Movie prime

ഇലക്ട്രിക് കരുത്തില്‍ ടാറ്റ സിയറയുടെ തിരിച്ചു വരവ്

ഇന്ത്യയിലെ ആദ്യ എസ്.യു.വികളില് ഒന്നായ ടാറ്റാ സിയറ തിരിച്ചു വരുന്നു. ഇത്തവണ പക്ഷെ ഇലക്ട്രിക് കരുത്തിലാണ് സിയറയുടെ വരവ്. അഞ്ചാം തിയതി ആരംഭിച്ച ഓട്ടോ എക്സ്പോയിലാണ് ടാറ്റ പുതിയ സിയറയെ അവതരിപ്പിച്ചത്. 1991 മുതൽ 2000 വരെ ടാറ്റ മോട്ടോർസ് ടെൽകോ ആയിരുന്ന സമയത്ത് വിപണിയിലെത്തിച്ച ആദ്യ ലൈഫ്സ്റ്റൈൽ എസ്യുവി ആയിരുന്നു സിയറ. എസ്യുവി വിപണി ഇൻഡ്യയിൽ പരിചിതമായി വരുന്ന സമയത്ത് തന്നെ എത്തിയ എസ്യുവി ആയിരുന്നു സിയറ. അതുകൊണ്ട് തന്നെ സിയറയ്ക്ക് ആരാധകർ ഏറെയാണ്. ഈ More
 
ഇലക്ട്രിക് കരുത്തില്‍ ടാറ്റ സിയറയുടെ തിരിച്ചു വരവ്

ഇന്ത്യയിലെ ആദ്യ എസ്.യു.വികളില്‍ ഒന്നായ ടാറ്റാ സിയറ തിരിച്ചു വരുന്നു. ഇത്തവണ പക്ഷെ ഇലക്ട്രിക്‌ കരുത്തിലാണ് സിയറയുടെ വരവ്. അഞ്ചാം തിയതി ആരംഭിച്ച ഓട്ടോ എക്സ്പോയിലാണ് ടാറ്റ പുതിയ സിയറയെ അവതരിപ്പിച്ചത്.

1991 മുതൽ 2000 വരെ ടാറ്റ മോട്ടോർസ് ടെൽകോ ആയിരുന്ന സമയത്ത് വിപണിയിലെത്തിച്ച ആദ്യ ലൈഫ്സ്റ്റൈൽ എസ്‌യുവി ആയിരുന്നു സിയറ. എസ്‌യുവി വിപണി ഇൻഡ്യയിൽ പരിചിതമായി വരുന്ന സമയത്ത് തന്നെ എത്തിയ എസ്‌യുവി ആയിരുന്നു സിയറ. അതുകൊണ്ട് തന്നെ സിയറയ്ക്ക് ആരാധകർ ഏറെയാണ്. ഈ ആരാധകവൃന്ദത്തെ തൃപ്തിപ്പെടുത്തും വിധമാണ് പുത്തൻ സിയറ കോൺസെപ്റ്റിന്റെ വരവ്. വശങ്ങളില്‍ നിന്ന് തുടങ്ങി റൂഫിലേക്ക് കയറി നിൽക്കുന്ന പിന്നിലെ ഗ്ലാസ് ആയിരുന്നു പഴയ സിയറയുടെ മുഖമുദ്ര. ഇത് പുത്തൻ സിയറയിലും ഉൾക്കൊള്ളിച്ചിട്ടുണ്ട്.

രണ്ടാം വരവിൽ സിയറ ഒരു ഇലക്ട്രിക് എസ്‌യുവി ആണ്. പക്ഷെ ഇലക്ട്രിക് എഞ്ചിനെപ്പറ്റിയുള്ള വിവരങ്ങൾ ഒന്നും ടാറ്റ മോട്ടോർസ് പുറത്തുവിട്ടിട്ടില്ല. നെക്‌സോൺ ഇവിയെ ചലിപ്പിക്കുന്ന ‘സിപ്ട്രോൺ’ എന്ന് ടാറ്റ മോട്ടോർസ് പേരിട്ടു വിളിക്കുന്ന വൈദ്യുത പവർ ട്രെയിനിൽ തന്നെയാവും സിയറ ഇവിയുടെയും അടിസ്ഥാനം. Agile Light Flexible Advanced അഥവാ ആൽഫാ (ALFA) എന്ന ടാറ്റായുടെ പുത്തൻ പ്ലാറ്റ്ഫോമിൽ ആവും സിയറ ഇവിയും തയ്യാറാവുക.