇത്തരം ഒരു നീക്കം ഉണ്ടാവുന്നത്.

സംസ്ഥാനത്ത് ഇന്ന് ഒരിടത്തും പുകയില ഉൽപ്പന്നങ്ങൾ വിൽക്കില്ലെന്ന് തമിഴ്നാട് വണികർകൾ സംഘംകളിൻ പേരവൈ അധ്യക്ഷൻ വെള്ളയ്യൻ അറിയിച്ചു. വണികർ സംഘത്തിന്റെ തീരുമാനം സ്വാഗതാർഹമാണെന്നും കാൻസർ ബോധവൽക്കരണ ശ്രമങ്ങൾക്ക് അത് കരുത്തുപകരുമെന്നും അടയാർ കാൻസർ ഇൻസ്റ്റിറ്റ്യൂട്ട് ചെയർ പേഴ്‌സൺ ഡോ. വി ശാന്ത അഭിപ്രായപ്പെട്ടു. പുകയില ഉൽപ്പന്നങ്ങളുടെ വിപണനത്തിന് ലൈസൻസ് ഏർപ്പെടുത്തുമെന്ന സർക്കാർ വാഗ്ദാനം എത്രയും വേഗം നടപ്പിലാക്കണമെന്നും അവർ ആവശ്യപ്പെട്ടു. ലൈസൻസിങ് കർക്കശമാക്കണം. ലൈസൻസില്ലാത്തവർ ഇത്തരം ഉൽപ്പന്നങ്ങൾ വിൽക്കാതിരിക്കണം. ലൈസൻസിങ് വ്യവസ്ഥകൾ പാലിക്കാത്തവർക്കെതിരെ ശക്തമായ നിയമ നടപടികൾ സ്വീകരിക്കണം. ചെറിയ ഫൈനടച്ച് രക്ഷപ്പെടുന്ന നിലവിലെ രീതി മാറണം, അവർ ആവശ്യപ്പെട്ടു.

ഇത്തവണത്തെ പുകയില വിരുദ്ധ ദിനത്തിന്റെ പ്രമേയം പുകയിലയും ശ്വാസകോശാരോഗ്യവും എന്നതാണ്. കാൻസർ മുതൽ ശ്വാസകോശ സംബന്ധമായ നിരവധി മാരകമായ അസുഖങ്ങൾക്ക് കാരണമാകുന്ന പുകയിലയ്ക്കെതിരെയുള്ള ബോധവൽക്കരണ ശ്രമങ്ങൾ ലോകാരോഗ്യ സംഘടനയുടെ നേതൃത്വത്തിൽ ലോകമെങ്ങും നടന്നുവരികയാണ്. പുകയിലയുടെ ദോഷവശങ്ങളെക്കുറിച്ചുള്ള ഉയർന്ന അവബോധത്തിന് കൂട്ടായ ശ്രമങ്ങൾ ആവശ്യമാണ്. നയപരമായ തീരുമാനങ്ങളാണ് ഇതിൽ പ്രധാനമായി വേണ്ടത്. സർക്കാരുകൾക്ക് ഇതിൽ പ്രമുഖ പങ്കുവഹിക്കാനുണ്ട്, സംഘടന പറയുന്നു.