ചായ ഉന്മേഷത്തിനൊപ്പം സർഗ്ഗശേഷിയുമേകുമെന്ന് ഗവേഷകർ

Tea, creativity, freshness, science, study, improves, creative performance, writer,researchers,Peking University,

ഒട്ടുമിക്ക ആളുകളുടെയും ഒരു ദിവസം ആരംഭിക്കുന്നത് ആവി പറക്കുന്ന ഒരുഗ്രൻ ചായയിലൂടെയാണ് ( Tea ). ഒരു ദിവസത്തിന്റെ ഉണർവാണ് ആ ചായയിലൂടെ ലഭിക്കുന്നത്. എന്നാൽ ചായ കുടിക്കുന്നതിലൂടെ ദിവസത്തിലുടനീളമുള്ള ഉണർവിന് പുറമെ സര്‍ഗ്ഗശേഷി കൂടി മെച്ചപ്പെടുമെന്നാണ് ഗവേഷകരുടെ അഭിപ്രായം.

ജോലി സുഗമമായി മുന്നോട്ടു പോകുന്നതിൽ ചായയ്ക്ക് ഒരു പ്രധാന പങ്കുണ്ടെന്ന് പൊതുവെ എഴുത്തുകാർ പറയാറുണ്ട്. എന്നാൽ ഈ അഭിപ്രായങ്ങൾ കൊണ്ട് മാത്രം ശാസ്ത്രഞ്ജൻമാർ തൃപ്തരായിരുന്നില്ല. അതിനാൽ ചായ സർഗ്ഗശേഷിയെ എങ്ങനെ ബാധിക്കുന്നു എന്നതിനെകുറിച്ച് പെക്കിങ് സർവ്വകലാശാലയിലെ ഒരുകൂട്ടം ഗവേഷകർ അന്വേഷണം നടത്താൻ തീരുമാനിച്ചു.

തുടർന്ന് ലഭിച്ച പഠനഫലം ‘ഫുഡ് ക്വാളിറ്റി ആൻഡ് പ്രീഫറൻസ്’ എന്ന ജേർണലിൽ ഈ അടുത്തകാലത്ത് പ്രസിദ്ധീകരിച്ചു. ചായ കുടിക്കുന്നതിലൂടെ സർഗ്ഗാത്മശേഷി മെച്ചപ്പെടുത്താൻ സാധിക്കുമെന്നാണ് പഠനത്തിലൂടെ വ്യക്തമാക്കിയത്.

ഒരു സംഘം സർവ്വകലാശാല വിദ്യാർത്ഥികൾക്കിടയിൽ ഈ വിഷയത്തെ ആസ്പദമാക്കി രണ്ട് പരീഷണങ്ങളാണ് ഗവേഷകർ നടത്തിയത്. വിദ്യാർത്ഥികളെ രണ്ട് ഗ്രൂപ്പായി തിരിച്ച് അതിൽ ഒരു സംഘത്തിനോട് വെള്ളവും മറ്റേ ഗ്രൂപ്പിനോട് ചായയും കുടിക്കാൻ ആവശ്യപ്പെട്ടു.

എന്നിട്ട് ഇവരെ പരീക്ഷണത്തിന് വിധേയരാക്കി. ബ്ലോക്‌സ് ഉപയോഗിച്ച് ആകർഷണീയമായ എന്തെങ്കിലും നിർമ്മിക്കാൻ ഇവരോട് നിർദ്ദേശിച്ചു. ഒരു ഭക്ഷണശാലയ്ക്ക് മനോഹരമായ പേര് നിർദ്ദേശിക്കുക എന്നതായിരുന്നു രണ്ടാമത്തെ പരീക്ഷണം.

രണ്ട് പരീക്ഷണങ്ങളിലും വെള്ളം കുടിച്ചവരെക്കാൾ കൂടുതൽ മികവോടെ പ്രവർത്തിച്ചത് ചായ കുടിച്ചവരായിരുന്നു. നിർമ്മാണ പ്രവർത്തനത്തിൽ ചായ കുടിച്ചവർ 6.54 പോയിന്റ് സ്കോർ ചെയ്തു. എന്നാൽ വെള്ളം കുടിച്ചവർക്ക് 6.03 പോയിന്റാണ് ലഭിച്ചത്. പേര് നിർദ്ദേശിക്കുന്നതിൽ ചായ കുടിച്ചവർ 4.11 ഉം വെള്ളം കുടിച്ചവർ 3.78 പോയിന്റും നേടി.

ചായ കുടിക്കുന്നത് സർഗ്ഗശേഷി കൂടുതൽ മികച്ചതാക്കുന്നു എന്നാണ് ഈ പരീക്ഷണങ്ങളിൽ നിന്ന് വ്യക്തമായതെന്ന് ഗവേഷകർ അറിയിച്ചു. കൂടാതെ ചായ കുടിക്കുന്നവരുടെ സർഗ്ഗശേഷി വളരെ നേരം ഉണർന്നിരിക്കുമെന്നും പഠനങ്ങൾ വ്യക്തമാക്കുന്നു.

ചില വ്യക്തികൾ ഉണർവോടെ എഴുതുന്നതിന് വേണ്ടി ഒരു ദിവസം 4 മുതൽ 6 കപ്പ് ചായ വരെ കുടിക്കുമെന്ന് നേരത്തെ വെളിപ്പെടുത്തിയിട്ടുണ്ട്. എന്തായാലും ചായ കുടിയ്ക്കുന്നത് ഒരു നിസാരകാര്യമായി കാണേണ്ട എന്നതാണ് ഇതിന്റെ രത്നച്ചുരുക്കം.

കടപ്പാട്:  ട്രീഹഗ്ഗർ.കോം

Tea, creativity, freshness, science, study, improves, creative performance, writer,researchers,Peking University,

Comments

Leave a Reply

Your email address will not be published. Required fields are marked *

Loading…

0

Comments

0 comments

പത്മാവത്: അനുകൂല നിലപാടുമായി രജപുത്ര കര്‍ണി സേന

U-19 , India, won, World Champions, ICC ,Under-19 ,World Cup Final ,2018, India vs Australia, cricket ,score,IND ,clinch, fourth title, Dravid, ICC U-19 World Cup

അണ്ടര്‍ 19: ഓസീസിനെ തകര്‍ത്തു; ഇന്ത്യയ്ക്ക് നാലാം ലോകകിരീടം