tea, affects, women, differently ,men,study,   health benefits, hot cup, aromatic beverage,refresh, fluid levels ,a tasty, no-calorie drink, scientifically ,associated , health benefits ,suppressing, tumor progression ,decreasing inflammation, female hormone, estradiol ,estrogen levels,improve, harm health, epigenetic, 
in , ,

ചായ സ്ത്രീശരീരത്തെ സ്വാധീനിക്കുന്നതെങ്ങനെ? പഠനഫലം പുറത്ത്

ചായയുടെ ( tea ) ഗുണങ്ങളെ പറ്റി ആർക്കുമില്ല സംശയം. നല്ല ചൂടുള്ള ഒരു കപ്പ് ചായ കുടിക്കുമ്പോൾ ലഭിക്കുന്ന ഉന്മേഷവും സംതൃപ്തിയും ഒന്നു വേറെത്തന്നെ. കലോറി ഇല്ലാത്ത സ്വാദുള്ള പാനീയമായ ചായ ആരോഗ്യപ്രദമാണെന്ന് ശാസ്ത്രീയമായി ഇതിനോടകം തെളിഞ്ഞിട്ടുണ്ട്. ട്യൂമർ പോലുള്ള രോഗങ്ങളുടെ പുരോഗതി അടിച്ചമർത്തുന്നതിനും ശരീരത്തിൽ ഉണ്ടാവുന്ന വീക്കം ഇല്ലാതാക്കുന്നതിനും ചായയ്ക്ക് കഴിവുണ്ടെന്ന് പഠനങ്ങൾ വ്യക്തമാക്കുന്നു.

ചായ, കാപ്പി, സിഗററ്റ്, ഭക്ഷണങ്ങൾ എന്നിവയെല്ലാം നമ്മുടെ ശരീരത്തെ സ്വാധീനിക്കാറുണ്ട് എന്നത് സത്യമാണ്. എന്നാൽ ഇവയിലെ പ്രകൃതിദത്തമായ രാസവസ്തുക്കൾ എത്രത്തോളം ശരീരത്തെ സ്വാധീനിക്കാറുണ്ട് എന്ന് മനസ്സിലാക്കുന്ന കാര്യത്തിൽ ശാസ്ത്രലോകം ഇന്നും വെല്ലുവിളി നേരിടുന്നു.

ഇതിന്റെ ഭാഗമായി ഈ അടുത്തകാലത്ത് നടത്തിയ പഠനത്തിൽ മനുഷ്യശരീരത്തിലെ ഡിഎൻഎയിൽ മീതൈലേഷന്റെ പ്രവർത്തനം എങ്ങനെയാണ് നടക്കുന്നതെന്ന് ആദ്യം വിലയിരുത്തി. അതിന് ശേഷം ചായയും കാപ്പിയും കുടിച്ചതിന് ശേഷം അതിന്റെ പ്രവർത്തനത്തിൽ മാറ്റം വരുന്നുണ്ടോ എന്ന് ഗവേഷകർ നിരീക്ഷിച്ചു.

മീതൈലേഷൻ എന്നത് ഒരു രാസപ്രവർത്തനമാണ്. ഇത് ജീനുകളിൽ സ്വിച്ച് ഓൺ ഓഫ് ചെയ്യുന്ന രീതിയിലുള്ള പ്രവർത്തനങ്ങളാണ് കാഴ്ച്ചവയ്ക്കുന്നത്. ഈ പ്രവർത്തനം എപ്പിജനറ്റിക് എന്നാണ് അറിയപ്പെടുന്നത്. ഇത് ജീനിനെ മാറ്റുകയില്ല. പക്ഷേ അതിന്റെ പ്രവർത്തനത്തെ സ്വാധീനിക്കും.

