Tatkal ticket, fraud, IRCTC, CBI, arrest, tatkal booking, website, fake software, developed, official, investigation, found, travel agencies, assistant programmer, Ajay gargh, scam
in , ,

തത്കാൽ ടിക്കറ്റ് തട്ടിപ്പ്; സിബിഐ ഉദ്യോഗസ്ഥൻ അറസ്റ്റിൽ

ന്യൂഡൽഹി: ഐആര്‍സിടിസിയുടെ ( IRCTC ) വെബ്‌സൈറ്റില്‍ തത്കാൽ ( Tatkal ) റിസർവേഷൻ സംവിധാനത്തിൽ വലിയ തിരിമറികള്‍ നടക്കുന്നതായി കണ്ടെത്തിയതിനെ തുടർന്ന് വിശദമായ അന്വേഷണം തുടരുന്നു. ഇതുമായി ബന്ധപ്പെട്ട് കുറ്റാന്വേഷണ ഏജന്‍സിയായ സിബിഐയില്‍ ( CBI ) അസിസ്റ്റന്റ് പ്രോഗ്രാമറായി ജോലി ചെയ്യുന്ന അജയ് ഗാര്‍ഗിനെ സിബിഐ അറസ്റ്റ് ചെയ്തിരുന്നു.

ഇയാളുമായി ബന്ധപ്പെട്ട് രാജ്യത്ത് വലിയൊരു ശൃംഖല പ്രവര്‍ത്തിക്കുന്നതായി അധികൃതർ കണ്ടെത്തിയിട്ടുണ്ട്. ഐആര്‍സിടിസിയുടെ ടിക്കറ്റിങ് സംവിധാനത്തില്‍ നുഴഞ്ഞുകയറുവാനായി ഇയാൾ ഒരു വ്യാജ സോഫ്റ്റ്‌വെയര്‍ നിർമ്മിച്ചിരുന്നു.

ഇതുപയോഗിച്ച് തത്കാല്‍ ടിക്കറ്റുകള്‍ വന്‍തോതില്‍ അനധികൃതമായി ബുക്ക് ചെയ്യപ്പെടുന്നതായാണ് കണ്ടെത്തിയിരിക്കുന്നത്. ഒറ്റയടിക്ക് 800 മുതല്‍ 1000 വരെ ടിക്കറ്റുകള്‍ ബുക്ക് ചെയ്യാന്‍ ഈ സോഫ്റ്റ്‌വെയറിലൂടെ സാധിച്ചിരുന്നു.

അജയ് ഗാര്‍ഗിന്റെ അറസ്റ്റോടെ രാജ്യത്ത് രഹസ്യമായി നടന്നുവന്നിരുന്ന വലിയൊരു സൈബര്‍ കുറ്റകൃത്യം വെളിച്ചത്തായതായി സിബിഐ വൃത്തങ്ങൾ വ്യക്തമാക്കി.

മുന്‍പ് ഐആര്‍സിടിസി വെബ്‌സൈറ്റിന്റെ സാങ്കേതിക വിഭാഗത്തില്‍ ജോലി ചെയ്തിരുന്ന അജയ് ഗാര്‍ഗ്, ഓണ്‍ലൈനില്‍ റെയില്‍‌വേ ടിക്കറ്റുകള്‍ ബുക്ക് ചെയ്യാനായി വികസിപ്പിച്ചെടുത്ത വ്യാജ സോഫ്റ്റ്‌വെയര്‍ രാജ്യത്തെ വിവിധ ട്രാവല്‍ ഏജന്‍സികള്‍ക്ക് നൽകിയിരുന്നു.

ഐടി നിയമപ്രകാരമുള്ള വകുപ്പുകള്‍ ചുമത്തിയാണ് അജയ് ഗാര്‍ഗിനെതിരെ കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. ഇയാളെ കൂടാതെ മുംബൈ, ഉത്തര്‍പ്രദേശിലെ ജൗന്‍പുരില്‍നിന്ന് നിരവധി ട്രാവല്‍ ഏജന്റുമാരെയും സിബിഐ അറസ്റ്റ് ചെയ്തിട്ടുണ്ട്.

കൂടാതെ ഇതുമായി ബന്ധപ്പെട്ട പരിശോധനയില്‍ 89.42 ലക്ഷരൂപയും 61.29 ലക്ഷത്തിന്റെ സ്വര്‍ണവും നിരവധി കമ്പ്യൂട്ടര്‍-അനുബന്ധ ഉപകരണങ്ങളും പിടിച്ചെടുത്തിട്ടുണ്ട്.

What do you think?

0 points
Upvote Downvote

Total votes: 0

Upvotes: 0

Upvotes percentage: 0.000000%

Downvotes: 0

Downvotes percentage: 0.000000%

ഐഎസ് റിക്രൂട്ട്മെന്റ്: എന്‍ഐഎ വീണ്ടും ഫ്രാന്‍സിലേക്ക്

Kulbhushan Jadhav, India, Sushma Swaraj, opposition party, central govt, Pakistan, External Affairs Minister, discourteous behaviour, mother, wife, pakistani authorities, mangalsutra, bindi, shoe, device, Jadhav, Lok Sabha, Rajya Sabha

കുല്‍ഭൂഷണ്‍: ഭരണപക്ഷവും പ്രതിപക്ഷവും ഒറ്റക്കെട്ടായി പ്രതിഷേധിച്ചു