‘തത്കാൽ’ അറിഞ്ഞിരിക്കേണ്ടത് 

ട്രെയിൻ യാത്രക്കാർക്ക് വളരെയേറെ പ്രയോജനം ചെയ്യുന്ന ബുക്കിംഗ് രീതിയാണ് തത്കാൽ. ഏതെങ്കിലും കാരണവശാൽ റദ്ദായിപ്പോയതോ ബുക്ക് ചെയ്യാത്തതോ ആയ ട്രെയിൻ ടിക്കറ്റുകൾ അവസാന നിമിഷം റിസർവ്  ചെയ്യാനുള്ള അവസരമാണ് തത്കാൽ യാത്രക്കാർക്ക് നൽകുന്നത്. യാത്ര പുറപ്പെടുന്ന ദിവസത്തിന്റെ തലേന്ന് രാവിലെയാണ് തത്കാൽ ബുക്കിംഗ് നടക്കുക.

എ സി ക്‌ളാസ്സിന് രാവിലെ 10 മണി മുതലും നോൺ എ സിക്ക് രാവിലെ 11 മണി മുതലും ബുക്കിങ് ആരംഭിക്കും. കൃത്യം  12 മണിക്ക് തന്നെ  തത്കാൽ ബുക്കിംഗ് കൗണ്ടർ അടയ്ക്കും.റിസർവേഷനുള്ള അവസാന വട്ട അവസരമാണ്  തത്കാൽ. ധാരാളം യാത്രക്കാർ ഈ അവസരം പ്രയോജനപ്പെടുത്തുന്നുണ്ട്. തത്കാൽ വഴി ബുക്ക് ചെയ്ത ടിക്കറ്റുകൾ കാൻസൽ ചെയ്താൽ ഐ ആർ സി ടി സി  മുഴുവൻ പണവും മടക്കി നൽകാറില്ല. ചില പ്രത്യേക സാഹചര്യങ്ങളിൽ മാത്രമാണ് ഫുൾ റീഫണ്ട് അനുവദിക്കുക. ആ സാഹചര്യങ്ങളെപ്പറ്റി അറിഞ്ഞിരിക്കേണ്ടത് ട്രെയിൻ യാത്രക്കാർക്ക് ഗുണം ചെയ്യും.

1.  ബുക്ക് ചെയ്ത സ്ഥലത്തുനിന്ന് ട്രെയിൻ പുറപ്പെടാൻ മൂന്നു മണിക്കൂറിലേറെ വൈകിയാൽ. പ്രത്യേകം ശ്രദ്ധിക്കേണ്ട കാര്യം ബോർഡിങ് പോയിന്റിൽ നിന്നുള്ള കാലതാമസത്തിനല്ല, മറിച്ച് സ്റ്റാർട്ടിങ് പോയിന്റിൽ നിന്നുള്ള കാലതാമസത്തിനു മാത്രമേ ഈ സൗകര്യം റെയിൽവേ നൽകുന്നുള്ളൂ എന്നതാണ്. 

2.  നേരത്തെ നിശ്ചയിച്ചിരുന്നതിൽ  നിന്ന് യാത്രയുടെ റൂട്ട് മാറുകയും പ്രസ്തുത  റൂട്ടിൽ യാത്ര ചെയ്യാൻ താല്പര്യമില്ലാതെ ടിക്കറ്റ് റദ്ദാക്കുകയും ചെയ്താൽ മുഴുവൻ തുകയും മടക്കി നല്കാൻ റെയിൽവേ ബാധ്യസ്ഥരാണ്.

3. യാത്രയുടെ റൂട്ട് റെയിൽവെ മാറ്റി നിശ്ചയിക്കുകയും യാത്രക്കാരന്റെ ബോർഡിങ് പോയിന്റോ സ്റ്റാർട്ടിങ് പോയിന്റോ ആ റൂട്ടിൽ ഇല്ലാതിരിക്കുകയും ചെയ്താൽ.

4. തത്കാൽ ബുക്ക് ചെയ്ത നിശ്ചിത  കോച്ച്  ട്രെയിനിൽ ഘടിപ്പിക്കാത്ത സാഹചര്യത്തിൽ 

5. ബുക്ക് ചെയ്ത അതേ  ക്‌ളാസിൽ യാത്ര അനുവദിക്കാതിരിക്കുന്ന പക്ഷം  താഴ്ന്ന ക്‌ളാസിൽ യാത്ര ചെയ്യാൻ താൽപ്പര്യമില്ല എന്ന കാരണം ചൂണ്ടിക്കാട്ടി ടിക്കറ്റ് റദ്ദാക്കാം. മുഴുവൻ തുകയും മടക്കി നല്കാൻ റെയിൽവേ ബാധ്യസ്ഥരാണ്. താഴ്ന്ന ക്‌ളാസിൽ യാത്ര ചെയ്യാൻ യാത്രക്കാരൻ തയ്യാറാവുകയാണെങ്കിൽ തന്നെ യാത്രാക്കൂലിയിലുള്ള വ്യത്യാസം മടക്കി നല്കാൻ റെയിൽവേ ബാധ്യസ്ഥരാണ്. 

Comments

Leave a Reply

Your email address will not be published. Required fields are marked *

Loading…

0

Comments

0 comments

ബി ജെ പി യുടെ ഔദ്യോഗിക വെബ്സൈറ്റ് ഹാക്ക് ചെയ്തു 

ആണവയുഗത്തിന്‍റെ മരവിച്ച വീക്ഷണം ചിത്രീകരിച്ച് മിലാക്