ഇതിൽ രസകരമായ ഒരു കാര്യമെന്തന്നാൽ പുരുഷന്മാർ ചായ കുടിക്കുമ്പോൾ അവരുടെ ശരീരത്തിലെ എപ്പിജനറ്റികിന്റെ പ്രവർത്തനത്തെ ഇത് ഒരു തരത്തിലും ബാധിക്കുന്നില്ല എന്നതാണ്. അതുപോലെ തന്നെ സ്ത്രീയും പുരുഷനും കാപ്പി കുടിക്കുമ്പോഴും എപ്പിജനറ്റികിന്റെ പ്രവർത്തനത്തെ ബാധിക്കുന്നില്ല.

എന്നാൽ സ്ത്രീകൾ ചായ കുടിക്കുമ്പോൾ എപ്പിജനറ്റികിന്റെ പ്രവർത്തനത്തെ അത് ബാധിക്കാറുണ്ടെന്നാണ് ഡാറ്റ വ്യക്തമാക്കുന്നത്. ജീനുകളുടെ ചില ഭാഗങ്ങളിലാണ് പ്രവർത്തനങ്ങൾ സംഭവിക്കുന്നത്. ശരീരത്തിലെ പെൺ ഹോർമോണുകളായ ഈസ്ട്രടിയോളിലും ക്യാൻസറുമായി ബന്ധപ്പെട്ട ജീനുകളിലുമാണ് മാറ്റങ്ങൾ സംഭവിക്കുന്നത്.

ചായ കുടിക്കുന്നതിലൂടെ ശരീരത്തിലെ ഈസ്ട്രോജന്റെ അളവ് കുറയുന്നു. ഇത് സ്ത്രീകളുടെ ആരോഗ്യത്തിൽ വലിയ മാറ്റങ്ങൾ ഉണ്ടാക്കുന്നു എന്നാണ് പഠനങ്ങൾ ചൂണ്ടിക്കാണിക്കുന്നത്.

പുരുഷന്മാരേക്കാൾ കൂടുതൽ ചായ കുടിക്കുന്നത് സ്ത്രീകളാണെന്നാണ് പഠനങ്ങൾ പറയുന്നത്. അതുകൊണ്ട് തന്നെ എപ്പിജനറ്റികിന്റെ മാറ്റങ്ങൾ സ്ത്രീകളിൽ വളരെ വേഗം നടക്കുന്നതിന് കാരണമാകുന്നു. എന്നാൽ എപ്പിജനറ്റികിന്റെ മാറ്റങ്ങൾ സ്ത്രീ ശരീരത്തിന് ഗുണകരമോ ദോഷകരമോ എന്ന് ഗവേഷകർ ഇതുവരെ വ്യക്തമാക്കിയിട്ടില്ല.

കടപ്പാട്: ഹിന്ദുസ്ഥാൻ.കോം

tea, affects, women, differently ,men,study,   health benefits, hot cup, aromatic beverage,refresh, fluid levels ,a tasty, no-calorie drink, scientifically ,associated , health benefits ,suppressing, tumor progression ,decreasing inflammation, female hormone, estradiol ,estrogen levels,improve, harm health, epigenetic, 

What do you think?

0 points
Upvote Downvote

Total votes: 0

Upvotes: 0

Upvotes percentage: 0.000000%

Downvotes: 0

Downvotes percentage: 0.000000%

Binoy , Kodiyeri , issue, case, settlement, discussion, UAE, travel ban, Dubai company, complaint, Kodiyeri Balakrishnan, CPM, Jazz tourism, airport, Binoy, Binoy kodiyeri, kerala assembly, opposition, speaker, CM, notice, kodiyeri, kerala assembly, opposition, allegation, CPI, Kodiyeri Balakrishnan, Chief minister, Pinarayi,

ബിനോയ് വിഷയം: നിയമസഭയിൽ ഭരണ – പ്രതിപക്ഷ ബഹളം

Malayalam font, Sunder, Rachana Institute of Typography,Ornamental Font, Released, Sundar font, free download,single font , word processors , Rachana , create ,ornamental Unicode fonts , creation , design ,letters, Koottaksharam,joint letters,

രചനയുടെ ആദ്യ മലയാളം യൂണികോഡ് ഫോണ്ടായ സുന്ദർ പ്രകാശനം ചെയ്തു